KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Jagratha Commission

http://kcbcjagratha.org

Opinions Politics

മണിപ്പൂർ വിഷയത്തിലെ സുപ്രീം കോടതി ഇടപെടൽ ക്രിയാത്മകം

കഴിഞ്ഞ മൂന്ന് മാസമായി തുടരുന്ന മണിപ്പൂരിലെ പ്രതിസന്ധികളിൽ സർക്കാർ സംവിധാനം പൂർണ്ണമായും നിഷ്ക്രിയമായിരുന്നു എന്ന സുപ്രീം കോടതിയുടെ നിരീക്ഷണം ഇതുവരെ ഉയർന്ന അതീവഗുരുതരമായ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ്. കേവലം ഗോത്ര സംഘർഷം എന്ന വ്യാപക പ്രചരണം നടത്തി പുകമറ സൃഷ്ടിച്ചുകൊണ്ടിരുന്ന നിക്ഷിപ്ത താല്പര്യക്കാരെ നിശ്ശബ്ദരാക്കുവാൻ കഴിഞ്ഞ ദിവസത്തെ നിർണ്ണായകമായ ഇടപെടലിലൂടെ സുപ്രീംകോടതിക്ക് കഴിഞ്ഞിരിക്കുന്നു.  മണിപ്പൂരിൽ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും പലായനം ചെയ്യാൻ നിർബ്ബന്ധിതരാവുകയും ചെയ്ത നിഷ്കളങ്ക ജനതയുടെ രോദനം പുറംലോകത്തെ അറിയിക്കാതിരിക്കുവാൻ കഠിന പ്രയത്നം നടത്തിയിരുന്നവരുടെ വാക്കുകളിലെ പൊള്ളത്തരം ഒരു […]Read More

Community Culture Opinions Social Issues

ലഹരി വ്യാപനം അപകടകരമായ നിലയിൽ, കേന്ദ്ര – സംസ്ഥാന ഭരണകൂടങ്ങൾ ശക്തമായ ഇടപെടലുകൾക്ക്

ലഹരി ഉപയോഗത്തെ തുടർന്നുള്ള കൊലപാതകങ്ങളുടെ നടുക്കത്തിലാണ് കേരളസമൂഹം. ഏതാനും ദിവസങ്ങൾക്കിടയിൽ രണ്ടു മരണങ്ങളാണ് കേരളത്തിന് അപമാനകരമായ വിധത്തിൽ സംഭവിച്ചത്. മൂവാറ്റുപുഴയിലെ കോളേജ് വിദ്യാർത്ഥിനിയുടെ മരണകാരണമായത് ലഹരി ഉപയോഗത്തെ തുടർന്നുള്ള അലക്ഷ്യമായ വാഹന ഉപയോഗമാണെങ്കിൽ, ആലുവയിൽ പിഞ്ചുബാലികയുടെ കൊലപാതകം ലഹരി സ്വബോധം നഷ്ടപ്പെടുത്തിയ ഒരു വ്യക്തി അറിഞ്ഞുകൊണ്ട് ചെയ്തതാണ്. വലിയ വാർത്തകളാകാതെ പോകുന്നതും, പുറംലോകം അറിയാതെപോകുന്നതുമായ അപകടങ്ങളും കൊലപാതക ശ്രമങ്ങളും പീഡനങ്ങളും ഒട്ടനവധിയുണ്ട്. സമൂഹത്തിന്റെ ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തിക്കഴിഞ്ഞിരിക്കുന്ന വിധത്തിൽ ലഹരി വ്യാപനം അപകടകരമായിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഉണർന്ന് പ്രവർത്തിക്കാൻ […]Read More

