ഡോ. ചാക്കോ കാളംപറമ്പിൽ കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ നിർദേശപ്രകാരം കേരളത്തിലെ 123 വില്ലേജുകളെ ഇഎസ്എ ആയി പ്രഖ്യാപിച്ച് 1,670 വില്ലേജുകളുൾപ്പെടെയുള്ള കേരളത്തിലെ മുഴുവൻ പരിസ്ഥിതിയും സംരക്ഷിക്കാമെന്ന വിചിത്രവാദത്തെത്തുടർന്ന്, പശ്ചിമഘട്ട ജനസംരക്ഷണ സമിതി അടക്കം നടത്തിയ ജനകീയ സമരങ്ങളെത്തുടർന്നാണ് അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയെ വച്ച് പഠനം നടത്തി 123 വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി റിപ്പോർട്ട് സമർപ്പിച്ചു എന്ന് പ്രഖ്യാപിച്ചത്. എന്നാൽ, റിപ്പോർട്ട് അഞ്ചംഗ വില്ലേജ് തല കമ്മിറ്റികളുടെ സഹകരണത്തോടെ ഈ […]Read More
Tags :ESA
ഇഎസ്എ (പരിസ്ഥിതി ദുർബ്ബല പ്രദേശം) കരട് വിജ്ഞാപനം സംബന്ധിച്ച വിഷയത്തിൽ പേരാവൂർ എംഎൽഎ സണ്ണി ജോസഫിന്‍റെ ശ്രദ്ധ ക്ഷണിക്കലിന് നിയമസഭയില്‍ മുഖ്യമന്ത്രി മറുപടി നൽകുകയുണ്ടായിരുന്നു. 2013 മുതലുള്ള സംസ്ഥാന സർക്കാർ ഇടപെടലുകൾ വ്യക്തമാക്കിയ മറുപടിയിൽ പ്രത്യേകിച്ച് 2016 മുതൽ ഇഎസ്എ വില്ലേജുകളിലെ ജനവാസ മേഖലകൾ ഒഴിവാക്കി പുതിയ പ്രപ്പോസൽ സമർപ്പിക്കുന്നതിനായി സർക്കാർ നടത്തിയ നീക്കങ്ങൾ വിശദമായി അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്രധാന വിഷയത്തിൽ ഗൗരവപൂർണമായ ഇടപെടലുകൾ പല ഘട്ടങ്ങളിലായി നടത്തിയിട്ടുണ്ട് എന്ന വെളിപ്പെടുത്തൽ തീർച്ചയായും ആശ്വാസപ്രദമാണ്. അതേസമയം, മുമ്പ് […]Read More
2024 ജൂലൈ 31ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധപ്പെടുത്തിയ പരിസ്ഥിതി ദുർബ്ബല പ്രദേശങ്ങളുമായി (ഇ.എസ്.എ.) ബന്ധപ്പെട്ട കരട് വിജ്ഞാപനം സംബന്ധിച്ച അഭിപ്രായങ്ങളും പരാതികളും സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 28 ശനിയാഴ്ചയായിരുന്നു. എന്നാൽ, “കിഫ” എന്ന സംഘടനയുടെ ഹർജ്ജിയെ തുടർന്ന് കേരളവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഒക്ടോബർ നാലുവരെ കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സത്യവാങ്മൂലങ്ങൾ ലഭിച്ചതിനുശേഷം കോടതി വാദം കേൾക്കും. ആദ്യ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ച് പത്തുവർഷങ്ങൾക്കുശേഷമാണ് ഇപ്പോഴത്തെ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പൊതുവെയുള്ള […]Read More
