ലഹരി ഉപയോഗത്തെ തുടർന്നുള്ള കൊലപാതകങ്ങളുടെ നടുക്കത്തിലാണ് കേരളസമൂഹം. ഏതാനും ദിവസങ്ങൾക്കിടയിൽ രണ്ടു മരണങ്ങളാണ് കേരളത്തിന് അപമാനകരമായ വിധത്തിൽ സംഭവിച്ചത്. മൂവാറ്റുപുഴയിലെ കോളേജ് വിദ്യാർത്ഥിനിയുടെ മരണകാരണമായത് ലഹരി ഉപയോഗത്തെ തുടർന്നുള്ള അലക്ഷ്യമായ വാഹന ഉപയോഗമാണെങ്കിൽ, ആലുവയിൽ പിഞ്ചുബാലികയുടെ കൊലപാതകം ലഹരി സ്വബോധം നഷ്ടപ്പെടുത്തിയ ഒരു വ്യക്തി അറിഞ്ഞുകൊണ്ട് ചെയ്തതാണ്. വലിയ വാർത്തകളാകാതെ പോകുന്നതും, പുറംലോകം അറിയാതെപോകുന്നതുമായ അപകടങ്ങളും കൊലപാതക ശ്രമങ്ങളും പീഡനങ്ങളും ഒട്ടനവധിയുണ്ട്. സമൂഹത്തിന്റെ ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തിക്കഴിഞ്ഞിരിക്കുന്ന വിധത്തിൽ ലഹരി വ്യാപനം അപകടകരമായിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഉണർന്ന് പ്രവർത്തിക്കാൻ […]
മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനം – ജൂൺ 26 സമീപകാലങ്ങളായി കേരളം ഏറ്റവുമധികം ചർച്ചചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് മയക്കുമരുന്ന് വ്യാപനം. സർക്കാർ മുതൽ, മാധ്യമങ്ങളും, സംഘടനകളും, സ്ഥാപനങ്ങളും വരെ ലഹരി വ്യാപനത്തിന് എതിരായുള്ള പ്രചാരണപരിപാടികൾ ഏറ്റെടുത്ത് വിവിധ പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്. ബോധവൽക്കരണ പരിപാടികളാണ് പ്രധാനം. ലഹരിയെ പ്രതിരോധിക്കാൻ കുടുംബങ്ങളെയും വ്യക്തികളെയും സജ്ജരാക്കുകയാണ് അത്തരം പദ്ധതികളുടെ പ്രധാന ലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ലഹരി വ്യാപനം ചെറുക്കാനുള്ള പദ്ധതികൾ സർക്കാരും വിഭാവനം ചെയ്യുന്നു. മയക്കുമരുന്ന് പിടിക്കപ്പെടുന്ന കേസുകളുടെ […]Read More
കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഏറെക്കുറെ അടങ്ങിയെങ്കിലും അതിന്റെ അലയൊലികൾ ഇപ്പോഴും തുടരുകയാണ്. ലാബിലെ മൊബൈൽ ഉപയോഗത്തെ തുടർന്ന് ഡിപ്പാർട്ട്മെന്റ് ചുമതലയുള്ള അധ്യാപകൻ ഒരു പെൺകുട്ടിയുടെ മൊബൈൽഫോൺ പിടിച്ചുവയ്ക്കുകയും, തുടർന്ന് അന്ന് വൈകിട്ട് ഹോസ്റ്റൽ മുറിയിൽ വച്ച് അവൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും പിന്നീട് മരിക്കുകയും ചെയ്തതാണ് വിവാദങ്ങളുടെ തുടക്കം. ഇത്തരത്തിൽ മൊബൈൽഫോൺ പിടിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ മാതാപിതാക്കളെ അറിയിച്ചതിന് ശേഷമേ ഫോൺ വിട്ടു നൽകുകയുള്ളൂ എന്നുള്ളതായിരുന്നു കോളേജിന്റെ നയം. കോളേജുകളിൽ ക്ലാസ് മുറിയിലും, ലാബിലും മൊബൈൽ […]Read More
