ഫാ. ജോഷി മയ്യാറ്റിൽ “ഞാനല്ല, ഹംസ ഇക്കേണ് അതു ചെയ്തത്!” – വഖഫ് ബോർഡിന്റെ മുൻ ചെയർമാൻ റഷീദലി തങ്ങൾ തന്റെ പിൻഗാമിയെ കുറ്റപ്പെടുത്തിക്കൊണ്ട് ഈയിടെ ദൃശ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞ വാചകമാണിത്. ടി.കെ. ഹംസയാകട്ടെ, റഷീദലിയുടെ 2019-ലെ ഉത്തരവ് ഉയർത്തിക്കാണിച്ചു കൊണ്ട്, തന്റെ പേര് വിവാദത്തിലേക്കു വലിച്ചിഴയ്ക്കരുതെന്ന് ദേശാഭിമാനിയിലൂടെ അഭ്യർത്ഥിച്ചു! 2019-ൽ അത് വഖഫ് രജിസ്റ്ററിലേക്കു ചേർത്തത് 2014-2019 കാലത്ത് ചെയർമാനായിരുന്ന സയേദ് റഷീദലി ആണോ 2019-2023 കാലത്ത് ചെയർമാനായിരുന്ന അഡ്വ. ടി കെ ഹംസയാണോ എന്നതിലാണ് […]
തങ്ങളുടേതല്ലാത്ത ഭൂമിയ്ക്കുമേലുള്ള വ്യാജ അവകാശവാദം വഖഫ് ബോർഡ് പിൻവലിച്ചാൽ പിന്നെ മുനമ്പത്തു പ്രശ്നമില്ല. പക്ഷേ, ഇരകളുടെ കൂടെയാണെന്നു പറയുന്നവരൊന്നും ബോർഡിനോടു കാര്യം പറയുന്നില്ല. മതമൗലികവാദികളുടെയും സാംസ്കാരിക വില്ലന്മാരുടെയും കച്ചവട മാധ്യമങ്ങളുടെയും യാതൊരു പിന്തുണയുമില്ലാതെ വഖഫ് കൈയേറ്റത്തിനെതിരേ മുനന്പത്തെ ജനങ്ങൾ നടത്തുന്ന ഐതിഹാസിക സമരത്തിന് ഒരിക്കൽകൂടി അഭിവാദ്യങ്ങൾ! തുടക്കത്തിൽ ഈ സമരത്തിൽനിന്നു മാറിനിന്നവരിൽ ഓരോരുത്തരായി മാറിച്ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. എന്നിട്ടും മാറ്റമില്ലാത്ത മൂന്നു കാഴ്ചകളുണ്ട്. ഒന്ന്, വഖഫ് നിയമം ഉപയോഗിച്ച് ഒരു കടലോരഗ്രാമത്തെ അപ്പാടെ തട്ടിയെടുക്കാൻ നടത്തിയ ശ്രമങ്ങളെ ന്യായീകരിക്കാൻ […]Read More
വഖഫ് അവകാശവാദങ്ങളെ തുടർന്ന് പ്രതിസന്ധിയിൽ അകപ്പെട്ട മുനമ്പം നിവാസികൾ പരിഹാരം ആവശ്യപ്പെട്ട് സമരം തുടരുന്നതിനിടെ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വിവിധ മുസ്ളീം സംഘടനകൾ ഒരുമിച്ചുകൂടുകയും പ്രതികരണം അറിയിക്കുകയും ചെയ്തിരിക്കുന്നത് സ്വാഗതാർഹമാണ്. സാമുദായിക സ്പർധയുണ്ടാകുന്ന അവസ്ഥയിലേക്ക് മുന്നോട്ട് പോകാതെ നിയമപരമായും വസ്തുതാപരമായും സർക്കാർ വിഷയം പരിഹരിക്കാൻ മുൻകൈയെടുക്കണം എന്നാണ് മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടിരിക്കുന്നത്. സമവായത്തിലെത്താനുള്ള ശ്രമങ്ങൾക്കും സർക്കാർ സ്വീകരിക്കുന്ന തീരുമാനങ്ങൾക്കും പൂർണ്ണ സഹകരണമാണ് അവർ വാഗ്ദാനം ചെയ്തിരിക്കുന്നത്. ചെറായി – […]Read More
സർക്കാർ ജോലിയിലെ സമുദായ പ്രാതിനിധ്യം: അവകാശവാദങ്ങളും മറുചോദ്യങ്ങളും
ജെയിംസ് വടക്കൻ പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തില്‍ ശ്രീ. വി. ഉബൈദുള്ള എം.എല്‍.എ. ചോദിച്ച 2851-ാം നമ്പര്‍ നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യം “സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളിലെ പിന്നാക്ക വിഭാഗ പ്രാതിനിധ്യത്തെ” സംബന്ധിച്ചായിരുന്നു. 25.06.2024 ല്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ ക്ഷേമവും ദേവസ്വവും പാര്‍ലമെന്ററി കാര്യവും വകുപ്പ് മന്ത്രി ശ്രീ. കെ. രാധാകൃഷ്ണന് അതിനുള്ള വിശദമായ മറുപടിയും നല്കി. കഴിഞ്ഞ 25 വര്‍ഷക്കാലത്തിനിടയില്‍ സര്‍ക്കാര്‍ മേഖലയിലെ ജാതി (കമ്മ്യൂണിറ്റി) അടിസ്ഥാനത്തിലുള്ള ആദ്യ ഔദ്യോഗിക കണക്കാണിത്. […]Read More
പടക്ക ഉപയോഗ നിയന്ത്രണം സംബന്ധിച്ച ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മാർഗ്ഗനിർദ്ദേശങ്ങളും ആശയക്കുഴപ്പങ്ങളും: ഒരു
പടക്ക ഉപയോഗം നിയന്ത്രിക്കാൻ നിർദ്ദേശിച്ചുകൊണ്ടുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങൾ രൂപപ്പെട്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്. വൻതോതിൽ കാർബൺ ബഹിർഗമനത്തിന് കാരണമാകുന്ന രാസവസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള വെടിക്കെട്ടുകളും ആഘോഷങ്ങളും ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ സുപ്രീം കോടതിയുടെ ദീർഘകാല ഇടപെടലുകളെ തുടർന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ പലപ്പോഴായി നൽകിയിട്ടുള്ളതാണ്. 2016 മുതൽ സുപ്രീംകോടതിക്ക് മുന്നിലെത്തിയിട്ടുള്ള വിവിധ ഹർജികൾ പ്രകാരം ഈ വിഷയത്തിൽ സുപ്രീംകോടതി ഇടപെടുകയും നടപടികൾ സ്വീകരിക്കാൻ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പലപ്പോഴായി ഉയർന്നിട്ടുള്ള ഇത്തരം […]Read More
കേരള ക്രൈസ്തവ സമൂഹത്തിന്റെ പ്രതിസന്ധികൾക്ക് പരിഹാരം ഐക്യത്തോടെയുള്ള മുന്നേറ്റം
കേരളസമൂഹത്തിന്റെ സാംസ്കാരിക വളർച്ചയ്ക്കും വിദ്യാഭ്യാസ ആതുരശുശ്രൂഷാ മേഖലകൾക്കും അതിരറ്റ സംഭാവനകൾ നൽകിയിട്ടുള്ള ചരിത്രമാണ് കേരളത്തിലെ ക്രൈസ്തവ സമൂഹങ്ങൾക്കുളളത്. ഇപ്പോഴും വിവിധ മേഖലകളിൽ ക്രൈസ്തവ സഭകൾ നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ സമാനതകളില്ലാത്തതാണ്. “ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായി” തീരുകയെന്ന ക്രിസ്തുവിന്റെ കൽപ്പനയ്ക്കുള്ള പ്രത്യുത്തരമാണ് കേരളത്തിലെ ക്രൈസ്തവരുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളും ഇടപെടലുകളും. ഇനിയും അത് അപ്രകാരം തന്നെയായിരിക്കും. എന്നാൽ, ഇക്കാലഘട്ടത്തിൽ കേരളത്തിലെ ക്രൈസ്തവ സമൂഹം അഭിമുഖീകരിക്കുന്ന ചില പ്രതിസന്ധികളുണ്ട്. അവയെക്കുറിച്ചുള്ള ശരിയായ അവബോധം ക്രൈസ്തവർക്കുതന്നെ ഉണ്ടായിരിക്കുകയാണ് മുഖ്യമായ ആവശ്യം. അവയിൽ ഏറിയ […]Read More
