1948 ഡിസംബർ 10-ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ നടത്തിയ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ അടയാളപ്പെടുത്തലായി ലോകമെമ്പാടും ഇന്ന് നമ്മൾ മനുഷ്യാവകാശദിനം ആഘോഷിക്കുന്നു. ഈ ദിനത്തിൽ കാലാതീതമായതും വികസിക്കുന്നതുമായ മനുഷ്യാവകാശ സങ്കൽപ്പത്തെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. മനുഷ്യരുടെ അന്തസ്സിനോടും മനുഷ്യാവകാശങ്ങളെ മാനിക്കാനുള്ള കടമകൾക്കും കടപ്പാടുകൾക്കും അടിവരയിടുന്ന ധാർമിക അടിത്തറയോടും പങ്കുവയ്ക്കുന്ന പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതിനുള്ള അവസരമാണിത്.മനുഷ്യനാഗരികതയുടെ നീണ്ട പാതയിലെ താരതമ്യേന സമീപകാല പ്രതിഭാസമാണ് മനുഷ്യാവകാശങ്ങളുടെ ആധുനിക നിയമചട്ടക്കൂടെന്ന് സ്വയം ഓർമിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എന്നാലും, മനുഷ്യാവകാശ സങ്കൽപ്പത്തിന് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. മനുഷ്യാവകാശങ്ങൾ […]Read More
Tags :Indian Constitution
ന്യൂഡൽഹി: 1991 ലെ ആരാധനാലയ നിയമത്തിന്റെ ചില വ്യവസ്ഥകളുടെ ഭരണഘടനാസാധുത ചോദ്യം ചെയ്തു സമർപ്പിച്ച ഒരുകൂട്ടം ഹർജികളിൽ ഈ മാസം 12ന് സുപ്രീംകോടതിയിൽ വാദം ആരംഭിക്കും. ഇതിനായി ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റീസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരാണു ബെഞ്ചിലെ മറ്റു ജഡ്ജിമാർ. നിയമം ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 14, 25 പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനത്തിലേക്ക് ഈ നിയമം നയിക്കുന്നുവെന്നും ഹർജിക്കാരിൽ പ്രധാനിയായ അശ്വനി കുമാർ ഉപാധ്യായ […]Read More
ന്യൂഡൽഹി: ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരം ആമുഖത്തിനും ബാധകമാണെന്ന് സുപ്രീംകോടതി. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽനിന്ന് “മതേതരത്വം’, “സോഷ്യലിസം’ എന്നീ പദങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഭേദഗതി നടന്നിട്ട് ഏകദേശം 44 വർഷങ്ങൾക്കുശേഷം അതിനെ വെല്ലുവിളിക്കുന്നതിൽ ന്യായീകരണമില്ലെന്ന് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയും ജസ്റ്റീസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. 1976ൽ പാസാക്കിയ 42-ാം ഭേദഗതി പ്രകാരം ഭരണഘടനയുടെ ആമുഖത്തിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഉൾപ്പെടുത്തിയതു ചോദ്യം […]Read More
മതസ്വാതന്ത്ര്യവും മതേതരത്വവും: ഭരണഘടന വിഭാവനം ചെയ്യുന്നതും ആനുകാലിക യാഥാർഥ്യങ്ങളും
ഉള്ളടക്കത്തെയും ലക്ഷ്യങ്ങളെയും ഒറ്റ വാക്യത്തിൽ വെളിപ്പെടുത്തുന്ന മുഖവുര ഇന്ത്യൻ ഭരണഘടനയെ മഹത്തരവും ആകർഷകവുമാക്കുന്നു. അത് ഇപ്രകാരമാണ്: "നാം ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്ക് ആയി സംവിധാനം ചെയ്യാനും, അതിലെ പൗരന്മാർക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും, ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും ആചാരങ്ങൾക്കും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യവും, പദവിയിലും അവസരത്തിലും സമത്വവും പ്രാപ്തമാക്കാനും അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസ്സും, രാഷ്ട്രത്തിന്റെ അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ടുള്ള സാഹോദര്യം പുലർത്തുവാനും സഗൗരവം തീരുമാനിച്ചിരിക്കയാൽ നമ്മുടെ ഭരണഘടനാ നിർമ്മാണ സഭയിൽ […]Read More