സിസ്റ്റർ ഡോ. ജൊവാൻ ചുങ്കപ്പുര ആത്മഹത്യ വ്യക്തിയുടെ ജീവിതത്തിൽ അനുഭവിക്കുന്ന സംഘർഷങ്ങളുടെ ആഴമാണ് പ്രതിഫലിപ്പിക്കുന്നത്. ഈ കൊച്ചുകേരളത്തിൽ ആത്മഹത്യാനിരക്ക് വളരെ ഉയർന്നതാണ്. മാനസികാരോഗ്യപ്രശ്നങ്ങൾ, സാന്പത്തിക പ്രതിസന്ധി, കുടുംബബന്ധങ്ങളുടെ തകർച്ച എന്നിവ ആത്മഹത്യയിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങളാണ്. ജീവിതത്തിന്റെ പ്രകാശവും പ്രതീക്ഷയും നഷ്ടപ്പെടുന്പോൾ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നു. ഈ പ്രതിസന്ധി മനസിലാക്കാനും പ്രതിരോധിക്കാനും സമഗ്ര ഇടപെടലും സംയുക്തശ്രമവും അനിവാര്യമാണ്. ആത്മഹത്യാ നിരക്ക് ഇന്ത്യയിലും കേരളത്തിലും ആത്മഹത്യകളിൽ ഇന്ത്യയുടെ സ്ഥാനം വളരെ മുന്നിലാണ്. ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടനുസരിച്ച് വർഷംതോറും […]Read More
Tags :Voice of Nuns
വത്തിക്കാൻ സിറ്റി: ചരിത്രത്തില്‍ ആദ്യമായി റോമൻ കൂരിയയുടെ ഭാഗമായ ഡിക്കാസ്റ്ററിയുടെ അധ്യക്ഷ സ്ഥാനത്ത് വനിതയെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. സമർപ്പിത സമൂഹങ്ങൾക്കുവേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായി ഇറ്റാലിയന്‍ സ്വദേശിനിയായ സിസ്റ്റർ സിമോണ ബ്രാംബില്ലയെയാണ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചിരിക്കുന്നത്. വത്തിക്കാനിലെ നേതൃപദവികളിൽ വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിക്കൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പയുടെ ചരിത്ര നിയമനങ്ങളില്‍ നാഴികകല്ലാണ് സിസ്റ്റര്‍ സിമോണയുടെ നിയമനം. സ്പെയിന്‍ സ്വദേശിയും സലേഷ്യന്‍ സന്യാസ സമൂഹാംഗവുമായ കർദ്ദിനാൾ ഏഞ്ചൽ ഫെർണാണ്ടസിനെ പ്രോ-പ്രിഫെക്റ്റ് ആയും തിരഞ്ഞെടുത്തിട്ടുണ്ട്. കൺസോളറ്റ മിഷ്ണറി സന്യാസ […]Read More
ലൂസി കളപ്പുര എന്ന മുൻ സന്യാസിനി ഉയർത്തുന്ന ആരോപണങ്ങൾക്ക് വോയ്‌സ് ഓഫ് നൺസിന്റെ മറുപടി
ലൂസി കളപ്പുര ഇപ്പോഴും ഒരു ഫ്രാൻസിസ്കൻ സന്യാസിനി ആണോ? അല്ല. അതീവ ഗൗരവമുള്ള കാരണങ്ങളാൽ ഫ്രാൻസിസ്കൻ സന്യാസിനി സമൂഹം ലൂസി കളപ്പുരയെ പുറത്താക്കികൊണ്ട് ശിക്ഷണ നടപടി സ്വീകരിച്ചിരുന്നു. അതിനെതിരെ സഭയുടെ വിവിധ ഉന്നത സംവിധാനങ്ങളിൽ ലൂസി അപ്പീൽ നല്കിയിരുന്നു എങ്കിലും, അവിടെയെല്ലാം ഫ്രാൻസിസ്കൻ സന്ന്യാസിനി സമൂഹം എടുത്ത തീരുമാനം അംഗീകരിക്കപ്പെടുകയാണ് ഉണ്ടായത്. സന്യാസിനി അല്ലെങ്കിൽ പിന്നെ എന്തുകൊണ്ട് ശ്രീമതി ലൂസി ഇപ്പോഴും കാരക്കാമല എഫ്സിസി കോൺവെന്റിൽ തുടരുന്നു? ഈ നാളുകളിൽ പൊതുസമൂഹം അറിയുന്നതിനപ്പുറമായി ചില കോടതിവ്യവഹാരങ്ങളിലാണ് ലൂസി […]Read More
മലയാള സാഹിത്യത്തിന്‍റെയും കലാസ്വാദനത്തിന്‍റെയും ഗതിമാറ്റത്തിന്‍റെ ഒരു വിലയിരുത്തലാണ് കഴിഞ്ഞ ദിവസം സാഹിത്യകാരന്‍ ടി പത്മനാഭന്‍ നടത്തിയത്. ‘അശ്ലീല സാഹിത്യം സ്ത്രീ എഴുതിയാല്‍ കൂടുതല്‍ വിറ്റഴിയും. ഈ സ്ത്രീ ക്രിസ്തീയ സന്ന്യാസിനിയാണെങ്കില്‍ അതിലും നല്ലത്. സഭാവസ്ത്രം അഴിച്ചാലും സിസ്റ്റര്‍ എന്ന് പേരിനൊപ്പം ചേര്‍ക്കുകയും വേണം’. എന്നായിരുന്നു ഒരു സാഹിത്യ സദസില്‍ വച്ച് അദ്ദേഹം അഭിപ്രായപ്പെട്ടത്. മുന്‍സന്യാസിനി ലൂസി കളപ്പുരയാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്കെതിരെ പ്രതിഷേധവുമായെത്തിയവരില്‍ ഒരാള്‍. അതിന്‍റെ കാരണം, ടി പത്മനാഭന്‍ തന്‍റെ പരാമര്‍ശത്തില്‍ ഉദ്ദേശിച്ചവരില്‍ ഒരാള്‍ താനാണെന്ന് അവര്‍ […]Read More
കത്തോലിക്ക സന്യാസിനികളുടെ ഇടപെടലില്‍ കഴിഞ്ഞ വർഷം മനുഷ്യക്കടത്തിൽ നിന്നും രക്ഷപ്പെട്ടത് 26,000 വനിതകൾ
ഹോ ചി മീന്‍ സിറ്റി: കഴിഞ്ഞ വർഷം ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്നും മനുഷ്യക്കടത്തിന് ഇരകളാകാൻ സാധ്യതയുണ്ടായിരുന്ന ഏകദേശം ഇരുപത്തിയാറായിരത്തോളം വനിതകളെ കത്തോലിക്ക സന്യാസിനികൾ രക്ഷപ്പെടുത്തി. കത്തോലിക്ക സന്യാസികളുടെ കൂട്ടായ്മയായ ‘തലീത്ത കും’ എന്ന സംഘടനയാണ് രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്. കൊറോണ വ്യാപന സമയത്ത് ഓഫ്ലൈനായും ഓൺലൈനായും സജീവമായി തന്നെ മനുഷ്യ കടത്തിനെതിരെയുള്ള പ്രചാരണം സംഘടന നടത്തിയിരുന്നു. കൂടാതെ എല്ലാ മാസവും വെബ്ബിനാറുകളും തലീത്ത കും സംഘടിപ്പിച്ചുവരുന്നുണ്ട്. ഇത് ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചത് വഴി സംഘടനയുടെ പ്രവർത്തനത്തിന് കൂടുതൽ […]Read More