ഫാ. ജയിംസ് കൊക്കാവയലിൽ ഇഡബ്ല്യുഎസ് സംവരണ ആനുകൂല്യം ലഭിക്കുന്നതിന് കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും വ്യത്യസ്ത മാനദണ്ഡങ്ങളാണുള്ളത്. കേന്ദ്ര സർക്കാരിന്റെ ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ നാലു മാനദണ്ഡങ്ങളാണുള്ളത്. കുടുംബത്തിന്റെ ആകെ വാർഷിക വരുമാനം എട്ടുലക്ഷം രൂപ വരെ, കൃഷിഭൂമി അഞ്ച് ഏക്കർ വരെ, വീട് 1,000 ചതുരശ്ര അടിവരെ, റെസിഡൻഷൽ പ്ലോട്ട് പഞ്ചായത്തുകളിൽ 4.13 സെന്റ് വരെ, മുനിസിപ്പാലിറ്റികളിൽ 2.1 സെന്റ് വരെ എന്നിവയാണ് മാനദണ്ഡങ്ങൾ. ഒരു കുടുംബത്തിന്റെ, അതായത്, അപേക്ഷിക്കുന്ന വ്യക്തി, മാതാപിതാക്കൾ, ഭാര്യ/ഭർത്താവ് എന്നിവരുടെ ആകെ […]
Feature Post
ഫാ. ജോഷി മയ്യാറ്റിൽ മുനമ്പം വിഷയത്തിൽ സംസ്ഥാന സർക്കാർ നിയോഗിച്ചിരിക്കുന്ന ജുഡീഷൽ കമ്മീഷൻ ഭൂവിഷയം അടിസ്ഥാനരേഖ മുതൽ പഠനവിധേയമാക്കുമെന്ന് പ്രതീക്ഷിക്കാം. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നും അല്ലെന്നുമുള്ള വാദങ്ങളാണ് ഇവിടെ ഉയർന്നിട്ടുള്ളത്. വഖഫ് അനുകൂല വാദഗതികൾ 1989-1991 കാലഘട്ടത്തിൽ ഫാറൂഖ് കോളജിന്റെ പക്കൽനിന്ന് നാട്ടുകാർ വാങ്ങിയ മുനമ്പം ഭൂമി വഖഫാണ് എന്ന് വഖഫ് ബോർഡ് 2009 ജൂൺ 24ന് പ്രഖ്യാപിക്കുകയും 2019ൽ വഖഫ് ബോർഡിന്റെ ആസ്തി വിവരപ്പട്ടികയിലേക്ക് എഴുതിച്ചേർക്കുകയും സർക്കാർ രേഖകളിൽ കൈവശക്കാരുടെ ഉടമസ്ഥാവകാശം നീക്കം ചെയ്യുകയും ചെയ്തതിലൂടെയാണ് […]Read More
ദീപിക എഡിറ്റോറിയൽ ഹിന്ദുക്കളല്ലാത്തവരെ രണ്ടാംതരം പൗരന്മാരായി കാണുന്ന പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനമാണ് അലഹാബാദ് ഹൈക്കോടതി ജഡ്ജിയുടെ ഭൂരിപക്ഷ അപ്രമാദിത്വ വാദത്തിൽ അടങ്ങിയിരിക്കുന്നത്. ഹിന്ദുക്കളാകുന്ന ഭൂരിപക്ഷത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് ഇന്ത്യ പ്രവർത്തിക്കേണ്ടതെന്ന് അലാഹാബാദ് ഹൈക്കോടതി ജഡ്ജി നടത്തിയ പ്രസംഗം, ഭരണഘടനയിൽ വിശ്വസിക്കുകയും ആൾക്കൂട്ടനീതിയിൽ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന എല്ലാവരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. ഓക്സിജന് ശ്വസിച്ച് ഓക്സിജന് തന്നെ പുറത്തുവിടുന്ന ഒരേയൊരു ജീവി പശുവാണെന്ന് വർഷങ്ങൾക്കു മുന്പ് ഉത്തരവിൽ എഴുതിച്ചേർത്ത ജഡ്ജിയാണ് ഇപ്പോൾ ഭൂരിപക്ഷ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുന്നത്. രണ്ടു പരാമർശവും ഒരേ ആശയത്തിന്റെ സൃഷ്ടിയാണ്. […]Read More
