ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് ചെയർമാൻ – കെസിബിസി ജാഗ്രത കമ്മീഷൻ കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ അടുത്ത കാലത്തായി ചർച്ച ചെയ്യപ്പെട്ട രണ്ട് വിഷയങ്ങളാണ് സണ്ഡേ സ്‌കൂൾ അധ്യാപകർക്കായുള്ള ക്ഷേമനിധിയും കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള വിവിധ മതസ്ഥാപനങ്ങളിൽ താമസിക്കുന്നവർക്ക് സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിലെ തടസങ്ങൾ നീക്കുമെന്ന മന്ത്രിസഭാ തീരുമാനവും. ഈ രണ്ട് വിഷയങ്ങളിലും കത്തോലിക്കാ സഭ നിലപാട് വ്യക്തമാക്കുകയുണ്ടായിരുന്നു. ആ നിലപാടുകളിൽ വൈരുധ്യമുണ്ടെന്ന വാദം ചില കോണുകളിൽ പ്രചരിക്കുന്നുണ്ട്. ഒരു വശത്ത് മതാധ്യാപകർക്കായി സർക്കാർ പ്രഖ്യാപിച്ച […]Read More
Tags :Catholic Nuns
സന്യാസിനികളുടെ കേസ് എൻഐഎ കോടതിയുടെ പരിഗണനയ്ക്ക് വിട്ടു; ജാമ്യം ലഭിക്കാതിരിക്കാൻ ബജ്‌റംഗ്ദൾ പ്രവർത്തകരുടെ
ഛത്തീസ്ഘട്ടിലെ ദുർഗിൽ വച്ച് മനുഷ്യക്കടത്തും മതപരിവർത്തനവുമെന്ന വാസ്തവവിരുദ്ധമായ ആരോപണങ്ങളെ തുടർന്ന് അറസ്റ്റിലായി ആറു ദിവസങ്ങളായി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന സി. വന്ദന ഫ്രാൻസിസിനും സി. പ്രീതി മേരിക്കും സെഷൻസ് കോടതിയിൽനിന്ന് ജാമ്യം ലഭിച്ചില്ല. BNS 143 പ്രകാരം, മനുഷ്യക്കടത്ത് എന്ന കുറ്റം ചുമത്തപ്പെട്ടിരിക്കുന്നതിനാൽ കേസ് കൈകാര്യം ചെയ്യാൻ സെഷൻസ് കോടതിക്ക് അധികാരമില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് വിഷയം എൻഐഎ കോടതിക്ക് കൈമാറുകയാണുണ്ടായത്. മനുഷ്യക്കടത്ത് ചാർജ് ചെയ്യപ്പെട്ടാൽ കേസിന്റെ ഗൗരവം അനുസരിച്ച് കേസന്വേഷണം നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ ആന്റി ഹ്യൂമൻ […]Read More
റായ്പൂര്‍ (ഛത്തീസ്ഗഡ്): ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ (ജൂലൈ 25) തടഞ്ഞുവച്ച മലയാളികളായ രണ്ട് കന്യാസ്ത്രീകള്‍ റിമാന്റില്‍. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ASMI) സഭയിൽ അംഗങ്ങളായ സി. വന്ദന ഫ്രാൻസിസിനും സി. പ്രീതി മേരി എന്നീ സന്യാസികളാണ് അറസ്റ്റിലായത്. സിസ്റ്റേഴ്‌സ് നടത്തുന്ന ആശുപത്രിയിലേക്ക് നാരായണ്‍പൂരില്‍നിന്ന് ജോലിക്ക് എത്തിയ 19നും 22 നും ഇടയിൽ പ്രായമുള്ള മൂന്ന് യുവതികളെയും കൂടെ ഉണ്ടായിരുന്ന അവരുടെ ബന്ധുവായ യുവാവിനെയും റെയില്‍വേ സ്റ്റേഷനില്‍നിന്നും കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ സിസ്റ്റേഴ്‌സാണ് ഇപ്പോള്‍ ജയിലില്‍ ആയിരിക്കുന്നത്. […]Read More
അഡ്വ. ഫാ. ജോർജ് തെക്കേക്കര ദാരിദ്ര്യവ്രതം എടുത്ത് സന്യാസസമൂഹങ്ങളിൽ അംഗങ്ങളാകുന്നവർ ഏതു തൊഴിൽ ചെയ്താലും കിട്ടുന്ന വേതനം പൊതുസമൂഹത്തിന്റെ ഉന്നമനത്തിനായി വിനിയോഗിച്ചിരുന്നു എന്നതാണ് സന്യാസ സമൂഹത്തിൽപ്പെട്ട അധ്യാപകർക്ക് ആദായനികുതിയിൽനിന്നും ഒഴിവ് നൽകിയിരുന്നത്തിന്റെ ഒരു കാരണം. രൂപതയിലെ അംഗങ്ങളായ വൈദികർക്ക് ഈ ആനുകൂല്യം ലഭിച്ചിരുന്നില്ല. സന്യാസികൾ ഒന്നും സ്വന്തമായി സൂക്ഷിച്ചിരുന്നില്ല എന്നതിനാലും സന്യാസസമൂഹം പൊതുവായി സൂക്ഷിച്ചിരുന്ന സമ്പത്ത് പൊതുസമൂഹത്തിന് ഗുണകരമാകുംവിധം ഉപയോഗിച്ചിരുന്നു എന്നതിനാലുമാണ് ഈ ഒഴിവ് നൽകിയത്. ഇതു ബ്രിട്ടീഷ് ഗവൺമെന്റ് ക്രിസ്തീയ സമൂഹത്തോടു കാണിച്ച ആനുകൂല്യം എന്നതിനേക്കാൾ […]Read More
ഹിജാബ്, ബുർഖ വിവാദങ്ങൾ കേരളത്തിന്റെ സ്വൈര്യം കെടുത്താൻ തുടങ്ങിയിട്ട് ഏറെക്കാലമായില്ല. ഗ്രാമീണമേഖലകളിലുള്ള സ്‌കൂളുകളിലും കവലകളിലും മുതൽ ഭരണതലങ്ങളിലും കോടതി വരാന്തകളിലും ഹിജാബ് ഇന്ന് ചൂടേറിയ ഒരു ചർച്ചാ വിഷയമാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നാലോളം സ്‌കൂളുകളുമായി ബന്ധപ്പെട്ട് ഹിജാബ് സംബന്ധിച്ച പ്രക്ഷോഭങ്ങൾ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. പലയിടങ്ങളിലെയും വിഷയങ്ങൾ പഠിച്ചപ്പോൾ കൃത്രിമമായും കരുതിക്കൂട്ടിയും സൃഷ്ടിക്കപ്പെട്ട വിവാദങ്ങളാണെന്നാണ് മനസിലാക്കാനായത്. ഇറാൻ പോലുള്ള മുസ്ളീം രാജ്യങ്ങളിൽ ഹിജാബ് വിരുദ്ധ സമരവുമായി യുവതികൾ നിരത്തിലിറങ്ങുന്ന അതേ കാലത്ത് അത്തരമൊരു വേഷവിധാനം […]Read More