ടോം മാത്യു(പ്രസിഡന്റ്, കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് ) എയ്ഡഡ് സ്കൂള്‍ അധ്യാപക/അനധ്യാപക നിയമനാംഗീകാരങ്ങള്‍ അനന്തമായി നീളുന്നതും തടയപ്പെടുന്നതും ജധിപത്യമൂല്യങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ. എല്ലാ പൗരന്മാര്ക്കും തുല്യനീതി ഉറപ്പുവരുത്തുന്ന ഭരണഘടനാതത്വങ്ങളുടെ നഗ്നമായ ലംഘനമാണിത്. മുന്‍പേതന്നെ യുക്തിഭദ്രമോ സാമാന്യബുദ്ധിക്കു നിരക്കാത്തതോ ആയ മുട്ടുന്യായങ്ങള്‍ പറഞ്ഞ്, അശാസ്ത്രീയമായ ഉത്തരവുകളുടെ തുടര്‍ച്ചകളില്‍, അധ്യാപക നിയമനങ്ങള്‍ തടസപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. മാത്രമല്ല, ചില ഓഫീസുകളിലെ ഏതാനും ഉദ്യോഗസ്ഥര്‍ അവരുടെ താത്പര്യത്തിനോ നിലവാരത്തിനോ അനുസരിച്ച് ഉത്തരവുകള്‍ വളച്ചൊടിച്ച് നിയമന അപ്രൂവല്‍ നല്‍കരുതെന്ന് കരുതിക്കുട്ടി തീരുമാനിച്ചപോലെ […]
Feature Post
ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMIസെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ ക്രൈസ്തവ മാനേജ്മെന്റുകളുടെ കീഴിലുള്ള എയ്ഡഡ് സ്കൂളുകളുമായി ബന്ധപ്പെട്ട് വളരെ വിചിത്രമായ ഒരു പരാതിയും കൗതുകകരമായ ഒരു അന്വേഷണ ഉത്തരവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ക്രൈസ്തവ വിശ്വാസികളായ അധ്യാപകർ സർക്കാരിന് അടയ്ക്കേണ്ട നികുതി അടയ്ക്കാതെ മുങ്ങി നടക്കുകയാണ്, ഇതിനകം സർക്കാരിന് നഷ്ടപ്പെട്ടത് പതിനായിരം കോടിയിൽപ്പരം രൂപയാണ് എന്നിങ്ങനെയുള്ള ആരോപണങ്ങളോടെ, ഇത് തിരിച്ചുപിടിക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണം എന്ന ആവശ്യവുമായി കോഴിക്കോട് സ്വദേശിയായ അബ്ദുൾ കലാം എന്ന […]Read More
ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽരക്ഷാധികാരി, ഇൻഫാം; വൈസ് ചെയർമാൻ, കെസിബിസി ജാഗ്രത കമ്മീഷൻ വനം, വന്യജീവികൾ, വനാനുബന്ധ പരിസ്ഥിതി എന്നിവയുടെ സംരക്ഷണം ലക്ഷ്യമാക്കി, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഇന്ത്യൻ ഫോറസ്റ്റ് ആക്ട് (1927) ഉൾപ്പെടെ ഏഴ് കേന്ദ്ര നിയമങ്ങളും എട്ട് സംസ്ഥാന നിയമങ്ങളും 16 കേന്ദ്ര ചട്ടങ്ങളും 13 സംസ്ഥാന ചട്ടങ്ങളും ഇന്ന് നിലവിലുണ്ട്. അത്തരത്തിൽ 44 നിയമ നിർമ്മാണങ്ങളും പരിഷ്കരണങ്ങളുമാണ് കേന്ദ്ര, സംസ്ഥാന തലങ്ങളിൽ 1927 മുതൽ നടന്നിട്ടുള്ളത്. ഏറ്റവും ഒടുവിൽ 1961 ലെ കേരള […]Read More
