ദീപിക എഡിറ്റോറിയൽ മതപരിവർത്തന നിയമത്തിൽ ‘നിർബന്ധിത’ എന്ന ഒറ്റവാക്കു ചേർത്തു ഭരണഘടനയെ നോക്കുകുത്തിയാക്കിയവർ ഘർ വാപസിയെന്ന രണ്ടു വാക്കുകളിലൂടെ മതപരിവർത്തന സ്വാതന്ത്ര്യം തങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. ഭരണഘടനയുടെ 25 മുതൽ 28 വരെയുള്ള വകുപ്പുകൾ നിലനിർത്തിക്കൊണ്ടുതന്നെ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം അട്ടിമറിക്കാനുള്ള കുറുക്കുവഴിയായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തെ മാറ്റിയെടുത്തിരിക്കുന്നു. കേന്ദ്രത്തിലും ബിജെപിയായതുകൊണ്ട് കൃത്യം അനായാസമാകുകയും ചെയ്തു. മതപരിവർത്തന നിയമത്തിൽ ‘നിർബന്ധിത’ എന്ന ഒറ്റ വാക്കു ചേർത്തു ഭരണഘടനയെ നോക്കുകുത്തിയാക്കിയവർ ഘർ വാപസിയെന്ന […]
Feature Post
ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI മതപരിവർത്തന നിരോധന നിയമം നടപ്പാക്കാനൊരുങ്ങുന്ന സംസ്ഥാനങ്ങളിൽ ഒടുവിലത്തേതാണ് രാജസ്ഥാൻ. നിലവിൽ മതപരിവർത്തന നിരോന നിയമം നിയമസഭയിൽ പാസാക്കപ്പെട്ട ഒമ്പത് സംസ്ഥാനങ്ങളിൽ കർണ്ണാടകയിൽ മാത്രമാണ് അത് പിന്നീട് പിൻവലിക്കപ്പെട്ടിട്ടുള്ളത്. പത്താമത്തെ സംസ്ഥാനമായ രാജസ്ഥാൻ നിയമസഭയിൽ “നിയമവിരുദ്ധമായ” മതപരിവർത്തനത്തെ പ്രതിരോധിക്കാനെന്ന പേരിൽ പുതിയ ബിൽ ഫെബ്രുവരി നാലിന് അവതരിപ്പിക്കപ്പെട്ടു. ഇത്തരമൊരു നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനായുള്ള ശ്രമങ്ങൾ അവിടെ പലപ്പോഴായി നടന്നിരുന്നെങ്കിലും അത് വിജയിച്ചിരുന്നില്ല. എന്നാൽ, രാജസ്ഥാൻ നിയമവിരുദ്ധ മതംമാറ്റ നിരോധന ബിൽ, 2025 […]Read More
ഫാ. ആന്റണി വക്കോ അറയ്ക്കൽ (സെക്രട്ടറി, കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ) സ്വകാര്യ യൂണിവേഴ്സിറ്റികൾക്കായുള്ള കേരള സർക്കാരിന്റെ നിയമനിർമ്മാണം അഫിലിയേഷൻ/ അക്രഡിറ്റേഷൻ സംബന്ധിച്ചുള്ള നടപടിക്രമങ്ങളുടെയും സങ്കീർണതകളുടെയും കാര്യത്തിൽ മാനേജ്മെന്റുകൾക്ക് ആശ്വാസകരമാണ് എന്നത് പ്രതീക്ഷകൾ നൽകുന്നുണ്ട്. അതേസമയം ഏറെ ആശയക്കുഴപ്പങ്ങളുമുണ്ട്. ഡീംഡ് ടു ബി യൂണിവേഴ്സിറ്റികൾക്കുള്ള അപേക്ഷകളിൽ NOC നൽകാൻ സംസ്ഥാന സർക്കാർ ഇതുവരെയും തയ്യാറാകാത്തതാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. നിലവിലുള്ള പ്രധാന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുകൂലമായ നിലപാട് ഇക്കാര്യത്തിൽ സ്വീകരിക്കുകയാണ് പ്രാഥമികമായ ആവശ്യം. അത്തരമൊരാവശ്യത്തെ […]Read More
