നിയമിച്ച വിശകലന സമിതി തയ്യാറാക്കിയ പഠന റിപ്പോർട്ട്. സമിതി അംഗങ്ങൾ: Rev. Sr. Adv. Helen, Rev. Fr. Jossy Thamrasseri CMI, Rev. Sr. Adv. Jeena, Adv. Manu J Varappally, Rev. Sr. Adv. Sheeba Jose ഇന്ത്യയൊട്ടാകെ ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് പഠനങ്ങൾ നടത്തിവരുന്ന സംഘടനയാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫെഡറേഷൻ (Read More
Tags :Anti Conversion Law
മതസ്വാതന്ത്ര്യവും മതേതരത്വവും: ഭരണഘടന വിഭാവനം ചെയ്യുന്നതും ആനുകാലിക യാഥാർഥ്യങ്ങളും
ഉള്ളടക്കത്തെയും ലക്ഷ്യങ്ങളെയും ഒറ്റ വാക്യത്തിൽ വെളിപ്പെടുത്തുന്ന മുഖവുര ഇന്ത്യൻ ഭരണഘടനയെ മഹത്തരവും ആകർഷകവുമാക്കുന്നു. അത് ഇപ്രകാരമാണ്: "നാം ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്ക് ആയി സംവിധാനം ചെയ്യാനും, അതിലെ പൗരന്മാർക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും, ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും ആചാരങ്ങൾക്കും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യവും, പദവിയിലും അവസരത്തിലും സമത്വവും പ്രാപ്തമാക്കാനും അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസ്സും, രാഷ്ട്രത്തിന്റെ അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ടുള്ള സാഹോദര്യം പുലർത്തുവാനും സഗൗരവം തീരുമാനിച്ചിരിക്കയാൽ നമ്മുടെ ഭരണഘടനാ നിർമ്മാണ സഭയിൽ […]Read More
രാജ്യാന്തര സംഘടനയായ ഓപ്പൺ ഡോർസ്, ദേശീയ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് തുടങ്ങിയവയുടെ വാർഷിക റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ ശരാശരി രണ്ട് അതിക്രമങ്ങൾ പ്രതിദിനം ക്രൈസ്തവർക്കെതിരെ നടക്കുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്ക്, വിശിഷ്യാ, ക്രൈസ്തവർക്ക് എതിരായുള്ള ആക്രമണങ്ങൾ വർഷം തോറും വർധിച്ചുവരുന്നു. പത്തുവർഷം മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകളുടെ അഞ്ചിരട്ടി, അതായത് 687 അക്രമസംഭവങ്ങൾ 2023 ജനുവരി മുതൽ നവംബർ വരെ ഉണ്ടായതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് റിപ്പോർട്ട് ചെയ്യുന്നു. ആൾക്കൂട്ട അക്രമങ്ങൾ, കള്ളക്കേസുകളിൽപ്പെടുത്തൽ, ദൈവാലയങ്ങൾ നശിപ്പിക്കൽ, ആരാധനയും വേദോപദേശ […]Read More
ദേശീയ ബാലാവകാശ കമ്മീഷനും, വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ബാലാവകാശ കമ്മീഷനുകളും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ക്രൈസ്തവ സ്ഥാപനങ്ങളെയും സന്യസ്തരെയും പ്രതിക്കൂട്ടിൽ നിർത്തുകയും കേസിൽ അകപ്പെടുത്തുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ രണ്ടുവർഷങ്ങൾക്കിടയിൽ ഇത്തരത്തിലുള്ള ഒട്ടനവധി സംഭവങ്ങൾ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ, ജൂലൈ 21 ന് മധ്യപ്രദേശിലെ ജാബുവയിൽ കത്തോലിക്കാ സന്യസ്തർ നടത്തിവരുന്ന അനാഥാലയത്തിൽ പരിശോധനയ്‌ക്കെത്തിയ ബാലാവകാശ കമ്മീഷൻ ഉദ്യോഗസ്ഥർ സന്യാസാർത്ഥിനികളായ മൂന്ന് പെൺകുട്ടികളെ കസ്റ്റഡിയിലെടുക്കുകയുണ്ടായി. മതപരിവർത്തനം എന്ന ആരോപണമാണ് ഉദ്യോഗസ്ഥർ ഉയർത്തിയത്. തലമുറകളായി […]Read More
