കേരളം ആസ്ഥാനകേന്ദ്രമായി വിവിധ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിവന്നിരുന്ന പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്രസർക്കാർ നടപടി അടിവരയിട്ട് ഉറപ്പിച്ചിരിക്കുന്നത് മുൻകാലങ്ങളിൽ ഇത്തരം സംഘടനകൾക്കെതിരെ ഉന്നയിക്കപ്പെട്ടിരുന്ന ആരോപണങ്ങളെല്ലാം വാസ്തവങ്ങളായിരുന്നു എന്നുതന്നെയാണ്. അന്താരാഷ്ട്ര തലത്തിൽ ഭീകരപ്രവർത്തനങ്ങളിൽ മുന്നിട്ടുനിൽക്കുന്ന വിവിധ പ്രസ്ഥാനങ്ങളുമായി ബന്ധം പുലർത്തിവന്നിരുന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് പോപ്പുലർ ഫ്രണ്ടിന് നേരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. അത്തരം തീവ്രവാദ സംഘങ്ങളിലേയ്ക്ക് കേരളത്തിൽനിന്നും ആളുകളെ അയക്കുക, വിവിധ തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണം സ്വീകരിക്കുകയും ചെലവഴിക്കുകയും ചെയ്യുക, രാജ്യത്തിന് അകത്തും പുറത്തും കള്ളപ്പണ ഇടപാടുകൾ നടത്തുക […]
Feature Post
തന്റെ ഉദരത്തിലുള്ള കുഞ്ഞിനെ കൊല്ലാനുള്ള അനുവാദം തേടി ഒരു യുവതി സുപ്രീംകോടതിയിൽ എത്തിയതും തുടർന്ന് അന്താരാഷ്ട്ര സുരക്ഷിത ഗർഭഛിദ്രദിനമായ സെപ്റ്റംബർ 29 ന് ഉണ്ടായ വിധിയും ഈ ദിവസങ്ങളിൽ വാർത്താപ്രാധാന്യം നേടിയിരുന്നു. അവിവാഹിതയായ ആ ഇരുപത്തഞ്ചുകാരി ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തിൽനിന്ന് ഗർഭിണിയാവുകയും എന്നാൽ, പങ്കാളി വിവാഹം കഴിക്കാൻ വിസമ്മതിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് 23 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഇവർ അനുമതി തേടിയത്. അവിവാഹിതയാണ് എന്ന കാരണത്താൽ ഈ ആവശ്യം ഡൽഹി ഹൈക്കോടതി നിരസിക്കുകയായിരുന്നു. തുടർന്ന് ഇവർ സുപ്രീം […]Read More
സർക്കാരിന്റെ പ്രവൃത്തിദിനാഹ്വാനവും കെസിബിസിയുടെ അവധി പ്രഖ്യാപനവും: ഗാന്ധി ജയന്തിയോടനുബന്ധിച്ച വിവാദങ്ങൾക്ക് പിന്നിലെന്ത്?
ഒക്ടോബർ രണ്ട് ഞായറാഴ്ച അപ്രതീക്ഷിതമായി പ്രവൃത്തി ദിനമായി പ്രഖ്യാപിച്ച സർക്കാർ നടപടിയോട് ആദ്യഘട്ടത്തിൽ കേരള കത്തോലിക്കാ സഭ പ്രതിഷേധിക്കുകയും, പ്രതിഷേധം ഭരണനേതൃത്വം വകവയ്ക്കാതിരുന്ന സാഹചര്യത്തിൽ മെത്രാൻ സമിതി പ്രതികരിക്കുകയുമുണ്ടായി. അതേത്തുടർന്ന് ക്രൈസ്തവരുടെ ഞായറാഴ്ച ആചരണത്തെ അവഹേളിച്ചുകൊണ്ടും കത്തോലിക്കാ സഭയെയും നേതൃത്വത്തെയും ചോദ്യം ചെയ്തുകൊണ്ടും നിരവധിപ്പേരാണ് രംഗത്തുവന്നത്. വിവിധ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലും ചില മുഖ്യധാരാ മാധ്യമങ്ങളിലും നടന്ന ചർച്ചകൾ സഭയെയും ക്രൈസ്തവ വിശ്വാസത്തെയും കരിവാരിത്തേയ്ക്കുക ലക്ഷ്യം വച്ചുകൊണ്ടുള്ളതായിരുന്നു. സമൂഹനന്മ മാത്രം കാംക്ഷിച്ചുകൊണ്ട് നൂറ്റാണ്ടുകളായി ഈ സമൂഹത്തിൽ പ്രവർത്തനനിരതമായിരിക്കുന്ന ഒരു […]Read More
കേരളത്തിലെ യുവതീയുവാക്കള്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന്റെ പശ്ചാത്തലത്തില്‍ കേരള കത്തോലിക്കാ
ക്രിസ്തുവില്‍ പ്രിയമുള്ള വൈദികരേ, സന്യസ്തരേ, സഹോദരീ സഹോദരന്മാരേ, മയക്കുമരുന്ന് വിപണനവും ഉപഭോഗവും സംബന്ധിച്ച് ഈ അടുത്ത നാളുകളിലായി പുറത്തുവന്നുകൊണ്ടിരി ക്കുന്ന വിവരങ്ങള്‍ നമ്മുടെ നാട് ലഹരിയുടെ അടിമത്തത്തിലേക്ക് നീങ്ങുകയാണ് എന്ന അപകടകരമായ യാഥാര്‍ഥ്യം വെളിപ്പെടുത്തുന്നുണ്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ 2021ലെ റിപ്പോര്‍ട്ട് അനുസരിച്ച് ചഉജട (നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ്) ആക്ട് പ്രകാരം കേസുകള്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ട് ഇന്ത്യയിലെ ജയിലുകളില്‍ കഴിയുന്നത് 27,072 പേരാണ്. ജനസംഖ്യയുടെ കാര്യത്തില്‍ പതിമൂന്നാം സ്ഥാനമുള്ള കേരളസംസ്ഥാനം ലഹരിസംബന്ധമായ കേസുകളുടെ […]Read More
കത്തോലിക്കാ സഭാസ്ഥാപനങ്ങൾക്കെതിരെയുള്ള വ്യാജപ്രചരണങ്ങൾ ആസൂത്രിതം: സ്ഥാപനങ്ങളുടെ സൽപ്പേര് കളങ്കപ്പെടുത്താനുള്ള ശ്രമം വ്യാപകം.