ആർച്ചുബിഷപ്പ് മാർ തോമസ് തറയിൽ വിശുദ്ധ പോൾ ആറാമൻ മാർപാപ്പയുടെ സുപ്രസിദ്ധ വാക്യമാണ് ശീർഷകം. നീതി പുലർത്തപ്പെടുന്നിടത്താണു സമാധാനം നിലനിൽക്കുന്നത്. അനീതികൾക്കെതിരേ എല്ലായിടത്തും വിപ്ലവങ്ങൾ പൊട്ടിപ്പുറപ്പെട്ടു എന്നുവരില്ല, സമാധാനപ്രിയരായ ജനങ്ങൾ വലിയൊരളവുവരെ സംയമനം പാലിക്കും. അതേസമയം, സമൂഹത്തിൽ അസ്വസ്ഥതകൾ പുകഞ്ഞുകൊണ്ടിരിക്കും. ഇവ കണ്ടില്ലെന്നു നടിച്ചുകൊണ്ട് അനീതിയുടെ ചട്ടുകങ്ങളായി തുടരുന്നത് ജനാധിപത്യ സർക്കാരുകൾക്കു ഭൂഷണമല്ല. ദേശീയ, സംസ്ഥാന തലങ്ങളിൽ ക്രൈസ്തവ സമുദായവും കർഷകസമൂഹവും അഭിമുഖീകരിക്കുന്ന അനീതികളും വിവേചനങ്ങളും നിരവധിയാണ്. ദേശീയതലത്തിലുള്ള അനീതികൾ മതപരിവർത്തന നിരോധന നിയമങ്ങൾ ക്രൈസ്തവവേട്ടയ്ക്കായി ദുരുപയോഗിക്കപ്പെടുന്നു. […]Read More
ദീപിക എഡിറ്റോറിയൽ മതപരിവർത്തന നിയമത്തിൽ ‘നിർബന്ധിത’ എന്ന ഒറ്റവാക്കു ചേർത്തു ഭരണഘടനയെ നോക്കുകുത്തിയാക്കിയവർ ഘർ വാപസിയെന്ന രണ്ടു വാക്കുകളിലൂടെ മതപരിവർത്തന സ്വാതന്ത്ര്യം തങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. ഭരണഘടനയുടെ 25 മുതൽ 28 വരെയുള്ള വകുപ്പുകൾ നിലനിർത്തിക്കൊണ്ടുതന്നെ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം അട്ടിമറിക്കാനുള്ള കുറുക്കുവഴിയായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തെ മാറ്റിയെടുത്തിരിക്കുന്നു. കേന്ദ്രത്തിലും ബിജെപിയായതുകൊണ്ട് കൃത്യം അനായാസമാകുകയും ചെയ്തു. മതപരിവർത്തന നിയമത്തിൽ ‘നിർബന്ധിത’ എന്ന ഒറ്റ വാക്കു ചേർത്തു ഭരണഘടനയെ നോക്കുകുത്തിയാക്കിയവർ ഘർ വാപസിയെന്ന […]Read More
ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI മതപരിവർത്തന നിരോധന നിയമം നടപ്പാക്കാനൊരുങ്ങുന്ന സംസ്ഥാനങ്ങളിൽ ഒടുവിലത്തേതാണ് രാജസ്ഥാൻ. നിലവിൽ മതപരിവർത്തന നിരോന നിയമം നിയമസഭയിൽ പാസാക്കപ്പെട്ട ഒമ്പത് സംസ്ഥാനങ്ങളിൽ കർണ്ണാടകയിൽ മാത്രമാണ് അത് പിന്നീട് പിൻവലിക്കപ്പെട്ടിട്ടുള്ളത്. പത്താമത്തെ സംസ്ഥാനമായ രാജസ്ഥാൻ നിയമസഭയിൽ “നിയമവിരുദ്ധമായ” മതപരിവർത്തനത്തെ പ്രതിരോധിക്കാനെന്ന പേരിൽ പുതിയ ബിൽ ഫെബ്രുവരി നാലിന് അവതരിപ്പിക്കപ്പെട്ടു. ഇത്തരമൊരു നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനായുള്ള ശ്രമങ്ങൾ അവിടെ പലപ്പോഴായി നടന്നിരുന്നെങ്കിലും അത് വിജയിച്ചിരുന്നില്ല. എന്നാൽ, രാജസ്ഥാൻ നിയമവിരുദ്ധ മതംമാറ്റ നിരോധന ബിൽ, 2025 […]Read More
ഫാ. ആന്റണി വക്കോ അറയ്ക്കൽ (സെക്രട്ടറി, കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ) സ്വകാര്യ യൂണിവേഴ്സിറ്റികൾക്കായുള്ള കേരള സർക്കാരിന്റെ നിയമനിർമ്മാണം അഫിലിയേഷൻ/ അക്രഡിറ്റേഷൻ സംബന്ധിച്ചുള്ള നടപടിക്രമങ്ങളുടെയും സങ്കീർണതകളുടെയും കാര്യത്തിൽ മാനേജ്മെന്റുകൾക്ക് ആശ്വാസകരമാണ് എന്നത് പ്രതീക്ഷകൾ നൽകുന്നുണ്ട്. അതേസമയം ഏറെ ആശയക്കുഴപ്പങ്ങളുമുണ്ട്. ഡീംഡ് ടു ബി യൂണിവേഴ്സിറ്റികൾക്കുള്ള അപേക്ഷകളിൽ NOC നൽകാൻ സംസ്ഥാന സർക്കാർ ഇതുവരെയും തയ്യാറാകാത്തതാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. നിലവിലുള്ള പ്രധാന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുകൂലമായ നിലപാട് ഇക്കാര്യത്തിൽ സ്വീകരിക്കുകയാണ് പ്രാഥമികമായ ആവശ്യം. അത്തരമൊരാവശ്യത്തെ […]Read More