കേരളത്തിലെ സാധാരണക്കാരായ രണ്ടു പ്രധാന വിഭാഗങ്ങള്‍ കടുത്ത വെല്ലുവിളികള്‍ നേരിടുകയാണ്. തീരദേശവാസികളും കര്‍ഷകരുമാണ് ആ രണ്ടു വിഭാഗങ്ങള്‍. ഇരുകൂട്ടരുടെയും പ്രശ്നങ്ങള്‍ ഒരു സുപ്രഭാതത്തില്‍ ഉടലെടുത്തതല്ല, മറിച്ച്, പതിറ്റാണ്ടുകളുടെ ചരിത്രമുള്ളവയാണ്. ഒറ്റപ്പെട്ടതും, ചെറിയ രീതിയിലുള്ളതുമായ പല ശ്രമങ്ങള്‍ പലപ്പോഴായി നടത്തിയെങ്കിലും ഭരണകൂടത്തിന്‍റെ ശ്രദ്ധ നേടിയെടുക്കാനോ, ഇടപെടലുകള്‍ നടത്താനോ കഴിയാതെ വരികയും കാലം കഴിയുംതോറും പ്രതിസന്ധികള്‍ രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തില്‍ ഇരുകൂട്ടരും പ്രത്യക്ഷ സമര രംഗത്തേയ്ക്ക് സംഘടിതമായി ഇറങ്ങിയിരിക്കുകയാണ്. വിഴിഞ്ഞത്തെ പ്രതിസന്ധികള്‍ വളരെ രൂക്ഷമായ തീരശോഷണത്തിന് കേരളത്തിലെ തീരപ്രദേശങ്ങള്‍ വിധേയമായിക്കൊണ്ടിരിക്കുന്നു […]Read More
കൊച്ചി : ബഫര്‍സോണ്‍ വിഷയത്തില്‍ 3.6.22 ലെ സുപ്രീംകോടതി വിധിയെ തുടര്‍ന്നുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വനം വകുപ്പനെ ചുമതലയേല്പിച്ചുകൊണ്ട് 10.8.22 ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് അംഗീകാരിക്കാനാവാത്തതാണ്; ബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നതുമാകും. ആക്ഷേപങ്ങള്‍ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിക്ക് മുന്നില്‍ അറിയിക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. മൂന്ന് മാസം സമയത്തില്‍ ഇനി മൂന്ന് ആഴ്ച മാത്രം അവശേഷിക്കേ യാതൊരു തയ്യാറെടുപ്പും നടന്നതായി അറിവില്ല. ജനവാസ മേഖലകളെ ബഫര്‍സോണില്‍നിന്ന് ഒഴിവാക്കുമെന്ന് 10.8.22 ലെ ഉത്തരവില്‍ പറയുമ്പോഴും ജനവാസ […]Read More
കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ശ്രീ ബുപേന്ദ്ര യാദവിന് ബഫർസോൺ വിഷയത്തിൽ കേരളത്തിലെ മലയോര കർഷകജനതയുടെ ആശങ്കകൾ അടങ്ങിയ നിവേദനം നൽകി. കെ സി ബി സി യുടെ ജസ്റ്റിസ് പീസ് ആൻറ് ഡവലപ്മെന്റ് കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ, ഇടുക്കി രൂപതയുടെ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി, കേരള കർഷക അതിജീവന സംയുക്ത സമിതി ചെയർമാൻ ഫാ. ജേക്കബ് മാവുങ്കൽ, സംസ്ഥാന […]Read More
കെസിബിസിയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട കേരളത്തിലെ 61 കർഷക സംഘടനകളുടെ സംയുക്ത സംരംഭമായ കേരള കർഷക അതിജീവന സംയുക്ത സമിതി – KKASS – യുടെ ആദ്യ ജില്ലാ നേതൃയോഗം വയനാട് സംരക്ഷണ സമിതി ചെയർമാൻ ഫാ. തോമസ് മണക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ 8.8.22 ന് കല്പറ്റയിൽ ചേർന്നു. 19.8.22 നകം ഇക്കോ സെൻസിറ്റീവ് സോൺ ബാധിത പഞ്ചായത്ത്/വാർഡ് തലത്തിൽ വിവരശേഖരണം നടത്തി സംസ്ഥാന സമിതിക്ക് കൈമാറാൻ തീരുമാനിച്ചു; അതിനാവശ്യമായ സമിതി രൂപീകരിച്ചു. 17.8.22 ചിങ്ങം ഒന്നിന് മൂന്നിടങ്ങളിൽ കരിദിനിചരണം […]Read More