മധ്യപ്രദേശിൽ, പ്രത്യേകിച്ച് ജബൽപൂർ രൂപതാ പരിധിയിൽ ക്രൈസ്തവരും ക്രൈസ്തവ സ്ഥാപനങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന വർഗ്ഗീയ അതിക്രമങ്ങൾക്കെതിരെ രൂക്ഷമായ പ്രതികരണം നടത്തിയിരിക്കുകയാണ് ഭാരത കത്തോലിക്കാ മെത്രാൻ സമിതി. കഴിഞ്ഞ മൂന്നു മാസങ്ങൾക്കിടയിൽ മാത്രം ജബൽപൂർ രൂപതയുടെ കീഴിലുള്ള മൂന്ന് സ്ഥാപനങ്ങളിലാണ് ദേശീയ ബാലാവകാശ കമ്മീഷന്‍റെ (SCPCR) നേതൃത്വത്തിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അനധികൃതമായ റെയ്ഡുകൾ നടത്തുകയും വാസ്തവ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കപ്പെടുകയും ചെയ്തിട്ടുള്ളത്. ഇതേ കാലയളവിൽതന്നെ മധ്യപ്രദേശിൽ സന്യാസ സമൂഹങ്ങൾ നടത്തിവരുന്ന സ്ഥാപനങ്ങളിലും സമാനമായ അതിക്രമങ്ങൾ നടന്നിട്ടുണ്ട്. നിരവധി വർഷങ്ങളായി […]Read More
നിലവിലെ സാഹചര്യങ്ങൾ നൽകുന്ന സൂചനകൾ പ്രകാരം ഇന്ത്യയിൽ ഒരു മതരാഷ്ട്ര സ്ഥാപനത്തിന് ചിലർ ലക്ഷ്യമിടുന്നുണ്ടോ എന്ന സംശയം അടിസ്ഥാനമില്ലാത്തതല്ല. അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന അസഹിഷ്ണുത, അന്യമത വിദ്വേഷം, ആൾക്കൂട്ട ആക്രമണങ്ങൾ, വ്യാജ പ്രചരണങ്ങൾ എന്നിവയ്ക്ക് മുന്നിൽ ഭരണകൂടങ്ങളും നിയമപാലകരും നീതിപീഠവും നിഗൂഢമായ നിശബ്ദത പുലർത്തുന്നു. നിർബ്ബന്ധിത മതപരിവർത്തനം നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ബി ജെ പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇപ്പോഴും വാദം തുടരുകയാണ്. ഇന്ത്യയിൽ വ്യാപകമായി നിർബ്ബന്ധിത […]Read More
എല്ലാ മതപരിവർത്തനങ്ങളും നിയമ വിരുദ്ധമല്ലെന്ന് സുപ്രീം കോടതി ന്യൂഡൽഹി: മധ്യ പ്രദേശ് മതപരിവർത്തന നിരോധന നിയമത്തിലെ 10ാം വകുപ്പ് റദ്ദാക്കിയ ഹൈകോടതി വിധിയെ പിൻ താങ്ങി കൊണ്ട് സുപ്രിം കോടതി. ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പിൽ സുപ്രീം കോടതി തളളി. എല്ലാ മതപരിവർത്തനങ്ങളും നിയമ വിരുദ്ധമല്ലന്ന് എം ആർ ആർഷാ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മതം മാറുന്നതിന് മജിസ്ട്രേറ്റിന്റെ മുൻകൂർ അനുമതി തേടണമെന്നും, ഒന്നു മുതൽ അഞ്ചു വർഷം വരെ കഠിന തടവും 50,000 […]Read More
