വഖഫ് അവകാശവാദങ്ങളെ തുടർന്ന് പ്രതിസന്ധിയിൽ അകപ്പെട്ട മുനമ്പം നിവാസികൾ പരിഹാരം ആവശ്യപ്പെട്ട് സമരം തുടരുന്നതിനിടെ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വിവിധ മുസ്ളീം സംഘടനകൾ ഒരുമിച്ചുകൂടുകയും പ്രതികരണം അറിയിക്കുകയും ചെയ്തിരിക്കുന്നത് സ്വാഗതാർഹമാണ്. സാമുദായിക സ്പർധയുണ്ടാകുന്ന അവസ്ഥയിലേക്ക് മുന്നോട്ട് പോകാതെ നിയമപരമായും വസ്തുതാപരമായും സർക്കാർ വിഷയം പരിഹരിക്കാൻ മുൻകൈയെടുക്കണം എന്നാണ് മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടിരിക്കുന്നത്. സമവായത്തിലെത്താനുള്ള ശ്രമങ്ങൾക്കും സർക്കാർ സ്വീകരിക്കുന്ന തീരുമാനങ്ങൾക്കും പൂർണ്ണ സഹകരണമാണ് അവർ വാഗ്ദാനം ചെയ്തിരിക്കുന്നത്. ചെറായി – […]Read More
Tags :Politics
മഹാരാഷ്ട്രയിൽ 164 സിറ്റിംഗ് എംഎല്‍എമാര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും അവരില്‍ 106 പേര്‍ ഗുരുതര ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും സ്വത്രന്ത ഗവേഷണ ഏജന്‍സികളുടെ പഠനറിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള ബിജെപിയില്‍ തന്നെയാണ് ക്രിമിനലുകളുടെ (62) എണ്ണവും കൂടുതല്‍. 2019ല്‍ 272 സ്ഥാനാര്‍ഥികള്‍ നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ അവലോകനം ചെയ്ത് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍), മഹാരാഷ്ട്ര ഇലക്ഷന്‍ വാച്ച് എന്നിവര്‍ ചേര്‍ന്ന് പുറത്തുവിട്ട പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.Read More
ഇന്ത്യൻ രാഷ്ട്രീയത്തെയും ജനപ്രതിനിധികളെയും ഇലക്ഷനുകളെയും രണ്ടു പതിറ്റാണ്ടിലേറെ കാലമായി നിരീക്ഷണവിധേയമാക്കിക്കൊണ്ടിരിക്കുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസ് (ADR) കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടയിൽ പുറത്തുവിട്ട ചില റിപ്പോർട്ടുകൾ ദേശീയ – അന്തർദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ജനപ്രതിനിധികൾ പ്രതികളാക്കപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങൾ, അവരുടെ സാമ്പത്തിക ചുറ്റുപാടുകൾ, വിദ്യാഭ്യാസ നിലവാരം തുടങ്ങിയവയുടെ സൂക്ഷമമായ വിശകലനമാണ് ADR റിപ്പോർട്ടുകളുടെ ഉള്ളടക്കം. വളരെ ഗുരുതരവും അടിയന്തര ഇടപെടലുകൾ ആവശ്യമുള്ളതുമായ ഒരു രാഷ്ട്രീയ സാഹചര്യമാണ് ഇന്നത്തെ ഇന്ത്യയിൽ നിലനിൽക്കുന്നത് എന്ന് പ്രസ്തുത റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. […]Read More