1948 ഡിസംബർ 10-ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ നടത്തിയ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ അടയാളപ്പെടുത്തലായി ലോകമെമ്പാടും ഇന്ന് നമ്മൾ മനുഷ്യാവകാശദിനം ആഘോഷിക്കുന്നു. ഈ ദിനത്തിൽ കാലാതീതമായതും വികസിക്കുന്നതുമായ മനുഷ്യാവകാശ സങ്കൽപ്പത്തെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. മനുഷ്യരുടെ അന്തസ്സിനോടും മനുഷ്യാവകാശങ്ങളെ മാനിക്കാനുള്ള കടമകൾക്കും കടപ്പാടുകൾക്കും അടിവരയിടുന്ന ധാർമിക അടിത്തറയോടും പങ്കുവയ്ക്കുന്ന പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതിനുള്ള അവസരമാണിത്.മനുഷ്യനാഗരികതയുടെ നീണ്ട പാതയിലെ താരതമ്യേന സമീപകാല പ്രതിഭാസമാണ് മനുഷ്യാവകാശങ്ങളുടെ ആധുനിക നിയമചട്ടക്കൂടെന്ന് സ്വയം ഓർമിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എന്നാലും, മനുഷ്യാവകാശ സങ്കൽപ്പത്തിന് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. മനുഷ്യാവകാശങ്ങൾ […]Read More
ദീപിക എഡിറ്റോറിയൽ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കണമെന്നതിൽ ആർക്കുമില്ല എതിരഭിപ്രായം. പക്ഷേ, അതിനാവശ്യമായ ആളെ കിട്ടാത്തതിനാൽ ആയിരക്കണക്കിനു മറ്റ് അധ്യാപകരെ ബന്ദികളാക്കരുത്. ഭിന്നശേഷി സംവരണം ഉറപ്പാക്കുന്നതിനുള്ള കോടതി ഉത്തരവുകൾക്കും അതിന്റെ ചുവടുപിടിച്ചുള്ള സർക്കാർ നിർദേശങ്ങൾക്കും പിന്നാലെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങൾ സ്തംഭിച്ചിരിക്കുകയാണ്. ഭിന്നശേഷിക്കാർക്ക് നിശ്ചിത ശതമാനം സംവരണം മുൻകാല പ്രാബല്യത്തോടെ ഉറപ്പാക്കണമെന്ന കോടതിവിധിയെ മാനേജ്മെന്റുകൾ സ്വാഗതം ചെയ്യുകയാണ്. പക്ഷേ, പല വിഷയങ്ങളിലും യോഗ്യരായ അധ്യാപകരെ കിട്ടാനില്ല. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനു പകരം, ഭിന്നശേഷി […]Read More
മാർ. ജോസഫ് കല്ലറങ്ങാട്ട് നാട്ടിലെല്ലായിടത്തും വിദ്യാലയങ്ങൾ സ്ഥാപിച്ച് നടത്തിക്കൊണ്ടുപോകാൻ സർക്കാരിനു സാധിക്കാതെ വന്ന സാഹചര്യത്തിലാണ് കേരളത്തിൽ എയ്ഡഡ് സ്കൂളുകൾ എന്ന ഒരു വിഭാഗം രൂപം കൊണ്ടത്. അധ്യാപകർക്കുള്ള ശന്പളം സർക്കാർ കൊടുക്കുന്നതുകൊണ്ട് ഇന്നത് ഏറെ ആക്ഷേപങ്ങൾക്കിരയാകുന്നുണ്ട്. എന്നിരുന്നാലും കേരളത്തിലെ ഭൂരിഭാഗം രക്ഷിതാക്കളും കുട്ടികളും എയ്ഡഡ് മേഖലയെ ആശ്രയിക്കുന്നു എന്നത് എയ്ഡഡ് സ്കൂളുകൾക്ക് ഏറെ ഊർജം പകർന്നു നൽകുന്നു. വിദ്യാഭ്യാസരംഗത്ത് സർക്കാർ സ്കൂളുകളോടൊപ്പം ഉത്തരവാദിത്വവും സാമൂഹിക പ്രതിബദ്ധതയും പ്രകടിപ്പിക്കുന്ന എയ്ഡഡ് മാനേജ്മെന്റുകൾ സർക്കാരിൽനിന്നോ പൊതുസമൂഹത്തിൽനിന്നോ വേർതിരിഞ്ഞു നിൽക്കുന്നതോ എതിരിട്ടു […]Read More