കക്കുകളി എന്ന നാടകത്തിന്റെ പിന്നണി പ്രവർത്തകരുടെ കാപട്യം വളരെ വ്യക്തമാക്കുകയാണ് ഈ ദിവസങ്ങളിലെ ചാനൽ ചർച്ചകൾ. "കക്കുകളി" എന്ന ഫ്രാൻസിസ് നൊറോണയുടെ കഥയ്ക്കും അത് ഉൾപ്പെടുന്ന കഥ സമാഹാരത്തിനും കെസിബിസി (കേരളകത്തോലിക്കാ മെത്രാൻ സമിതി) 2019 ൾ അവാർഡ് നൽകി എന്നുള്ളതാണ് ഒരു പ്രധാന വാദഗതി. അതേ വർഷം തന്നെയാണ് ഈ കഥയെ നാടകമാക്കി മാറ്റിയതെന്നും ആദ്യം ഈ നാടകം പ്രദർശിപ്പിച്ചതും പിന്നീട് പലപ്പോഴും പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നതും ക്രൈസ്തവ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലാണ് എന്നും, അവരിൽ ആർക്കും നാടകത്തെക്കുറിച്ച് എതിരഭിപ്രായമുണ്ടായിരുന്നില്ല […]Read More
ഉള്ളത് തുറന്ന് പറയാനും അത് വ്യക്തമാക്കാനുമുള്ള സ്വാതന്ത്ര്യമാണ് യഥാർത്ഥ ആവിഷ്കാര സ്വാതന്ത്ര്യമെങ്കിൽ, ഇല്ലാത്തത് പറയാനും ആരെയും താറടിക്കാനുമുള്ള പരിധികളില്ലാത്ത സ്വാതന്ത്ര്യമാണ് കേരളത്തിലെ ആവിഷ്കാര സ്വാതന്ത്ര്യം. അതേസമയം, ഉള്ളത് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ചില പ്രത്യേക സാഹചര്യങ്ങളിൽ നിഷേധിക്കപ്പെടുന്നത് അതിന്റെ മറുവശമായി വരും. ഉള്ളത് ഉള്ളതുപോലെ പറയാൻ മാധ്യമങ്ങളെ ഇവിടെ എത്രപേർ ഉപയോഗിക്കുന്നുണ്ട് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എളുപ്പമല്ല. ഉള്ളതും ഇല്ലാത്തതും ഭാവനയും എല്ലാം ഇടകലർത്തിയുള്ള "മാധ്യമധർമ്മ"ത്തിനും അത്തരം "കലാസൃഷ്ടി"കൾക്കുമാണ് ഇവിടെ കൂടുതൽ മാർക്കറ്റ് ഉള്ളത്. സ്ഥാപിത […]Read More
വിശുദ്ധവാരത്തിന്റെ സമീപദിവസങ്ങളിൽ ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ്യുടെ ഒരു പ്രത്യേക ഉത്തരവ് വിവാദമായി മാറിയിരുന്നു. കേരളത്തിലെ ജയിലുകളിൽ പ്രവർത്തന സ്വാതന്ത്ര്യമുണ്ടായിരുന്ന സംഘടനകൾക്കും ഗ്രൂപ്പുകൾക്കും മുമ്പുണ്ടായിരുന്ന പ്രവേശനസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവായിരുന്നു അത്. കേരളത്തിൽ വളരെ സജീവമായി പ്രവർത്തിച്ചുവരുന്ന കെസിബിസിയുടെ ജയിൽ മിനിസ്ട്രിയുടെ സംവിധാനങ്ങൾക്കുൾപ്പെടെ പ്രവർത്തന സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന സാഹചര്യമാണ് അതോടെ ഉടലെടുത്തത്. ഇന്ത്യയുൾപ്പെടെ വിവിധ ലോകരാജ്യങ്ങളിൽ കത്തോലിക്കാ സഭയുടെ തടവറ പ്രേഷിതത്വ സംഘടനകൾ കൂടുതൽ തീക്ഷ്ണതയോടെ ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുന്നവർക്കിടയിലേയ്ക്ക് കടന്നുചെല്ലുന്ന നാളുകളാണ് വിശുദ്ധവാരം. വിശുദ്ധവാരത്തിനു മുന്നോടിയായി ഇത്തരമൊരു […]Read More
തന്റെ ഉദരത്തിലുള്ള കുഞ്ഞിനെ കൊല്ലാനുള്ള അനുവാദം തേടി ഒരു യുവതി സുപ്രീംകോടതിയിൽ എത്തിയതും തുടർന്ന് അന്താരാഷ്ട്ര സുരക്ഷിത ഗർഭഛിദ്രദിനമായ സെപ്റ്റംബർ 29 ന് ഉണ്ടായ വിധിയും ഈ ദിവസങ്ങളിൽ വാർത്താപ്രാധാന്യം നേടിയിരുന്നു. അവിവാഹിതയായ ആ ഇരുപത്തഞ്ചുകാരി ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തിൽനിന്ന് ഗർഭിണിയാവുകയും എന്നാൽ, പങ്കാളി വിവാഹം കഴിക്കാൻ വിസമ്മതിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് 23 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഇവർ അനുമതി തേടിയത്. അവിവാഹിതയാണ് എന്ന കാരണത്താൽ ഈ ആവശ്യം ഡൽഹി ഹൈക്കോടതി നിരസിക്കുകയായിരുന്നു. തുടർന്ന് ഇവർ സുപ്രീം […]Read More