കൊല്ലമുള ലൈറ്റിൽഫ്ളവർ സ്കൂളിനെതിരെ ഉയർന്ന വിവാദത്തിന് പിന്നിൽ വാസ്തവവിരുദ്ധവും ദുരൂഹവുമായ ആരോപണങ്ങളും തല്പരകക്ഷികളും. കേരളത്തിൽ ഏറ്റവുമധികം വിദ്യാർത്ഥികൾക്ക് എക്കാലവും വിദ്യാഭ്യാസം പകർന്നുകൊണ്ടിരിക്കുന്നത് കത്തോലിക്കാ സഭയുടെ ഭാഗമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എന്നുള്ളത് നിസംശയം പറയാവുന്ന ഒന്നാണ്. സർക്കാർ വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ ചെറിയൊരുശതമാനം മാത്രമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും ഒരു നൂറ്റാണ്ട് മുമ്പ് തന്നെ വിദ്യാഭ്യാസം എന്ന വലിയ ഉത്തരവാദിത്തം ക്രൈസ്തവ സമൂഹം ഏറ്റെടുത്തിരുന്നു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് സാംസ്കാരിക നവോത്ഥാനത്തിന്റെ അടിത്തറ എന്ന തിരിച്ചറിവിനെ തുടർന്നുണ്ടായ സാമൂഹിക പ്രതിബദ്ധതയാണ് […]Read More
കഴിഞ്ഞ ദിവസം സംസ്ഥാന എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം നടത്തിയ ചില വെളിപ്പെടുത്തലുകൾ നടുക്കമുളവാക്കുന്നതാണ്. സമീപവർഷങ്ങളായി ഉയരുന്ന ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകൾ. അടുത്ത കാലങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്ന ചില വാർത്തകളും കൂട്ടിവായിച്ചാൽ കേരളം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥയുടെ ഭീകരചിത്രം വ്യക്തമാണ്. എംഡിഎംഎ പോലുള്ള മാരകമായ മയക്കുമരുന്നിന് നഗര ഗ്രാമ ഭേദമില്ലാതെ സ്കൂൾകുട്ടികളിൽപോലും ഒരു വിഭാഗം അടിമകളാണ് എന്നാണ് വാർത്തകൾ വ്യക്തമാക്കുന്നത്. മയക്കുമരുന്ന് മാഫിയയുടെ കരാളഹസ്തങ്ങളിൽ അകപ്പെട്ടിരിക്കുന്ന ഇന്നത്തെ യുവത്വത്തെക്കുറിച്ചോർത്ത് […]Read More
ലൂസി കളപ്പുര എന്ന മുൻ സന്യാസിനി ഉയർത്തുന്ന ആരോപണങ്ങൾക്ക് വോയ്സ് ഓഫ് നൺസിന്റെ മറുപടി
ലൂസി കളപ്പുര ഇപ്പോഴും ഒരു ഫ്രാൻസിസ്കൻ സന്യാസിനി ആണോ? അല്ല. അതീവ ഗൗരവമുള്ള കാരണങ്ങളാൽ ഫ്രാൻസിസ്കൻ സന്യാസിനി സമൂഹം ലൂസി കളപ്പുരയെ പുറത്താക്കികൊണ്ട് ശിക്ഷണ നടപടി സ്വീകരിച്ചിരുന്നു. അതിനെതിരെ സഭയുടെ വിവിധ ഉന്നത സംവിധാനങ്ങളിൽ ലൂസി അപ്പീൽ നല്‍കിയിരുന്നു എങ്കിലും, അവിടെയെല്ലാം ഫ്രാൻസിസ്കൻ സന്ന്യാസിനി സമൂഹം എടുത്ത തീരുമാനം അംഗീകരിക്കപ്പെടുകയാണ് ഉണ്ടായത്. സന്യാസിനി അല്ലെങ്കിൽ പിന്നെ എന്തുകൊണ്ട് ശ്രീമതി ലൂസി ഇപ്പോഴും കാരക്കാമല എഫ്സിസി കോൺവെന്റിൽ തുടരുന്നു? ഈ നാളുകളിൽ പൊതുസമൂഹം അറിയുന്നതിനപ്പുറമായി ചില കോടതിവ്യവഹാരങ്ങളിലാണ് ലൂസി […]Read More
