സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന വിവാഹങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുകയും അപാകതകൾ പരിഹരിക്കുകയും വേണം. ഇന്ത്യയിൽ മത വ്യത്യാസമില്ലാതെ പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും സ്വതന്ത്രമനസോടെ വിവാഹിതരാകാൻ അനുവാദം നൽകുന്ന നിയമമാണ് സ്‌പെഷ്യൽ മാര്യേജ് ആക്ട് 1954. രജിസ്‌ട്രേഷൻ വകുപ്പിന് കീഴിലുള്ള രജിസ്ട്രാർ ഓഫീസുകളിലാണ് ഈ നിയമപ്രകാരമുള്ള വിവാഹ രജിസ്‌ട്രേഷനും നടക്കുന്നത്. ഏതൊരു സംസ്ഥാനത്തെയും ഏതെങ്കിലും ഒരു രജിസ്ട്രാർ ഓഫീസിന്റെ പരിധിയിൽ മുപ്പത് ദിവസമെങ്കിലും താമസിച്ചതായി തെളിയിക്കുന്ന രേഖ ഹാജരാക്കിയാൽ വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. തുടർന്ന് […]Read More
എല്ലാ മതപരിവർത്തനങ്ങളും നിയമ വിരുദ്ധമല്ലെന്ന് സുപ്രീം കോടതി ന്യൂഡൽഹി: മധ്യ പ്രദേശ് മതപരിവർത്തന നിരോധന നിയമത്തിലെ 10ാം വകുപ്പ് റദ്ദാക്കിയ ഹൈകോടതി വിധിയെ പിൻ താങ്ങി കൊണ്ട് സുപ്രിം കോടതി. ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പിൽ സുപ്രീം കോടതി തളളി. എല്ലാ മതപരിവർത്തനങ്ങളും നിയമ വിരുദ്ധമല്ലന്ന് എം ആർ ആർഷാ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മതം മാറുന്നതിന് മജിസ്ട്രേറ്റിന്റെ മുൻകൂർ അനുമതി തേടണമെന്നും, ഒന്നു മുതൽ അഞ്ചു വർഷം വരെ കഠിന തടവും 50,000 […]Read More
ഉക്രൈനുവേണ്ടി വീണ്ടും പ്രാർത്ഥനകൾ അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പായും ഉക്രൈനിലെ കത്തോലിക്കാസഭയും
ജനുവരി 11 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതു കൂടിക്കാഴ്ചാവേളയിൽ, ഉക്രൈൻ ജനതയ്ക്കുവേണ്ടി ഫ്രാൻസിസ് പാപ്പാ പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്തു. കഠിനമായ പീഡനങ്ങളിലൂടെ കടന്നുപോകുന്ന ഉക്രൈനെ മറക്കാതിരിക്കാമെന്നും, ദുരിതങ്ങളിലൂടെ കടന്നുപോകുന്ന അവിടുത്തെ ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാമെന്നും ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു. ജനുവരി 11 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതു കൂടിക്കാഴ്ചാവേളയിൽ ആളുകളെ ഇറ്റാലിയൻ ഭാഷയിൽ അഭിസംബോധന ചെയ്യവെയാണ് ഉക്രയിൻജനതയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ ഏവരോടും ആവശ്യപ്പെട്ടത്.ബെലാറസ് രാജ്യത്ത്, ജനതകളുടെ മാതാവ് എന്ന പേരിൽ അറിയപ്പെടുന്ന പരിശുദ്ധ അമ്മയുടെ ഐക്കണിന് മുൻപിൽ […]Read More
മനുഷ്യകേന്ദ്രീകൃതമായ സാങ്കേതികവിദ്യയുടെ വികസനത്തിന് മതങ്ങൾ സഹായിക്കണം: ഫ്രാൻസിസ് പാപ്പാ
