ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയുണ്ടായ ഭീകരാക്രമണത്തിൽ ഇരുനൂറോളം പേർ കൊല്ലപ്പെട്ട ദാരുണ സംഭവം ലോകം നടുക്കത്തോടെയാണ് കേട്ടത്. ഞായറാഴ്ച പരിശുദ്ധ പിതാവ് ലിയോ പാപ്പ ഈ സംഭവം പ്രത്യേകമായി പരാമർശിച്ചുകൊണ്ട് കൊടിയ പീഡനങ്ങളിലൂടെ കടന്നുപോകുന്ന നൈജീരിയ, സുഡാൻ, മ്യാന്മാർ, ഉക്രൈൻ, പശ്ചിമേഷ്യ തുടങ്ങിയ ഇടങ്ങളിലെ ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. നിരന്തരം ആക്രമണങ്ങൾക്ക് വിധേയരാകുന്ന നൈജീരിയൻ ഗ്രാമങ്ങളിലെ സാധുക്കളായ സാധാരണ ക്രിസ്ത്യാനികൾക്ക് സുരക്ഷിതത്വവും നീതിയും ഉറപ്പാക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾക്ക് […]Read More
ലെയോ 14- മന് പുതിയ മാര്‍പാപ്പാ. ആഗോള കത്തോലിക്കാ സഭയിലെ 267-ാമത് മാർപാപ്പയായി കർദിനാൾ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രേവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ലെയോ 14- മന് എന്ന നാമമാണ് സ്വീകരിച്ചിരിക്കുന്നത്. 2025 മെയ് 7- ന് ആരംഭിച്ച കോണ്‍ക്ലേവിലാണ് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തത്. വോട്ടവകാശമുണ്ടായിരുന്ന 133 കര്‍ദിനാൾമാരായിരുന്നു കോണ്‍ക്ലേവില്‍ സംബന്ധിച്ചത്. 2013 മാർച്ച് 13 മുതൽ ആഗോള കത്തോലിക്കാ സഭയുടെ തലവനായിരുന്ന ഫ്രാൻസിസ് പാപ്പ 2025 ഏപ്രിൽ 21- ന്, ഈസ്റ്ററിന്റെ പിറ്റേന്ന് തിങ്കളാഴ്ച, പ്രാദേശിക സമയം […]Read More
ഡോ. ഫാ. മൈക്കിൾ പുളിക്കൽ CMI സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ ബനഡിക്ട് പതിനാറാമൻ പാപ്പയുടെ സ്ഥാനത്യാഗത്തെ തുടർന്ന് സമ്മേളിച്ച കോൺക്ലേവ് 2013 മാർച്ച് 13 ന് കത്തോലിക്കാ സഭയുടെ 266 ആമത്തെ തലവനെ പ്രഖ്യാപിച്ചപ്പോൾ ലോകം മുഴുവൻ ആ വ്യക്തി ആരാണെന്നന്വേഷിക്കുകയായിരുന്നു. അന്നോളം സ്വന്തം രാജ്യമായ അർജന്റീനയ്ക്ക് പുറത്ത് ആർക്കുംതന്നെ പരിചിതനായിരുന്നില്ലാതിരുന്ന കർദ്ദിനാൾ ജോർജ്ജ് മാരിയോ ബർഗോളിയോ ആയിരുന്നു അത്. അദ്ദേഹത്തെക്കുറിച്ചുള്ള ആദ്യ വിവരങ്ങൾ പുറത്തുവന്നപ്പോൾ ഒരുപക്ഷെ പലർക്കും ഇച്ഛാഭംഗം തോന്നിയിരിക്കണം. ബഹുഭൂരിപക്ഷവും ആഗ്രഹിച്ചതിനേക്കാൾ പ്രായക്കൂടുതലുള്ള […]Read More
