സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന വിവാഹങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുകയും അപാകതകൾ പരിഹരിക്കുകയും വേണം. ഇന്ത്യയിൽ മത വ്യത്യാസമില്ലാതെ പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും സ്വതന്ത്രമനസോടെ വിവാഹിതരാകാൻ അനുവാദം നൽകുന്ന നിയമമാണ് സ്പെഷ്യൽ മാര്യേജ് ആക്ട് 1954. രജിസ്ട്രേഷൻ വകുപ്പിന് കീഴിലുള്ള രജിസ്ട്രാർ ഓഫീസുകളിലാണ് ഈ നിയമപ്രകാരമുള്ള വിവാഹ രജിസ്ട്രേഷനും നടക്കുന്നത്. ഏതൊരു സംസ്ഥാനത്തെയും ഏതെങ്കിലും ഒരു രജിസ്ട്രാർ ഓഫീസിന്റെ പരിധിയിൽ മുപ്പത് ദിവസമെങ്കിലും താമസിച്ചതായി തെളിയിക്കുന്ന രേഖ ഹാജരാക്കിയാൽ വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. തുടർന്ന് […]
Feature Post
“എംപറർ എമ്മാനുവൽ”, “സ്പിരിറ്റ് ഇൻ ജീസസ്” തുടങ്ങിയ സെക്ടുകളെ തള്ളിപ്പറഞ്ഞുകൊണ്ടും, അവയ്ക്കെതിരെ ശക്തമായ
സഭയുടെ ഔദ്യോഗിക പ്രബോധനങ്ങൾക്ക് വിരുദ്ധമായ ആശയങ്ങൾ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന "എംപറർ എമ്മാനുവൽ", "സ്പിരിറ്റ് ഇൻ ജീസസ്" തുടങ്ങിയ സെക്ടുകളെ തള്ളിപ്പറഞ്ഞുകൊണ്ടും, അവയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിക്കൊണ്ടും കേരളകത്തോലിക്കാ മെത്രാൻ സമിതി 2009ൽ പുറപ്പെടുവിച്ച ഇടയലേഖനം. 2009 സെപ്റ്റംബർ ഇരുപതാം തിയ്യതി കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളിൽ ദിവ്യബലി മദ്ധ്യേ വായിച്ച ഇടയലേഖനം പുനഃപ്രസിദ്ധീകരിക്കുന്നു. മിശിഹായിൽ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരേ, രണ്ടാം വത്തിക്കാൻ സൂനഹദോസിനു (1962-65) ശേഷം കത്തോലിക്കാ സഭയിൽ വിവിധങ്ങളായ ആത്മീയ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അവയിൽ […]Read More
ലോകാവസാനം സമീപിച്ചിരിക്കുന്നു എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് വിവിധ രീതികളിലുള്ള മുതലെടുപ്പുകൾ നടത്തുന്ന പ്രസ്ഥാനങ്ങൾ കേരളത്തിലുൾപ്പെടെ ചരിത്രത്തിൽ പലതുണ്ടായിട്ടുണ്ട്. 2005 ൽ ആരംഭിച്ച് ഇപ്പോൾ സാമൂഹിക, ക്രമസമാധാന പ്രശ്നങ്ങൾക്കൊണ്ട് വാർത്തകളിൽ ഇടംനേടിയ "എംപറർ എമ്മാനുവേൽ" അഥവാ, "സിയോൻ" എന്ന ഇരിഞ്ഞാലക്കുട, മുരിയാട് കേന്ദ്രീകരിച്ചുള്ള പ്രസ്ഥാനം "ഡൂംസ് ഡേ കൾട്ട്" ഗ്രൂപ്പുകൾക്ക് മികച്ച ഒരു ഉദാഹരണമാണ്. ആരംഭ ഘട്ടം മുതൽ ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജാഗ്രത നിർദ്ദേശങ്ങൾ കേരളകത്തോലിക്കാ സഭാ നേതൃത്വം വിശ്വാസികൾക്ക് നൽകുകയുണ്ടായിരുന്നു. ഇത്തരം പ്രസ്ഥാനങ്ങളും അവയുടെ […]Read More
റെയിൻബോ ഫ്ലാഗും, വിശേഷ ലൈംഗിക ആഭിമുഖ്യങ്ങളും കത്തോലിക്കാ സഭയുടെ വീക്ഷണത്തിൽ