Community Opinions Politics Religious Extremism

ദേശീയ ബാലാവകാശ കമ്മീഷന്റെ ക്രൈസ്തവ വിദ്വേഷം

ദേശീയ ബാലാവകാശ കമ്മീഷനും, വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ബാലാവകാശ കമ്മീഷനുകളും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ക്രൈസ്തവ സ്ഥാപനങ്ങളെയും സന്യസ്തരെയും പ്രതിക്കൂട്ടിൽ നിർത്തുകയും കേസിൽ അകപ്പെടുത്തുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ രണ്ടുവർഷങ്ങൾക്കിടയിൽ ഇത്തരത്തിലുള്ള ഒട്ടനവധി സംഭവങ്ങൾ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ, ജൂലൈ 21 ന് മധ്യപ്രദേശിലെ ജാബുവയിൽ കത്തോലിക്കാ സന്യസ്തർ നടത്തിവരുന്ന അനാഥാലയത്തിൽ പരിശോധനയ്‌ക്കെത്തിയ ബാലാവകാശ കമ്മീഷൻ ഉദ്യോഗസ്ഥർ സന്യാസാർത്ഥിനികളായ മൂന്ന് പെൺകുട്ടികളെ കസ്റ്റഡിയിലെടുക്കുകയുണ്ടായി. മതപരിവർത്തനം എന്ന ആരോപണമാണ് ഉദ്യോഗസ്ഥർ ഉയർത്തിയത്. തലമുറകളായി […]Read More

Opinions Politics Religious Extremism

ഫാ. സ്റ്റാൻ സ്വാമിയുടെ വിയോഗത്തിന്റെ രണ്ടാം വാർഷികം: ഉത്തരങ്ങളില്ലാതെ അവശേഷിക്കുന്ന ചോദ്യങ്ങൾ

അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് ഒരു കൊടും കുറ്റവാളിയെപ്പോലെ ജയിലിൽ കഴിയുന്നതിനിടെ രോഗബാധിതനായി മരണപ്പെട്ട ഈശോസഭാംഗമായ വന്ദ്യ വൈദികൻ ഫാ. സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയായിരുന്നു എന്ന് കഴിഞ്ഞ രണ്ടുവർഷങ്ങൾക്കിടെ കൂടുതൽ വ്യക്തമായിട്ടുണ്ട്.  ആരുമില്ലാത്തവർക്കുവേണ്ടി സംസാരിക്കുകയും അവരുടെ പക്ഷം ചേരുകയും ചെയ്തു എന്ന കാരണത്താൽ  ഫാ. സ്റ്റാനിനെ രാജ്യദ്രോഹിയായി ചിത്രീകരിക്കുകയും, കേസിൽ അകപ്പെടുത്താൻ അദ്ദേഹത്തിന്റെ കമ്പ്യൂട്ടർ ഹാക്ക് ചെയ്ത് വ്യാജ തെളിവുകൾ സൃഷ്ടിക്കുകയും ചെയ്തു എന്ന അമേരിക്കൻ അന്വേഷണ ഏജൻസി, ആഴ്‌സണൽ കൺസൾട്ടൻസിയുടെ കണ്ടെത്തൽ ഭീതിജനകമാണ്. […]Read More

Community Opinions Politics

ഏകീകൃത സിവിൽ കോഡ് – അവ്യക്തതകളും ആശങ്കകളും

മത/ ജാതിബദ്ധമായ വ്യക്തി നിയമങ്ങൾക്ക് പകരം എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമാകുന്ന ഏകീകൃത സിവിൽ കോഡ് സംബന്ധിച്ചുള്ള ചർച്ചകൾക്ക് ഇന്ത്യയുടെ ഭരണഘടന രൂപീകരണകാലത്തോളം പഴക്കമുണ്ട്. മതപരമായ വൈജാത്യങ്ങൾ, മതനിയമങ്ങൾ തുടങ്ങിയവയ്ക്ക് സ്വാധീനമുള്ള വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, രക്ഷാകർതൃത്വം, പിന്തുടർച്ചാവകാശ നിർണ്ണയം എന്നിവയാണ് വ്യത്യസ്ത മതവിഭാഗങ്ങൾക്ക് വേറിട്ട രീതികളിൽ കൈകാര്യം ചെയ്യാനാവുന്നത്. ഏകീകൃത സിവിൽ നിയമം നടപ്പാകുന്നതുവഴി ഇത്തരം കാര്യങ്ങളിലുള്ള വ്യത്യസ്ത രീതികൾ ഇല്ലാതാകുകയും എല്ലാ ഇന്ത്യൻ പൗരന്മാരും മേൽപ്പറഞ്ഞ വിഷയങ്ങൾ സംബന്ധിച്ച് മത ജാതി വ്യത്യാസമില്ലാതെ ഒറ്റ […]Read More

