KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Tags :False Propaganda

Church Community Opinions Politics Religious Extremism

വഖഫ് വിവാദവും കത്തോലിക്കാസഭയുടെ ഭൂസ്വത്തിനെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങളും

ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ മുനമ്പം വഖഫ് അവകാശവാദ വിഷയം രാഷ്ട്രീയ കേരളത്തിൽ ഒരു കോളിളക്കത്തിന് വഴിയൊരുക്കുന്ന രീതിയിൽ വളർന്നുകൊണ്ടിരിക്കുകയാണ്. മുനമ്പത്തെ ഒരുകൂട്ടം പാവപ്പെട്ട ജനങ്ങളുടെ കടുത്ത ആശങ്ക പരിഹരിക്കാൻ മുതിരാത്ത ഭരണ പ്രതിപക്ഷ പാർട്ടികളും സർക്കാരും ഒളിച്ചുകളി തുടരുന്നതിനിടെ, സൈബർ ലോകത്ത് വാക്പോരുകളും വ്യാജപ്രചാരണങ്ങളും അനുദിനം വർധിച്ചുകൊണ്ടുമിരിക്കുന്നു. അടുത്തെത്തിനിൽക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ മുനമ്പം വിഷയം തിരിച്ചടിക്ക് കാരണമാകാതിരിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികൾ അതീവ ശ്രദ്ധ ചെലുത്തുന്നതായി കാണാനാകും. മുനമ്പത്തിന് പുറമെ […]Read More

Community Culture Opinions Religious Extremism

ക്രൈസ്തവരെ വർഗ്ഗീയവാദികളാക്കാൻ വെമ്പുന്നവർ

കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഏറെക്കുറെ അടങ്ങിയെങ്കിലും അതിന്റെ അലയൊലികൾ ഇപ്പോഴും തുടരുകയാണ്. ലാബിലെ മൊബൈൽ ഉപയോഗത്തെ തുടർന്ന് ഡിപ്പാർട്ട്മെന്റ് ചുമതലയുള്ള അധ്യാപകൻ ഒരു പെൺകുട്ടിയുടെ മൊബൈൽഫോൺ പിടിച്ചുവയ്ക്കുകയും, തുടർന്ന് അന്ന് വൈകിട്ട് ഹോസ്റ്റൽ മുറിയിൽ വച്ച് അവൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും പിന്നീട് മരിക്കുകയും ചെയ്തതാണ് വിവാദങ്ങളുടെ തുടക്കം. ഇത്തരത്തിൽ മൊബൈൽഫോൺ പിടിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ മാതാപിതാക്കളെ അറിയിച്ചതിന് ശേഷമേ ഫോൺ വിട്ടു നൽകുകയുള്ളൂ എന്നുള്ളതായിരുന്നു കോളേജിന്റെ നയം. കോളേജുകളിൽ ക്ലാസ് മുറിയിലും, ലാബിലും മൊബൈൽ […]Read More

Community News Opinions Voice of Nuns

എറണാകുളം നിർമ്മലാ ശിശുഭവനുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വാസ്തവ വിരുദ്ധം

മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിമാർ നടത്തിവരുന്ന എറണാകുളത്തുള്ള നിർമ്മലാ ശിശുഭവനുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തികച്ചും വാസ്തവവിരുദ്ധം. ആസൂത്രിതമായ ചില നീക്കങ്ങൾ ഈ വിവാദങ്ങൾക്ക് പിന്നിലുണ്ടെന്ന് സംശയിക്കുന്നു. ജയലക്ഷ്മി, പ്രകാശ് എന്നീ രണ്ട് ദമ്പതികളാണ് സമൂഹമാധ്യമങ്ങളിലൂടെ ശിശുഭവന് എതിരായ ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരിക്കുന്നത്. തങ്ങളുടെ കുഞ്ഞിനെ വിലയ്ക്കു വാങ്ങാനായി ശിശുഭവൻ അധികൃതർ ശ്രമിച്ചു എന്നുൾപ്പെടെയുള്ള ആരോപണങ്ങളാണ് അവർ ഉയർത്തിയത്. ഈവിഷയവുമായി ബന്ധപ്പെട്ട് വോയ്‌സ് ഓഫ് നൺസ് നടത്തിയ അന്വേഷണങ്ങളിൽനിന്ന് വ്യക്തമായ വസ്തുതകൾ: ചില ആഴ്ചകൾക്ക് മുമ്പാണ് […]Read More

Community Opinions Voice of Nuns

മുന്‍കന്യാസ്ത്രീകളും അശ്ലീല സാഹിത്യങ്ങളും

മലയാള സാഹിത്യത്തിന്‍റെയും കലാസ്വാദനത്തിന്‍റെയും ഗതിമാറ്റത്തിന്‍റെ ഒരു വിലയിരുത്തലാണ് കഴിഞ്ഞ ദിവസം സാഹിത്യകാരന്‍ ടി പത്മനാഭന്‍ നടത്തിയത്. ‘അശ്ലീല സാഹിത്യം സ്ത്രീ എഴുതിയാല്‍ കൂടുതല്‍ വിറ്റഴിയും. ഈ സ്ത്രീ ക്രിസ്തീയ സന്ന്യാസിനിയാണെങ്കില്‍ അതിലും നല്ലത്. സഭാവസ്ത്രം അഴിച്ചാലും സിസ്റ്റര്‍ എന്ന് പേരിനൊപ്പം ചേര്‍ക്കുകയും വേണം’. എന്നായിരുന്നു ഒരു സാഹിത്യ സദസില്‍ വച്ച് അദ്ദേഹം അഭിപ്രായപ്പെട്ടത്. മുന്‍സന്യാസിനി ലