KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Tags :Central Govt

National News

ഭരണഘടനയിൽനിന്ന് മതേതരത്വവും സോഷ്യലിസവും ഒഴിവാക്കണമെന്ന ഹ​ർ​ജി​ക​ൾ സുപ്രീംകോടതി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ചെ​യ്യാ​നു​ള്ള പാ​ർ​ല​മെ​ന്‍റി​ന്‍റെ അ​ധി​കാ​രം ആ​മു​ഖ​ത്തി​നും ബാ​ധ​ക​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തി​ൽ​നി​ന്ന് “മ​തേ​ത​ര​ത്വം’, “സോ​ഷ്യ​ലി​സം’ എ​ന്നീ പ​ദ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ൾ ത​ള്ളി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ലാ​ണ് സു​പ്രീം​കോ​ട​തി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഭേ​ദ​ഗ​തി ന​ട​ന്നി​ട്ട് ഏ​ക​ദേ​ശം 44 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം അ​തി​നെ വെ​ല്ലു​വി​ളി​ക്കു​ന്ന​തി​ൽ ന്യാ​യീ​ക​ര​ണ​മി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന​യും ജ​സ്റ്റീ​സ് സ​ഞ്ജ​യ് കു​മാ​റും അ​ട​ങ്ങു​ന്ന ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. 1976ൽ ​പാ​സാ​ക്കി​യ 42-ാം ഭേ​ദ​ഗ​തി പ്ര​കാ​രം ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തി​ൽ മ​തേ​ത​ര​ത്വം, സോ​ഷ്യ​ലി​സം എ​ന്നീ വാ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​തു ചോ​ദ്യം […]Read More

Church Current Affairs Opinions

ദയാവധവും നിയമാനുസൃതമാകുമ്പോൾ

ഫാ. ക്ളീറ്റസ് കതിർപറമ്പിൽസെക്രട്ടറി, കെസിബിസി ഫാമിലി കമ്മീഷൻ പല കാലങ്ങളിലായി ആഗോളതലത്തിൽ സുദീർഘമായ ചർച്ചകൾക്കും സംവാദങ്ങൾക്കും വഴിയൊരുക്കിയിട്ടുള്ള വിഷയമാണ് ദയാവധം. ദയാവധം നിയമവിധേയമാക്കിയിട്ടുള്ള ചില രാജ്യങ്ങളുണ്ട്. എന്നാൽ, ഒട്ടേറെ രാജ്യങ്ങൾ ദയാവധത്തിനെതിരെ ശക്തമായ നിലപാടിൽ ഉറച്ചുനിൽക്കുന്നു. സമീപകാലംവരെ ദയാവധത്തിനെതിരെ ഉറച്ച നിലപാട് സ്വീകരിച്ചിരുന്ന ഇന്ത്യ ആ നിലപാട് മയപ്പെടുത്തുന്നതായുള്ള വാർത്തകളെ പ്രോലൈഫ് രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികളും സംഘടനകളും ആശങ്കയോടെയാണ് കണ്ടത്. സുപ്രീംകോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ 2024 ഒക്ടോബറിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച കരട് മാർഗ്ഗരേഖയിലാണ് നിഷ്ക്രിയ […]Read More

International Kerala News

ലൈസൻസില്ലാത്ത വിദേശ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ എണ്ണം പെരുകുന്നു. നിയമ നിർമ്മാണത്തിനൊരുങ്ങി സർക്കാർ.

തിരുവനന്തപുരം: കമ്പോഡിയയിലെ ജോലി തട്ടിപ്പും തുടർന്നുള്ള സംഭവവികാസങ്ങളും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലേക്കാണ് സർക്കാരിനെ നയിക്കുന്നത്. വിദേശ പഠനം, തൊഴിൽ സംബന്ധമായ വിസ വാഗ്ദാനംചെയ്ത് തട്ടിപ്പു നടത്തുന്ന ഏജൻസികൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ സമഗ്രമായ നിയമനിർമ്മാണം അനിവാര്യമാണെന്ന് നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൺസൾട്ടേഷൻ യോഗം വിലയിരുത്തി. കേരളത്തിൽ മാത്രം ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പതിനായിരത്തോളം റിക്രൂട്ട്മെന്റ്, കൺസൾട്ടിങ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് യോഗത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടത്. സംസ്ഥാന തലത്തിൽ യുക്തമായ നിയമനിർമ്മാണത്തിനുള്ള സാദ്ധ്യതകൾ ആരായാൻ യോഗം തീരുമാനിച്ചിട്ടുണ്ട്. നോർക്ക, ആഭ്യന്തര, നിയമ […]Read More

Opinions Social Issues

ഇഎസ്എ കരട് വിജ്ഞാപനം: സർക്കാരിന്റെ വിശദീകരണം തൃപ്തികരമോ?