ഡോ. ആന്റണി പോൾ ഒരു ആത്മീയനേതാവ് എന്നതിനേക്കാളുപരി ലോക നേതാവ് എന്ന നിലയിലാണ് ഫ്രാൻസിസ് പാപ്പയെ ഈ ലോകം വീക്ഷിക്കുന്നത്. രാഷ്ട്രീയവും സാംസ്കാരികവും പാരിസ്ഥിതികവും സാമൂഹികവും എന്നിങ്ങനെ എല്ലാ വിഷയത്തിലും പാപ്പയുടെ വാക്കുകളെ ലോകം താൽപ്പര്യത്തോടെ ശ്രവിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ എന്ന സ്ഥാനം ഫ്രാൻസിസ് പാപ്പ അലങ്കരിച്ചു തുടങ്ങിയ 2013 മുതൽ കത്തോലിക്കാ സഭയുടെ വീക്ഷണങ്ങളെയും നിലപാടുകളെയും പ്രബോധനങ്ങളെയും ആഗോള മതേതര സമൂഹം കൂടുതൽ അടുത്തറിഞ്ഞു തുടങ്ങി. ചുരുങ്ങിയ കാലങ്ങൾക്കൊണ്ടാണ് അനിഷേധ്യനായ ഒരു […]Read More
ചില്ലിക്കാശും തട്ടിയെടുത്ത് ദുർബലരെ വീഴ്ത്തരുത്
ദീപിക എഡിറ്റോറിയൽ സ്കോളർഷിപ്പും പദ്ധതികളും വെട്ടിക്കുറച്ചതിലൂടെ പിണറായി സർക്കാരും ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും മുന്നറിയിപ്പു കൊടുത്ത പ്രതീതിയാണ്. ഇതു വിവേചനമല്ലെങ്കിൽ, അവരുടെ സ്വപ്നങ്ങൾക്കുമേൽ കുത്തിയ കൊടി എടുത്തുമാറ്റുകയാണു വേണ്ടത്. കിട്ടാവുന്ന കടമൊക്കെ വാങ്ങിക്കൂട്ടിയും ക്ഷേമ പെൻഷനുകൾ മുടക്കിയും മുടന്തിനീങ്ങുന്ന സർക്കാർ ഇപ്പോഴിതാ ന്യൂനപക്ഷ സ്കോളർഷിപ്പിലും ദളിതരുടെ പദ്ധതികളിലും കൈവച്ചിരിക്കുന്നു. സ്കോളർഷിപ്പിൽ 50 ശതമാനവും ദളിത് പദ്ധതികളിൽ 60 ശതമാനവും വെട്ടിനിരത്തി. ന്യൂനപക്ഷ സ്കോളർഷിപ്പുകളിൽ ഏറ്റവും കൂടുതൽ തുക വകയിരുത്തിയിട്ടുള്ളത് ജോസഫ് മുണ്ടശേരിയുടെ പേരിലുള്ളതിലാണ്; 5.24 കോടി രൂപ. അതിപ്പോൾ, […]Read More
പ്രഫ. പി.ജെ. തോമസ് കേരളത്തിന്റെ ഇപ്പോഴത്തെ വിദ്യാഭ്യാസത്തിന്റെ കുറവുകളെ വിമർശിച്ചും പരിഹസിച്ചും രാഷ്ട്രീയ, വിദ്യാഭ്യാസ, ഉദ്യോഗസ്ഥ മേഖലയിലുള്ള പല പ്രമുഖരും രംഗത്തുവരുന്നുണ്ട്. ഇതിലെ രസകരമായ ഒരു കാര്യം ഇവരിൽ പലരുംതന്നെ ഈ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വലിയ ഉത്തരവാദിത്വങ്ങൾ വഹിച്ചവരും ഈ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഗുണഭോക്താക്കളുമാണ് എന്നുള്ളതാണ്. കേരള മോഡൽ എന്നൊക്കെ പ്രകീർത്തിക്കപ്പെട്ട സർക്കാർ, എയ്ഡഡ് മേഖലയിലുള്ള നമ്മുടെ പൊതുവിദ്യാഭാസവും കോളജ് വിദ്യാഭ്യാസവും കാലക്രമത്തിൽ നിലവാരത്തകർച്ച നേരിടുന്നു എന്നുള്ളത് യാഥാർഥ്യമാണ്. എന്നാൽ ഇതിനുള്ള പരിഹാരം സ്വകാര്യ വിദ്യാഭ്യാസ സംരംഭങ്ങൾ […]Read More
ഡോ. അഞ്ജു ലിസ് കുര്യൻ വന്യജീവി ആക്രമണം മൂലമുള്ള മരണങ്ങൾ കേരളത്തിൽ പതിവാകുന്ന ദയനീയ കാഴ്ചയാണ് കാണുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വന്യജീവി ആക്രമണം ഒരു സാമൂഹിക പ്രശ്നമായി മാറുകയാണ്. ഇന്ത്യപോലെയുള്ള മൂന്നാം ലോക രാജ്യങ്ങളിൽ മനുഷ്യജീവനേക്കാൾ വിലയും കരുതലും പലപ്പോഴും വന്യജീവികൾക്ക് ലഭിക്കുന്നു എന്നതാണ് യാഥാർഥ്യം. നിലവിൽ സംസ്ഥാന വനം-വന്യജീവി വകുപ്പ് പുറത്തിറക്കിയ 2021-22 വർഷത്തെ ഫോറസ്റ്റ് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം കേരളത്തിൽ 213 കടുവകൾ ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്. വെറും 38,863 ചതുരശ്ര കീലോമീറ്റർ മാത്രമുള്ള കേരളത്തിന് […]Read More