ഡോ. കെ.എം. ഫ്രാൻസിസ് ഒരു വ്യക്തിയെ മറ്റു വ്യക്തികളിൽനിന്നു വ്യത്യസ്തനാക്കുന്ന സവിശേഷതകളാണ് ഒരുവന്റെ സ്വത്വം (ഐഡന്റിറ്റി). സ്വത്വം ഒരുവന്റെ ചരിത്രത്തിലൂടെ നിർമിച്ചെടുക്കുകയാണ്. ഒരുവൻ തനിക്കു ലഭിച്ച ആത്മീയവും ഭൗതികവുമായ സാഹചര്യങ്ങളെ പൊതുനന്മയിലേക്കുള്ള സംഭാവനകളാക്കി മാറ്റിക്കൊണ്ടാണ് തന്റെ സ്വത്വം നിർമിക്കുന്നത്. അതുപോലെ ഭാരതത്തിലെ കത്തോലിക്കരുൾപ്പെടെ എല്ലാ വിഭാഗം ക്രൈസ്തവരും തങ്ങൾക്കു ലഭിച്ച ആത്മീയവും ഭൗതികവുമായ സാഹചര്യങ്ങളെ പൊതുനന്മ വളർത്താൻ ഉതകുന്നവിധത്തിൽ, ഭാരതസമൂഹത്തിനു ചെയ്ത സംഭാവനകളാണ് ക്രൈസ്തവസ്വത്വം. രണ്ടായിരം വർഷമായി ഭാരതത്തിലും ലോകത്തിലും പൊതുനന്മ വർധിപ്പിക്കാൻ ക്രൈസ്തവർ ചെയ്ത നന്മകളുടെ […]Read More
A group of concerned individuals who believe that the Waqf law reform should not be viewed as the sole solution to the Read More
ഫാ. തോമസ് തറയിൽ (ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, കെസിബിസി) കഴിഞ്ഞ ഏതാനും മാസങ്ങളായി വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയ, കേന്ദ്ര സർക്കാരിന്റെ വഖഫ് നിയമഭേദഗതി ബിൽ ലോക്സഭയിലും രാജ്യസഭയിലും പാസായതോടെ നിയമമായി മാറുകയാണ്. കേരളത്തെ സംബന്ധിച്ച് മുനമ്പത്തെ അറുനൂറിൽപരം കുടുംബങ്ങൾ നേരിട്ട സമാനതകളില്ലാത്ത വെല്ലുവിളികളാണ് ഈ വിഷയത്തെ ആഴമേറിയ ചർച്ചകളിലേക്ക് നയിച്ചത്. ഒരു നൂറ്റാണ്ടിലേറെയായി പൂർവികർ അധിവസിച്ചു പോന്നതും മൂന്ന് പതിറ്റാണ്ടുകൾക്കുമുമ്പ് പണംകൊടുത്ത് വാങ്ങിയതുമായ ഭൂമി വഖഫ് ബോർഡ് പൊടുന്നനെ ഉന്നയിച്ച അവകാശവാദത്തെത്തുടർന്ന് കൈവിട്ടുപോകുമെന്ന ഘട്ടം വന്നപ്പോൾ […]Read More
വഖഫ് ഭേദഗതി ബിൽ ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയിലും പാസായി
ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയിലും വഖഫ് ഭേദഗതി ബിൽ പാസായി. ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാൽ വിജ്ഞാപനം ഇറങ്ങുന്ന തീയതി മുതൽ പുതിയ നിയമം പ്രാബല്യത്തിലാകും. ലോക്സഭയിൽ ഇന്നലെ പുലർച്ചെവരെ നീണ്ട ചർച്ചയ്ക്കുശേഷം 288-232 വോട്ടുകൾക്കു പാസാക്കിയ ബില്ലിന്റെ രാജ്യസഭയിലെ ചർച്ചയും വോട്ടെടുപ്പും രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. എട്ടു മണിക്കൂർ നിശ്ചയിച്ച ചർച്ച ഫലത്തിൽ 12 മണിക്കൂർ നീണ്ടു. അതേസമയം, വഖഫ് ഭേദഗതിക്കു മുൻകാല പ്രാബല്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവും […]Read More
