ന്യൂഡൽഹി: ക്രിസ്മസിന് മുന്നോടിയായി ക്രൈസ്തവ എംപിമാരുമായി നടത്തിയ അനൗപചാരിക ചർച്ചകളെ നിക്ഷിപ്ത താത്പര്യങ്ങൾക്കായി വളച്ചൊടിച്ചതിനെ ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) അപലപിച്ചു. ഇരുപതോളം എംപിമാരുമായി സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് തികച്ചും അനൗപചാരികമായാണു ചർച്ച നടത്തിയതെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ വ്യക്തമാക്കി. ചർച്ചകളിലെ ഏതാനും അഭിപ്രായങ്ങൾ മാത്രം പ്രസിദ്ധീകരിച്ചു തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം അപലപനീയമാണ്. വാർത്താ ഏജൻസിയായ പിടിഐ നൽകിയ വാർത്ത ഭാഗികവും തെറ്റിദ്ധാരണാജനകവുമാണ്. പങ്കെടുത്തവരിൽ ചില […]Read More
ന്യൂഡൽഹി: 1991 ലെ ആരാധനാലയ നിയമത്തിന്റെ ചില വ്യവസ്ഥകളുടെ ഭരണഘടനാസാധുത ചോദ്യം ചെയ്തു സമർപ്പിച്ച ഒരുകൂട്ടം ഹർജികളിൽ ഈ മാസം 12ന് സുപ്രീംകോടതിയിൽ വാദം ആരംഭിക്കും. ഇതിനായി ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റീസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരാണു ബെഞ്ചിലെ മറ്റു ജഡ്ജിമാർ. നിയമം ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 14, 25 പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനത്തിലേക്ക് ഈ നിയമം നയിക്കുന്നുവെന്നും ഹർജിക്കാരിൽ പ്രധാനിയായ അശ്വനി കുമാർ ഉപാധ്യായ […]Read More
വത്തിക്കാൻ സിറ്റി: എളിമ, അത്ഭുതം, സന്തോഷം എന്നിവയോടുകൂടി ക്രിസ്തുവിന്റെ പാത പിന്തുടരാൻ നവ കർദിനാൾമാരോടു ഫ്രാൻസിസ് മാർപാപ്പ. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ 21 പേരെ കർദിനാൾ തിരുസംഘത്തിലേക്ക് ഉയർത്തിയശേഷം വിശുദ്ധ കുർബാനമധ്യേ വചനസന്ദേശം നൽകുകയായിരുന്നു മാർപാപ്പ. ക്രിസ്തുവിന്റെ ജറൂസലെമിലേക്കുള്ള പ്രവേശനം ലോകകാര്യങ്ങൾക്കായല്ലായിരുന്നുവെന്നും ദൈവമഹത്വത്തിനു വേണ്ടിയായിരുന്നുവെന്നും മാർപാപ്പ പറഞ്ഞു. ഇതുപോലെ നിങ്ങളും ദൈവത്തിനു കേന്ദ്രസ്ഥാനം നൽകണം. ഐക്യം വളർത്തുകയും വേണം. നമ്മെ പുനർനിർമിക്കാൻ വേണ്ടിയാണു ക്രിസ്തു കുരിശിൽ മരിച്ചത്. അതിനായി ക്രിസ്തു ബുദ്ധിമുട്ടേറിയ പാത സ്വീകരിച്ചു. അത് കാൽവരിയിലേക്കു […]Read More
ഭാരതസഭയ്ക്ക് കൃപയുടെ നിറവായി ചങ്ങനാശേരി അതിരൂപതാംഗം ആർച്ച്ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാട് കർദിനാൾസംഘത്തിന്റെ ഭാഗമായി. ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി 8.30ന് (വത്തിക്കാൻ സമയം വൈകുന്നേരം നാല്) വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന കൺസിസ്റ്ററിയിൽ മാർ കൂവക്കാട്ട് ഉൾപ്പെടെ 21 പേരെ ഫ്രാൻസിസ് മാർപാപ്പ കർദിനാൾ പദവിയിലേക്ക് ഉയർത്തി. പ്രതിജ്ഞയ്ക്കുശേഷം ഓരോരുത്തരെയും മാർപാപ്പയുടെ അടുത്തേക്ക് ക്ഷണിക്കുകയായിരുന്നു. സ്ഥാനികചിഹ്നങ്ങളായ മുടിയും മോതിരവും സ്ഥാനികദേവാലയം നിശ്ചയിച്ചുകൊണ്ടുള്ള ബൂളയും മാർപാപ്പ നവ കർദിനാൾമാർക്കു നൽകി അവരെ ആശീർവദിച്ചു. ഇരുപതാമതായാണ് […]Read More
കൊച്ചി: കത്തോലിക്കാസഭ വാഗ്ദാനം ചെയ്ത 100 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം തന്നെ തുടങ്ങുന്നതിന് കെസിബിസി തീരുമാനിച്ചു. വയനാട്-വിലങ്ങാട് പ്രകൃതി ദുരന്തം നടന്നിട്ട് നാലുമാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാരും സന്നദ്ധസംഘങ്ങളും വാഗ്ദാനം ചെയ്ത ഭവനങ്ങളുടെ നിര്‍മ്മാണം വൈകുന്നത് ദുരിതബാധിതരോടുള്ള അവഗണനയായി മാറുകയാണ്. മനുഷ്യാവകാശലംഘനങ്ങളുടെ നേര്‍കാഴ്ചയായി വയനാട്-വിലങ്ങാട് മാറാതിരിക്കേണ്ടതിന് ചുവപ്പുനാടയുടെ തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സത്വരമായി പ്രവര്‍ത്തിക്കണം. ഭവനങ്ങള്‍ നിര്‍മ്മിക്കേണ്ട വാസയോഗ്യമായ സ്ഥലം കണ്ടെത്തി നല്കാന് സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നത്. മാത്രമല്ല, ഭവനനിര്‍മ്മാണത്തിന് […]Read More
