KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Tags :Court Order

Church Current Affairs Opinions

ദയാവധം: ധാർമികതയും നൈയാമികതയും

ഡോ. ജെയിംസ് മാത്യു പാമ്പാറ സിഎംഐ രോഗാധിക്യം മൂലം ശയ്യാവലംബിയായ ഒരു വൃക്തിയെ, രോഗാവസ്ഥയുടെ പ്രത്യേകതകള്‍ പരിഗണിക്കുമ്പോള്‍ ഇനിയൊരു സൗഖ്യത്തിനുള്ള സാധ്യതയില്ലെന്നുള്ള തിരിച്ചറിവിന്റെയോ വിലയിരുത്തലിന്റെയോ പശ്ചാത്തലത്തില്‍, വേദനയുടെ ലോകത്തുനിന്ന്‌ വിമോചിപ്പിക്കുന്നു എന്ന വ്യാജേന ആ ആളോടുള്ള ഒരു കാരുണ്യപ്രവൃത്തിയെന്ന വിശദീകരണത്തോടുകൂടി വധിക്കുന്നതോ മരണത്തിന്‌ വിട്ടുകൊടുക്കുന്നതോ ആണ്‌ ദയാവധം. ദയാവധം രണ്ടുതരമുണ്ട്‌; നേരിട്ടുള്ളതും നേരിട്ടല്ലാത്തതും. നേരിട്ടുള്ള ദയാവധം മരണത്തിന്‌ കാരണമാകുന്ന വിഷം കുത്തി വച്ച്‌ രോഗിയെ കൊല്ലുന്നതാണ്‌. നേരിട്ടല്ലാത്ത ദയാവധം രോഗിയുടെമേല്‍ ഘടിപ്പിച്ചിരിക്കുന്ന യന്ത്രസാമഗ്രികള്‍, രോഗിക്ക്‌ നല്‍കിക്കൊണ്ടിരിക്കുന്ന മരുന്ന്‌, […]Read More

Communal Issues Kerala News

വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല: ഹൈക്കോടതി

കൊച്ചി: വഖഫ്‌ ഭൂമി കൈവശം വച്ചതിനെതിരെയുള്ള കേസ്‌ ഹൈക്കോടതി റദ്ദാക്കി. വഖഫ്‌ നിയമ ഭേദഗതിക്ക്‌ മുന്‍കാല പ്രാബല്യമില്ലെന്ന്‌ ഹൈക്കോടതി നിരീക്ഷിച്ചു. 2013-ലെ വഖഫ്‌ ഭേദഗഗതിക്ക്‌ മുമ്പ്‌ തന്നെ ഭൂമി കൈവശക്കാരുടെ പക്കലാണെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. വഖഫ്‌ ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന്‌ ചൂണ്ടിക്കാട്ടി കോഴിക്കോട്‌ പോസ്റ്റ്‌ ഓഫീസ്‌ ജീവനക്കാര്‍ക്കെതിരെയാണ്‌ കേസ്‌ എടുത്തത്‌. വഖഫ്‌ ബോര്‍ഡിന്റെ പരാതിയില്‍ 2017-ലാണ്‌ കോഴിക്കോട്‌ മജിസ്‌ട്രേറ്റ്‌ കോടതി രണ്ട്‌ പോസ്റ്റ്‌ ഓഫീസ്‌ ജീവനക്കാര്‍ക്കെതിരെ കേസെടുക്കുന്നത്‌. ഈ നടപടി ചോദ്യം ചെയ്താണ്‌ പോസ്റ്റ്‌ […]Read More

Culture Opinions Social Issues

“ഗർഭസ്ഥ ശിശുവിനുവേണ്ടി കോടതിയിൽ വാദിക്കാൻ ആരുണ്ട്?”