അമൃത്സർ: ആരാധനാലയങ്ങളെയും വിശ്വാസകൂട്ടായ്മയെയും ലക്ഷ്യമിട്ടുള്ള ആക്രമണം വർദ്ധിക്കുന്നതിൽ ആശങ്കയറിയിച്ച് പഞ്ചാബിലെ ക്രൈസ്തവ സമൂഹം. കുറ്റക്കാർക്കെതിരെ കർക്കശ നടപടി വേണമെന്ന് അമൃത്സർ – ഛണ്ഡിഗഡ് ചർച്ച് ഓഫ് നോർത്ത് ഇന്ത്യ രൂപത (സിഎൻഐ), സാൽവേഷൻ ആർമി, മെത്തഡിസ്റ്റ് ചർച്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള മിശിഹാ മഹാസഭ ആവശ്യപ്പെട്ടു. അമൃത്സറിലെ അലക്സാണ്ട് ഹൈസ്കൂളിൽ നടന്ന പ്രതിഷേധയോഗത്തിൽ ഒട്ടേറെ വി ശ്വാസികളും സഭാപ്രതിനിധികളും പങ്കെടുത്തു. കഴിഞ്ഞദിവസം തരൺതരൺ ജില്ലയിലെ തകർപൂരിലുള്ള പള്ളിക്കുനേരേ നടന്ന ആക്രമണമാണ് ഒടുവിലത്തെ സംഭവം. മുഖം മൂടി ധരിച്ച നാലംഗസംഘം […]Read More
വിവിധ സംസ്ഥാനങ്ങളിലെ ക്രൈസ്തവ വിരുദ്ധത: കേന്ദ്രം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ക്രൈസ്തവ വിശ്വാസികൾക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കുമെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനു നടപടി തേടി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് സമർപ്പിക്കണമെന്നു സുപ്രീംകോടതി. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, കർണാടക, ഒഡീഷ, ഛത്തിസ്ഗഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിലെ സംഭവങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട പൊതു താത്പര്യ ഹർജിയിലാണ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചുഡും ജസ്റ്റീസ് ഹിമ കോലിയും അടങ്ങുന്ന ബഞ്ചിന്റെ നിർദേശം. വ്യക്തികൾക്കെതിരെയുള്ള ആക്രമണങ്ങൾ ഒരു സമുദായത്തിനെതിരായ ആക്രമണമാണെന്ന് കരുതാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതിനിടെ ഹർജിയിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന പലസംഭവങ്ങളും വെബ്പോർട്ടലുകളിൽനിന്ന് ഉദ്ധരിക്കപ്പെട്ടതാണെന്നും യാഥാർഥ്യവുമായി […]Read More
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ദ്ധിക്കുന്ന വര്‍ഗ്ഗീയ അതിക്രമങ്ങള്‍: സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യം
സാഗര്‍ രൂപതയുടെ പരിധിയിലുള്ള ഗഞ്ച് ബസോദയിലുള്ള സെന്‍റ് ജോസ ഫ് സ്കൂള്‍ ആക്രമിക്കപ്പെട്ട സംഭവം ഒരുമാസത്തിനിടെ ക്രൈസ്തവ സ്ഥാപനങ്ങള്‍ ക്ക് എതിരെ മധ്യപ്രദേശില്‍മാത്രം നടന്ന നാലാമത്തെ അതിക്രമമാണ്. പതിവുപോലെ വ്യാജപ്രചാരണങ്ങളും വ്യാജവാര്‍ത്തകളുമാണ് ഇവിടെയും ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ട് അക്രമണത്തിന് വഴിയൊരുക്കിയത്. അടിസ്ഥാനരഹിതമായ ദുരാരോപണങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴിയായി പ്രചരിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഡിസംബര്‍ ആറ് തിങ്കളാഴ്ച ഉച്ചയോടെ ബജ്റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരായ നൂറുകണക്കിന് അക്രമി കളാണ് സെന്‍റ് ജോസഫ് സ്കൂളിലേയ്ക്ക് അതിക്രമിച്ചുകയറി ആക്രമണം അഴിച്ചുവിട്ടത്. സ്കൂളിന്‍റെ ഗേറ്റും മതിലും ജനലുകളും […]Read More