Culture Opinions Social Issues

ഹരമായി ലഹരി, ഇരയായി കേരളം!

മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനം – ജൂൺ 26  സമീപകാലങ്ങളായി കേരളം ഏറ്റവുമധികം ചർച്ചചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് മയക്കുമരുന്ന് വ്യാപനം. സർക്കാർ മുതൽ, മാധ്യമങ്ങളും, സംഘടനകളും, സ്ഥാപനങ്ങളും വരെ ലഹരി വ്യാപനത്തിന് എതിരായുള്ള പ്രചാരണപരിപാടികൾ ഏറ്റെടുത്ത് വിവിധ പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്. ബോധവൽക്കരണ പരിപാടികളാണ് പ്രധാനം. ലഹരിയെ പ്രതിരോധിക്കാൻ കുടുംബങ്ങളെയും വ്യക്തികളെയും സജ്ജരാക്കുകയാണ് അത്തരം പദ്ധതികളുടെ പ്രധാന ലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ലഹരി വ്യാപനം ചെറുക്കാനുള്ള പദ്ധതികൾ സർക്കാരും വിഭാവനം ചെയ്യുന്നു. മയക്കുമരുന്ന് പിടിക്കപ്പെടുന്ന കേസുകളുടെ […]Read More

Community Culture Opinions Religious Extremism

ക്രൈസ്തവരെ വർഗ്ഗീയവാദികളാക്കാൻ വെമ്പുന്നവർ

കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഏറെക്കുറെ അടങ്ങിയെങ്കിലും അതിന്റെ അലയൊലികൾ ഇപ്പോഴും തുടരുകയാണ്. ലാബിലെ മൊബൈൽ ഉപയോഗത്തെ തുടർന്ന് ഡിപ്പാർട്ട്മെന്റ് ചുമതലയുള്ള അധ്യാപകൻ ഒരു പെൺകുട്ടിയുടെ മൊബൈൽഫോൺ പിടിച്ചുവയ്ക്കുകയും, തുടർന്ന് അന്ന് വൈകിട്ട് ഹോസ്റ്റൽ മുറിയിൽ വച്ച് അവൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും പിന്നീട് മരിക്കുകയും ചെയ്തതാണ് വിവാദങ്ങളുടെ തുടക്കം. ഇത്തരത്തിൽ മൊബൈൽഫോൺ പിടിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ മാതാപിതാക്കളെ അറിയിച്ചതിന് ശേഷമേ ഫോൺ വിട്ടു നൽകുകയുള്ളൂ എന്നുള്ളതായിരുന്നു കോളേജിന്റെ നയം. കോളേജുകളിൽ ക്ലാസ് മുറിയിലും, ലാബിലും മൊബൈൽ […]Read More