26 ആഴ്ച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി തേടി രണ്ടുകുട്ടികളുടെ അമ്മയായ സ്ത്രീ സമർപ്പിച്ച ഹർജ്ജി ഒരാഴ്ച നീണ്ട വാദങ്ങൾക്കൊടുവിൽ സുപ്രീംകോടതി തള്ളിയിരിക്കുകയാണ്. വാദപ്രതിവാദങ്ങൾക്കിടയിൽ സ്ത്രീയുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് ഉയർത്തിയ ഒരു പ്രധാന ചോദ്യം "ഗർഭസ്ഥ ശിശുവിന് വേണ്ടി വാദിക്കാൻ ആരുണ്ട്?" എന്നായിരുന്നു. ആദ്യം ഗർഭഛിദ്രത്തിന് അനുമതി നൽകിയെങ്കിലും കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരം കേസ് വീണ്ടും പരിഗണനയിലെടുത്ത സുപ്രീം കോടതി ഗർഭഛിദ്ര അനുമതി സ്റ്റേ ചെയ്യുകയും, കേസ് സുപ്രീംകോടതി അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചിന് […]Read More

Culture Opinions

സ്വവർഗ്ഗ വിവാഹത്തെ സുപ്രീംകോടതി കൈവിടുമ്പോൾ…

സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുതയില്ല എന്ന ചരിത്രപ്രാധാന്യമുള്ള വിധി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് പ്രഖ്യാപിച്ചത് സമ്മിശ്ര പ്രതികരണങ്ങൾക്കാണ് ഇടയാക്കിയത്. പ്രകൃതിവിരുദ്ധ ലൈംഗികതയെ കുറ്റകരമായി കണ്ടിരുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377 ആം വകുപ്പ് 2018 ൽ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചതുപോലെ, സ്വവർഗ്ഗ വിവാഹത്തെ നിഷേധിക്കുന്നതും ഭരണഘടനാ വിരുദ്ധമെന്ന പ്രഖ്യാപനമുണ്ടാകുമെന്ന് ഹർജ്ജിക്കാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഏകദേശം ഒരു വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിൽ പ്രതികൂലമായ വിധിയുണ്ടായത് അവരെ നിരാശപ്പെടുത്തി. നിലവിൽ 34 രാജ്യങ്ങളിലാണ് സ്വവർഗ്ഗ വിവാഹങ്ങൾക്ക് […]Read More

Culture Opinions

‘സ്വവർഗ വിവാഹം’ അസാധുവെന്നു സുപ്രീം കോടതി! കോടതിക്കു തെറ്റു പറ്റിയോ?

‘സ്വവർഗ വിവാഹം’ അസാധുവെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ,  സ്വവർഗ കൂട്ടാളികൾക്ക് സാമൂഹ്യ സുരക്ഷയും നിയമ പരിരക്ഷയുമാണോ കോടതി നിഷേധിച്ചത്, അതോ ‘വിവാഹം’  കഴിക്കാനും വിവാഹത്തിന്റെ ലക്ഷ്യങ്ങൾ  സധൂകരിക്കാനുമുള്ള അവകാശമാണോ എന്ന ചോദ്യം പ്രസക്തമാണ്. സമൂഹത്തിൽ വ്യത്യസ്ത ലൈംഗിക ചോദനയും ആഭിമുഖ്യവുമുള്ള വ്യക്തികൾക്കും, ട്രാൻസ്‌ജണ്ടർ വിഭാഗത്തിൽപ്പെട്ടവർക്കും, സാധാരണ പൗരർക്കുള്ളതുപോലെ, എല്ലാ അവകാശങ്ങളിലും തുല്യതവേണമെന്ന ആവശ്യമാണ് കോടതി നിരാകരിച്ചിരിക്കുന്നത്! ഇതിന്റെ ന്യായാന്യായങ്ങൾ സമൂഹം ഇനി ചർച്ചചെയ്യും. അവകാശങ്ങളിലുള്ള തുല്യതയാണ് വിഷയം. ഉത്തരവാദിത്വങ്ങളിലെ തുല്യത സാധാരണയായി ആരും ചർച്ച […]Read More