ഡോ. ആന്റണി പോൾ ഒരു ആത്മീയനേതാവ് എന്നതിനേക്കാളുപരി ലോക നേതാവ് എന്ന നിലയിലാണ് ഫ്രാൻസിസ് പാപ്പയെ ഈ ലോകം വീക്ഷിക്കുന്നത്. രാഷ്ട്രീയവും സാംസ്കാരികവും പാരിസ്ഥിതികവും സാമൂഹികവും എന്നിങ്ങനെ എല്ലാ വിഷയത്തിലും പാപ്പയുടെ വാക്കുകളെ ലോകം താൽപ്പര്യത്തോടെ ശ്രവിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ എന്ന സ്ഥാനം ഫ്രാൻസിസ് പാപ്പ അലങ്കരിച്ചു തുടങ്ങിയ 2013 മുതൽ കത്തോലിക്കാ സഭയുടെ വീക്ഷണങ്ങളെയും നിലപാടുകളെയും പ്രബോധനങ്ങളെയും ആഗോള മതേതര സമൂഹം കൂടുതൽ അടുത്തറിഞ്ഞു തുടങ്ങി. ചുരുങ്ങിയ കാലങ്ങൾക്കൊണ്ടാണ് അനിഷേധ്യനായ ഒരു […]Read More
ചില്ലിക്കാശും തട്ടിയെടുത്ത് ദുർബലരെ വീഴ്ത്തരുത്
ദീപിക എഡിറ്റോറിയൽ സ്കോളർഷിപ്പും പദ്ധതികളും വെട്ടിക്കുറച്ചതിലൂടെ പിണറായി സർക്കാരും ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും മുന്നറിയിപ്പു കൊടുത്ത പ്രതീതിയാണ്. ഇതു വിവേചനമല്ലെങ്കിൽ, അവരുടെ സ്വപ്നങ്ങൾക്കുമേൽ കുത്തിയ കൊടി എടുത്തുമാറ്റുകയാണു വേണ്ടത്. കിട്ടാവുന്ന കടമൊക്കെ വാങ്ങിക്കൂട്ടിയും ക്ഷേമ പെൻഷനുകൾ മുടക്കിയും മുടന്തിനീങ്ങുന്ന സർക്കാർ ഇപ്പോഴിതാ ന്യൂനപക്ഷ സ്കോളർഷിപ്പിലും ദളിതരുടെ പദ്ധതികളിലും കൈവച്ചിരിക്കുന്നു. സ്കോളർഷിപ്പിൽ 50 ശതമാനവും ദളിത് പദ്ധതികളിൽ 60 ശതമാനവും വെട്ടിനിരത്തി. ന്യൂനപക്ഷ സ്കോളർഷിപ്പുകളിൽ ഏറ്റവും കൂടുതൽ തുക വകയിരുത്തിയിട്ടുള്ളത് ജോസഫ് മുണ്ടശേരിയുടെ പേരിലുള്ളതിലാണ്; 5.24 കോടി രൂപ. അതിപ്പോൾ, […]Read More
പ്രഫ. പി.ജെ. തോമസ് കേരളത്തിന്റെ ഇപ്പോഴത്തെ വിദ്യാഭ്യാസത്തിന്റെ കുറവുകളെ വിമർശിച്ചും പരിഹസിച്ചും രാഷ്ട്രീയ, വിദ്യാഭ്യാസ, ഉദ്യോഗസ്ഥ മേഖലയിലുള്ള പല പ്രമുഖരും രംഗത്തുവരുന്നുണ്ട്. ഇതിലെ രസകരമായ ഒരു കാര്യം ഇവരിൽ പലരുംതന്നെ ഈ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വലിയ ഉത്തരവാദിത്വങ്ങൾ വഹിച്ചവരും ഈ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഗുണഭോക്താക്കളുമാണ് എന്നുള്ളതാണ്. കേരള മോഡൽ എന്നൊക്കെ പ്രകീർത്തിക്കപ്പെട്ട സർക്കാർ, എയ്ഡഡ് മേഖലയിലുള്ള നമ്മുടെ പൊതുവിദ്യാഭാസവും കോളജ് വിദ്യാഭ്യാസവും കാലക്രമത്തിൽ നിലവാരത്തകർച്ച നേരിടുന്നു എന്നുള്ളത് യാഥാർഥ്യമാണ്. എന്നാൽ ഇതിനുള്ള പരിഹാരം സ്വകാര്യ വിദ്യാഭ്യാസ സംരംഭങ്ങൾ […]Read More