ഇന്ത്യൻ രാഷ്ട്രീയത്തിൽ മതമൗലിക പ്രത്യയശാസ്ത്രങ്ങളുടെ ആസൂത്രിതമായ കടന്നുകയറ്റം ഉളവാക്കിയിരിക്കുന്ന ആശയക്കുഴപ്പങ്ങളും അവ്യക്തതകളും പൊതുജനങ്ങൾക്കിടയിൽ അടുത്ത കാലത്തായി കൂടുതൽ വ്യക്തമാണ്. ഒരേസമയം പരസ്പരം കീഴടക്കാൻ ശ്രമിക്കുന്നതും, മറ്റെല്ലാത്തിനേയും ശത്രുതയോടെ കാണുന്നതും, ഒരിക്കലും പരസ്പരം പൊരുത്തപ്പെടാൻ കഴിയാത്തതുമായ വിവിധ തീവ്ര ചിന്താഗതികൾ തമ്മിലുള്ള തുറന്ന സംഘർഷം ഇവിടെ ആരംഭിച്ചുകഴിഞ്ഞു. ക്യാൻസർ ശരീരഭാഗങ്ങളിൽ പല തലങ്ങളിലും രീതികളിലും പടരുന്നതുപോലെ വിവിധ രൂപങ്ങളിലാണ് മതമൗലികരാഷ്ട്രീയത്തിൻറെ അനുരണനങ്ങൾ സമൂഹത്തിൽ പ്രകടമായിക്കൊണ്ടിരിക്കുന്നത്. ഈ ഘട്ടത്തിൽ ക്രൈസ്തവരുടെ, പ്രത്യേകിച്ച് കത്തോലിക്കാ സഭയുടെ രാഷ്ട്രീയ നിലപാടും സമീപനവും എപ്രകാരമായിരിക്കണം […]Read More
ക്രൈസ്തവ സമൂഹത്തിന് ഉണ്ടായിരിക്കേണ്ട രാഷ്ട്രീയ അവബോധത്തെക്കുറിച്ചും സമുദായ ബോധത്തെക്കുറിച്ചും അത്തരത്തില്‍ സഭയില്‍ വരേണ്ട ചില മാറ്റങ്ങളെക്കുറിച്ചും പ്രഗത്ഭ പണ്ഡിതനും ചരിത്രകാരനും ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവുമായ ജോണ്‍ കച്ചിറമറ്റം സംസാരിക്കുന്നു. ക്രൈസ്തവരായ യുവജനങ്ങള്‍ക്ക് രാഷ്ട്രീയാവബോധം ഉണ്ടാവേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. അക്കാമ്മ ചാണ്ടി, ആനി ബസന്‍റ്, ഷെവ. സിജെ വര്‍ക്കി, എംഒ ജോസഫ് നെടുംകുന്നത്ത്, കുഞ്ഞിത്തൊമ്മന്‍, എംഎം വര്‍ക്കി, ബാരിസ്റ്റര്‍ ജോര്‍ജ്ജ് ജോസഫ് തുടങ്ങിയ പഴയകാല രാഷ്ട്രീയ – സാമൂഹിക പ്രവര്‍ത്തകരൊക്കെ കടന്നുപോയ വഴികളും അവരുടെ അര്‍പ്പണമനോഭാവവും ഈ കാലഘട്ടത്തിലെ […]Read More
ഇന്നത്തെ സാമൂഹിക രാഷ്ട്രീയ നേതൃസംവിധാനങ്ങളില്‍ നിന്ന് മൂല്യാധിഷ്ഠിതമായ കാഴ്ചപ്പാടുകള്‍ അപ്രത്യക്ഷമാകുന്നു എന്നുള്ളത് വ്യക്തമാണ്. സമഗ്രതയുടെയും പാരസ്പര്യത്തിന്‍റെയും ശ്രേഷ്ഠ മൂല്യ ങ്ങളുടെ അടിത്തറയിലുറപ്പിക്കപ്പെട്ട ഒരു മഹത്തായ ഭരണഘടനയിലും, ജനാധിപത്യമെന്ന ഉത്കൃഷ്ട ഭരണരീതിയിലും നാം അഭിമാനിക്കുന്നു. എന്നിരുന്നാലും, ഭരണഘടനയുടെ ആത്മാവ് ഉള്‍ക്കൊണ്ടുകൊണ്ടുള്ള ദര്‍ശ നങ്ങളും കാഴ്ചപ്പാടുകളും പുലര്‍ത്തുന്നതിലും, നയങ്ങള്‍ രൂപീകരിക്കുന്നതിലും നമ്മുടെ രാഷ്ട്രനേതാക്കന്മാര്‍ പരാജയപ്പെടുന്നതായി കാണുന്നു. അതി ന് മികച്ച ഉദാഹരണം കേരളം തന്നെയാണ്. സാമാന്യജനത്തിന്‍റെ ദുരിതങ്ങള്‍ അറിയുകയോ, അവയ്ക്ക് പരിഹാരം കണ്ടെത്തുകയോ ചെയ്യാതെ, പുരോഗതിയുടെയും വികസനത്തിന്‍റെയും പേരില്‍ വീണ്ടും […]Read More