മനുഷ്യജീവന്റെ മൂല്യത്തെ ഭൗതികമായ ഉൽപ്പാദനക്ഷമതയുടെ അളവുകോലിൽ അളന്നുതുടങ്ങുന്ന സങ്കീർണ്ണമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ജീവിതം ഉൽപ്പാദനക്ഷമമായിരിക്കുമ്പോൾ മാത്രം വിലമതിക്കപ്പെടുകയും, കഷ്ടപ്പാടുകളിലും രോഗാവസ്ഥയിലും അത് ഉപേക്ഷിക്കപ്പെടേണ്ട ഒന്നായി മാറുകയും ചെയ്യുന്ന ഈ അവസ്ഥയെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ തന്റെ ‘ജീവന്റെ സുവിശേഷം’ (Evangelium Vitae – 1995) എന്ന വിഖ്യാതമായ ചാക്രികലേഖനത്തിലൂടെ വിശേഷിപ്പിച്ചത് ‘മരണസംസ്കാരം’ എന്നാണ് (Evangelium Vitae, 12, 21, 24, 28, 50, 64, 87, 95, 100). കഴിഞ്ഞ ദിവസം […]Read More
Tags :Euthanasia
ഡോ. ജെയിംസ് മാത്യു പാമ്പാറ സിഎംഐ രോഗാധിക്യം മൂലം ശയ്യാവലംബിയായ ഒരു വൃക്തിയെ, രോഗാവസ്ഥയുടെ പ്രത്യേകതകള്‍ പരിഗണിക്കുമ്പോള്‍ ഇനിയൊരു സൗഖ്യത്തിനുള്ള സാധ്യതയില്ലെന്നുള്ള തിരിച്ചറിവിന്റെയോ വിലയിരുത്തലിന്റെയോ പശ്ചാത്തലത്തില്‍, വേദനയുടെ ലോകത്തുനിന്ന് വിമോചിപ്പിക്കുന്നു എന്ന വ്യാജേന ആ ആളോടുള്ള ഒരു കാരുണ്യപ്രവൃത്തിയെന്ന വിശദീകരണത്തോടുകൂടി വധിക്കുന്നതോ മരണത്തിന് വിട്ടുകൊടുക്കുന്നതോ ആണ് ദയാവധം. ദയാവധം രണ്ടുതരമുണ്ട്; നേരിട്ടുള്ളതും നേരിട്ടല്ലാത്തതും. നേരിട്ടുള്ള ദയാവധം മരണത്തിന് കാരണമാകുന്ന വിഷം കുത്തി വച്ച് രോഗിയെ കൊല്ലുന്നതാണ്. നേരിട്ടല്ലാത്ത ദയാവധം രോഗിയുടെമേല്‍ ഘടിപ്പിച്ചിരിക്കുന്ന യന്ത്രസാമഗ്രികള്‍, രോഗിക്ക് നല്‍കിക്കൊണ്ടിരിക്കുന്ന മരുന്ന്, […]Read More
ഫാ. ക്ളീറ്റസ് കതിർപറമ്പിൽസെക്രട്ടറി, കെസിബിസി ഫാമിലി കമ്മീഷൻ പല കാലങ്ങളിലായി ആഗോളതലത്തിൽ സുദീർഘമായ ചർച്ചകൾക്കും സംവാദങ്ങൾക്കും വഴിയൊരുക്കിയിട്ടുള്ള വിഷയമാണ് ദയാവധം. ദയാവധം നിയമവിധേയമാക്കിയിട്ടുള്ള ചില രാജ്യങ്ങളുണ്ട്. എന്നാൽ, ഒട്ടേറെ രാജ്യങ്ങൾ ദയാവധത്തിനെതിരെ ശക്തമായ നിലപാടിൽ ഉറച്ചുനിൽക്കുന്നു. സമീപകാലംവരെ ദയാവധത്തിനെതിരെ ഉറച്ച നിലപാട് സ്വീകരിച്ചിരുന്ന ഇന്ത്യ ആ നിലപാട് മയപ്പെടുത്തുന്നതായുള്ള വാർത്തകളെ പ്രോലൈഫ് രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികളും സംഘടനകളും ആശങ്കയോടെയാണ് കണ്ടത്. സുപ്രീംകോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ 2024 ഒക്ടോബറിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച കരട് മാർഗ്ഗരേഖയിലാണ് നിഷ്ക്രിയ […]Read More