Church Opinions Politics Religious Extremism

ക്രൈസ്തവർക്കെതിരെയുള്ള നീക്കങ്ങൾ തുടർക്കഥ

മധ്യപ്രദേശിൽ, പ്രത്യേകിച്ച് ജബൽപൂർ രൂപതാ പരിധിയിൽ ക്രൈസ്തവരും ക്രൈസ്തവ സ്ഥാപനങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന വർഗ്ഗീയ അതിക്രമങ്ങൾക്കെതിരെ രൂക്ഷമായ പ്രതികരണം നടത്തിയിരിക്കുകയാണ് ഭാരത കത്തോലിക്കാ മെത്രാൻ സമിതി. കഴിഞ്ഞ മൂന്നു മാസങ്ങൾക്കിടയിൽ മാത്രം ജബൽപൂർ രൂപതയുടെ കീഴിലുള്ള മൂന്ന് സ്ഥാപനങ്ങളിലാണ് ദേശീയ ബാലാവകാശ കമ്മീഷന്‍റെ (SCPCR) നേതൃത്വത്തിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അനധികൃതമായ റെയ്ഡുകൾ നടത്തുകയും വാസ്തവ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കപ്പെടുകയും ചെയ്തിട്ടുള്ളത്. ഇതേ കാലയളവിൽതന്നെ മധ്യപ്രദേശിൽ സന്യാസ സമൂഹങ്ങൾ നടത്തിവരുന്ന സ്ഥാപനങ്ങളിലും സമാനമായ അതിക്രമങ്ങൾ നടന്നിട്ടുണ്ട്. നിരവധി വർഷങ്ങളായി […]Read More

Opinions Politics

മണിപ്പൂർ: തമസ്കരിക്കപ്പെടുന്ന വാസ്തവങ്ങൾ

മണിപ്പൂരിൽ വംശീയ കലാപത്തിന്റെ മറവിൽ നടന്നത് ക്രൈസ്തവ വേട്ടയാണ് എന്ന് കൂടുതൽ വ്യക്തമാകുന്ന വെളിപ്പെടുത്തലുകളാണ് ഈ ദിവസങ്ങളിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മതത്തിന്റെപേരിൽ പ്രാദേശിക സമൂഹങ്ങൾക്കിടയിൽ നികത്താനാവാത്ത വിള്ളലുകൾ സൃഷ്ടിച്ച് താൽക്കാലിക നേട്ടം കൊയ്യാനുള്ള ഭരണകക്ഷി നീക്കങ്ങൾ കൂടുതൽ വ്യക്തമാവുകയാണ്. വളരെ ഗൗരവമായി പരിഗണിക്കേണ്ട ഈ വിഷയത്തിൽ ഇപ്പോഴും മറഞ്ഞുകിടക്കുന്ന ചില വാസ്തവങ്ങൾ മറനീക്കി വെളിച്ചത്തു കൊണ്ടുവരാനുള്ള കെസിബിസി ജാഗ്രത കമ്മീഷന്റെ പരിശ്രമത്തിന്റെ ഭാഗമാണ് ഈ ലേഖനം.  ഒരിക്കലുമുണ്ടാകാത്തവിധമുള്ള പ്രശ്നങ്ങൾ ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോൾ തിരിച്ചുവരാനാകാത്ത വിധത്തിലുള്ള അശാന്തിയിലേയ്ക്ക് നിപതിച്ചുകൊണ്ടിരിക്കുന്ന […]Read More

Opinions Politics

മണിപ്പൂർ കലാപം ഗോത്രങ്ങൾ തമ്മിലുള്ള പോരാട്ടമോ?

2023 മെയ് മൂന്ന് മുതൽ മണിപ്പൂർ സംസ്ഥാനത്ത് അരങ്ങേറിയ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കെസിബിസി ജാഗ്രത കമ്മീഷൻ നടത്തിയ അന്വേഷണം. മണിപ്പൂരിന്റെ ചരിത്രവും, ആനുകാലിക രാഷ്ട്രീയവും, സാമൂഹിക സാമുദായിക പശ്ചാത്തലങ്ങളും, ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങളുടെ യാഥാർഥ്യങ്ങളും വിശകലനം ചെയ്യപ്പെടുന്നു.  മുമ്പ് ഒരിക്കലും ഉണ്ടാകാത്ത രീതിയിലുള്ള അതിക്രമങ്ങളും അസ്വസ്ഥതകളുമാണ് കഴിഞ്ഞ മെയ് മൂന്നാം തിയ്യതി മുതൽ മണിപ്പൂർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ലഭ്യമായ വിവരങ്ങൾ പ്രകാരം 1700 ൽ പരം വീടുകൾ […]Read More