ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വയലന്റ് മൂവി എന്ന വിശേഷണവുമായാണ് “മാർക്കോ” എന്ന ചലച്ചിത്രം കഴിഞ്ഞയിടെ പുറത്തിറങ്ങിയത്. അതിന്റെ പിന്നണി പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ക്രിസ്മസ് ആശംസ കാർഡിലെ ചിത്രം ഒരു വൈൻ ഗ്ലാസിൽ പകുതിയോളമെത്തിനിൽക്കുന്ന രക്തവും അത് പിടിച്ചിരിക്കുന്ന രക്തമൊഴുകുന്ന കരവുമായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ അക്രമ സിനിമയെന്ന അവരുടെ അവകാശവാദം അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു. ഒരുപക്ഷെ ലോക സിനിമാ ചരിത്രത്തിൽ തന്നെ ജനപ്രിയ ആക്ഷൻ ചലച്ചിത്രങ്ങളിൽ ഇത്രയേറെ കൊടും ക്രൂരതകൾ മറയില്ലാതെ കാണികൾക്കുമുന്നിൽ അവതരിപ്പിച്ച മറ്റൊരു […]Read More
Tags :Cinema
ക്രൈസ്തവ വിരുദ്ധതയിൽ വിരിയിച്ചെടുക്കുന്ന അധാർമിക ആശയങ്ങൾ
നവാഗതരായ ആന്റോ ജോസ് പെരേരയും, എബി ട്രീസ പോളും ചേർന്ന് സംവിധാനം ചെയ്ത്, സാന്ദ്ര തോമസ് നിർമ്മിച്ച ചലച്ചിത്രമാണ് "ലിറ്റിൽ ഹാർട്ട്സ്". മലയാള മാധ്യമങ്ങളും യൂട്യൂബർമാരും പൊതുവെ മികച്ച സൃഷ്ടി എന്ന് വാഴ്ത്തുമ്പോഴും ദി ഹിന്ദു, ന്യൂ ഇന്ത്യൻ എക്സ്പ്രസ് തുടങ്ങിയ ദേശീയ മാധ്യമങ്ങൾ "പാതി വെന്ത വിഭവം" എന്ന രീതിയിൽ ശരാശരിയിൽ താഴെ നിൽക്കുന്ന ഒന്നായാണ് ഈ ചലച്ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. സാധാരണ പ്രേക്ഷകർ ഏറ്റെടുക്കാനിടയില്ലാത്ത ഒരു ചലച്ചിത്രമായാണ് പൊതുവെയുള്ള നിഷ്പക്ഷ വിലയിരുത്തലുകൾ. എന്നിരുന്നാലും, കുറച്ചുകാലമായി മലയാള […]Read More
2012 ഓഗസ്റ്റ് 2 ന് കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ സർക്കുലർ പ്രകാരമാണ് മദ്യപാനം പുകവലി തുടങ്ങിയവയുടെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന സന്ദേശം സിനിമയിൽ ഉൾപ്പെടെ പരസ്യപ്പെടുത്തി തുടങ്ങിയത്. മദ്യപാനവും പുകവലിയും ഏതെങ്കിലും രീതിയിൽ ചിത്രീകരിക്കുന്ന സിനിമകളിൽ തുടക്കത്തിൽ 20 സെക്കൻഡ് ബോധവൽക്കരണ വീഡിയോ പ്രദർശിപ്പിക്കുന്നതോടൊപ്പം, മദ്യപാനമോ പുകവലിയോ കാണിക്കുന്ന രംഗങ്ങളിൽ "മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം" എന്ന സന്ദേശം എഴുതി കാണിക്കുകയും വേണം എന്ന് സർക്കുലർ അനുശാസിക്കുന്നു. പിന്നീടിങ്ങോട്ട് എല്ലാ ചലച്ചിത്രങ്ങളിലും ഇത് കാണാം. […]Read More