നിർമ്മിത ബുദ്ധിയുടെ ഉപയോഗത്തിലെ ധാർമ്മികതയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന റോം ആഹ്വാനമെന്ന രേഖ സംബന്ധിച്ച് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം. മനുഷ്യനെ കേന്ദ്രീകരിച്ചുള്ള സാങ്കേതികവിദ്യയുടെ വികസനത്തിൽ മതങ്ങൾ തങ്ങളുടേതായ പങ്കുവഹിക്കണമെന്നും, ഇതിനായി അൽഗോരിതങ്ങളുടെ ഉപയോഗത്തിൽ ധാർമികതയെ സംബന്ധിച്ച് ചിന്തകൾ പങ്കുവയ്ക്കണമെന്നും ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് റോമിന്റെ ആഹ്വാനം എന്ന രേഖയിൽ കത്തോലിക്കരും, യഹൂദരും, ഇസ്ലാം മതവിശ്വാസികളുമായ ആളുകൾ സംയുക്തമായി ഒപ്പിട്ടത്, പ്രതീക്ഷയുടെ അടയാളമാണെന്നും പാപ്പാ പ്രസ്താവിച്ചു. ജനുവരി പത്തിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ്, സാങ്കേതികവിദ്യയുടെ […]Read More
“എംപറർ എമ്മാനുവൽ”, “സ്പിരിറ്റ് ഇൻ ജീസസ്” തുടങ്ങിയ സെക്ടുകളെ തള്ളിപ്പറഞ്ഞുകൊണ്ടും, അവയ്‌ക്കെതിരെ ശക്തമായ
സഭയുടെ ഔദ്യോഗിക പ്രബോധനങ്ങൾക്ക് വിരുദ്ധമായ ആശയങ്ങൾ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന "എംപറർ എമ്മാനുവൽ", "സ്പിരിറ്റ് ഇൻ ജീസസ്" തുടങ്ങിയ സെക്ടുകളെ തള്ളിപ്പറഞ്ഞുകൊണ്ടും, അവയ്‌ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിക്കൊണ്ടും കേരളകത്തോലിക്കാ മെത്രാൻ സമിതി 2009ൽ പുറപ്പെടുവിച്ച ഇടയലേഖനം. 2009 സെപ്റ്റംബർ ഇരുപതാം തിയ്യതി കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളിൽ ദിവ്യബലി മദ്ധ്യേ വായിച്ച ഇടയലേഖനം പുനഃപ്രസിദ്ധീകരിക്കുന്നു. മിശിഹായിൽ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരേ, രണ്ടാം വത്തിക്കാൻ സൂനഹദോസിനു (1962-65) ശേഷം കത്തോലിക്കാ സഭയിൽ വിവിധങ്ങളായ ആത്മീയ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അവയിൽ […]Read More
ലോകാവസാനം സമീപിച്ചിരിക്കുന്നു എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് വിവിധ രീതികളിലുള്ള മുതലെടുപ്പുകൾ നടത്തുന്ന പ്രസ്ഥാനങ്ങൾ കേരളത്തിലുൾപ്പെടെ ചരിത്രത്തിൽ പലതുണ്ടായിട്ടുണ്ട്. 2005 ൽ ആരംഭിച്ച് ഇപ്പോൾ സാമൂഹിക, ക്രമസമാധാന പ്രശ്നങ്ങൾക്കൊണ്ട് വാർത്തകളിൽ ഇടംനേടിയ "എംപറർ എമ്മാനുവേൽ" അഥവാ, "സിയോൻ" എന്ന ഇരിഞ്ഞാലക്കുട, മുരിയാട് കേന്ദ്രീകരിച്ചുള്ള പ്രസ്ഥാനം "ഡൂംസ് ഡേ കൾട്ട്" ഗ്രൂപ്പുകൾക്ക് മികച്ച ഒരു ഉദാഹരണമാണ്. ആരംഭ ഘട്ടം മുതൽ ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജാഗ്രത നിർദ്ദേശങ്ങൾ കേരളകത്തോലിക്കാ സഭാ നേതൃത്വം വിശ്വാസികൾക്ക് നൽകുകയുണ്ടായിരുന്നു. ഇത്തരം പ്രസ്ഥാനങ്ങളും അവയുടെ […]Read More
ബനഡിക്ട് പതിനാറമന്‍ മര്‍പാപ്പയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് കേരളകത്തോലിക്കാ സഭ. പാലാരിവട്ടം പിഒസിയില്‍ നടന്ന അനുസ്മരണസമ്മേളത്തില്‍ കെസിബിസിയുടെ വൈസ് പ്രസിഡന്‍റും ഇരിങ്ങാലക്കുട ബിഷപ്പുമായ മാര്‍ പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. ബനഡിക്ട് പാപ്പയുടെ ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി, തുടര്‍ന്നു പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ അജപാലകനായ ദൈവശാത്രജ്ഞമായിരുന്നു ബനഡിക്ട് പതിനാറമന്‍ മാര്‍പാപ്പയെന്നും വിഭാഗിക ചിന്തകള്‍ ഇല്ലാതാക്കി സഭയുടെ ഐക്യത്തിനുവേണ്ടി പാപ്പ നിരന്തരം പരിശ്രമിച്ചിരുന്നവെന്നും മാര്‍ പോളി കണ്ണൂക്കാടന്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്‍റെ ചിന്തകളും ജീവിതരീതികളും പ്രബോധനങ്ങളും വിശ്വാസജീവിതത്തെ അരക്കിട്ട് ഉറപ്പിക്കുന്നതായിരുന്നും […]Read More
