കൊച്ചി: കത്തോലിക്കാസഭ വാഗ്ദാനം ചെയ്ത 100 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം തന്നെ തുടങ്ങുന്നതിന് കെസിബിസി തീരുമാനിച്ചു. വയനാട്-വിലങ്ങാട് പ്രകൃതി ദുരന്തം നടന്നിട്ട് നാലുമാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാരും സന്നദ്ധസംഘങ്ങളും വാഗ്ദാനം ചെയ്ത ഭവനങ്ങളുടെ നിര്‍മ്മാണം വൈകുന്നത് ദുരിതബാധിതരോടുള്ള അവഗണനയായി മാറുകയാണ്. മനുഷ്യാവകാശലംഘനങ്ങളുടെ നേര്‍കാഴ്ചയായി വയനാട്-വിലങ്ങാട് മാറാതിരിക്കേണ്ടതിന് ചുവപ്പുനാടയുടെ തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സത്വരമായി പ്രവര്‍ത്തിക്കണം. ഭവനങ്ങള്‍ നിര്‍മ്മിക്കേണ്ട വാസയോഗ്യമായ സ്ഥലം കണ്ടെത്തി നല്കാന് സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നത്. മാത്രമല്ല, ഭവനനിര്‍മ്മാണത്തിന് […]
ഫെബ്രുവരി മൂന്നിന് കുട്ടികളുടെ അവകാശത്തിനുവേണ്ടിയുള്ള ലോക സമ്മേളനം
വത്തിക്കാന്‍: 2025 ഫ്രെബുവരി മൂന്നിന് കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ലോക സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. നവംബർ 20 ബുധനാഴ്ച നടന്ന പൊതുസമ്പര്‍ക്ക പരിപാടിക്കിടെയായിരുന്നു മാര്‍പാപ്പയുടെ പ്രഖ്യാപനം. ‘സ്നേഹിക്കുക, സംരക്ഷിക്കുക’എന്നതായിരിക്കും സമ്മേളനത്തിന്റെ വിഷയം. യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതു സംബന്ധിച്ച് സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് മാര്‍പാപ്പ പറഞ്ഞു. കുട്ടികളുടെയും കൗമാരക്കാരുടെയും അവകാശങ്ങള്‍ക്കുവേണ്ടിയുള്ള അന്താരാഷ്ട്ര ദിനമായിരുന്നു നവംബർ 20. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് നവംബര്‍ 20 അന്താരാഷ്ട്രദിനമായി ആചരിക്കുന്നത്. വത്തിക്കാന്‍ ചത്വര ത്തില്‍ നടന്ന പൊതുസമ്പര്‍ക്ക […]Read More
മാർപാപ്പമാരുടെ മൃതസംസ്കാര ചടങ്ങുകൾ ലളിതമാക്കി: പുസ്തകത്തിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കി
2024 ഏപ്രിൽ 29 ന് ഫ്രാൻസിസ് പാപ്പ അംഗീകാരം നൽകിയതിനെത്തുടർന്ന്, മാർപാപ്പമാരുടെ മൃതസംസ്കാര ചടങ്ങുകൾക്കായുള്ള പുസ്തകത്തിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കി. നവംബർ നാലിന് ഇതിന്റെ പ്രഥമ കോപ്പി ഫ്രാൻസിസ് പാപ്പ സ്വീകരിച്ചുവെന്ന് ആരാധനാക്രമ ചടങ്ങുകൾക്കായുള്ള വത്തിക്കാനിലെ ഓഫീസ് അറിയിച്ചു. ഇതേ ഓഫീസാണ് പാപ്പയുടെ നിർദേശപ്രകാരം പുതുക്കിയ പുസ്തകത്തിന്റെ എഡിറ്റിങ് പൂർത്തിയാക്കിയത്. പുതുക്കിയ ക്രമമനുസരിച്ച്, പാപ്പയുടെ മുറിയിലല്ല, സ്വകാര്യചാപ്പലിൽ വച്ചായിരിക്കും മരണം സ്ഥിരീകരിക്കുക. മരണശേഷം മൃതശരീരം തുറന്ന പെട്ടിക്കുള്ളിൽ സൂക്ഷിക്കുക, വിശ്വാസികൾക്ക് വണക്കത്തിനായി തുറന്ന പെട്ടിയിൽത്തന്നെ പാപ്പയുടെ ശരീരം […]Read More
മെച്ചപ്പെട്ട ഒരു സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥിതി വളർത്തണമെന്ന് COP 29 സമ്മേളനത്തിൽ കർദിനാൾ പരോളിൻ