വളരെ ഉപരിപ്ലവമായ പ്രമേയവും, കഥാകഥനവും കൊണ്ട് രൂപപ്പെടുത്തിയിരിക്കുന്ന ഒരു ആക്ഷൻ സിനിമ എന്നതിനപ്പുറം ഒറ്റവാക്യത്തിൽ കടുവ എന്ന ചലച്ചിത്രത്തെ വിവരിക്കാനില്ല. രണ്ട് വിഷയങ്ങളാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഒന്ന്, ക്രൈസ്തവ സമൂഹത്തെക്കുറിച്ചും കത്തോലിക്കാ സഭയെക്കുറിച്ചും ചില തല്പര കക്ഷികൾ പറഞ്ഞു പരത്തിയിട്ടുള്ള കുറെയേറെ അവാസ്തവങ്ങൾ. രണ്ട് കുരുവിനാക്കുന്നേൽ കുറുവാച്ചൻ എന്ന വ്യക്തിയുടെ ജീവിതത്തിൽ സംഭവിച്ചതായി പറയപ്പെടുന്ന ചില അനുഭവങ്ങൾ. രണ്ടും തമ്മിലുള്ള സാമ്യം പള്ളിയും ക്രൈസ്തവ സമൂഹവുമായുള്ള ബന്ധമാണ്. ഇത്തരം ചില സംഭവങ്ങളെയും ആഖ്യാനങ്ങളെയും കൂട്ടിയിണക്കി പൃഥ്വിരാജ് എന്ന […]Read More
ഇന്നത്തെ സാമൂഹിക രാഷ്ട്രീയ നേതൃസംവിധാനങ്ങളില്‍ നിന്ന് മൂല്യാധിഷ്ഠിതമായ കാഴ്ചപ്പാടുകള്‍ അപ്രത്യക്ഷമാകുന്നു എന്നുള്ളത് വ്യക്തമാണ്. സമഗ്രതയുടെയും പാരസ്പര്യത്തിന്റെയും ശ്രേഷ്ഠ മൂല്യ ങ്ങളുടെ അടിത്തറയിലുറപ്പിക്കപ്പെട്ട ഒരു മഹത്തായ ഭരണഘടനയിലും, ജനാധിപത്യമെന്ന ഉത്കൃഷ്ട ഭരണരീതിയിലും നാം അഭിമാനിക്കുന്നു. എന്നിരുന്നാലും, ഭരണഘടനയുടെ ആത്മാവ് ഉള്‍ക്കൊണ്ടുകൊണ്ടുള്ള ദര്‍ശ നങ്ങളും കാഴ്ചപ്പാടുകളും പുലര്‍ത്തുന്നതിലും, നയങ്ങള്‍ രൂപീകരിക്കുന്നതിലും നമ്മുടെ രാഷ്ട്രനേതാക്കന്മാര് പരാജയപ്പെടുന്നതായി കാണുന്നു. അതി ന് മികച്ച ഉദാഹരണം കേരളം തന്നെയാണ്. സാമാന്യജനത്തിന്റെ ദുരിതങ്ങള്‍ അറിയുകയോ, അവയ്ക്ക് പരിഹാരം കണ്ടെത്തുകയോ ചെയ്യാതെ, പുരോഗതിയുടെയും വികസനത്തിന്റെയും പേരില്‍ വീണ്ടും […]Read More
സാഹിത്യ കലാരംഗങ്ങളില്‍ വര്‍ദ്ധിക്കുന്ന ക്രൈസ്തവവിരുദ്ധത: ഇടപെടലുകള്‍ ആവശ്യം
സമീപകാലങ്ങളില്‍ പലപ്പോഴായികലാരംഗത്തെ ക്രൈസ്തവ സഭാവിരുദ്ധ നീക്ക ങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യങ്ങള്ഉടലെടുത്തിട്ടുണ്ട്. അവ പലപ്പോഴും ചില പ്ര ത്യേക സംഭവങ്ങള്‍ , സിനിമകള്‍ , സാഹിത്യ സൃഷ്ടികള്‍ എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു. ചില അവസരങ്ങളില്‍ നിയമപരമായും നയപ രമായുമുള്ള ഇടപെടലുകള്‍ ഉണ്ടാവുകയും ഒരു പരിധിവരെ ചില വി ഷ യ ങ്ങ ള്‍ പരിഹരിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്. പ്ര ത്യേകിച്ച് സന്യസ്തര്‍ക്കെതിരെയുള്ള നീക്ക ങ്ങളും , അവഹേളനശ്രമങ്ങളും , വ്യാജപ്രചാരണങ്ങളും ചെറുക്കാനുള്ള ശ്രമങ്ങള്‍ അടുത്ത കാലങ്ങളിലായി നാം നടത്തിവരുന്നു. യാതൊരുവിധ […]Read More