KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Jagratha Commission

http://kcbcjagratha.org

Kerala News

ജനബോധന യാത്ര-ബഹുജന മാർച്ചിന് പിന്തുണയുമായി കെസിബിസി

കൊച്ചി: വിഴിഞ്ഞത്തെ പ്രശ്നപരിഹാരത്തിനുള്ള ആത്മാർഥശ്രമം സർക്കാർ ഭാഗത്തു നിന്നുണ്ടാകണമെന്നും മത്സ്യത്തൊഴിലാളികളുടെ പ്രശ് നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടും 14 മുതൽ 18 വരെ മൂലമ്പിള്ളി മുതൽ വിഴിഞ്ഞം വരെ നടക്കുന്ന ജനബോധന യാത്ര-ബഹുജന മാർച്ചിന് പിന്തുണയുമായി കെസിബിസി. കെആർഎൽസിബിസിയുടെ (കേരള റീജിയൺ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിൽ ) ആഭിമുഖ്യത്തിലും തീരദേശ രൂപതകളുടെ നേതൃത്വത്തിലുമുള്ള മാർച്ചിൽ രൂപതകളിൽ നിന്നു സാധിക്കുന്നത് പ്ര തിനിധികൾ പങ്കെടുക്കണമെന്ന് കെസിബിസി പ്രസിഡന്റും സീറോ മ ലബാർസഭ മേജർ ആർച്ച്ബിഷപ്പുമായ കർദ്ദിനാൾ […]Read More

Kerala News

കൊച്ചി-ആലപ്പുഴ രൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ മനുഷ്യച്ചങ്ങല 10ന്

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ വിദഗ്ധപഠനം നടത്തുക, തീരസുരക്ഷ ഉറപ്പാക്കുന്നതുവരെ തുറമഖ നിർമാണം നിർത്തിവയ്ക്കുക തുടങ്ങി വിവിധ ആവശ്യങ്ങ ളുന്നയിച്ച് കൊച്ചി-ആലപ്പുഴ രൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ ചെല്ലാനം മുതൽ തോപ്പുംപടി, ബീച്ച് റോഡ് തിരുമുഖ തീർത്ഥാടനകേന്ദ്രം വരെ 10ന് വൈകുന്നേരം നാലിനു മനുഷ്യച്ചങ്ങല തീർക്കും. 17 കിലോമീറ്റർ നീളത്തിൽ തീർക്കുന്ന മനുഷ്യച്ചങ്ങലയിൽ 17,000 പേർ പങ്കെടുക്കുമെ ന്നും വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിജ്ഞയെടുക്കുമെന്നും സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ചെല്ലാനത്തെ ടെട്രാ പോഡ് കടൽഭിത്തി നിർമാണം ഫോർട്ടുകൊച്ചി […]Read More

Church Community Opinions Politics

സഭ സമുദായം രാഷ്ട്രീയം

ക്രൈസ്തവ സമൂഹത്തിന് ഉണ്ടായിരിക്കേണ്ട രാഷ്ട്രീയ അവബോധത്തെക്കുറിച്ചും സമുദായ ബോധത്തെക്കുറിച്ചും അത്തരത്തില്‍ സഭയില്‍ വരേണ്ട ചില മാറ്റങ്ങളെക്കുറിച്ചും പ്രഗത്ഭ പണ്ഡിതനും ചരിത്രകാരനും ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവുമായ ജോണ്‍ കച്ചിറമറ്റം സംസാരിക്കുന്നു.  ക്രൈസ്തവരായ യുവജനങ്ങള്‍ക്ക് രാഷ്ട്രീയാവബോധം ഉണ്ടാവേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. അക്കാമ്മ ചാണ്ടി, ആനി ബസന്‍റ്, ഷെവ. സിജെ വര്‍ക്കി, എംഒ ജോസഫ് നെടുംകുന്നത്ത്, കുഞ്ഞിത്തൊമ്മന്‍,  എംഎം വര്‍ക്കി, ബാരിസ്റ്റര്‍ ജോര്‍ജ്ജ് ജോസഫ് തുടങ്ങിയ പഴയകാല രാഷ്ട്രീയ – സാമൂഹിക പ്രവര്‍ത്തകരൊക്കെ കടന്നുപോയ വഴികളും അവരുടെ അര്‍പ്പണമനോഭാവവും ഈ കാലഘട്ടത്തിലെ […]Read More