ഇഎസ്എ (പരിസ്ഥിതി ദുർബ്ബല പ്രദേശം) കരട് വിജ്ഞാപനം സംബന്ധിച്ച വിഷയത്തിൽ പേരാവൂർ എംഎൽഎ സണ്ണി ജോസഫിന്‍റെ ശ്രദ്ധ ക്ഷണിക്കലിന് നിയമസഭയില്‍ മുഖ്യമന്ത്രി മറുപടി നൽകുകയുണ്ടായിരുന്നു. 2013 മുതലുള്ള സംസ്ഥാന സർക്കാർ ഇടപെടലുകൾ വ്യക്തമാക്കിയ മറുപടിയിൽ പ്രത്യേകിച്ച് 2016 മുതൽ ഇഎസ്എ വില്ലേജുകളിലെ ജനവാസ മേഖലകൾ ഒഴിവാക്കി പുതിയ പ്രപ്പോസൽ സമർപ്പിക്കുന്നതിനായി സർക്കാർ നടത്തിയ നീക്കങ്ങൾ വിശദമായി അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്രധാന വിഷയത്തിൽ ഗൗരവപൂർണമായ ഇടപെടലുകൾ പല ഘട്ടങ്ങളിലായി നടത്തിയിട്ടുണ്ട് എന്ന വെളിപ്പെടുത്തൽ തീർച്ചയായും ആശ്വാസപ്രദമാണ്. അതേസമയം, മുമ്പ് […]Read More

Church Opinions Politics

തല്ലും തലോടലും ഒരുമിച്ച് പോകില്ല

രാജ്യാന്തര സംഘടനയായ ഓപ്പൺ ഡോർസ്, ദേശീയ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് തുടങ്ങിയവയുടെ വാർഷിക റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ ശരാശരി രണ്ട് അതിക്രമങ്ങൾ പ്രതിദിനം ക്രൈസ്തവർക്കെതിരെ നടക്കുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്ക്, വിശിഷ്യാ, ക്രൈസ്തവർക്ക് എതിരായുള്ള  ആക്രമണങ്ങൾ വർഷം തോറും വർധിച്ചുവരുന്നു. പത്തുവർഷം മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകളുടെ അഞ്ചിരട്ടി, അതായത് 687 അക്രമസംഭവങ്ങൾ 2023 ജനുവരി മുതൽ നവംബർ വരെ ഉണ്ടായതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് റിപ്പോർട്ട് ചെയ്യുന്നു. ആൾക്കൂട്ട അക്രമങ്ങൾ, കള്ളക്കേസുകളിൽപ്പെടുത്തൽ, ദൈവാലയങ്ങൾ നശിപ്പിക്കൽ, ആരാധനയും വേദോപദേശ […]Read More

Community Opinions Politics

ഏകീകൃത സിവിൽ കോഡ് – അവ്യക്തതകളും ആശങ്കകളും

മത/ ജാതിബദ്ധമായ വ്യക്തി നിയമങ്ങൾക്ക് പകരം എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമാകുന്ന ഏകീകൃത സിവിൽ കോഡ് സംബന്ധിച്ചുള്ള ചർച്ചകൾക്ക് ഇന്ത്യയുടെ ഭരണഘടന രൂപീകരണകാലത്തോളം പഴക്കമുണ്ട്. മതപരമായ വൈജാത്യങ്ങൾ, മതനിയമങ്ങൾ തുടങ്ങിയവയ്ക്ക് സ്വാധീനമുള്ള വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, രക്ഷാകർതൃത്വം, പിന്തുടർച്ചാവകാശ നിർണ്ണയം എന്നിവയാണ് വ്യത്യസ്ത മതവിഭാഗങ്ങൾക്ക് വേറിട്ട രീതികളിൽ കൈകാര്യം ചെയ്യാനാവുന്നത്. ഏകീകൃത സിവിൽ നിയമം നടപ്പാകുന്നതുവഴി ഇത്തരം കാര്യങ്ങളിലുള്ള വ്യത്യസ്ത രീതികൾ ഇല്ലാതാകുകയും എല്ലാ ഇന്ത്യൻ പൗരന്മാരും മേൽപ്പറഞ്ഞ വിഷയങ്ങൾ സംബന്ധിച്ച് മത ജാതി വ്യത്യാസമില്ലാതെ ഒറ്റ […]Read More

National News

ക്രൈസ്തവര്‍ക്ക് നേരെ ആക്രമണമില്ല; യാഥാര്‍ത്ഥ്യങ്ങളെ പൂര്‍ണ്ണമായി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളിലെ യാഥാര്‍ത്ഥ്യം നിഷേധിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ക്രൈസ്തവർക്കു നേരെ നടക്കുന്ന അക്രമങ്ങൾ തടയാൻ നിർദേശം നൽകണം എന്നാവശ്യപ്പെട്ടു ബംഗളൂരിലെ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. നാഷണൽ സോളിഡാരിറ്റി ഫോറവും ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യയും കേസിൽ കക്ഷികളാണ്. ഇതിനു നൽകിയ മറുപടിയിലാണ് ആരോപണങ്ങൾ വ്യാജമാണെന്നും അക്രമ സംഭവങ്ങളെന്ന് വിവരിക്കുന്ന റിപ്പോർട്ടുകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും കേന്ദ്രം ബോധിപ്പിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിനു വേണ്ടി ആഭ്യന്തര […]Read More