വത്തിക്കാൻ സിറ്റി: പതിനായിരങ്ങളെ സാക്ഷിയാക്കി ദിവംഗതനായ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ഭൗതികശരീരം ഇന്നു കബറടക്കും. വത്തിക്കാന്‍ സമയം രാവിലെ 9.30ന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 02:00) വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ ആരംഭിക്കുന്ന അന്ത്യകർമശുശ്രൂഷകൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിക്കും. ആധുനിക കാലഘട്ടത്തിൽ ഒരു എമിരിറ്റസ് പാപ്പയുടെ മൃതസംസ്കാരം നടക്കുന്നത് ആദ്യമാണെന്നതും ഒരു മാര്‍പാപ്പ മറ്റൊരു പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിക്കുന്നു എന്നതടക്കം ഒട്ടേറെ സവിശേഷതകളുമായാണ് ഇന്നത്തെ ശുശ്രൂഷ നടക്കുക. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ […]Read More
റെയിൻബോ ഫ്ലാഗും, വിശേഷ ലൈംഗിക ആഭിമുഖ്യങ്ങളും കത്തോലിക്കാ സഭയുടെ വീക്ഷണത്തിൽ
സമീപകാലത്ത്, പ്രത്യേകിച്ച് ഫ്രാൻസിസ് പാപ്പയുടെ ചില പരാമർശങ്ങളുടെ വെളിച്ചത്തിൽ LGBT കമ്മ്യൂണിറ്റിയും അവരുടെ അവകാശവാദങ്ങളും, സ്വവർഗ്ഗ വിവാഹവും തുടങ്ങിയ വിഷയങ്ങളിൽ സഭയുടെ നിലപാടുകൾക്ക് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു എന്നും, കത്തോലിക്കാ സഭ അത്തരം ആവശ്യങ്ങളെ ഭാഗികമായെങ്കിലും അംഗീകരിക്കുന്നു എന്നും മറ്റുമുള്ള വാദങ്ങൾ ഉയർന്നുകാണാറുണ്ട്. സഭയുടെ പ്രബോധനങ്ങളും പാരമ്പര്യങ്ങളും തിരുത്തിക്കുറിക്കാനുള്ള ചിലരുടെ വ്യഗ്രതയാണ് അത്തരം ചില ആശയപ്രചാരണങ്ങളിലൂടെ വെളിപ്പെടുന്നത്. എന്നാൽ, എക്കാലവും സഭയ്ക്ക് ഇത്തരം വിഷയങ്ങളിൽ വ്യക്തവും കൃത്യവും അചഞ്ചലവുമായ നിലപാടുകളാണ് ഉളളത്. ഈ വിഷയത്തിലുള്ള ആശയക്കുഴപ്പങ്ങൾക്ക് പ്രധാന കാരണം, […]Read More
ഫാ. സ്റ്റാൻ സ്വാമിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നടുക്കം ഉളവാക്കുന്നത് 14/12/2022 – KCBC Commission for Social Harmony and Vigilance അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് ഒരു കൊടും കുറ്റവാളിയെപ്പോലെ ജയിലിൽ കഴിയുന്നതിനിടെ രോഗബാധിതനായി മരണപ്പെട്ട ഈശോസഭാംഗമായ വന്ദ്യ വൈദികൻ ഫാ. സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയായിരുന്നു എന്ന് കൂടുതൽ വ്യക്തമാവുകയാണ്. ആരുമില്ലാത്തവർക്കുവേണ്ടി സംസാരിക്കുന്നവരും അവരുടെ പക്ഷം ചേരുന്നവരും രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെടുന്ന കാഴ്ചകൾ ഇന്ത്യയുടെ ഇന്നത്തെ ദുരവസ്ഥയെ വെളിപ്പെടുത്തുന്നു. ഫാ. സ്റ്റാനിനെ കുറ്റവാളിയാക്കി ചിത്രീകരിക്കാൻ […]Read More