എറണാകുളം നിർമ്മലാ ശിശുഭവനുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വാസ്തവ വിരുദ്ധം
മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിമാർ നടത്തിവരുന്ന എറണാകുളത്തുള്ള നിർമ്മലാ ശിശുഭവനുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തികച്ചും വാസ്തവവിരുദ്ധം. ആസൂത്രിതമായ ചില നീക്കങ്ങൾ ഈ വിവാദങ്ങൾക്ക് പിന്നിലുണ്ടെന്ന് സംശയിക്കുന്നു. ജയലക്ഷ്മി, പ്രകാശ് എന്നീ രണ്ട് ദമ്പതികളാണ് സമൂഹമാധ്യമങ്ങളിലൂടെ ശിശുഭവന് എതിരായ ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരിക്കുന്നത്. തങ്ങളുടെ കുഞ്ഞിനെ വിലയ്ക്കു വാങ്ങാനായി ശിശുഭവൻ അധികൃതർ ശ്രമിച്ചു എന്നുൾപ്പെടെയുള്ള ആരോപണങ്ങളാണ് അവർ ഉയർത്തിയത്. ഈവിഷയവുമായി ബന്ധപ്പെട്ട് വോയ്സ് ഓഫ് നൺസ് നടത്തിയ അന്വേഷണങ്ങളിൽനിന്ന് വ്യക്തമായ വസ്തുതകൾ: ചില ആഴ്ചകൾക്ക് മുമ്പാണ് […]Read More
ക്രൈസ്തവ സമൂഹത്തിന് ഉണ്ടായിരിക്കേണ്ട രാഷ്ട്രീയ അവബോധത്തെക്കുറിച്ചും സമുദായ ബോധത്തെക്കുറിച്ചും അത്തരത്തില്‍ സഭയില്‍ വരേണ്ട ചില മാറ്റങ്ങളെക്കുറിച്ചും പ്രഗത്ഭ പണ്ഡിതനും ചരിത്രകാരനും ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവുമായ ജോണ്‍ കച്ചിറമറ്റം സംസാരിക്കുന്നു. ക്രൈസ്തവരായ യുവജനങ്ങള്‍ക്ക് രാഷ്ട്രീയാവബോധം ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അക്കാമ്മ ചാണ്ടി, ആനി ബസന്റ്, ഷെവ. സിജെ വര്‍ക്കി, എംഒ ജോസഫ് നെടുംകുന്നത്ത്, കുഞ്ഞിത്തൊമ്മന്‍, എംഎം വര്‍ക്കി, ബാരിസ്റ്റര്‍ ജോര്‍ജ്ജ് ജോസഫ് തുടങ്ങിയ പഴയകാല രാഷ്ട്രീയ – സാമൂഹിക പ്രവര്‍ത്തകരൊക്കെ കടന്നുപോയ വഴികളും അവരുടെ അര്‍പ്പണമനോഭാവവും ഈ കാലഘട്ടത്തിലെ […]Read More
1954ലെ സ്പെഷ്യൽ മാര്യേജ് ആക്ട് വ്യവസ്ഥ ചെയ്യുന്നത് പ്രകാരം ജമ്മു കാശ്മീരിൽ ഒഴികെയുള്ള ഇന്ത്യൻ പൗരന്മാർക്ക് മത – ജാതി ഭേദമില്ലാതെ വിവാഹിതരാകാം. മത, സമുദായ നിയമങ്ങൾക്ക് അതീതമായി നടക്കുന്ന ഇത്തരം വിവാഹങ്ങൾ വിവിധ സിവിൽ രജിസ്ട്രേഷനുകൾക്കായി സ്ഥാപിതമായിരിക്കുന്ന രജിസ്ട്രാർ ഓഫീസുകളിലാണ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പേ നിലവിലുള്ള രീതി അനുസരിച്ച്, വിവാഹ രജിസ്ട്രേഷനായുള്ള ഒരു രജിസ്റ്റർ എല്ലാ രജിസ്ട്രാർ ഓഫീസുകളിലും ഉണ്ടായിരിക്കും. ഒരു വിവാഹ രജിസ്ട്രേഷന് ഒരു പേജ് എന്ന രീതിയിൽ, വിവാഹിതരാകുന്നവരുടെ ഫോട്ടോകളും, മറ്റ് […]Read More