Communal Issues National News

ആക്രമണം വർദ്ധിക്കുന്നതിൽ ആശങ്കയറിയിച്ച് പഞ്ചാബിലെ ക്രൈസ്തവ സമൂഹം

അമൃത്സർ: ആരാധനാലയങ്ങളെയും വിശ്വാസകൂട്ടായ്മയെയും ലക്ഷ്യമിട്ടുള്ള ആക്രമണം വർദ്ധിക്കുന്നതിൽ ആശങ്കയറിയിച്ച് പഞ്ചാബിലെ ക്രൈസ്തവ സമൂഹം. കുറ്റക്കാർക്കെതിരെ കർക്കശ നടപടി വേണമെന്ന് അമൃത്സർ – ഛണ്ഡിഗഡ് ചർച്ച് ഓഫ് നോർത്ത് ഇന്ത്യ രൂപത (സിഎൻഐ), സാൽവേഷൻ ആർമി, മെത്തഡിസ്റ്റ് ചർച്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള മിശിഹാ മഹാസഭ ആവശ്യപ്പെട്ടു. അമൃത്സറിലെ അലക്സാണ്ട് ഹൈസ്കൂളിൽ നടന്ന പ്രതിഷേധയോഗത്തിൽ ഒട്ടേറെ വി ശ്വാസികളും സഭാപ്രതിനിധികളും പങ്കെടുത്തു. കഴിഞ്ഞദിവസം തരൺതരൺ ജില്ലയിലെ തകർപൂരിലുള്ള പള്ളിക്കുനേരേ നടന്ന ആക്രമണമാണ് ഒടുവിലത്തെ സംഭവം. മുഖം മൂടി ധരിച്ച നാലംഗസംഘം […]Read More

Church Kerala News

വിഴിഞ്ഞം: തിങ്കളാഴ്ച മെത്രാന്‍മാരും വൈദികരും ഉപവാസ സമരം നടത്തും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരേ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിൽ ആർച്ച്ബിഷപ്പുമാരും അതിരൂപതയിലെ വൈദികരും തിങ്കളാഴ്ച ഉപവസിക്കും. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, എമിരിറ്റസ് ആർച്ച്ബിഷപ്പ് ഡോ.എം. സുസപാക്യം, വികാരി ജനറാൾ മോൺ. യുജിൻ പെരേര, സമരസമിതി കൺവീനർ ഫാ. തെയോഡേഷ്യസ് ഡിക്രൂസ് തുടങ്ങിയവരും മറ്റു വൈദികരുമാണ് ഉപവാസത്തിൽ പങ്കുചേരുന്നത്. വിവിധ ഇടവകകളിൽനിന്നുള്ളവരും സംഘടനാ പ്രതിനിധികളും സമരത്തിന് ഐക്യ ദാർഢ്യവുമായി എത്തിച്ചേരും. തുറമുഖ കവാടത്തിനുള്ളിലെ സമരം തടയാൻ ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും […]Read More

Community Opinions Social Issues

സ്‌പെഷ്യൽ മാര്യേജ് ആക്ടിന് പരിഷ്കരണം ആവശ്യം

1954ലെ സ്‌പെഷ്യൽ മാര്യേജ് ആക്ട് വ്യവസ്ഥ ചെയ്യുന്നത് പ്രകാരം ജമ്മു കാശ്മീരിൽ ഒഴികെയുള്ള ഇന്ത്യൻ പൗരന്മാർക്ക് മത – ജാതി ഭേദമില്ലാതെ വിവാഹിതരാകാം. മത, സമുദായ നിയമങ്ങൾക്ക് അതീതമായി നടക്കുന്ന ഇത്തരം വിവാഹങ്ങൾ വിവിധ സിവിൽ രജിസ്ട്രേഷനുകൾക്കായി സ്ഥാപിതമായിരിക്കുന്ന രജിസ്ട്രാർ ഓഫീസുകളിലാണ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പേ നിലവിലുള്ള രീതി അനുസരിച്ച്, വിവാഹ രജിസ്ട്രേഷനായുള്ള ഒരു രജിസ്റ്റർ എല്ലാ രജിസ്ട്രാർ ഓഫീസുകളിലും ഉണ്ടായിരിക്കും. ഒരു വിവാഹ രജിസ്ട്രേഷന് ഒരു പേജ് എന്ന രീതിയിൽ, വിവാഹിതരാകുന്നവരുടെ ഫോട്ടോകളും, മറ്റ് […]Read More

Communal Issues National News

വിവിധ സംസ്ഥാനങ്ങളിലെ ക്രൈസ്തവ വിരുദ്ധത: കേന്ദ്രം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ക്രൈസ്തവ വിശ്വാസികൾക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കുമെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനു നടപടി തേടി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് സമർപ്പിക്കണമെന്നു സുപ്രീംകോടതി. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, കർണാടക, ഒഡീഷ, ഛത്തിസ്ഗഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിലെ സംഭവങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട പൊതു താത്പര്യ ഹർജിയിലാണ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചുഡും ജസ്റ്റീസ് ഹിമ കോലിയും അടങ്ങുന്ന ബഞ്ചിന്റെ നിർദേശം. വ്യക്തികൾക്കെതിരെയുള്ള ആക്രമണങ്ങൾ ഒരു സമുദായത്തിനെതിരായ ആക്രമണമാണെന്ന് കരുതാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതിനിടെ ഹർജിയിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന പലസംഭവങ്ങളും വെബ്പോർട്ടലുകളിൽനിന്ന് ഉദ്ധരിക്കപ്പെട്ടതാണെന്നും യാഥാർഥ്യവുമായി […]Read More

