KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Year: 2023

Opinions

കേരള ക്രൈസ്തവ സമൂഹം: ന്യൂനപക്ഷാവകാശങ്ങളും വെല്ലുവിളികളും

ഡിസംബർ 18 ആഗോള ന്യൂപക്ഷാവകാശ ദിനം. ഭൂരിപക്ഷ ജനവിഭാഗങ്ങൾക്കിടയിൽ വിവിധ വെല്ലുവിളികൾ നേരിടുന്ന മത, ജാതി, ഭാഷ, പ്രാദേശിക ന്യൂനപക്ഷങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരികയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളുമായാണ് അത്തരം വിഭാഗങ്ങൾക്ക് സവിശേഷമായ പരിഗണനയും പിന്തുണയും നൽകാൻ വിവിധ ലോകരാജ്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചുവരുന്നത്. ആ പരിഗണനയും പരിരക്ഷയും ദുർബ്ബലവിഭാഗങ്ങൾക്കുള്ള അവകാശമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ന്യൂനപക്ഷാവകാശ സംരക്ഷണം സംബന്ധിച്ച ലക്ഷ്യങ്ങളും പദ്ധതികളുമായി ബന്ധപ്പെട്ട വിചിന്തനങ്ങൾക്കായി ഐക്യരാഷ്ട്രസഭയുടെ തീരുമാനപ്രകാരം 1992 മുതൽ എല്ലാവർഷവും ഡിസംബർ 18 ന് ന്യൂനപക്ഷാവകാശ ദിനമായി […]Read More

Opinions

കാതൽ: കലയും കളവും

സ്വവർഗാനുരാഗം ഉൾപ്പെടെയുള്ള ഭിന്ന ലൈംഗിക ആഭിമുഖ്യങ്ങളുമായി (LGBTQIA+) ബന്ധപ്പെട്ട അവകാശവാദങ്ങളെ എതിർക്കുന്ന കത്തോലിക്കാ സമൂഹത്തിലെ അംഗങ്ങളെ തന്നെ പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച മലയാള ചലച്ചിത്രമാണ് “കാതൽ – ദ കോർ”. തികച്ചും ക്രൈസ്തവ പശ്ചാത്തലമാണ് സിനിമയ്ക്ക് ആദ്യന്തമുള്ളത്. രണ്ടാമതൊരു പശ്ചാത്തലം ഇടതുപക്ഷ രാഷ്ട്രീയത്തിന്റേതാണ്. വിപരീത സ്വഭാവമുള്ള രണ്ട് വ്യത്യസ്ഥ പശ്ചാത്തലങ്ങളെ വിദഗ്ധമായി സമന്വയിപ്പിച്ച സംവിധായകൻ ജിയോ ബേബിയും രചയിതാക്കളായ ആദർശ് സുകുമാരനും, പോൾസൺ സ്കറിയയും അഭിനന്ദനം അർഹിക്കുന്നു.  സാങ്കേതികമായി സിനിമയുടെ ഗുണദോഷങ്ങൾക്കപ്പുറം, സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തെയും […]Read More

Opinions Religious Extremism

ഭീകരപ്രവർത്തകരെ മറ്റെന്ത് പേര് വിളിക്കും?

മനുഷ്യജീവനെ മാനിക്കാത്ത, മനുഷ്യാവകാശത്തിനും, മതസ്വാതന്ത്ര്യത്തിനും വിലകല്പിക്കാത്ത പ്രസ്ഥാനങ്ങൾ, അത് ഏത് മതത്തിന്റെയോ വർഗ്ഗത്തിന്റെയോ പേരിലുള്ളതായാലും എതിർക്കപ്പെടേണ്ടത് തന്നെയാണ്. ലോകത്തിൽ നാശം വിതയ്ക്കുന്ന എണ്ണപ്പെട്ട ഭീകരസംഘടനകളിൽ ഒന്നാണ് ഹമാസ് എന്നതിൽ ലോകസമൂഹത്തിന് സംശയമില്ല. അവർക്ക് ഒരു പ്രത്യേക മതവിഭാഗത്തിന്റെ പിന്തുണയുണ്ട് എന്നതിനാൽ, ഇസ്രായേൽ പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അവരെ വെള്ള പൂശാനുള്ള ശ്രമങ്ങളെ സഹതാപത്തോടെയേ കാണാൻ കഴിയൂ. ബൗദ്ധിക കേരളത്തിന്റെ ഇരട്ടത്താപ്പിനുള്ള പ്രഹരമാണ് ദീപികയുടെ ഈ എഡിറ്റോറിയൽ.  ഭീകരപ്രവർത്തകരെ മറ്റെന്ത് പേര് വിളിക്കും? കേരളത്തിലെ സുരക്ഷിതമടകളില്‍ കുത്തിയിരുന്ന്‌ ഫോണില്‍ […]Read More

