പൂഞ്ഞാർ സെൻറ് മേരീസ് പള്ളിപ്പരിസരത്ത് ഒരുസംഘം ആളുകൾ അതിക്രമിച്ചു കയറുകയും ആരാധനയ്ക്കു തടസം സൃഷ്ടിക്കുകയും വൈദികനെ ആക്രമിക്കുകയും ചെയ്ത സംഭവം കേരളത്തിൻറെ സാമൂഹിക ഐക്യത്തിനും മതസൗഹാർദത്തിനും ഏറ്റ ദൗർഭാഗ്യകരമായ ഒരു പ്രഹരമാണ്. ഈ സംഭവം വെളിപ്പെടുത്തുന്ന ചില വസ്തുതകൾ നാം ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. ആദരവിൻറെ സംസ്കാരം ഇല്ലാതായിക്കൊണ്ടിരിക്കുന്നു ഏതു മതത്തിൽ വിശ്വസിച്ചാലും ഇതര മതസ്ഥരെയും അവരുടെ ആരാധനാലയങ്ങളെയും പുരോഹിതരെയും ആദരവോടെ സമീപിക്കുന്ന മഹത്തായ സംസ്കാരമാണ് നമുക്കുണ്ടായിരുന്നത്. ഇതരമതവിദ്വേഷവും വർഗീയതയും വളർത്തുന്ന ശ്രമങ്ങളെ തിരുത്താനും തള്ളിപ്പറയാനും എന്നും ആത്മീയ […]Read More
മതസ്വാതന്ത്ര്യവും മതേതരത്വവും: ഭരണഘടന വിഭാവനം ചെയ്യുന്നതും ആനുകാലിക യാഥാർഥ്യങ്ങളും
ഉള്ളടക്കത്തെയും ലക്ഷ്യങ്ങളെയും ഒറ്റ വാക്യത്തിൽ വെളിപ്പെടുത്തുന്ന മുഖവുര ഇന്ത്യൻ ഭരണഘടനയെ മഹത്തരവും ആകർഷകവുമാക്കുന്നു. അത് ഇപ്രകാരമാണ്: "നാം ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്ക് ആയി സംവിധാനം ചെയ്യാനും, അതിലെ പൗരന്മാർക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും, ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും ആചാരങ്ങൾക്കും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യവും, പദവിയിലും അവസരത്തിലും സമത്വവും പ്രാപ്തമാക്കാനും അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസ്സും, രാഷ്ട്രത്തിന്റെ അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ടുള്ള സാഹോദര്യം പുലർത്തുവാനും സഗൗരവം തീരുമാനിച്ചിരിക്കയാൽ നമ്മുടെ ഭരണഘടനാ നിർമ്മാണ സഭയിൽ […]Read More
രാജ്യാന്തര സംഘടനയായ ഓപ്പൺ ഡോർസ്, ദേശീയ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് തുടങ്ങിയവയുടെ വാർഷിക റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ ശരാശരി രണ്ട് അതിക്രമങ്ങൾ പ്രതിദിനം ക്രൈസ്തവർക്കെതിരെ നടക്കുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്ക്, വിശിഷ്യാ, ക്രൈസ്തവർക്ക് എതിരായുള്ള ആക്രമണങ്ങൾ വർഷം തോറും വർധിച്ചുവരുന്നു. പത്തുവർഷം മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകളുടെ അഞ്ചിരട്ടി, അതായത് 687 അക്രമസംഭവങ്ങൾ 2023 ജനുവരി മുതൽ നവംബർ വരെ ഉണ്ടായതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് റിപ്പോർട്ട് ചെയ്യുന്നു. ആൾക്കൂട്ട അക്രമങ്ങൾ, കള്ളക്കേസുകളിൽപ്പെടുത്തൽ, ദൈവാലയങ്ങൾ നശിപ്പിക്കൽ, ആരാധനയും വേദോപദേശ […]Read More
വിവാഹ ബന്ധത്തിന് മറ്റൊരർത്ഥമില്ല: കത്തോലിക്കാ സഭയുടെ വിശ്വാസ തിരുസംഘത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം
വത്തിക്കാനിലെ വിശ്വാസ തിരുസംഘം ആശീർവാദങ്ങളുടെ അർത്ഥതലങ്ങൾ സംബന്ധിച്ച് 2023 ഡിസംബറിൽ പ്രസിദ്ധീകരിച്ച പ്രഖ്യാപനം അടിവരയിട്ടുറപ്പിക്കുന്ന വസ്തുത "വിവാഹം" എന്ന പദത്തിനും കാഴ്ചപ്പാടിനും നിലവിൽ ഉള്ളതിൽ നിന്നു മാറ്റം വരുത്തി മറ്റൊരർത്ഥം കൽപ്പിക്കാൻ സഭയ്ക്കാവില്ല എന്ന് തന്നെയാണ്. ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിൽ മാത്രമുള്ള സുസ്ഥിരവും അവിഭാജ്യവുമായ കൂടിച്ചേരലാണ് വിവാഹം. ദമ്പതികൾ തമ്മിലുള്ള പരസ്പര സ്നേഹവും, സ്നേഹത്തിൻ്റെ പൂർണ്ണതയായി കുഞ്ഞുങ്ങളുടെ ജനനവും ലക്ഷ്യമാക്കുന്നതാണ് ഇത് (what constitutes marriage—which is the “exclusive, stable, and indissoluble […]Read More
ഡിസംബർ 18 ആഗോള ന്യൂപക്ഷാവകാശ ദിനം. ഭൂരിപക്ഷ ജനവിഭാഗങ്ങൾക്കിടയിൽ വിവിധ വെല്ലുവിളികൾ നേരിടുന്ന മത, ജാതി, ഭാഷ, പ്രാദേശിക ന്യൂനപക്ഷങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരികയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളുമായാണ് അത്തരം വിഭാഗങ്ങൾക്ക് സവിശേഷമായ പരിഗണനയും പിന്തുണയും നൽകാൻ വിവിധ ലോകരാജ്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചുവരുന്നത്. ആ പരിഗണനയും പരിരക്ഷയും ദുർബ്ബലവിഭാഗങ്ങൾക്കുള്ള അവകാശമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ന്യൂനപക്ഷാവകാശ സംരക്ഷണം സംബന്ധിച്ച ലക്ഷ്യങ്ങളും പദ്ധതികളുമായി ബന്ധപ്പെട്ട വിചിന്തനങ്ങൾക്കായി ഐക്യരാഷ്ട്രസഭയുടെ തീരുമാനപ്രകാരം 1992 മുതൽ എല്ലാവർഷവും ഡിസംബർ 18 ന് ന്യൂനപക്ഷാവകാശ ദിനമായി […]Read More
സ്വവർഗാനുരാഗം ഉൾപ്പെടെയുള്ള ഭിന്ന ലൈംഗിക ആഭിമുഖ്യങ്ങളുമായി (LGBTQIA+) ബന്ധപ്പെട്ട അവകാശവാദങ്ങളെ എതിർക്കുന്ന കത്തോലിക്കാ സമൂഹത്തിലെ അംഗങ്ങളെ തന്നെ പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച മലയാള ചലച്ചിത്രമാണ് “കാതൽ – ദ കോർ”. തികച്ചും ക്രൈസ്തവ പശ്ചാത്തലമാണ് സിനിമയ്ക്ക് ആദ്യന്തമുള്ളത്. രണ്ടാമതൊരു പശ്ചാത്തലം ഇടതുപക്ഷ രാഷ്ട്രീയത്തിന്റേതാണ്. വിപരീത സ്വഭാവമുള്ള രണ്ട് വ്യത്യസ്ഥ പശ്ചാത്തലങ്ങളെ വിദഗ്ധമായി സമന്വയിപ്പിച്ച സംവിധായകൻ ജിയോ ബേബിയും രചയിതാക്കളായ ആദർശ് സുകുമാരനും, പോൾസൺ സ്കറിയയും അഭിനന്ദനം അർഹിക്കുന്നു. സാങ്കേതികമായി സിനിമയുടെ ഗുണദോഷങ്ങൾക്കപ്പുറം, സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തെയും […]Read More