സമീപകാലത്ത്, പ്രത്യേകിച്ച് ഫ്രാൻസിസ് പാപ്പയുടെ ചില പരാമർശങ്ങളുടെ വെളിച്ചത്തിൽ LGBT കമ്മ്യൂണിറ്റിയും അവരുടെ അവകാശവാദങ്ങളും, സ്വവർഗ്ഗ വിവാഹവും തുടങ്ങിയ വിഷയങ്ങളിൽ സഭയുടെ നിലപാടുകൾക്ക് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു എന്നും, കത്തോലിക്കാ സഭ അത്തരം ആവശ്യങ്ങളെ ഭാഗികമായെങ്കിലും അംഗീകരിക്കുന്നു എന്നും മറ്റുമുള്ള വാദങ്ങൾ ഉയർന്നുകാണാറുണ്ട്. സഭയുടെ പ്രബോധനങ്ങളും പാരമ്പര്യങ്ങളും തിരുത്തിക്കുറിക്കാനുള്ള ചിലരുടെ വ്യഗ്രതയാണ് അത്തരം ചില ആശയപ്രചാരണങ്ങളിലൂടെ വെളിപ്പെടുന്നത്. എന്നാൽ, എക്കാലവും സഭയ്ക്ക് ഇത്തരം വിഷയങ്ങളിൽ വ്യക്തവും കൃത്യവും അചഞ്ചലവുമായ നിലപാടുകളാണ് ഉളളത്. ഈ വിഷയത്തിലുള്ള ആശയക്കുഴപ്പങ്ങൾക്ക് പ്രധാന കാരണം, […]Read More
ചിലർക്ക് ആരോ ചാർത്തിക്കൊടുത്ത "ക്രിസംഘികൾ" എന്ന വിചിത്രനാമത്തെ തലക്കെട്ടാക്കിക്കൊണ്ട് "ന്യൂസ് മിനുട്ട്" എന്ന ഓൺലൈൻ മാധ്യമം പ്രസിദ്ധീകരിച്ച ലേഖനത്തെ വിവർത്തനം ചെയ്ത് പുനഃപ്രസിദ്ധീകരിച്ചിരിക്കുകയാണ് കേരളത്തിലെ സാക്ഷാൽ "മാധ്യമം". ചില കാഴ്ചകൾ മാത്രം കാണാൻ കഴിവുള്ള "പ്രബുദ്ധ" മാധ്യമങ്ങളുടെയും, അത്തരം മാധ്യമപ്രവർത്തനത്തെ ഉപജീവനമാർഗ്ഗമാക്കി മാറ്റിയിരിക്കുന്നവരുടെയും എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം വിചിത്രമായ ആഖ്യാനങ്ങളും ആരോപണങ്ങളും തുടർക്കഥകളാവുകയാണ്. അവാസ്തവങ്ങളും, അർദ്ധസത്യങ്ങളും അക്കമിട്ട് നിരത്തി, അന്ധമായ സംഘപരിവാർ ആഭിമുഖ്യം അലങ്കാരമായി കൊണ്ടുനടക്കുന്ന അപൂർവ്വം ചിലരെ മാത്രം തെരഞ്ഞുപിടിച്ച് നിരീക്ഷിച്ച് […]Read More
ഹിജാബ്, ബുർഖ വിവാദങ്ങൾ കേരളത്തിന്റെ സ്വൈര്യം കെടുത്താൻ തുടങ്ങിയിട്ട് ഏറെക്കാലമായില്ല. ഗ്രാമീണമേഖലകളിലുള്ള സ്കൂളുകളിലും കവലകളിലും മുതൽ ഭരണതലങ്ങളിലും കോടതി വരാന്തകളിലും ഹിജാബ് ഇന്ന് ചൂടേറിയ ഒരു ചർച്ചാ വിഷയമാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നാലോളം സ്കൂളുകളുമായി ബന്ധപ്പെട്ട് ഹിജാബ് സംബന്ധിച്ച പ്രക്ഷോഭങ്ങൾ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. പലയിടങ്ങളിലെയും വിഷയങ്ങൾ പഠിച്ചപ്പോൾ കൃത്രിമമായും കരുതിക്കൂട്ടിയും സൃഷ്ടിക്കപ്പെട്ട വിവാദങ്ങളാണെന്നാണ് മനസിലാക്കാനായത്. ഇറാൻ പോലുള്ള മുസ്ളീം രാജ്യങ്ങളിൽ ഹിജാബ് വിരുദ്ധ സമരവുമായി യുവതികൾ നിരത്തിലിറങ്ങുന്ന അതേ കാലത്ത് അത്തരമൊരു വേഷവിധാനം […]Read More
കേരളം ആസ്ഥാനകേന്ദ്രമായി വിവിധ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിവന്നിരുന്ന പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്രസർക്കാർ നടപടി അടിവരയിട്ട് ഉറപ്പിച്ചിരിക്കുന്നത് മുൻകാലങ്ങളിൽ ഇത്തരം സംഘടനകൾക്കെതിരെ ഉന്നയിക്കപ്പെട്ടിരുന്ന ആരോപണങ്ങളെല്ലാം വാസ്തവങ്ങളായിരുന്നു എന്നുതന്നെയാണ്. അന്താരാഷ്ട്ര തലത്തിൽ ഭീകരപ്രവർത്തനങ്ങളിൽ മുന്നിട്ടുനിൽക്കുന്ന വിവിധ പ്രസ്ഥാനങ്ങളുമായി ബന്ധം പുലർത്തിവന്നിരുന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് പോപ്പുലർ ഫ്രണ്ടിന് നേരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. അത്തരം തീവ്രവാദ സംഘങ്ങളിലേയ്ക്ക് കേരളത്തിൽനിന്നും ആളുകളെ അയക്കുക, വിവിധ തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണം സ്വീകരിക്കുകയും ചെലവഴിക്കുകയും ചെയ്യുക, രാജ്യത്തിന് അകത്തും പുറത്തും കള്ളപ്പണ ഇടപാടുകൾ നടത്തുക […]Read More