വയനാട്: കഴിഞ്ഞ ജൂലൈയിലെ വയനാട്ടിലും വിലങ്ങാടും ഉണ്ടായ അതിതീവ്ര മഴയിലും മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലുണ്ടായ ഉരുള്‍പൊട്ടലിലും ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് തൊഴില്‍ സംരംഭങ്ങളി ലൂടെ കത്തോലിക്കാസഭ സുസ്ഥിര വരുമാനം ഉറപ്പാക്കുന്നു. മേപ്പാടി പഞ്ചായത്തിനു പുറമെ പ്രളയബാധിതമായ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളിലും ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ തുക കൈമാറിയത്. രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കും കാത്തലിക് റിലീഫ് സര്‍വീസസില്‍ നിന്നുള്ള 77 ലക്ഷം രൂപയാണ് പശു വളര്‍ത്തല്‍, ആടു വളര്‍ത്തല്‍, തയ്യല്‍, ഡി ടി […]Read More
ന്യൂഡൽഹി: ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരം ആമുഖത്തിനും ബാധകമാണെന്ന് സുപ്രീംകോടതി. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽനിന്ന് “മതേതരത്വം’, “സോഷ്യലിസം’ എന്നീ പദങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഭേദഗതി നടന്നിട്ട് ഏകദേശം 44 വർഷങ്ങൾക്കുശേഷം അതിനെ വെല്ലുവിളിക്കുന്നതിൽ ന്യായീകരണമില്ലെന്ന് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയും ജസ്റ്റീസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. 1976ൽ പാസാക്കിയ 42-ാം ഭേദഗതി പ്രകാരം ഭരണഘടനയുടെ ആമുഖത്തിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഉൾപ്പെടുത്തിയതു ചോദ്യം […]Read More
കോഴിക്കോട്: മുഹമ്മദ് സിദ്ദിഖ് സേട്ട് രജിസ്റ്റര്‍ ചെയ്തു നല്കിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്നും പൂര്‍ണ ക്രയവിക്രയ അധികാരത്തോടെയുള്ള ഭൂമിയാണെന്നും ഫറൂഖ് കോളജ്. കോഴിക്കോട് വഖഫ് ട്രൈബ്യൂണലില്‍ വഖഫ് ബോര്‍ഡിനെതിരേയുള്ള രണ്ട് അപ്പീ ലുകളിലാണ് ഫറുഖ് കോളജ് നിലപാട് വ്യക്തമാക്കിയത്. ഇന്നലെ കേസ് പരിഗണിച്ച ട്രൈബ്യൂണല്‍ ചെയര്മാന് രാജന് തട്ടില്‍ ഡിസംബര്‍ ആറിലേക്കു മാറ്റി. സിദ്ദിഖ് സേട്ടിന്റെ മക്കളുടെ അഭിഭാഷകരും ഫറൂഖ് കോളജിന്റെ അഭിഭാഷകരും ട്രൈബ്യൂണലില്‍ ഹാജരായിരുന്നു.Read More
തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനായി ജുഡീഷല്‍ കമ്മീഷനെ നിയോഗിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് നായര്‍ കമ്മീഷനാകും മുനമ്പം ഭൂമി പ്രശ്നം നിയമപരമായി ശാശ്വതമായി പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുക. എന്‍ക്വയറി കമ്മീഷന് ആക്ട് അനുസരിച്ചാണ് ജുഡീഷല്‍ കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചതെന്നും മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശിക്കുമെന്നും മ്രന്തിമാരായ പി. രാജീവ്, കെ. രാജന്, വി. അബ്ദുറഹ്മാന് എന്നിവര്‍ […]Read More
പാക്കിസ്ഥാനിൽ അഫ്ഗാൻ അതിർത്തിക്കടുത്തുള്ള ഗോത്ര ജില്ലയായ കുറ്രമിലൂടെ സഞ്ചരിച്ച വാഹനങ്ങൾക്കുനേരെ ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ 41 ലധികം ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുണ്ട്. 16 പേർ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിൽസയിലാണ്. ആക്രമണം ഒരു വലിയ ദുരന്തമാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയുടെ ചീഫ് സെക്രട്ടറി നദീം അസ്ലം ചൌധരി റോയിട്ടേഴ്സ് വാർത്താ ഏജൻസിയോടു പറഞ്ഞു. നാളുകളായി ഈ പ്രദേശത്ത് സുന്നി- ഷിയാ വിഭാഗങ്ങൾ തമ്മിൽ ആക്രമണം നടന്നിരുന്നു. ഇതേ […]Read More