Church National News

ഗോവ ആർച്ച് ബിഷപ്പിന് അനുകൂലമായ ബോംബെ ഹൈക്കോടതി വിധി

ഗോവ ആർച്ച് ബിഷപ്പിന് അനുകൂലമായ ബോംബെ ഹൈക്കോടതി വിധി: രൂപതയും മെത്രാനും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടില്ല  [The Archbishop Patriarch Of Goa, Daman & Diu vs State Information Commission, August 18, 2023]    ഗോവ ആർച്ച് ബിഷപ്പും ഗോവ അതിരൂപത പാത്രിയാർക്കൽ ട്രിബ്യൂണലും വിവരാവകാശ നിയമത്തിന് കീഴിൽ വരുമെന്ന ഗോവ സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷന്റെ 2014 ലെ ഉത്തരവിനെ റദ്ദാക്കിക്കൊണ്ട് ബോംബെ ഹൈക്കോടതിയുടെ ഗോവ ബഞ്ച് വിധി പ്രസ്താവിച്ചു. മെത്രാന്റെ […]Read More

Opinions Politics

മണിപ്പൂർ വിഷയത്തിലെ സുപ്രീം കോടതി ഇടപെടൽ ക്രിയാത്മകം

കഴിഞ്ഞ മൂന്ന് മാസമായി തുടരുന്ന മണിപ്പൂരിലെ പ്രതിസന്ധികളിൽ സർക്കാർ സംവിധാനം പൂർണ്ണമായും നിഷ്ക്രിയമായിരുന്നു എന്ന സുപ്രീം കോടതിയുടെ നിരീക്ഷണം ഇതുവരെ ഉയർന്ന അതീവഗുരുതരമായ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ്. കേവലം ഗോത്ര സംഘർഷം എന്ന വ്യാപക പ്രചരണം നടത്തി പുകമറ സൃഷ്ടിച്ചുകൊണ്ടിരുന്ന നിക്ഷിപ്ത താല്പര്യക്കാരെ നിശ്ശബ്ദരാക്കുവാൻ കഴിഞ്ഞ ദിവസത്തെ നിർണ്ണായകമായ ഇടപെടലിലൂടെ സുപ്രീംകോടതിക്ക് കഴിഞ്ഞിരിക്കുന്നു.  മണിപ്പൂരിൽ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും പലായനം ചെയ്യാൻ നിർബ്ബന്ധിതരാവുകയും ചെയ്ത നിഷ്കളങ്ക ജനതയുടെ രോദനം പുറംലോകത്തെ അറിയിക്കാതിരിക്കുവാൻ കഠിന പ്രയത്നം നടത്തിയിരുന്നവരുടെ വാക്കുകളിലെ പൊള്ളത്തരം ഒരു […]Read More

National News

മതപരിവർത്തന നിരോധന നിയമത്തിന് തിരിച്ചടി

എല്ലാ മതപരിവർത്തനങ്ങളും നിയമ വിരുദ്ധമല്ലെന്ന് സുപ്രീം കോടതി ന്യൂ‍‍‍ഡൽഹി: മധ്യ പ്രദേശ് മതപരിവർത്തന നിരോധന നിയമത്തിലെ 10ാം വകുപ്പ് റദ്ദാക്കിയ ഹൈകോടതി വിധിയെ പിൻ താങ്ങി കൊണ്ട് സുപ്രിം കോടതി.  ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പിൽ സുപ്രീം കോടതി തളളി. എല്ലാ മതപരിവർത്തനങ്ങളും നിയമ വിരുദ്ധമല്ലന്ന് എം ആർ ആർഷാ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മതം മാറുന്നതിന് മജിസ്ട്രേറ്റിന്റെ മുൻകൂർ അനുമതി തേടണമെന്നും, ഒന്നു മുതൽ അഞ്ചു വർഷം വരെ കഠിന തടവും 50,000 […]Read More