Opinions Social Issues

മുല്ലപ്പെരിയാർ ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി

കേ​​​​ര​​​​ള​​​​ത്തെ​​​​യും ത​​​​മി​​​​ഴ്നാ​​​​ടി​​​​നെ​​​​യും ത​​​​മ്മി​​​​ൽ വേ​​​​ർ​​​​തി​​​​രി​​​​ക്കു​​​​ന്ന പ്ര​​​​ധാ​​​​ന മേഖല പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട മ​​​​ല​​​​നി​​​​ര​​​​ക​​​​ളാ​​​​ണ്. ഈ ​​​​പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട​​​​മാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ൽ സ​​​​മൃ​​​​ദ്ധ​​​​മാ​​​​യി മ​​​​ഴ ല​​​​ഭി​​​​ക്കാ​​​​നും ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ മ​​​​ഴ ല​​​​ഭി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​നുമുള്ള കാ​​​​ര​​​​ണം. ത​​​​മി​​​​ഴ്നാ​​​​ട് വ​​​​ര​​​ണ്ട ഭൂ​​​​പ്ര​​​​ദേ​​​​ശ​​​​മാ​​​​ണ്. ജ​​​​ല​​​​ല​​​​ഭ്യ​​​​ത​​​​യും ജ​​​​ല​​​​സ്രോ​​​​ത​​​സു​​​​ക​​​​ളും അ​​​​വി​​​​ടെ കു​​​​റ​​​​വാ​​​​ണ്. 1876-1878 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലു​​​ണ്ടാ​​​യ ക​​​ടു​​​ത്ത വ​​​ര​​​ൾ​​​ച്ച​​​യി​​​ൽ 55 ല​​​​ക്ഷ​​​ത്തോ​​​ളം ആ​​​​ളു​​​​ക​​​​ൾ മ​​​​രി​​​ച്ചു. ഈ ​​​​ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​ലാ​​​ണ് ക്യാ​​​​പ്റ്റ​​​​ൻ ജെ. ​​​​ബെ​​​​ന്നി​​​​ക്വി​​​​ക് മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​റി​​​ൽ അ​​​​ണ​​​​ക്കെ​​​​ട്ട് നി​​​​ർ​​​​മി​​​​ക്കാ​​​​മെ​​​​ന്നും മ​​​​ല തു​​​​ര​​​​ന്ന് ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലേ​​​​ക്ക് ജ​​​​ലമെ​​​​ത്തി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും ഗ​​​​വ​​​​ൺമെ​​​​ൻറി​​​​നെ അ​​​​റി​​​​യി​​​​ച്ച​​​ത്. എ​​​​ന്നാ​​​​ൽ അ​​​​ണ​​​​ക്കെ​​​​ട്ട് സ്ഥാ​​​​പി​​​​ക്കേ​​​ണ്ട​​​ത് കേ​​​​ര​​​​ള​​​​ത്തി​​​​ലാ​​​​ണ്. കേ​​​​ര​​​​ളം […]Read More

