കത്തോലിക്കാ സഭാസ്ഥാപനങ്ങൾക്കെതിരെയുള്ള വ്യാജപ്രചരണങ്ങൾ ആസൂത്രിതം: സ്ഥാപനങ്ങളുടെ സൽപ്പേര് കളങ്കപ്പെടുത്താനുള്ള ശ്രമം വ്യാപകം.
കൊല്ലമുള ലൈറ്റിൽഫ്ളവർ സ്കൂളിനെതിരെ ഉയർന്ന വിവാദത്തിന് പിന്നിൽ വാസ്തവവിരുദ്ധവും ദുരൂഹവുമായ ആരോപണങ്ങളും തല്പരകക്ഷികളും. കേരളത്തിൽ ഏറ്റവുമധികം വിദ്യാർത്ഥികൾക്ക് എക്കാലവും വിദ്യാഭ്യാസം പകർന്നുകൊണ്ടിരിക്കുന്നത് കത്തോലിക്കാ സഭയുടെ ഭാഗമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എന്നുള്ളത് നിസംശയം പറയാവുന്ന ഒന്നാണ്. സർക്കാർ വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ ചെറിയൊരുശതമാനം മാത്രമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും ഒരു നൂറ്റാണ്ട് മുമ്പ് തന്നെ വിദ്യാഭ്യാസം എന്ന വലിയ ഉത്തരവാദിത്തം ക്രൈസ്തവ സമൂഹം ഏറ്റെടുത്തിരുന്നു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് സാംസ്കാരിക നവോത്ഥാനത്തിന്റെ അടിത്തറ എന്ന തിരിച്ചറിവിനെ തുടർന്നുണ്ടായ സാമൂഹിക പ്രതിബദ്ധതയാണ് […]