ലോകത്തെ അസമത്വങ്ങളുടെ മുന്നിൽ കൂടുതൽ ഔദാര്യതയോടെ പെരുമാറാനും പാവപ്പെട്ട രാജ്യങ്ങളുടെമേൽ കൂടുതൽ ഭാരമേറ്റുന്ന സാമ്പത്തികബാധ്യതകളും കടങ്ങളും എഴുതിത്തള്ളാനും, സാമ്പത്തികമായി മുന്നിൽനിൽക്കുന്ന രാഷ്ട്രങ്ങളെ ഫ്രാൻസിസ് പാപ്പയുടെ പേരിൽ ആഹ്വാനം ചെയ്ത് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ. അസർബൈജാനിലെ ബാകുവിൽ നവംബർ 11 മുതൽ 22 വരെ തീയതികളിൽ നടന്നുവരുന്ന COP 29 ന്റെ സമ്മേളനത്തിലേക്കായി ഫ്രാൻസിസ് പാപ്പ തയ്യാറാക്കിയ സന്ദേശം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കവെയാണ്, മെച്ചപ്പെട്ട ഒരു സാമൂഹ്യവ്യവസ്ഥയുടെ ആവശ്യത്തെക്കുറിച്ച് വത്തിക്കാൻ നയതന്ത്രജ്ഞൻ സംസാരിച്ചത്. സാമ്പത്തിക കടങ്ങൾ […]Read More
വംശീയതയ്ക്കും വംശീയ ബഹിഷ്കരണത്തിനും നേരെ നാം ഒരിക്കലും കണ്ണടയ്ക്കരു തെന്നും എല്ലാവരെയും തുറന്ന മനസ്സോടെ സ്വീകരിക്കണമെന്നും ഐക്യരാഷ്ട്രസഭയിലെ വത്തി ക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് ഗബ്രിയേലെ കാച്ച പ്രസ്താവിച്ചു. എല്ലാ മനുഷ്യരും സ്വതന്ത്രരും അന്തസ്സും അവകാശങ്ങളും തുല്യരായി ജനിച്ചവരുമാണെന്നത് അംഗീകൃത അടിസ്ഥാന സത്യ മാണെങ്കിലും അവര്‍ക്കെതിരെ യുള്ള വെല്ലുവിളികള്‍ ഇന്ന് വര്‍ധിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വംശീയത, വംശീയ വിവേചനം, വംശീയ വിദ്വേഷം, അനുബന്ധ അസഹിഷ്ണുത എന്നിവ ഇല്ലാതാക്കുക എന്ന വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയുടെ 79-ാം പൊതു സമ്മേളനത്തില്‍ പങ്കെടുത്ത് […]Read More
മുനമ്പം ജനതയ്ക്ക് നീതി ലഭിക്കുന്നതുവരെ കത്തോലിക്കാ സഭ കൂടെയുണ്ടാകും: കെസിബിസി അധ്യക്ഷൻ മോറാൻ
കെസിബിസി അധ്യക്ഷനും മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ളീമിസ് കാതോലിക്കോസ് മുനമ്പം സമരപ്പന്തലിലെത്തി. മുനമ്പം ജനതയ്ക്ക് നീതി ലഭിക്കുന്നതുവരെ കത്തോലിക്കാ സഭ കൂടെയുണ്ടാകുമെന്ന് സമരവേദിയിൽ സംസാരിച്ച അദ്ദേഹം വാഗ്ദാനം ചെയ്തു. ശാശ്വതമായ പരിഹാരമാണ് മുനമ്പത്തെ ജനതയ്ക്ക് വേണ്ടതെന്നും സമ്പൂർണ്ണമായ നിയമ പരിരക്ഷ ഉറപ്പുവരുത്തുന്നതുവരെ സമരം ചെയ്യുമെന്നും ആ സമരത്തിന് കേരളകത്തോലിക്കാ സഭയുടെയും സകല സുമനസുകളുടെയും പിന്തുണ ഉണ്ടായിരിക്കുമെന്നും കർദ്ദിനാൾ ക്ളീമിസ് പറഞ്ഞു. വഖഫ് നിയമപരിഷ്കരണത്തിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാന […]Read More
വലിയ ഒരു നിയോഗത്തോടെയുള്ള ജീവിതമാണ് മാധ്യമപ്രവര്‍ത്തകരുടേതെന്ന് ഫ്രാന്‍സിസ് പാപ്പാ. പരസ്പരബന്ധത്തിന്റെ പാലങ്ങള്‍ പണിയാനും, സമൂഹത്തില്‍ കൂട്ടായ്മ വളര്‍ത്താനും, വര്‍ത്തമാനകാലകാര്യങ്ങളില്‍ സജീവമായി ഇടപെടാനുമുള്ള ഉത്തരവാദിത്വമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ളത്. വത്തിക്കാന്‍ വാര്‍ത്താവിനിമയകാര്യാലയത്തിലെ പ്രവര്‍ത്തകര്‍ക്ക് അനുവദിച്ച കൂടിക്കാഴ്ചയില്‍ സംസാരിക്കവെയാണ് മാധ്യമപ്രവര്‍ത്തകര്‍ കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളെക്കുറിച്ച് പാപ്പാ ഓര്‍മ്മിപ്പിച്ചത്. ഹൃദയങ്ങള്‍ തമ്മിലുള്ള ആശയവിനിമയമെന്ന സ്വപ്നത്തെക്കുറിച്ച് പറഞ്ഞ പാപ്പാ, നമ്മുടെ സഹോദരങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ മുന്നില്‍ മുറിവേല്ക്കാന് തയ്യാറാകുന്ന ഒരു ശൈലിയോടെയും, കൂടുതല്‍ ധൈര്യത്തോടെയും എല്ലായിടങ്ങളിലേക്കുമെത്താനും, സ്വന്തം ആശയങ്ങളേക്കാള്‍, സത്യസന്ധതയോടും തീക്ഷണതയോടും കൂടെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ സാധിക്കണമെന്ന് […]Read More
ചങ്ങനാശേരി: സെന്റ മേരീസ് മ്രെതാപ്പോലീത്തന്‍ പള്ളിയങ്കണത്തില്‍ അനേകായിരങ്ങള്‍ പങ്കുചേര്‍ന്ന ഭക്തിസാന്ദ്രമായ തിരുക്കര്‍മങ്ങളുടെ ചൈതന്യത്തില്‍ ചങ്ങനാശേരി അതിരൂപതാധ്യക്ഷനായി മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റു. വിദേശത്തുനിന്നുള്‍പ്പെടെ ബിഷപ്പുമാരും വൈദികരും സമര്‍പ്പിതരും വിശ്വാസികളും പങ്കെടുത്ത പ്രൗഡമായ സ്ഥാനാരോഹണച്ചടങ്ങിന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികനായിരുന്നു. വിരമിച്ച ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായി. വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ ചടങ്ങില്‍ ആര്‍ച്ച് ഡീക്കനായിരുന്നു. ഇന്നലെ രാവിലെ ഒമ്പതിന് […]Read More
കൊച്ചി: മുനമ്പം – കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങളുടെ ഭൂമിയിലുള്ള അവകാശത്തിൻമേൽ ഉയർന്നിട്ടുള്ള തർക്കങ്ങളുടെ പരിഹാരത്തിനായി എം എ നിസാർ കമ്മിറ്റി റിപ്പോർട്ട് പുന പരിശോധിക്കാൻ സാധ്യത ഒരുക്കണമെന്ന് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വിളിച്ചു ചേർത്ത പ്രത്യേക യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. അവരെ കുടിയിറക്കുന്ന തരത്തിലുള്ള യാതൊരു നടപടികളും ഒരു കാരണവശാലും അംഗീകരിക്കില്ല. മുനമ്പം പ്രദേശത്തെ ജനങ്ങളുടെ പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ പ്രശ്ന പരിഹാരത്തിനായുള്ള സാധ്യതകൾ തേടിയാണ് ആർച്ച്ബിഷപ്പ് പ്രത്യേക യോഗം വിളിച്ചു കൂട്ടിയത്. കൗൺസിൽ ഫോർ […]Read More
സഭയിലെ സ്ത്രീ നേതൃത്വങ്ങളും ശുശ്രൂഷാ മേഖലകളും അംഗീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യാൻ ഉറച്ച നടപടികൾ കത്തോലിക്കാ സഭ കൈക്കൊള്ളണമെന്ന് വിശ്വാസ പ്രബോധന കാര്യാലയം അധ്യക്ഷൻ കാർഡിനൽ വിക്ടർ മാനുവൽ ഫെർണാണ്ടസ്. ഒക്ടോബർ 24 വ്യാഴാഴ്ച സിനഡിൽ പങ്കെടുത്ത നൂറോളം മെത്രാന്മാർക്ക് മുന്നിൽ സംസാരിക്കുകയായിരുന്നു ആദ്ദേഹം. സ്ത്രീശാക്തീകരണത്തിനുള്ള ശക്തമായ നടപടികൾക്കായി ഇനി നാം കാത്തിരിക്കുന്നതിൽ അർഥമില്ലെന്നും എന്നാൽ, സ്ത്രീ പൗരോഹിത്യം സംബന്ധിച്ച ആവശ്യങ്ങളെയും സഭയിലെ സ്ത്രീ സമൂഹത്തിന്റെ ദൗത്യങ്ങളെയും വേറിട്ടു കാണണമെന്നും കാർഡിനൽ ഫെർണാണ്ടസ് കൂട്ടിച്ചേർത്തു.Read More