Opinions Religious

വിശുദ്ധരോടുള്ള വണക്കവും പൊതുജനഭക്തിയുടെ രൂപങ്ങളും

 കത്തോലിക്കാ സഭയുടെ പൊതു പൈതൃകമാണ് വിശുദ്ധരോടുള്ള വണക്കം. വിശുദ്ധരെ വണങ്ങുന്നത് വഴി അവരുടെ ജീവിത മാതൃകയെ നാം അനുസ്മരിക്കുകയും ആദരിക്കുകയും അവരുടെ മഹനീയ മാതൃക അനുകരിക്കുകയും ചെയ്യുന്നു. കൂടാതെ ദൈവ തിരുമുമ്പിൽ സവിശേഷ സ്ഥാനമർഹിക്കുന്ന ഈ വിശുദ്ധരുടെ മാധ്യസ്ഥ്യം നാം യാചിക്കുകയും ചെയ്യുന്നു.  വിശുദ്ധർക്ക് നൽകുന്ന വണക്കത്തെ കുൾത്തൂസ് ദൂളിയെ (cultus duliae) എന്നാണ് പരമ്പരാഗത ദൈവശാസ്ത്രത്തിൽ വിശേഷിപ്പിക്കുന്നത്. തങ്ങളുടെ വിശുദ്ധ ജീവിതം വഴി ദൈവ മഹത്വത്തിൽ പങ്കുപറ്റിയവരെ ബഹുമാനിക്കുകയും വണങ്ങുകയും ആദരം പ്രകടിപ്പിക്കുകയും ചെയ്യുന്ന പൊതുവായ […]Read More

Culture Opinions Social Issues

“ഗർഭസ്ഥ ശിശുവിനുവേണ്ടി കോടതിയിൽ വാദിക്കാൻ ആരുണ്ട്?”

26 ആഴ്ച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി തേടി രണ്ടുകുട്ടികളുടെ അമ്മയായ സ്ത്രീ സമർപ്പിച്ച ഹർജ്ജി ഒരാഴ്ച നീണ്ട വാദങ്ങൾക്കൊടുവിൽ സുപ്രീംകോടതി തള്ളിയിരിക്കുകയാണ്. വാദപ്രതിവാദങ്ങൾക്കിടയിൽ സ്ത്രീയുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് ഉയർത്തിയ ഒരു പ്രധാന ചോദ്യം "ഗർഭസ്ഥ ശിശുവിന് വേണ്ടി വാദിക്കാൻ ആരുണ്ട്?" എന്നായിരുന്നു. ആദ്യം ഗർഭഛിദ്രത്തിന് അനുമതി നൽകിയെങ്കിലും കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരം കേസ് വീണ്ടും പരിഗണനയിലെടുത്ത സുപ്രീം കോടതി ഗർഭഛിദ്ര അനുമതി സ്റ്റേ ചെയ്യുകയും, കേസ് സുപ്രീംകോടതി അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചിന് […]Read More

Culture Opinions

സ്വവർഗ്ഗ വിവാഹത്തെ സുപ്രീംകോടതി കൈവിടുമ്പോൾ…

സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുതയില്ല എന്ന ചരിത്രപ്രാധാന്യമുള്ള വിധി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് പ്രഖ്യാപിച്ചത് സമ്മിശ്ര പ്രതികരണങ്ങൾക്കാണ് ഇടയാക്കിയത്. പ്രകൃതിവിരുദ്ധ ലൈംഗികതയെ കുറ്റകരമായി കണ്ടിരുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377 ആം വകുപ്പ് 2018 ൽ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചതുപോലെ, സ്വവർഗ്ഗ വിവാഹത്തെ നിഷേധിക്കുന്നതും ഭരണഘടനാ വിരുദ്ധമെന്ന പ്രഖ്യാപനമുണ്ടാകുമെന്ന് ഹർജ്ജിക്കാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഏകദേശം ഒരു വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിൽ പ്രതികൂലമായ വിധിയുണ്ടായത് അവരെ നിരാശപ്പെടുത്തി. നിലവിൽ 34 രാജ്യങ്ങളിലാണ് സ്വവർഗ്ഗ വിവാഹങ്ങൾക്ക് […]Read More

Culture Opinions

‘സ്വവർഗ വിവാഹം’ അസാധുവെന്നു സുപ്രീം കോടതി! കോടതിക്കു തെറ്റു പറ്റിയോ?