ഡോ. റൂബിൾ രാജ് (മുൻ പ്രിൻസിപ്പൽ മരിയൻ കോളജ്, കുട്ടിക്കാനം) “ഒരു തലമുറയുടെ വിദ്യാഭ്യാസംകൊണ്ട് കളിക്കുന്പോൾ നിങ്ങൾ തകർക്കുന്നത് വരാനിരിക്കുന്ന ഒരുപാട് തലമുറകളെയാണ്” – ഡോ. രാധാകൃഷ്ണൻ എൻഇപി 2020ന്റെ ചുവടുപിടിച്ച് ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ ഗുണമേന്മ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ പ്രകടിപ്പിക്കുന്ന താത്പര്യം ശ്ലാഘനീയമാണ്. വിദ്യാഭ്യാസരംഗം ഗൗരവതരമായ പഠനത്തിനും വിശകലനത്തിനും പരിഷ്കാരങ്ങൾക്കും വിധേയമാകുന്നു എന്നതും അഭിനന്ദനാർഹമാണ്. ഗുണനിലവാരമില്ലായ്മ ഒരു കാരണമായി കണ്ടെത്തി വിദേശരാജ്യങ്ങളിൽ ഉന്നതപഠനത്തിനായി വർഷം തോറും ചേക്കേറുന്ന 13.24 ലക്ഷം (2023) വിദ്യാർഥികളുടെ ഒഴുക്കു തടയാൻ, ഇത്തരം […]Read More
സിസ്റ്റർ ഡോ. ജൊവാൻ ചുങ്കപ്പുര ആത്മഹത്യ വ്യക്തിയുടെ ജീവിതത്തിൽ അനുഭവിക്കുന്ന സംഘർഷങ്ങളുടെ ആഴമാണ് പ്രതിഫലിപ്പിക്കുന്നത്. ഈ കൊച്ചുകേരളത്തിൽ ആത്മഹത്യാനിരക്ക് വളരെ ഉയർന്നതാണ്. മാനസികാരോഗ്യപ്രശ്നങ്ങൾ, സാന്പത്തിക പ്രതിസന്ധി, കുടുംബബന്ധങ്ങളുടെ തകർച്ച എന്നിവ ആത്മഹത്യയിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങളാണ്. ജീവിതത്തിന്റെ പ്രകാശവും പ്രതീക്ഷയും നഷ്ടപ്പെടുന്പോൾ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നു. ഈ പ്രതിസന്ധി മനസിലാക്കാനും പ്രതിരോധിക്കാനും സമഗ്ര ഇടപെടലും സംയുക്തശ്രമവും അനിവാര്യമാണ്. ആത്മഹത്യാ നിരക്ക് ഇന്ത്യയിലും കേരളത്തിലും ആത്മഹത്യകളിൽ ഇന്ത്യയുടെ സ്ഥാനം വളരെ മുന്നിലാണ്. ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടനുസരിച്ച് വർഷംതോറും […]Read More
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വയലന്റ് മൂവി എന്ന വിശേഷണവുമായാണ് “മാർക്കോ” എന്ന ചലച്ചിത്രം കഴിഞ്ഞയിടെ പുറത്തിറങ്ങിയത്. അതിന്റെ പിന്നണി പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ക്രിസ്മസ് ആശംസ കാർഡിലെ ചിത്രം ഒരു വൈൻ ഗ്ലാസിൽ പകുതിയോളമെത്തിനിൽക്കുന്ന രക്തവും അത് പിടിച്ചിരിക്കുന്ന രക്തമൊഴുകുന്ന കരവുമായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ അക്രമ സിനിമയെന്ന അവരുടെ അവകാശവാദം അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു. ഒരുപക്ഷെ ലോക സിനിമാ ചരിത്രത്തിൽ തന്നെ ജനപ്രിയ ആക്ഷൻ ചലച്ചിത്രങ്ങളിൽ ഇത്രയേറെ കൊടും ക്രൂരതകൾ മറയില്ലാതെ കാണികൾക്കുമുന്നിൽ അവതരിപ്പിച്ച മറ്റൊരു […]Read More