KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Year: 2023

Opinions

ഇസ്രായേൽ – പലസ്തീൻ യുദ്ധം: പ്രത്യയശാസ്ത്രങ്ങളും ചരിത്രവും പുതിയ ലോകക്രമവും

ആധുനിക ലോകചരിത്രത്തെ രണ്ടായി തിരിക്കുന്ന നിർണ്ണായക ഘട്ടമാണ് രണ്ടാം ലോകയുദ്ധ കാലം. അതിന് മുമ്പുള്ള ലോകചരിത്രത്തിൽനിന്ന് തികച്ചും വിഭിന്നമാണ് പിന്നീട് ലോകക്രമത്തിൽ സംഭവിച്ചിട്ടുള്ള ഗതിമാറ്റങ്ങൾ. അതിനാൽത്തന്നെ, രാജ്യങ്ങളുടെയും വംശങ്ങളുടെയും ചരിത്രങ്ങളെയും വിവിധ പ്രത്യയ ശാസ്ത്രങ്ങളുടെ സമീപനങ്ങളെയും രണ്ടുവിധത്തിൽ വേണം വായിക്കാൻ. രണ്ടാം ലോകയുദ്ധത്തിന്റെ അന്ത്യത്തിനും ഐക്യരാഷ്ട്രസഭയുടെ ആരംഭത്തിനും ശേഷം വലിയ മാറ്റങ്ങൾ ലോകത്തിൽ സംഭവിച്ചു. ഇരുണ്ട ചരിത്രങ്ങളുടെ തടവറയിൽനിന്ന് ഏതാണ്ട് എല്ലാ സമൂഹങ്ങളും സ്വതന്ത്രമായത് അതിനുശേഷമാണ്. ലോകരാജ്യങ്ങളെ മുഴുവൻ ആഴമായി ചിന്തിപ്പിച്ച കാലഘട്ടമായിരുന്നു രണ്ടാം ലോകയുദ്ധ കാലം. […]Read More

Church News

കെസിബിസി ജാഗ്രത സദസ് ഉദ്‌ഘാടനം ചെയ്തു

കെസിബിസി ജാഗ്രത കമ്മീഷന്റെ ആഭിമുഖ്യത്തിൽ പാലാരിവട്ടം പിഒസിയിൽ ആരംഭിച്ച പ്രതിമാസ ചർച്ചാവേദിയായ "കെസിബിസി ജാഗ്രത സദസി"ന്റെ ഭാഗമായി ക്രിസ്തീയ "ന്യൂനപക്ഷ അവകാശങ്ങൾ, വെല്ലുവിളികളും സാധ്യതകളും" എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കപ്പെട്ടു. കെസിബിസിയുടെ വിവിധ കമ്മീഷനുകളുടെയും വിവിധ സംഘടനകളുടെയും ഭാരവാഹികളുടെ സാന്നിധ്യത്തിൽ നടന്ന സമ്മേളനം മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഉദ്‌ഘാടനം ചെയ്തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അധ്യക്ഷത വഹിച്ച ജാഗ്രത സദസിൽ, ക്രൈസ്തവ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ നിയമിച്ച കമ്മീഷന്റെ ചെയർമാൻ ജസ്റ്റിസ് ജെ.ബി. കോശി […]Read More

