സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുതയില്ല എന്ന ചരിത്രപ്രാധാന്യമുള്ള വിധി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് പ്രഖ്യാപിച്ചത് സമ്മിശ്ര പ്രതികരണങ്ങൾക്കാണ് ഇടയാക്കിയത്. പ്രകൃതിവിരുദ്ധ ലൈംഗികതയെ കുറ്റകരമായി കണ്ടിരുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377 ആം വകുപ്പ് 2018 ൽ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചതുപോലെ, സ്വവർഗ്ഗ വിവാഹത്തെ നിഷേധിക്കുന്നതും ഭരണഘടനാ വിരുദ്ധമെന്ന പ്രഖ്യാപനമുണ്ടാകുമെന്ന് ഹർജ്ജിക്കാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഏകദേശം ഒരു വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിൽ പ്രതികൂലമായ വിധിയുണ്ടായത് അവരെ നിരാശപ്പെടുത്തി. നിലവിൽ 34 രാജ്യങ്ങളിലാണ് സ്വവർഗ്ഗ വിവാഹങ്ങൾക്ക് […]Read More
‘സ്വവർഗ വിവാഹം’ അസാധുവെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ, സ്വവർഗ കൂട്ടാളികൾക്ക് സാമൂഹ്യ സുരക്ഷയും നിയമ പരിരക്ഷയുമാണോ കോടതി നിഷേധിച്ചത്, അതോ ‘വിവാഹം’ കഴിക്കാനും വിവാഹത്തിന്റെ ലക്ഷ്യങ്ങൾ സധൂകരിക്കാനുമുള്ള അവകാശമാണോ എന്ന ചോദ്യം പ്രസക്തമാണ്. സമൂഹത്തിൽ വ്യത്യസ്ത ലൈംഗിക ചോദനയും ആഭിമുഖ്യവുമുള്ള വ്യക്തികൾക്കും, ട്രാൻസ്‌ജണ്ടർ വിഭാഗത്തിൽപ്പെട്ടവർക്കും, സാധാരണ പൗരർക്കുള്ളതുപോലെ, എല്ലാ അവകാശങ്ങളിലും തുല്യതവേണമെന്ന ആവശ്യമാണ് കോടതി നിരാകരിച്ചിരിക്കുന്നത്! ഇതിന്റെ ന്യായാന്യായങ്ങൾ സമൂഹം ഇനി ചർച്ചചെയ്യും. അവകാശങ്ങളിലുള്ള തുല്യതയാണ് വിഷയം. ഉത്തരവാദിത്വങ്ങളിലെ തുല്യത സാധാരണയായി ആരും ചർച്ച […]Read More
യുദ്ധരംഗത്ത് കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ വേദനയിൽ ലോകം തേങ്ങുമ്പോഴാണ് അമ്മയുടെ ഗർഭപാത്രത്തെ കൊലക്കളമാക്കാൻ അമ്മതന്നെ കോടതിയെ സമീപിക്കുന്നത്. നമ്മുടെ മനുഷ്യാവകാശ വായാടിത്തങ്ങളും ധാർമിക പ്രഭാഷണങ്ങളുമൊക്കെ സ്വാർഥതയുടെയും നുണയുടെയും ചെളിപുരണ്ടതാണെന്നു ചുണ്ടിക്കാണിക്കാൻ നാം ഗർഭപാത്രത്തിലിട്ടു കൊന്നുതള്ളിയ കുഞ്ഞുങ്ങളുടെ ആത്മാവിനുപോലും കഴിയാതെ വന്നിരിക്കുന്നു. തന്നെ കൊല്ലാൻ അനുമതി തേടി അമ്മ നിയമത്തിന്റെ വഴി തേടുകയാണെന്നറിയാതെയാണ് ആ കുഞ്ഞ് ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന ഗർഭപാത്ര ത്തിൽ സുഖസുഷുപ്തിയിലാണ്ടിരിക്കുന്നത്. 26- ആം ആഴ്ചയിലെ ഗർഭഛിദ്രത്തിന് അനുമതി തേടിയുള്ള കേസ് സുപ്രീംകോടതിയിലാണ്. അമ്മയുടെ ആഗ്രഹമനുസരിച്ച് ഗർഭസ്ഥശിശുവിനു […]Read More