‘സ്വവർഗ വിവാഹം’ അസാധുവെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ,  സ്വവർഗ കൂട്ടാളികൾക്ക് സാമൂഹ്യ സുരക്ഷയും നിയമ പരിരക്ഷയുമാണോ കോടതി നിഷേധിച്ചത്, അതോ ‘വിവാഹം’  കഴിക്കാനും വിവാഹത്തിന്റെ ലക്ഷ്യങ്ങൾ  സധൂകരിക്കാനുമുള്ള അവകാശമാണോ എന്ന ചോദ്യം പ്രസക്തമാണ്. സമൂഹത്തിൽ വ്യത്യസ്ത ലൈംഗിക ചോദനയും ആഭിമുഖ്യവുമുള്ള വ്യക്തികൾക്കും, ട്രാൻസ്‌ജണ്ടർ വിഭാഗത്തിൽപ്പെട്ടവർക്കും, സാധാരണ പൗരർക്കുള്ളതുപോലെ, എല്ലാ അവകാശങ്ങളിലും തുല്യതവേണമെന്ന ആവശ്യമാണ് കോടതി നിരാകരിച്ചിരിക്കുന്നത്! ഇതിന്റെ ന്യായാന്യായങ്ങൾ സമൂഹം ഇനി ചർച്ചചെയ്യും. അവകാശങ്ങളിലുള്ള തുല്യതയാണ് വിഷയം. ഉത്തരവാദിത്വങ്ങളിലെ തുല്യത സാധാരണയായി ആരും ചർച്ച […]Read More

Culture Opinions

കൊലക്കളമാകുന്ന ഗർഭപാത്രം

യുദ്ധരംഗത്ത്‌ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ വേദനയിൽ ലോകം തേങ്ങുമ്പോഴാണ്‌ അമ്മയുടെ ഗർഭപാത്രത്തെ കൊലക്കളമാക്കാൻ അമ്മതന്നെ കോടതിയെ സമീപിക്കുന്നത്‌. നമ്മുടെ മനുഷ്യാവകാശ വായാടിത്തങ്ങളും ധാർമിക പ്രഭാഷണങ്ങളുമൊക്കെ സ്വാർഥതയുടെയും നുണയുടെയും ചെളിപുരണ്ടതാണെന്നു ചുണ്ടിക്കാണിക്കാൻ നാം ഗർഭപാത്രത്തിലിട്ടു കൊന്നുതള്ളിയ കുഞ്ഞുങ്ങളുടെ ആത്മാവിനുപോലും കഴിയാതെ വന്നിരിക്കുന്നു. തന്നെ കൊല്ലാൻ അനുമതി തേടി അമ്മ നിയമത്തിന്റെ വഴി തേടുകയാണെന്നറിയാതെയാണ്‌ ആ കുഞ്ഞ്‌ ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന ഗർഭപാത്ര ത്തിൽ സുഖസുഷുപ്തിയിലാണ്ടിരിക്കുന്നത്‌. 26- ആം ആഴ്ചയിലെ ഗർഭഛിദ്രത്തിന്‌ അനുമതി തേടിയുള്ള കേസ്‌ സുപ്രീംകോടതിയിലാണ്‌. അമ്മയുടെ ആഗ്രഹമനുസരിച്ച്‌ ഗർഭസ്ഥശിശുവിനു […]Read More

Opinions Politics

ഇസ്രയേലും പലസ്തീനും: ആനുകാലിക പ്രതിസന്ധികൾ

ലോക രാജ്യങ്ങളിൽ വലിപ്പത്തിൽ 149 ആം സ്ഥാനം മാത്രമുള്ള ഒരു കൊച്ചു രാജ്യമാണ് ഇസ്രായേൽ. ഏകദേശം കേരളത്തിന്റെ വിസ്തൃതിയുടെ പകുതിയിൽ അൽപ്പം മാത്രം അധികം. ഈ ചെറിയ ഭൂപ്രദേശവുമായി ബന്ധപ്പെട്ടതാണ് ആധുനിക ലോകചരിത്രത്തിലെ ഏറ്റവും വലിയ അവകാശ തർക്കങ്ങളിൽ ഒന്ന് എന്നുള്ളത് വിചിത്രമായ ഒരു യാഥാർഥ്യമാണ്. പലസ്തീനികൾ അവകാശപ്പെടുന്ന പലസ്തീൻ, ഇസ്രായേലിന്റെ ഭാഗം തന്നെയാണ്. പലസ്തീൻ എന്ന ഒരു രാജ്യം വാസ്തവത്തിൽ നിലവിലില്ല.  ഇസ്രായേൽ എന്ന രാജ്യത്തിന് യഹൂദ മതവുമായി അഭേദ്യവും സവിശേഷവുമായ ബന്ധമുണ്ട്. ആധുനിക ലോകരാജ്യങ്ങളിൽ […]Read More