Opinions Politics

ഇന്ത്യയിലെ ക്രിമിനൽ രാഷ്ട്രീയം

ഇന്ത്യൻ രാഷ്ട്രീയത്തെയും ജനപ്രതിനിധികളെയും ഇലക്ഷനുകളെയും രണ്ടു പതിറ്റാണ്ടിലേറെ കാലമായി നിരീക്ഷണവിധേയമാക്കിക്കൊണ്ടിരിക്കുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസ് (ADR) കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടയിൽ പുറത്തുവിട്ട ചില റിപ്പോർട്ടുകൾ ദേശീയ – അന്തർദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ജനപ്രതിനിധികൾ പ്രതികളാക്കപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങൾ, അവരുടെ സാമ്പത്തിക ചുറ്റുപാടുകൾ, വിദ്യാഭ്യാസ നിലവാരം തുടങ്ങിയവയുടെ സൂക്ഷമമായ വിശകലനമാണ് ADR റിപ്പോർട്ടുകളുടെ ഉള്ളടക്കം. വളരെ ഗുരുതരവും അടിയന്തര ഇടപെടലുകൾ ആവശ്യമുള്ളതുമായ ഒരു രാഷ്ട്രീയ സാഹചര്യമാണ് ഇന്നത്തെ ഇന്ത്യയിൽ നിലനിൽക്കുന്നത് എന്ന് പ്രസ്തുത റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.  […]Read More

Community Opinions Politics

താളം തെറ്റുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ

വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി കേന്ദ്ര – സംസ്ഥാന ന്യൂനപക്ഷ മന്ത്രാലയങ്ങളുടെ മേൽനോട്ടത്തിൽ ന്യൂനപക്ഷ കമ്മീഷനുകളും ന്യൂനപക്ഷ ഡയറക്ടറേറ്റുകളും നടപ്പാക്കുന്ന പദ്ധതികൾ, നൽകുന്ന സ്‌കോളർഷിപ്പുകൾ ധനസഹായങ്ങൾ തുടങ്ങിയവ സംബന്ധിച്ച സുതാര്യത കുറവുകളും പക്ഷപാതങ്ങളും കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ ചർച്ചകൾക്കിടയാക്കിയിട്ടുണ്ട്. അതിനിടെ ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ വിതരണവുമായി ബന്ധപ്പെട്ട അഴിമതികളെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുന്നു എന്ന വാർത്ത ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികൾ വഴിയായി നൂറുകണക്കിന് കോടികൾ ചെലവഴിക്കപ്പെടുമ്പോഴും അർഹരായ എത്രത്തോളം […]Read More

Church National News

ഗോവ ആർച്ച് ബിഷപ്പിന് അനുകൂലമായ ബോംബെ ഹൈക്കോടതി വിധി

ഗോവ ആർച്ച് ബിഷപ്പിന് അനുകൂലമായ ബോംബെ ഹൈക്കോടതി വിധി: രൂപതയും മെത്രാനും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടില്ല  [The Archbishop Patriarch Of Goa, Daman & Diu vs State Information Commission, August 18, 2023]    ഗോവ ആർച്ച് ബിഷപ്പും ഗോവ അതിരൂപത പാത്രിയാർക്കൽ ട്രിബ്യൂണലും വിവരാവകാശ നിയമത്തിന് കീഴിൽ വരുമെന്ന ഗോവ സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷന്റെ 2014 ലെ ഉത്തരവിനെ റദ്ദാക്കിക്കൊണ്ട് ബോംബെ ഹൈക്കോടതിയുടെ ഗോവ ബഞ്ച് വിധി പ്രസ്താവിച്ചു. മെത്രാന്റെ […]Read More