ലോക രാജ്യങ്ങളിൽ വലിപ്പത്തിൽ 149 ആം സ്ഥാനം മാത്രമുള്ള ഒരു കൊച്ചു രാജ്യമാണ് ഇസ്രായേൽ. ഏകദേശം കേരളത്തിന്റെ വിസ്തൃതിയുടെ പകുതിയിൽ അൽപ്പം മാത്രം അധികം. ഈ ചെറിയ ഭൂപ്രദേശവുമായി ബന്ധപ്പെട്ടതാണ് ആധുനിക ലോകചരിത്രത്തിലെ ഏറ്റവും വലിയ അവകാശ തർക്കങ്ങളിൽ ഒന്ന് എന്നുള്ളത് വിചിത്രമായ ഒരു യാഥാർഥ്യമാണ്. പലസ്തീനികൾ അവകാശപ്പെടുന്ന പലസ്തീൻ, ഇസ്രായേലിന്റെ ഭാഗം തന്നെയാണ്. പലസ്തീൻ എന്ന ഒരു രാജ്യം വാസ്തവത്തിൽ നിലവിലില്ല. ഇസ്രായേൽ എന്ന രാജ്യത്തിന് യഹൂദ മതവുമായി അഭേദ്യവും സവിശേഷവുമായ ബന്ധമുണ്ട്. ആധുനിക ലോകരാജ്യങ്ങളിൽ […]Read More
ആധുനിക ലോകചരിത്രത്തെ രണ്ടായി തിരിക്കുന്ന നിർണ്ണായക ഘട്ടമാണ് രണ്ടാം ലോകയുദ്ധ കാലം. അതിന് മുമ്പുള്ള ലോകചരിത്രത്തിൽനിന്ന് തികച്ചും വിഭിന്നമാണ് പിന്നീട് ലോകക്രമത്തിൽ സംഭവിച്ചിട്ടുള്ള ഗതിമാറ്റങ്ങൾ. അതിനാൽത്തന്നെ, രാജ്യങ്ങളുടെയും വംശങ്ങളുടെയും ചരിത്രങ്ങളെയും വിവിധ പ്രത്യയ ശാസ്ത്രങ്ങളുടെ സമീപനങ്ങളെയും രണ്ടുവിധത്തിൽ വേണം വായിക്കാൻ. രണ്ടാം ലോകയുദ്ധത്തിന്റെ അന്ത്യത്തിനും ഐക്യരാഷ്ട്രസഭയുടെ ആരംഭത്തിനും ശേഷം വലിയ മാറ്റങ്ങൾ ലോകത്തിൽ സംഭവിച്ചു. ഇരുണ്ട ചരിത്രങ്ങളുടെ തടവറയിൽനിന്ന് ഏതാണ്ട് എല്ലാ സമൂഹങ്ങളും സ്വതന്ത്രമായത് അതിനുശേഷമാണ്. ലോകരാജ്യങ്ങളെ മുഴുവൻ ആഴമായി ചിന്തിപ്പിച്ച കാലഘട്ടമായിരുന്നു രണ്ടാം ലോകയുദ്ധ കാലം. […]Read More
കെസിബിസി ജാഗ്രത കമ്മീഷന്റെ ആഭിമുഖ്യത്തിൽ പാലാരിവട്ടം പിഒസിയിൽ ആരംഭിച്ച പ്രതിമാസ ചർച്ചാവേദിയായ "കെസിബിസി ജാഗ്രത സദസി"ന്റെ ഭാഗമായി ക്രിസ്തീയ "ന്യൂനപക്ഷ അവകാശങ്ങൾ, വെല്ലുവിളികളും സാധ്യതകളും" എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കപ്പെട്ടു. കെസിബിസിയുടെ വിവിധ കമ്മീഷനുകളുടെയും വിവിധ സംഘടനകളുടെയും ഭാരവാഹികളുടെ സാന്നിധ്യത്തിൽ നടന്ന സമ്മേളനം മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഉദ്‌ഘാടനം ചെയ്തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അധ്യക്ഷത വഹിച്ച ജാഗ്രത സദസിൽ, ക്രൈസ്തവ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ നിയമിച്ച കമ്മീഷന്റെ ചെയർമാൻ ജസ്റ്റിസ് ജെ.ബി. കോശി […]Read More
ഇന്ത്യൻ രാഷ്ട്രീയത്തെയും ജനപ്രതിനിധികളെയും ഇലക്ഷനുകളെയും രണ്ടു പതിറ്റാണ്ടിലേറെ കാലമായി നിരീക്ഷണവിധേയമാക്കിക്കൊണ്ടിരിക്കുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസ് (ADR) കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടയിൽ പുറത്തുവിട്ട ചില റിപ്പോർട്ടുകൾ ദേശീയ – അന്തർദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ജനപ്രതിനിധികൾ പ്രതികളാക്കപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങൾ, അവരുടെ സാമ്പത്തിക ചുറ്റുപാടുകൾ, വിദ്യാഭ്യാസ നിലവാരം തുടങ്ങിയവയുടെ സൂക്ഷമമായ വിശകലനമാണ് ADR റിപ്പോർട്ടുകളുടെ ഉള്ളടക്കം. വളരെ ഗുരുതരവും അടിയന്തര ഇടപെടലുകൾ ആവശ്യമുള്ളതുമായ ഒരു രാഷ്ട്രീയ സാഹചര്യമാണ് ഇന്നത്തെ ഇന്ത്യയിൽ നിലനിൽക്കുന്നത് എന്ന് പ്രസ്തുത റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. […]Read More
വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി കേന്ദ്ര – സംസ്ഥാന ന്യൂനപക്ഷ മന്ത്രാലയങ്ങളുടെ മേൽനോട്ടത്തിൽ ന്യൂനപക്ഷ കമ്മീഷനുകളും ന്യൂനപക്ഷ ഡയറക്ടറേറ്റുകളും നടപ്പാക്കുന്ന പദ്ധതികൾ, നൽകുന്ന സ്‌കോളർഷിപ്പുകൾ ധനസഹായങ്ങൾ തുടങ്ങിയവ സംബന്ധിച്ച സുതാര്യത കുറവുകളും പക്ഷപാതങ്ങളും കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ ചർച്ചകൾക്കിടയാക്കിയിട്ടുണ്ട്. അതിനിടെ ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ വിതരണവുമായി ബന്ധപ്പെട്ട അഴിമതികളെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുന്നു എന്ന വാർത്ത ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികൾ വഴിയായി നൂറുകണക്കിന് കോടികൾ ചെലവഴിക്കപ്പെടുമ്പോഴും അർഹരായ എത്രത്തോളം […]Read More
ഗോവ ആർച്ച് ബിഷപ്പിന് അനുകൂലമായ ബോംബെ ഹൈക്കോടതി വിധി: രൂപതയും മെത്രാനും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടില്ല [The Archbishop Patriarch Of Goa, Daman & Diu vs State Information Commission, August 18, 2023] ഗോവ ആർച്ച് ബിഷപ്പും ഗോവ അതിരൂപത പാത്രിയാർക്കൽ ട്രിബ്യൂണലും വിവരാവകാശ നിയമത്തിന് കീഴിൽ വരുമെന്ന ഗോവ സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷന്റെ 2014 ലെ ഉത്തരവിനെ റദ്ദാക്കിക്കൊണ്ട് ബോംബെ ഹൈക്കോടതിയുടെ ഗോവ ബഞ്ച് വിധി പ്രസ്താവിച്ചു. മെത്രാന്റെ […]Read More
ലോകത്തിന്റെ സാംസ്‌കാരിക – സാമൂഹിക ചരിത്രത്തിൽനിന്നും മാറ്റിനിർത്താൻ കഴിയാത്തവയാണ് മതങ്ങൾ. ഇന്ത്യയുടെതന്നെ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിർണ്ണായകമായ ഇടപെടലുകൾ നടത്തിയിട്ടുള്ളതും ഇപ്പോഴും ഈ മതേതര സമൂഹത്തിൽ ആഴത്തിൽ വേരൂന്നി നിൽക്കുന്നതുമായ വിവിധ മതങ്ങൾക്കിടയിൽ അകൽച്ച വർധിക്കുന്നതും, അസഹിഷ്ണുതയും ശത്രുതയും വളരുന്നതും വലിയ അപകടസൂചനയാണ്. മതങ്ങൾക്കും വിശ്വാസങ്ങൾക്കും മതനേതൃത്വങ്ങൾക്കും മേലുള്ള കടന്നുകയറ്റങ്ങളും വലിയ പ്രത്യാഘാതങ്ങൾക്കിടയാകുന്നു. വ്യക്തിയുടെയും കുടുംബങ്ങളുടെയും സമുദായങ്ങളുടെയും ആന്തരികതയുടെ ഭാഗവും മനഃസാക്ഷിയുടെ പിൻബലവുമായിരിക്കേണ്ട മതവിശ്വാസങ്ങൾ ശാന്തഭാവം വെടിഞ്ഞ് പൊതു ചർച്ചകളിലേയ്ക്കും ഏറ്റുമുട്ടലുകളിലേയ്ക്കും വഴിമാറുന്നത് സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അപകടകരമായ […]Read More