ഇഎസ്എ (പരിസ്ഥിതി ദുർബ്ബല പ്രദേശം) കരട് വിജ്ഞാപനം സംബന്ധിച്ച വിഷയത്തിൽ പേരാവൂർ എംഎൽഎ സണ്ണി ജോസഫിന്റെ ശ്രദ്ധ ക്ഷണിക്കലിന് നിയമസഭയില്‍ മുഖ്യമന്ത്രി മറുപടി നൽകുകയുണ്ടായിരുന്നു. 2013 മുതലുള്ള സംസ്ഥാന സർക്കാർ ഇടപെടലുകൾ വ്യക്തമാക്കിയ മറുപടിയിൽ പ്രത്യേകിച്ച് 2016 മുതൽ ഇഎസ്എ വില്ലേജുകളിലെ ജനവാസ മേഖലകൾ ഒഴിവാക്കി പുതിയ പ്രപ്പോസൽ സമർപ്പിക്കുന്നതിനായി സർക്കാർ നടത്തിയ നീക്കങ്ങൾ വിശദമായി അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്രധാന വിഷയത്തിൽ ഗൗരവപൂർണമായ ഇടപെടലുകൾ പല ഘട്ടങ്ങളിലായി നടത്തിയിട്ടുണ്ട് എന്ന വെളിപ്പെടുത്തൽ തീർച്ചയായും ആശ്വാസപ്രദമാണ്. അതേസമയം, മുമ്പ് […]Read More
ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ്ചെയർമാൻ, കെസിബിസി ജാഗ്രത കമ്മീഷൻ & മദ്യവിരുദ്ധ കമ്മീഷൻ ലഹരിവിമുക്ത ആഗോള സമൂഹം എന്ന ലക്ഷ്യ പ്രാപ്തിക്കായി കൂട്ടായ മുന്നേറ്റങ്ങളും സഹകരണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും, ലോകജനതയെ ഉദ്ബോധിപ്പിക്കുന്നതിനുമായി 1987 ലെ ഐക്യരാഷ്ട്ര സഭാ ജനറൽ അസംബ്ലിയിലാണ് എല്ലാവർഷവും ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനമുണ്ടാകുന്നത്. ലഹരി അടിമത്തം ലോകജനതയെ കാർന്നുതിന്നുന്ന ക്യാൻസറായി പടർന്നുകൊണ്ടിരിക്കുന്നത് തിരിച്ചറിഞ്ഞ ഭരണകൂടങ്ങളെല്ലാം മദ്യ – ലഹരി ഉപയോഗം നിയന്ത്രണ വിധേയമാക്കാനുള്ള നടപടികൾ സഗൗരവം സ്വീകരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ […]Read More
എറണാകുളം ജില്ലയിൽ വൈപ്പിൻ കരയുടെ വടക്ക് കടലിനോട് ചേർന്ന് മുനമ്പം, ചെറായി, പള്ളിക്കൽ ദ്വീപ് മേഖലയിൽ 1989 മുതൽ രജിസ്റ്റർ ചെയ്യപ്പെട്ട ആയിരത്തോളം ആധാരങ്ങളും വിവിധ മതസ്ഥരുൾപ്പെട്ട അറുനൂറിൽപരം കുടുംബങ്ങളും ഉൾപ്പെടുന്ന പ്രദേശത്തിന് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിട്ട് അഞ്ചു വർഷത്തോളമായി. വില കൊടുത്തു വാങ്ങിയ തങ്ങളുടെ സ്വന്തം ഭൂമിയിൽ നിന്നും വെറുംകൈയോടെ ഇറങ്ങി പോരേണ്ടി വരുന്ന ഗതികേടിലാണ് അവിടുത്തെ പാവപ്പെട്ട ജനങ്ങൾ. കേട്ടുകേൾവിയില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളും ജീവിക്കാനും സ്വത്തുകൾ നിയമാനുസൃതം ആർജിക്കാനുമുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനവുമാണ് […]Read More
കേരളത്തെയും തമിഴ്നാടിനെയും തമ്മിൽ വേർതിരിക്കുന്ന പ്രധാന മേഖല പശ്ചിമഘട്ട മലനിരകളാണ്. ഈ പശ്ചിമഘട്ടമാണ് കേരളത്തിൽ സമൃദ്ധമായി മഴ ലഭിക്കാനും തമിഴ്നാട്ടിൽ മഴ ലഭിക്കാതിരിക്കാനുമുള്ള കാരണം. തമിഴ്നാട് വരണ്ട ഭൂപ്രദേശമാണ്. ജലലഭ്യതയും ജലസ്രോതസുകളും അവിടെ കുറവാണ്. 1876-1878 കാലഘട്ടത്തിൽ തമിഴ്നാട്ടിലുണ്ടായ കടുത്ത വരൾച്ചയിൽ 55 ലക്ഷത്തോളം ആളുകൾ മരിച്ചു. ഈ ഗുരുതരമായ സാഹചര്യത്തിലാണ് ക്യാപ്റ്റൻ ജെ. ബെന്നിക്വിക് മുല്ലപ്പെരിയാറിൽ അണക്കെട്ട് നിർമിക്കാമെന്നും മല തുരന്ന് തമിഴ്നാട്ടിലേക്ക് ജലമെത്തിക്കാൻ സാധിക്കുമെന്നും ഗവൺമെൻറിനെ അറിയിച്ചത്. എന്നാൽ അണക്കെട്ട് സ്ഥാപിക്കേണ്ടത് കേരളത്തിലാണ്. കേരളം […]Read More