Opinions Religious Religious Extremism

മതപരമായ അസഹിഷ്ണുതയും വിശ്വാസത്തിന് മേലുള്ള കടന്നുകയറ്റവും

ലോകത്തിന്റെ സാംസ്‌കാരിക – സാമൂഹിക ചരിത്രത്തിൽനിന്നും മാറ്റിനിർത്താൻ കഴിയാത്തവയാണ് മതങ്ങൾ. ഇന്ത്യയുടെതന്നെ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിർണ്ണായകമായ ഇടപെടലുകൾ നടത്തിയിട്ടുള്ളതും ഇപ്പോഴും ഈ മതേതര സമൂഹത്തിൽ ആഴത്തിൽ വേരൂന്നി നിൽക്കുന്നതുമായ വിവിധ മതങ്ങൾക്കിടയിൽ അകൽച്ച വർധിക്കുന്നതും, അസഹിഷ്ണുതയും ശത്രുതയും വളരുന്നതും വലിയ അപകടസൂചനയാണ്. മതങ്ങൾക്കും വിശ്വാസങ്ങൾക്കും മതനേതൃത്വങ്ങൾക്കും മേലുള്ള കടന്നുകയറ്റങ്ങളും വലിയ പ്രത്യാഘാതങ്ങൾക്കിടയാകുന്നു. വ്യക്തിയുടെയും കുടുംബങ്ങളുടെയും സമുദായങ്ങളുടെയും ആന്തരികതയുടെ ഭാഗവും മനഃസാക്ഷിയുടെ പിൻബലവുമായിരിക്കേണ്ട മതവിശ്വാസങ്ങൾ ശാന്തഭാവം വെടിഞ്ഞ് പൊതു ചർച്ചകളിലേയ്ക്കും ഏറ്റുമുട്ടലുകളിലേയ്ക്കും വഴിമാറുന്നത് സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അപകടകരമായ […]Read More

Opinions Politics

മണിപ്പൂർ വിഷയത്തിലെ സുപ്രീം കോടതി ഇടപെടൽ ക്രിയാത്മകം

കഴിഞ്ഞ മൂന്ന് മാസമായി തുടരുന്ന മണിപ്പൂരിലെ പ്രതിസന്ധികളിൽ സർക്കാർ സംവിധാനം പൂർണ്ണമായും നിഷ്ക്രിയമായിരുന്നു എന്ന സുപ്രീം കോടതിയുടെ നിരീക്ഷണം ഇതുവരെ ഉയർന്ന അതീവഗുരുതരമായ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ്. കേവലം ഗോത്ര സംഘർഷം എന്ന വ്യാപക പ്രചരണം നടത്തി പുകമറ സൃഷ്ടിച്ചുകൊണ്ടിരുന്ന നിക്ഷിപ്ത താല്പര്യക്കാരെ നിശ്ശബ്ദരാക്കുവാൻ കഴിഞ്ഞ ദിവസത്തെ നിർണ്ണായകമായ ഇടപെടലിലൂടെ സുപ്രീംകോടതിക്ക് കഴിഞ്ഞിരിക്കുന്നു.  മണിപ്പൂരിൽ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും പലായനം ചെയ്യാൻ നിർബ്ബന്ധിതരാവുകയും ചെയ്ത നിഷ്കളങ്ക ജനതയുടെ രോദനം പുറംലോകത്തെ അറിയിക്കാതിരിക്കുവാൻ കഠിന പ്രയത്നം നടത്തിയിരുന്നവരുടെ വാക്കുകളിലെ പൊള്ളത്തരം ഒരു […]Read More

Community Culture Opinions Social Issues

ലഹരി വ്യാപനം അപകടകരമായ നിലയിൽ, കേന്ദ്ര – സംസ്ഥാന ഭരണകൂടങ്ങൾ ശക്തമായ ഇടപെടലുകൾക്ക്

ലഹരി ഉപയോഗത്തെ തുടർന്നുള്ള കൊലപാതകങ്ങളുടെ നടുക്കത്തിലാണ് കേരളസമൂഹം. ഏതാനും ദിവസങ്ങൾക്കിടയിൽ രണ്ടു മരണങ്ങളാണ് കേരളത്തിന് അപമാനകരമായ വിധത്തിൽ സംഭവിച്ചത്. മൂവാറ്റുപുഴയിലെ കോളേജ് വിദ്യാർത്ഥിനിയുടെ മരണകാരണമായത് ലഹരി ഉപയോഗത്തെ തുടർന്നുള്ള അലക്ഷ്യമായ വാഹന ഉപയോഗമാണെങ്കിൽ, ആലുവയിൽ പിഞ്ചുബാലികയുടെ കൊലപാതകം ലഹരി സ്വബോധം നഷ്ടപ്പെടുത്തിയ ഒരു വ്യക്തി അറിഞ്ഞുകൊണ്ട് ചെയ്തതാണ്. വലിയ വാർത്തകളാകാതെ പോകുന്നതും, പുറംലോകം അറിയാതെപോകുന്നതുമായ അപകടങ്ങളും കൊലപാതക ശ്രമങ്ങളും പീഡനങ്ങളും ഒട്ടനവധിയുണ്ട്. സമൂഹത്തിന്റെ ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തിക്കഴിഞ്ഞിരിക്കുന്ന വിധത്തിൽ ലഹരി വ്യാപനം അപകടകരമായിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഉണർന്ന് പ്രവർത്തിക്കാൻ […]Read More

