വിശ്വാസവും ശാസ്ത്രവും കൈകോർത്തപ്പോൾ: 1963 ൽ തുമ്പയിൽ യാഥാർഥ്യമായ ഇന്ത്യയുടെ ബഹിരാകാശ സ്വപ്നത്തിന്
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ 1963 നവംബർ 21 ഒരു നിർണായക ദിനമാണ്. അന്നാണ് തിരുവനന്തപുരം തുമ്പയിലെ തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനിൽ (TERLS) നിന്ന് ഇന്ത്യയുടെ ആദ്യ സൗണ്ടിങ് റോക്കറ്റ് വിക്ഷേപിച്ചത്. അമേരിക്കയിൽനിന്ന് എത്തിച്ച രണ്ടു ഘട്ടങ്ങളുള്ള നൈക്ക്–അപ്പാച്ചെ (Nike-Apache) റോക്കറ്റിന്റെ ആ വിക്ഷേപണം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ യാത്രയ്ക്ക് തുടക്കമിട്ടു. എന്നാൽ ഈ ചരിത്രനിമിഷത്തിനു പിന്നിൽ ശാസ്ത്രജ്ഞരുടെ അധ്വാനത്തിനപ്പുറം ലോകം പ്രത്യേകം ഓർമിക്കേണ്ട മറ്റൊരു മഹത്തായ ചരിത്രം കൂടിയുണ്ട് – വിശ്വാസത്തിനൊപ്പം ശാസ്ത്രത്തെയും […]Read More