ജയിംസ് വടക്കൻ ഇടുക്കിയില് ആയിരക്കണക്കിനു കർഷകരെ കുടിയിറക്കാനുള്ള കുതന്ത്രമായി സിഎച്ച്ആർ ഭൂവിഷയത്തെ പരിണമിപ്പിച്ചവരെ ഇനിയും കേരളം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഡിസംബർ നാലിന് സുപ്രീംകോടതി പരിഗണിക്കുന്ന കാർഡമം ഹിൽ റിസർവ് (സിഎച്ച്ആർ) എന്ന ഏലമല പ്രദേശങ്ങൾ സംബന്ധിച്ച ഭൂവിഷയത്തിന്റെ യാഥാർഥ്യം ഇച്ഛാശക്തിയുണ്ടെങ്കിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താനാകും. കപട പരിസ്ഥിതിവാദികളുടെയും അവരുടെ പിന്നിൽ പ്രവർത്തിക്കുന്ന നിക്ഷിപ്ത താത്പര്യക്കാരായ വനം ഉദ്യോഗസ്ഥരുടെയും ജനദ്രോഹ നീക്കങ്ങൾക്ക് തടയിടാൻ ഭരണാധികാരികൾ കടമ നിർവഹിച്ചാൽ മാത്രം മതി. രണ്ടു പതിറ്റാണ്ടിലേറെയായി ഇടുക്കിയിലെ വലിയൊരു വിഭാഗം ജനങ്ങളുടെ […]Read More
അഡ്വ. ഫാ. ജോർജ് തെക്കേക്കര ദാരിദ്ര്യവ്രതം എടുത്ത് സന്യാസസമൂഹങ്ങളിൽ അംഗങ്ങളാകുന്നവർ ഏതു തൊഴിൽ ചെയ്താലും കിട്ടുന്ന വേതനം പൊതുസമൂഹത്തിന്റെ ഉന്നമനത്തിനായി വിനിയോഗിച്ചിരുന്നു എന്നതാണ് സന്യാസ സമൂഹത്തിൽപ്പെട്ട അധ്യാപകർക്ക് ആദായനികുതിയിൽനിന്നും ഒഴിവ് നൽകിയിരുന്നത്തിന്റെ ഒരു കാരണം. രൂപതയിലെ അംഗങ്ങളായ വൈദികർക്ക് ഈ ആനുകൂല്യം ലഭിച്ചിരുന്നില്ല. സന്യാസികൾ ഒന്നും സ്വന്തമായി സൂക്ഷിച്ചിരുന്നില്ല എന്നതിനാലും സന്യാസസമൂഹം പൊതുവായി സൂക്ഷിച്ചിരുന്ന സമ്പത്ത് പൊതുസമൂഹത്തിന് ഗുണകരമാകുംവിധം ഉപയോഗിച്ചിരുന്നു എന്നതിനാലുമാണ് ഈ ഒഴിവ് നൽകിയത്. ഇതു ബ്രിട്ടീഷ് ഗവൺമെന്റ് ക്രിസ്തീയ സമൂഹത്തോടു കാണിച്ച ആനുകൂല്യം എന്നതിനേക്കാൾ […]Read More
അഡ്വ. ഫാ. ജോർജ് തെക്കേക്കര വഖഫ് ആക്ടിന്റെ ഭേദഗതികളെ കത്തോലിക്ക സഭ സ്വാഗതം ചെയ്യുന്നു എന്നത് മുസ്ലിം സമുദായത്തിൽ വ്യത്യസ്ത പ്രതികരണങ്ങൾ ഉണ്ടാക്കുന്നുണ്ട്. വഖഫ് ആക്ട് ഭേദഗതി ചെയ്യപ്പെടേണ്ടവയാണ് എന്ന നിലപാട് കത്തോലിക്ക സഭയ്ക്കുണ്ട് എന്നതിൽ തർക്കമില്ല. അതിന് മതപരമായ കാരണങ്ങളല്ല ഉള്ളത്. അതായത്, ഏതെങ്കിലും സമുദായത്തിനെതിരായി സംഘപരിവാറിനോടോ ബിജെപിയോടോ കൈകോർക്കുന്ന നിലപാട് കത്തോലിക്ക സഭ ഒരിക്കലും പുലർത്തിയിട്ടില്ല. മറിച്ച്, നിലവിലുള്ള സിവിൽ നിയമങ്ങൾ സാമാന്യ ജനത്തിന് നൽകുന്ന പരിരക്ഷയെപ്പോലും നിഷ്പ്രഭമാക്കുന്ന രീതിയിലുള്ള നിയമങ്ങൾ ഭരണഘടനാവിരുദ്ധമാണെന്നു മനസിലാക്കി […]Read More
ഫാ. ജോഷി മയ്യാറ്റിൽ “ഞാനല്ല, ഹംസ ഇക്കേണ് അതു ചെയ്തത്!” – വഖഫ് ബോർഡിന്റെ മുൻ ചെയർമാൻ റഷീദലി തങ്ങൾ തന്റെ പിൻഗാമിയെ കുറ്റപ്പെടുത്തിക്കൊണ്ട് ഈയിടെ ദൃശ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞ വാചകമാണിത്. ടി.കെ. ഹംസയാകട്ടെ, റഷീദലിയുടെ 2019-ലെ ഉത്തരവ് ഉയർത്തിക്കാണിച്ചു കൊണ്ട്, തന്റെ പേര് വിവാദത്തിലേക്കു വലിച്ചിഴയ്ക്കരുതെന്ന് ദേശാഭിമാനിയിലൂടെ അഭ്യർത്ഥിച്ചു! 2019-ൽ അത് വഖഫ് രജിസ്റ്ററിലേക്കു ചേർത്തത് 2014-2019 കാലത്ത് ചെയർമാനായിരുന്ന സയേദ് റഷീദലി ആണോ 2019-2023 കാലത്ത് ചെയർമാനായിരുന്ന അഡ്വ. ടി കെ ഹംസയാണോ എന്നതിലാണ് […]Read More