Community Opinions Politics Religious Extremism

ദേശീയ ബാലാവകാശ കമ്മീഷന്റെ ക്രൈസ്തവ വിദ്വേഷം

ദേശീയ ബാലാവകാശ കമ്മീഷനും, വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ബാലാവകാശ കമ്മീഷനുകളും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ക്രൈസ്തവ സ്ഥാപനങ്ങളെയും സന്യസ്തരെയും പ്രതിക്കൂട്ടിൽ നിർത്തുകയും കേസിൽ അകപ്പെടുത്തുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ രണ്ടുവർഷങ്ങൾക്കിടയിൽ ഇത്തരത്തിലുള്ള ഒട്ടനവധി സംഭവങ്ങൾ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ, ജൂലൈ 21 ന് മധ്യപ്രദേശിലെ ജാബുവയിൽ കത്തോലിക്കാ സന്യസ്തർ നടത്തിവരുന്ന അനാഥാലയത്തിൽ പരിശോധനയ്‌ക്കെത്തിയ ബാലാവകാശ കമ്മീഷൻ ഉദ്യോഗസ്ഥർ സന്യാസാർത്ഥിനികളായ മൂന്ന് പെൺകുട്ടികളെ കസ്റ്റഡിയിലെടുക്കുകയുണ്ടായി. മതപരിവർത്തനം എന്ന ആരോപണമാണ് ഉദ്യോഗസ്ഥർ ഉയർത്തിയത്. തലമുറകളായി […]Read More

Opinions Politics Religious Extremism

ഫാ. സ്റ്റാൻ സ്വാമിയുടെ വിയോഗത്തിന്റെ രണ്ടാം വാർഷികം: ഉത്തരങ്ങളില്ലാതെ അവശേഷിക്കുന്ന ചോദ്യങ്ങൾ

അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് ഒരു കൊടും കുറ്റവാളിയെപ്പോലെ ജയിലിൽ കഴിയുന്നതിനിടെ രോഗബാധിതനായി മരണപ്പെട്ട ഈശോസഭാംഗമായ വന്ദ്യ വൈദികൻ ഫാ. സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയായിരുന്നു എന്ന് കഴിഞ്ഞ രണ്ടുവർഷങ്ങൾക്കിടെ കൂടുതൽ വ്യക്തമായിട്ടുണ്ട്.  ആരുമില്ലാത്തവർക്കുവേണ്ടി സംസാരിക്കുകയും അവരുടെ പക്ഷം ചേരുകയും ചെയ്തു എന്ന കാരണത്താൽ  ഫാ. സ്റ്റാനിനെ രാജ്യദ്രോഹിയായി ചിത്രീകരിക്കുകയും, കേസിൽ അകപ്പെടുത്താൻ അദ്ദേഹത്തിന്റെ കമ്പ്യൂട്ടർ ഹാക്ക് ചെയ്ത് വ്യാജ തെളിവുകൾ സൃഷ്ടിക്കുകയും ചെയ്തു എന്ന അമേരിക്കൻ അന്വേഷണ ഏജൻസി, ആഴ്‌സണൽ കൺസൾട്ടൻസിയുടെ കണ്ടെത്തൽ ഭീതിജനകമാണ്. […]Read More