ഡോ. അഞ്ജു ലിസ് കുര്യൻ വന്യജീവി ആക്രമണം മൂലമുള്ള മരണങ്ങൾ കേരളത്തിൽ പതിവാകുന്ന ദയനീയ കാഴ്ചയാണ് കാണുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വന്യജീവി ആക്രമണം ഒരു സാമൂഹിക പ്രശ്നമായി മാറുകയാണ്. ഇന്ത്യപോലെയുള്ള മൂന്നാം ലോക രാജ്യങ്ങളിൽ മനുഷ്യജീവനേക്കാൾ വിലയും കരുതലും പലപ്പോഴും വന്യജീവികൾക്ക് ലഭിക്കുന്നു എന്നതാണ് യാഥാർഥ്യം. നിലവിൽ സംസ്ഥാന വനം-വന്യജീവി വകുപ്പ് പുറത്തിറക്കിയ 2021-22 വർഷത്തെ ഫോറസ്റ്റ് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം കേരളത്തിൽ 213 കടുവകൾ ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്. വെറും 38,863 ചതുരശ്ര കീലോമീറ്റർ മാത്രമുള്ള കേരളത്തിന് […]
Feature Post
ഡോ. റൂബിൾ രാജ് (മുൻ പ്രിൻസിപ്പൽ മരിയൻ കോളജ്, കുട്ടിക്കാനം) “ഒരു തലമുറയുടെ വിദ്യാഭ്യാസംകൊണ്ട് കളിക്കുന്പോൾ നിങ്ങൾ തകർക്കുന്നത് വരാനിരിക്കുന്ന ഒരുപാട് തലമുറകളെയാണ്” – ഡോ. രാധാകൃഷ്ണൻ എൻഇപി 2020ന്റെ ചുവടുപിടിച്ച് ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ ഗുണമേന്മ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ പ്രകടിപ്പിക്കുന്ന താത്പര്യം ശ്ലാഘനീയമാണ്. വിദ്യാഭ്യാസരംഗം ഗൗരവതരമായ പഠനത്തിനും വിശകലനത്തിനും പരിഷ്കാരങ്ങൾക്കും വിധേയമാകുന്നു എന്നതും അഭിനന്ദനാർഹമാണ്. ഗുണനിലവാരമില്ലായ്മ ഒരു കാരണമായി കണ്ടെത്തി വിദേശരാജ്യങ്ങളിൽ ഉന്നതപഠനത്തിനായി വർഷം തോറും ചേക്കേറുന്ന 13.24 ലക്ഷം (2023) വിദ്യാർഥികളുടെ ഒഴുക്കു തടയാൻ, ഇത്തരം […]Read More
സിസ്റ്റർ ഡോ. ജൊവാൻ ചുങ്കപ്പുര ആത്മഹത്യ വ്യക്തിയുടെ ജീവിതത്തിൽ അനുഭവിക്കുന്ന സംഘർഷങ്ങളുടെ ആഴമാണ് പ്രതിഫലിപ്പിക്കുന്നത്. ഈ കൊച്ചുകേരളത്തിൽ ആത്മഹത്യാനിരക്ക് വളരെ ഉയർന്നതാണ്. മാനസികാരോഗ്യപ്രശ്നങ്ങൾ, സാന്പത്തിക പ്രതിസന്ധി, കുടുംബബന്ധങ്ങളുടെ തകർച്ച എന്നിവ ആത്മഹത്യയിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങളാണ്. ജീവിതത്തിന്റെ പ്രകാശവും പ്രതീക്ഷയും നഷ്ടപ്പെടുന്പോൾ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നു. ഈ പ്രതിസന്ധി മനസിലാക്കാനും പ്രതിരോധിക്കാനും സമഗ്ര ഇടപെടലും സംയുക്തശ്രമവും അനിവാര്യമാണ്. ആത്മഹത്യാ നിരക്ക് ഇന്ത്യയിലും കേരളത്തിലും ആത്മഹത്യകളിൽ ഇന്ത്യയുടെ സ്ഥാനം വളരെ മുന്നിലാണ്. ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടനുസരിച്ച് വർഷംതോറും […]Read More
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വയലന്റ് മൂവി എന്ന വിശേഷണവുമായാണ് “മാർക്കോ” എന്ന ചലച്ചിത്രം കഴിഞ്ഞയിടെ പുറത്തിറങ്ങിയത്. അതിന്റെ പിന്നണി പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ക്രിസ്മസ് ആശംസ കാർഡിലെ ചിത്രം ഒരു വൈൻ ഗ്ലാസിൽ പകുതിയോളമെത്തിനിൽക്കുന്ന രക്തവും അത് പിടിച്ചിരിക്കുന്ന രക്തമൊഴുകുന്ന കരവുമായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ അക്രമ സിനിമയെന്ന അവരുടെ അവകാശവാദം അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു. ഒരുപക്ഷെ ലോക സിനിമാ ചരിത്രത്തിൽ തന്നെ ജനപ്രിയ ആക്ഷൻ ചലച്ചിത്രങ്ങളിൽ ഇത്രയേറെ കൊടും ക്രൂരതകൾ മറയില്ലാതെ കാണികൾക്കുമുന്നിൽ അവതരിപ്പിച്ച മറ്റൊരു […]Read More
ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI “Justice delayed is justice denied” അഥവാ, “വൈകുന്ന നീതി അനീതിയാണ്” എന്ന വിഖ്യാതമായ സൂക്തം ലോകമെമ്പാടുമുള്ള നിയമജ്ഞർ പലപ്പോഴും ആവർത്തിക്കുന്ന, നീതി നിർവഹണത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണ്. നീതി നടപ്പാക്കാൻ കാലതാമസമരുത് എന്ന ഈ സാമാന്യതത്വം നമ്മുടെ ഭരണകർത്താക്കളും നിയമജ്ഞരും വളരെ ഗൗരവമായി വിചിന്തനവിഷയമാക്കേണ്ടതുണ്ട്. നീതി നടപ്പാക്കാൻ കാലതാമസമരുത് എന്ന സാമാന്യതത്വം നമ്മുടെ ഭരണകർത്താക്കളും നിയമജ്ഞരും വളരെ ഗൗരവമായി വിചിന്തനവിഷയമാക്കേണ്ടതുണ്ട്. 2025 ജനുവരി ഒന്നിന്, വഖഫ് അവകാശവാദ വിഷയത്തിൽ മുനമ്പം […]Read More
ദീപിക എഡിറ്റോറിയൽ ക്രൈസ്തവർക്കെതിരേ വർധിക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ആദ്യം ചെയ്യേണ്ടത്, സംഘപരിവാർ സംഘടനകളെ നിയന്ത്രിക്കുകയാണ്. ഇതുവരെ അതു ചെയ്തിട്ടില്ല. ബിജെപി അധികാരത്തിലെത്തിയതോടെ രാജ്യമെന്പാടും ക്രൈസ്തവർക്കെതിരേ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങൾ ദിവസവും വർധിച്ചുകൊണ്ടിരിക്കുകയാണ്. വെറുപ്പും വിദ്വേഷവും പരത്തുന്ന സംഘടനകളുടെ ന്യൂനപക്ഷവിരുദ്ധതയ്ക്ക് കേന്ദ്രസർക്കാർ കൊടുക്കുന്ന മൗനസമ്മതം അക്രമോത്സുകമായ മതവിദ്വേഷത്തെ വളർത്തിക്കഴിഞ്ഞു. വിഷയം സർക്കാരിന്റെയും നിയമ സംവിധാനങ്ങളുടെയും ശ്രദ്ധയിൽ പെടുത്താൻ തുടങ്ങിയിട്ട് ഏറെനാളായെങ്കിലും ഒരു ഫലവും ഉണ്ടായിട്ടില്ല. ഈ വിഷയത്തിൽ ഇക്കഴിഞ്ഞ ദിവസം വിവിധ ക്രൈസ്തവ നേതാക്കൾ രാഷ്ട്രപതിക്കു കത്തെഴുതിയതും […]Read More
ഡോ. ചാക്കോ കാളംപറമ്പിൽ കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ നിർദേശപ്രകാരം കേരളത്തിലെ 123 വില്ലേജുകളെ ഇഎസ്എ ആയി പ്രഖ്യാപിച്ച് 1,670 വില്ലേജുകളുൾപ്പെടെയുള്ള കേരളത്തിലെ മുഴുവൻ പരിസ്ഥിതിയും സംരക്ഷിക്കാമെന്ന വിചിത്രവാദത്തെത്തുടർന്ന്, പശ്ചിമഘട്ട ജനസംരക്ഷണ സമിതി അടക്കം നടത്തിയ ജനകീയ സമരങ്ങളെത്തുടർന്നാണ് അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയെ വച്ച് പഠനം നടത്തി 123 വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി റിപ്പോർട്ട് സമർപ്പിച്ചു എന്ന് പ്രഖ്യാപിച്ചത്. എന്നാൽ, റിപ്പോർട്ട് അഞ്ചംഗ വില്ലേജ് തല കമ്മിറ്റികളുടെ സഹകരണത്തോടെ ഈ […]Read More
ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ ജനസംഖ്യ, സാമ്പത്തിക ശേഷി, സർക്കാർ ജോലിയിലുള്ള പങ്കാളിത്തം തുടങ്ങി വിവിധ തലങ്ങളിൽ ക്രൈസ്തവ വിഭാഗങ്ങൾ ശോഷിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ക്രൈസ്തവ പിന്നാക്കാവസ്ഥ കേരളത്തിൽ ചർച്ചാവിഷയമായി മാറിയത്. സർക്കാർ കഴിഞ്ഞാൽ സാമൂഹിക സേവന – വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിൽ ഏറ്റവുമധികം സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന വിഭാഗമെങ്കിലും സാമുദായികമായി ക്രൈസ്തവർ ദുർബ്ബലരായിക്കൊണ്ടിരിക്കുന്നു. കാർഷിക മേഖലയിൽ പൊതുവായും മലയോര – കുടിയേറ്റ മേഖലകളിൽ പ്രത്യേകിച്ചും തീരദേശ പ്രദേശങ്ങളിലും രൂപപ്പെട്ടിരിക്കുന്ന വിവിധ പ്രതിസന്ധികളും ക്രൈസ്തവ സമൂഹത്തെ സാരമായി ബാധിച്ചിട്ടുണ്ട്. […]Read More
കത്തോലിക്കാ സഭ എല്ലാത്തരം തീവ്രവാദ പ്രവണതകളെയും തള്ളിപ്പറയുകയും അകറ്റി നിർത്തുകയും ചെയ്യുന്നു.
തീവ്രവാദത്തെയും വർഗീയതയെയും എതിർക്കുകയും തള്ളിപ്പറയുന്ന നിലപാടാണ് എക്കാലവും കത്തോലിക്കാ സഭയ്ക്കുള്ളത്. വിവിധ മതങ്ങളുമായി ബന്ധപ്പെട്ട വർഗ്ഗീയ – തീവ്രവാദ ചിന്തകൾ പൊതുസമൂഹത്തിനും ഇതര മത വിശ്വാസികൾക്കും ദോഷകരമായി മാറിയ സ്ഥിതി വിശേഷങ്ങൾ രൂപപ്പെട്ടപ്പോഴെല്ലാം അത്തരം നീക്കങ്ങളെ തുറന്നു കാട്ടുകയും സമുദായ മത നേതൃത്വങ്ങളോട് അത്തരക്കാർക്കെതിരെ പ്രതികരിക്കാനും അവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നത് കത്തോലിക്കാ സഭയാണ്. കെസിബിസി തലത്തിൽ പൊതുവായും പലപ്പോഴായി സഭാ മേലധ്യക്ഷന്മാരും മെത്രാന്മാരും ഇത്തരം വിഷയങ്ങളിൽ പൊതുപ്രതികരണം നടത്തുകയുണ്ടായിട്ടുണ്ട്. എല്ലാ വിധ […]Read More
ഈ ഭേദഗതി വനംവകുപ്പിന്റെ അമിതാധികാര പ്രയോഗത്തിന്
അഡ്വ. എ.സി. ദേവസ്യ (ഹൈക്കോടതി അഭിഭാഷകൻ) നിലവിൽ വനത്തിനോടു ചേർന്ന് താമസിക്കുന്ന കൃഷിക്കാരുടെയും അതുപോലെ വിനോദസഞ്ചാരികളുടെയും അവകാശങ്ങൾ ഇല്ലാതാക്കുകയാണു വനം വകുപ്പും സർക്കാരും നിർദിഷ്ട വനനിയമ ഭേദഗതിയിലൂടെ ലക്ഷ്യമാക്കുന്നത്. ഭേദഗതി നിർദേശങ്ങളിലെ ബി(എ)യിൽ പരാമർശിക്കുന്നത്, വനത്തിലൂടെയുള്ള പുഴയിലെയും തടാകത്തിലെയും മീൻപിടിത്ത നിരോധനം സംബന്ധിച്ചാണ്. ഭേദഗതി ഒരു കാരണവശാലും അനുവദനീയമല്ല. പുഴയുടെ ഒരു വശം പട്ടയമുള്ള വസ്തുക്കളും മറുവശം ഫോറസ്റ്റുമായുള്ള സ്ഥലങ്ങളുണ്ട്. ഫോറസ്റ്റിനു പുഴയിൽ യാതൊരു അവകാശവുമില്ല. നിയമം പാസായാൽ ഡാം തുടങ്ങിയ സ്ഥലങ്ങളിൽനിന്നു മീൻ പിടിക്കാൻ സാധിക്കാതെ വരും. […]Read More