Kerala News

ലഹരിക്കെതിരായ സർക്കാർ നീക്കം അഭിനന്ദനാർഹം; കൂടുതൽ കരുതലും ജാഗ്രതയും ആവശ്യം: കെസിബിസി ഐക്യജാഗ്രതാ

മയക്കുമരുന്നിന്റെ വിപണനവും ഉപഭോഗവും കൂടുതൽ ഗൗരവമായി കേരളം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് ഒരുവർഷം പൂർത്തിയാവുകയാണ്. മയക്കുമരുന്ന് വ്യാപനവുമായി ബന്ധപ്പെട്ട വെല്ലുവിളികളുടെ രൂക്ഷത മലയാളികൾ ഏറ്റവും വ്യക്തമായി മനസ്സിലാക്കിയതും ഈ ഒരു വർഷത്തിനിടയിൽ തന്നെയാണ്. ഈ പശ്ചാത്തലത്തിൽ, കേരളത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നതായുള്ള പ്രഖ്യാപനം അഭിനന്ദനാർഹമാണ്. നാർക്കോട്ടിക് കേസുകളിൽ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുക, വിദ്യാലയ പരിസരങ്ങളെ ലഹരി വിമുക്തമാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുക തുടങ്ങിയ നടപടികൾ ഉചിതമാണ്. വിദ്യാലയങ്ങൾ, വ്യാപാര […]Read More

Opinions Politics Religious

രണ്ടു പ്രത്യയശാസ്ത്രങ്ങള്‍ക്കിടയിലെ സംഘര്‍ഷവും, ക്രൈസ്തവരുടെ ആശയക്കുഴപ്പങ്ങളും

മുന്‍കാലങ്ങളിലൊന്നുമില്ലാത്ത രീതിയില്‍ ക്രൈസ്തവ മുസ്ലീം ബന്ധം കേരളത്തില്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. തീവ്ര ഇസ്ലാമിക സംഘടനകളുടെ ഭാഗത്തുനിന്ന് വിവിധ രീതികളില്‍ പൊതുസമൂഹവും പ്രത്യേകിച്ച് ക്രൈസ്തവരും അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് അടുത്തകാലങ്ങളിലായി അനേകര്‍ ബോധവാന്മാരായതിന്‍റെ ഭാഗമായ പ്രതികരണങ്ങളും അതിന്‍റെ തുടര്‍ച്ചയായ പ്രചാരണങ്ങളും വാഗ്വാദങ്ങളും ചേരിപ്പോരുകളും തുടര്‍ച്ചയായുണ്ട്. ആര്‍എസ്എസ്, ഹിന്ദു ഐക്യവേദി  മുതലായ ഹിന്ദുത്വവാദ സംഘടനകളും പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ മുതലായ തീവ്ര ഇസ്ലാമിക സംഘടനകളും അടിസ്ഥാനപരമായി ശത്രുത പുലര്‍ത്തുന്നവരായതിനാലും, അത്തരം സംഘടനകളുടെ പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും പരസ്പരമുള്ള വിദ്വേഷ പ്രചരണങ്ങളും പതിവായതിനാലും ഇപ്പോഴുള്ള […]Read More

Kerala Opinions Social Issues

പരിഹാരമില്ലാതെ തുടരുന്ന അതിജീവന പ്രശ്നങ്ങള്‍

കേരളത്തിലെ സാധാരണക്കാരായ രണ്ടു പ്രധാന വിഭാഗങ്ങള്‍ കടുത്ത വെല്ലുവിളികള്‍ നേരിടുകയാണ്. തീരദേശവാസികളും കര്‍ഷകരുമാണ് ആ രണ്ടു വിഭാഗങ്ങള്‍. ഇരുകൂട്ടരുടെയും പ്രശ്നങ്ങള്‍ ഒരു സുപ്രഭാതത്തില്‍ ഉടലെടുത്തതല്ല, മറിച്ച്, പതിറ്റാണ്ടുകളുടെ ചരിത്രമുള്ളവയാണ്. ഒറ്റപ്പെട്ടതും, ചെറിയ രീതിയിലുള്ളതുമായ പല ശ്രമങ്ങള്‍ പലപ്പോഴായി നടത്തിയെങ്കിലും ഭരണകൂടത്തിന്‍റെ ശ്രദ്ധ നേടിയെടുക്കാനോ, ഇടപെടലുകള്‍ നടത്താനോ കഴിയാതെ വരികയും കാലം കഴിയുംതോറും പ്രതിസന്ധികള്‍ രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തില്‍ ഇരുകൂട്ടരും പ്രത്യക്ഷ സമര രംഗത്തേയ്ക്ക് സംഘടിതമായി ഇറങ്ങിയിരിക്കുകയാണ്.  വിഴിഞ്ഞത്തെ പ്രതിസന്ധികള്‍  വളരെ രൂക്ഷമായ തീരശോഷണത്തിന് കേരളത്തിലെ തീരപ്രദേശങ്ങള്‍ വിധേയമായിക്കൊണ്ടിരിക്കുന്നു […]Read More