KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Tags :Crime

Opinions Psychology

ഒന്നിനും മടിക്കാത്ത കേരള യുവത്വം 

നിഷ ജോസ് സൈക്കോളജിസ്റ്റ് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തരീതിയിൽ ചെറുപ്രായക്കാരായ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയുമിടയിൽ കുത്തനെ ഉയരുന്ന അക്രമ വാസനയും ആത്മഹത്യാ പ്രവണതകളും അതുമൂലമുള്ള അസ്വാഭാവിക മരണങ്ങളും കണ്ട് മനസ് മരവിച്ചിരിക്കുകയാണ് മലയാളികൾ. ഏറ്റവുമൊടുവിൽ തിരുവനന്തപുരത്ത് തനിക്ക് ഏറ്റവും വേണ്ടപ്പെട്ടവരായ അഞ്ചുപേരെ അതിക്രൂരമായി കൊലപ്പെടുത്തിയത് ഒരു ഇരുപത്തിമൂന്നുകാരനാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഒരുകൂട്ടം സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികളെ റാഗിങ്ങ് എന്ന പേരിൽ പൈശാചികമായ രീതിയിൽ പീഡനത്തിനിരയാക്കിയ വാർത്ത പുറത്തുവന്നത്. ഇത്തരം നിരവധി അക്രമസംഭവങ്ങൾക്കൊപ്പം സ്‌കൂൾ വിദ്യാർത്ഥികളുടെയുൾപ്പെടെ ആത്മഹത്യാ വാർത്തകൾ പലതും […]Read More

Opinions Politics

ഇന്ത്യയിലെ ക്രിമിനൽ രാഷ്ട്രീയം

ഇന്ത്യൻ രാഷ്ട്രീയത്തെയും ജനപ്രതിനിധികളെയും ഇലക്ഷനുകളെയും രണ്ടു പതിറ്റാണ്ടിലേറെ കാലമായി നിരീക്ഷണവിധേയമാക്കിക്കൊണ്ടിരിക്കുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസ് (ADR) കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടയിൽ പുറത്തുവിട്ട ചില റിപ്പോർട്ടുകൾ ദേശീയ – അന്തർദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ജനപ്രതിനിധികൾ പ്രതികളാക്കപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങൾ, അവരുടെ സാമ്പത്തിക ചുറ്റുപാടുകൾ, വിദ്യാഭ്യാസ നിലവാരം തുടങ്ങിയവയുടെ സൂക്ഷമമായ വിശകലനമാണ് ADR റിപ്പോർട്ടുകളുടെ ഉള്ളടക്കം. വളരെ ഗുരുതരവും അടിയന്തര ഇടപെടലുകൾ ആവശ്യമുള്ളതുമായ ഒരു രാഷ്ട്രീയ സാഹചര്യമാണ് ഇന്നത്തെ ഇന്ത്യയിൽ നിലനിൽക്കുന്നത് എന്ന് പ്രസ്തുത റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.  […]Read More