KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

ലെയോ 14- മന്‍ പുതിയ മാര്‍പാപ്പാ

ലെയോ 14- മന്‍ പുതിയ മാര്‍പാപ്പാ. ആഗോള കത്തോലിക്കാ സഭയിലെ 267-ാമത് മാർപാപ്പയായി കർദിനാൾ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രേവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ലെയോ 14- മന്‍ എന്ന നാമമാണ് സ്വീകരിച്ചിരിക്കുന്നത്.

2025 മെയ്‌ 7- ന് ആരംഭിച്ച കോണ്‍ക്ലേവിലാണ് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തത്. വോട്ടവകാശമുണ്ടായിരുന്ന 133 കര്‍ദിനാൾമാരായിരുന്നു കോണ്‍ക്ലേവില്‍ സംബന്ധിച്ചത്.

2013 മാർച്ച് 13 മുതൽ ആഗോള കത്തോലിക്കാ സഭയുടെ തലവനായിരുന്ന ഫ്രാൻസിസ് പാപ്പ 2025 ഏപ്രിൽ 21- ന്, ഈസ്റ്ററിന്റെ പിറ്റേന്ന് തിങ്കളാഴ്ച, പ്രാദേശിക സമയം 7.35 ന് മരണമടഞ്ഞതോടെയാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള സാഹചര്യം ഉളവായത്. കത്തോലിക്കാ സഭയിലെ 266-ാമത് മാർപാപ്പയായിരുന്നു ഫ്രാൻസിസ് പാപ്പ.

Editor

Related Posts

Leave a Reply

Your email address will not be published. Required fields are marked *