ഡമാസ്കസിലെ ചാവേർ ആക്രമണം: ഇസ്ലാമിക ഭീകരസംഘടനകളെ പ്രതിരോധിക്കാൻ ലോകരാഷ്ട്രങ്ങൾ ഒരുമിക്കണം
2019 ൽ ലോകത്തെ നടുക്കിയ ശ്രീലങ്കയിലെ ഈസ്റ്റർ ബോംബ് സ്‌ഫോടനത്തിന്റെ മാതൃകയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന ഡമാസ്കസിലെ ക്രൈസ്തവ ദേവാലയത്തിലും ചാവേർ ബോംബാക്രമണം നടത്തിയിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുപത്തിൽപ്പരം പേർ ആക്രമണത്തിൽ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളുടെ ആത്മശാന്തിക്കുവേണ്ടിയും പരിക്കേറ്റവർക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു. ക്രൈസ്തവർക്കെതിരെ കിരാതമായ അക്രമങ്ങൾ അഴിച്ചുവിടുകയും കൂട്ടക്കുരുതികൾ നടത്തുകയും ചെയ്യുന്ന ഭീകരസംഘടനകളുടെ സാന്നിധ്യവും സ്വാധീനവും വിവിധ ലോകരാജ്യങ്ങളിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയ, ബുർക്കിന ഫാസോ, […]Read More