മനുഷ്യജീവനെ മാനിക്കാത്ത, മനുഷ്യാവകാശത്തിനും, മതസ്വാതന്ത്ര്യത്തിനും വിലകല്പിക്കാത്ത പ്രസ്ഥാനങ്ങൾ, അത് ഏത് മതത്തിന്റെയോ വർഗ്ഗത്തിന്റെയോ പേരിലുള്ളതായാലും എതിർക്കപ്പെടേണ്ടത് തന്നെയാണ്. ലോകത്തിൽ നാശം വിതയ്ക്കുന്ന എണ്ണപ്പെട്ട ഭീകരസംഘടനകളിൽ ഒന്നാണ് ഹമാസ് എന്നതിൽ ലോകസമൂഹത്തിന് സംശയമില്ല. അവർക്ക് ഒരു പ്രത്യേക മതവിഭാഗത്തിന്റെ പിന്തുണയുണ്ട് എന്നതിനാൽ, ഇസ്രായേൽ പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അവരെ വെള്ള പൂശാനുള്ള ശ്രമങ്ങളെ സഹതാപത്തോടെയേ കാണാൻ കഴിയൂ. ബൗദ്ധിക കേരളത്തിന്റെ ഇരട്ടത്താപ്പിനുള്ള പ്രഹരമാണ് ദീപികയുടെ ഈ എഡിറ്റോറിയൽ. ഭീകരപ്രവർത്തകരെ മറ്റെന്ത് പേര് വിളിക്കും? കേരളത്തിലെ സുരക്ഷിതമടകളില്‍ കുത്തിയിരുന്ന് ഫോണില്‍ […]Read More
കേരളത്തെയും തമിഴ്നാടിനെയും തമ്മിൽ വേർതിരിക്കുന്ന പ്രധാന മേഖല പശ്ചിമഘട്ട മലനിരകളാണ്. ഈ പശ്ചിമഘട്ടമാണ് കേരളത്തിൽ സമൃദ്ധമായി മഴ ലഭിക്കാനും തമിഴ്നാട്ടിൽ മഴ ലഭിക്കാതിരിക്കാനുമുള്ള കാരണം. തമിഴ്നാട് വരണ്ട ഭൂപ്രദേശമാണ്. ജലലഭ്യതയും ജലസ്രോതസുകളും അവിടെ കുറവാണ്. 1876-1878 കാലഘട്ടത്തിൽ തമിഴ്നാട്ടിലുണ്ടായ കടുത്ത വരൾച്ചയിൽ 55 ലക്ഷത്തോളം ആളുകൾ മരിച്ചു. ഈ ഗുരുതരമായ സാഹചര്യത്തിലാണ് ക്യാപ്റ്റൻ ജെ. ബെന്നിക്വിക് മുല്ലപ്പെരിയാറിൽ അണക്കെട്ട് നിർമിക്കാമെന്നും മല തുരന്ന് തമിഴ്നാട്ടിലേക്ക് ജലമെത്തിക്കാൻ സാധിക്കുമെന്നും ഗവൺമെൻറിനെ അറിയിച്ചത്. എന്നാൽ അണക്കെട്ട് സ്ഥാപിക്കേണ്ടത് കേരളത്തിലാണ്. കേരളം […]Read More
കത്തോലിക്കാ സഭയുടെ പൊതു പൈതൃകമാണ് വിശുദ്ധരോടുള്ള വണക്കം. വിശുദ്ധരെ വണങ്ങുന്നത് വഴി അവരുടെ ജീവിത മാതൃകയെ നാം അനുസ്മരിക്കുകയും ആദരിക്കുകയും അവരുടെ മഹനീയ മാതൃക അനുകരിക്കുകയും ചെയ്യുന്നു. കൂടാതെ ദൈവ തിരുമുമ്പിൽ സവിശേഷ സ്ഥാനമർഹിക്കുന്ന ഈ വിശുദ്ധരുടെ മാധ്യസ്ഥ്യം നാം യാചിക്കുകയും ചെയ്യുന്നു. വിശുദ്ധർക്ക് നൽകുന്ന വണക്കത്തെ കുൾത്തൂസ് ദൂളിയെ (cultus duliae) എന്നാണ് പരമ്പരാഗത ദൈവശാസ്ത്രത്തിൽ വിശേഷിപ്പിക്കുന്നത്. തങ്ങളുടെ വിശുദ്ധ ജീവിതം വഴി ദൈവ മഹത്വത്തിൽ പങ്കുപറ്റിയവരെ ബഹുമാനിക്കുകയും വണങ്ങുകയും ആദരം പ്രകടിപ്പിക്കുകയും ചെയ്യുന്ന പൊതുവായ […]Read More
26 ആഴ്ച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി തേടി രണ്ടുകുട്ടികളുടെ അമ്മയായ സ്ത്രീ സമർപ്പിച്ച ഹർജ്ജി ഒരാഴ്ച നീണ്ട വാദങ്ങൾക്കൊടുവിൽ സുപ്രീംകോടതി തള്ളിയിരിക്കുകയാണ്. വാദപ്രതിവാദങ്ങൾക്കിടയിൽ സ്ത്രീയുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് ഉയർത്തിയ ഒരു പ്രധാന ചോദ്യം "ഗർഭസ്ഥ ശിശുവിന് വേണ്ടി വാദിക്കാൻ ആരുണ്ട്?" എന്നായിരുന്നു. ആദ്യം ഗർഭഛിദ്രത്തിന് അനുമതി നൽകിയെങ്കിലും കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരം കേസ് വീണ്ടും പരിഗണനയിലെടുത്ത സുപ്രീം കോടതി ഗർഭഛിദ്ര അനുമതി സ്റ്റേ ചെയ്യുകയും, കേസ് സുപ്രീംകോടതി അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചിന് […]Read More