സ്വവർഗാനുരാഗം ഉൾപ്പെടെയുള്ള ഭിന്ന ലൈംഗിക ആഭിമുഖ്യങ്ങളുമായി (LGBTQIA+) ബന്ധപ്പെട്ട അവകാശവാദങ്ങളെ എതിർക്കുന്ന കത്തോലിക്കാ സമൂഹത്തിലെ അംഗങ്ങളെ തന്നെ പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച മലയാള ചലച്ചിത്രമാണ് “കാതൽ – ദ കോർ”. തികച്ചും ക്രൈസ്തവ പശ്ചാത്തലമാണ് സിനിമയ്ക്ക് ആദ്യന്തമുള്ളത്. രണ്ടാമതൊരു പശ്ചാത്തലം ഇടതുപക്ഷ രാഷ്ട്രീയത്തിന്റേതാണ്. വിപരീത സ്വഭാവമുള്ള രണ്ട് വ്യത്യസ്ഥ പശ്ചാത്തലങ്ങളെ വിദഗ്ധമായി സമന്വയിപ്പിച്ച സംവിധായകൻ ജിയോ ബേബിയും രചയിതാക്കളായ ആദർശ് സുകുമാരനും, പോൾസൺ സ്കറിയയും അഭിനന്ദനം അർഹിക്കുന്നു. സാങ്കേതികമായി സിനിമയുടെ ഗുണദോഷങ്ങൾക്കപ്പുറം, സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തെയും […]Read More
വളരെ ഉപരിപ്ലവമായ പ്രമേയവും, കഥാകഥനവും കൊണ്ട് രൂപപ്പെടുത്തിയിരിക്കുന്ന ഒരു ആക്ഷൻ സിനിമ എന്നതിനപ്പുറം ഒറ്റവാക്യത്തിൽ കടുവ എന്ന ചലച്ചിത്രത്തെ വിവരിക്കാനില്ല. രണ്ട് വിഷയങ്ങളാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഒന്ന്, ക്രൈസ്തവ സമൂഹത്തെക്കുറിച്ചും കത്തോലിക്കാ സഭയെക്കുറിച്ചും ചില തല്പര കക്ഷികൾ പറഞ്ഞു പരത്തിയിട്ടുള്ള കുറെയേറെ അവാസ്തവങ്ങൾ. രണ്ട് കുരുവിനാക്കുന്നേൽ കുറുവാച്ചൻ എന്ന വ്യക്തിയുടെ ജീവിതത്തിൽ സംഭവിച്ചതായി പറയപ്പെടുന്ന ചില അനുഭവങ്ങൾ. രണ്ടും തമ്മിലുള്ള സാമ്യം പള്ളിയും ക്രൈസ്തവ സമൂഹവുമായുള്ള ബന്ധമാണ്. ഇത്തരം ചില സംഭവങ്ങളെയും ആഖ്യാനങ്ങളെയും കൂട്ടിയിണക്കി പൃഥ്വിരാജ് എന്ന […]Read More
സാഹിത്യ കലാരംഗങ്ങളില്‍ വര്‍ദ്ധിക്കുന്ന ക്രൈസ്തവവിരുദ്ധത: ഇടപെടലുകള്‍ ആവശ്യം
സമീപകാലങ്ങളില്‍ പലപ്പോഴായികലാരംഗത്തെ ക്രൈസ്തവ സഭാവിരുദ്ധ നീക്ക ങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യങ്ങള്‍ഉടലെടുത്തിട്ടുണ്ട്. അവ പലപ്പോഴും ചില പ്ര ത്യേക സംഭവങ്ങള്‍ , സിനിമകള്‍ , സാഹിത്യ സൃഷ്ടികള്‍ എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു. ചില അവസരങ്ങളില്‍ നിയമപരമായും നയപ രമായുമുള്ള ഇടപെടലുകള്‍ ഉണ്ടാവുകയും ഒരു പരിധിവരെ ചില വി ഷ യ ങ്ങ ള്‍ പരിഹരിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്. പ്ര ത്യേകിച്ച് സന്യസ്തര്‍ക്കെതിരെയുള്ള നീക്ക ങ്ങളും , അവഹേളനശ്രമങ്ങളും , വ്യാജപ്രചാരണങ്ങളും ചെറുക്കാനുള്ള ശ്രമങ്ങള്‍ അടുത്ത കാലങ്ങളിലായി നാം നടത്തിവരുന്നു. യാതൊരുവിധ […]Read More