തന്റെ ഉദരത്തിലുള്ള കുഞ്ഞിനെ കൊല്ലാനുള്ള അനുവാദം തേടി ഒരു യുവതി സുപ്രീംകോടതിയിൽ എത്തിയതും തുടർന്ന് അന്താരാഷ്ട്ര സുരക്ഷിത ഗർഭഛിദ്രദിനമായ സെപ്റ്റംബർ 29 ന് ഉണ്ടായ വിധിയും ഈ ദിവസങ്ങളിൽ വാർത്താപ്രാധാന്യം നേടിയിരുന്നു. അവിവാഹിതയായ ആ ഇരുപത്തഞ്ചുകാരി ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തിൽനിന്ന് ഗർഭിണിയാവുകയും എന്നാൽ, പങ്കാളി വിവാഹം കഴിക്കാൻ വിസമ്മതിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് 23 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഇവർ അനുമതി തേടിയത്. അവിവാഹിതയാണ് എന്ന കാരണത്താൽ ഈ ആവശ്യം ഡൽഹി ഹൈക്കോടതി നിരസിക്കുകയായിരുന്നു. തുടർന്ന് ഇവർ സുപ്രീം […]Read More
സർക്കാരിന്റെ പ്രവൃത്തിദിനാഹ്വാനവും കെസിബിസിയുടെ അവധി പ്രഖ്യാപനവും: ഗാന്ധി ജയന്തിയോടനുബന്ധിച്ച വിവാദങ്ങൾക്ക് പിന്നിലെന്ത്?
ഒക്ടോബർ രണ്ട് ഞായറാഴ്ച അപ്രതീക്ഷിതമായി പ്രവൃത്തി ദിനമായി പ്രഖ്യാപിച്ച സർക്കാർ നടപടിയോട് ആദ്യഘട്ടത്തിൽ കേരള കത്തോലിക്കാ സഭ പ്രതിഷേധിക്കുകയും, പ്രതിഷേധം ഭരണനേതൃത്വം വകവയ്ക്കാതിരുന്ന സാഹചര്യത്തിൽ മെത്രാൻ സമിതി പ്രതികരിക്കുകയുമുണ്ടായി. അതേത്തുടർന്ന് ക്രൈസ്തവരുടെ ഞായറാഴ്ച ആചരണത്തെ അവഹേളിച്ചുകൊണ്ടും കത്തോലിക്കാ സഭയെയും നേതൃത്വത്തെയും ചോദ്യം ചെയ്തുകൊണ്ടും നിരവധിപ്പേരാണ് രംഗത്തുവന്നത്. വിവിധ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലും ചില മുഖ്യധാരാ മാധ്യമങ്ങളിലും നടന്ന ചർച്ചകൾ സഭയെയും ക്രൈസ്തവ വിശ്വാസത്തെയും കരിവാരിത്തേയ്ക്കുക ലക്ഷ്യം വച്ചുകൊണ്ടുള്ളതായിരുന്നു. സമൂഹനന്മ മാത്രം കാംക്ഷിച്ചുകൊണ്ട് നൂറ്റാണ്ടുകളായി ഈ സമൂഹത്തിൽ പ്രവർത്തനനിരതമായിരിക്കുന്ന ഒരു […]Read More
കേരളത്തിലെ യുവതീയുവാക്കള്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന്റെ പശ്ചാത്തലത്തില്‍ കേരള കത്തോലിക്കാ
ക്രിസ്തുവില്‍ പ്രിയമുള്ള വൈദികരേ, സന്യസ്തരേ, സഹോദരീ സഹോദരന്മാരേ, മയക്കുമരുന്ന് വിപണനവും ഉപഭോഗവും സംബന്ധിച്ച് ഈ അടുത്ത നാളുകളിലായി പുറത്തുവന്നുകൊണ്ടിരി ക്കുന്ന വിവരങ്ങള്‍ നമ്മുടെ നാട് ലഹരിയുടെ അടിമത്തത്തിലേക്ക് നീങ്ങുകയാണ് എന്ന അപകടകരമായ യാഥാര്‍ഥ്യം വെളിപ്പെടുത്തുന്നുണ്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ 2021ലെ റിപ്പോര്‍ട്ട് അനുസരിച്ച് ചഉജട (നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ്) ആക്ട് പ്രകാരം കേസുകള്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ട് ഇന്ത്യയിലെ ജയിലുകളില്‍ കഴിയുന്നത് 27,072 പേരാണ്. ജനസംഖ്യയുടെ കാര്യത്തില്‍ പതിമൂന്നാം സ്ഥാനമുള്ള കേരളസംസ്ഥാനം ലഹരിസംബന്ധമായ കേസുകളുടെ […]Read More