ദീപിക എഡിറ്റോറിയൽ കംഗാരു കോടതിയുടെ കാവൽക്കാർ ക്രൈസ്തവരെ മതേതരത്വം പഠിപ്പിക്കേണ്ട വഖഫ് ഭേദഗതി ബിൽ ‘ഇന്ത്യ’ മുന്നണിയുടെ സഹായമില്ലാതെ ലോക്സഭയും രാജ്യസഭയും പാസാക്കി. നിയമ ഭേദഗതി ഉടൻ പ്രാബല്യത്തിലാകും. ആയിരക്കണക്കിനു പൗരന്മാരെ അവരുടെ കിടപ്പാടങ്ങളിൽനിന്ന് ആട്ടിപ്പായിച്ച, കിരാത വകുപ്പുകൾ ഒഴിവാക്കിയതാണ് പ്രധാനം. അതേസമയം, എല്ലാ ഭേദഗതികളും മുസ്ലിം സമുദായത്തിനു ഗുണകരമല്ലെന്ന വാദവുമുണ്ട്. തീർച്ചയായും മുസ്ലിം ലീഗ് പ്രസ്താവിച്ചതുപോലെ അവ കോടതിയിൽ ചോദ്യം ചെയ്യാവുന്നതാണ്. അവർ പോകുന്നത് മത ട്രൈബ്യൂണലുകളിലേക്ക് അല്ലാത്തതിനാൽ അർഹതയുണ്ടെങ്കിൽ നീതി ലഭിക്കുകയും ചെയ്യും. മറ്റൊരു […]Read More
ജനപ്രതിനിധികള്‍ മുനമ്പത്തെ ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കായി വോട്ടു ചെയ്യണം: കെ സി ബി
മുനമ്പത്തെ ജനതയുടെ അവകാശത്തിനൊപ്പം, ഭരണഘടനയും സാമൂഹിക നീതിയും പരിരക്ഷിക്കപ്പെടണം എന്നതാണ് മുനമ്പം – വഖഫ് നിയമ വിഷയത്തിൽ കേരള കത്തോലിക്കാ സഭയുടെ നിലപാട്. അതോടൊപ്പം ഭരണഘടന ഉറപ്പുനൽകിയിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിൽ, നിലവിലുള്ള വഖഫ് നിയമത്തിലെ ഭരണഘടനാനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യപ്പെടുന്നതിന് അനുകൂലമായ നിലപാട് കേരളത്തിൽനിന്നുള്ള എംപിമാർ സ്വീകരിക്കണമെന്നും നിയമ ഭേദഗതിയെ അനുകൂലിച്ച് പാർലമെന്റിൽ വോട്ട് ചെയ്യണമെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി ആവശ്യപ്പെടുന്നു. ഇത്തരം കടന്നുകയറ്റങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനും നിയമപരിഷ്കരണം ആവശ്യമാണ്. […]Read More
മലയാളിക്കും മലയാളഭാഷയ്ക്കും മലയാളനാടിനും ഒരിക്കലും മറക്കാനാകാത്ത മഹദ്വ്യക്തിയാണ് പാറേമ്മാക്കൽ തോമ്മാക്കത്തനാർ അഥവാ പാറേമ്മാക്കൽ ഗോവർണദോർ. മീനച്ചിൽ താലൂക്കിന്റെ വീരപുത്രനായ പാറേമ്മാക്കൽ തോമ്മാക്കത്തനാർ ഭാരതത്തിലെ സുറിയാനിക്കാരുടെ ആവേശവും അഭിമാനവുമാണ്. കൊടുങ്ങല്ലൂർ അതിരൂപതയുടെ ഗോവർണദോർ ആയിരുന്ന അദ്ദേഹം അങ്കമാലിയും വടയാറും രാമപുരവും കേന്ദ്രമാക്കി സഭാശുശ്രൂഷ ചെയ്തിരുന്നു. വീട്ടിൽനിന്നും സഭയിൽനിന്നും കിട്ടിയ മൂല്യങ്ങളിൽനിന്നും നിലപാടുകളിൽനിന്നും ഒരുതരത്തിലും മാറാതെ ജീവിച്ച ഒരു ശ്രേഷ്ഠവ്യക്തിയായിരുന്നു പാറേമ്മാക്കൽ. അദ്ദേഹം ഈടുറ്റ പാരന്പര്യത്തിൽനിന്നു രൂപപ്പെട്ടവനും കാതലുള്ള പാരന്പര്യത്തെ സൃഷ്ടിച്ചവനുമാണ്. ബഹുഭാഷാപണ്ഡിതനും സഭാത്മകചിന്തകനുമായിരുന്നു. മൂർച്ചയുള്ള ഭാഷയും ആഴമുള്ള ചിന്തകളും […]Read More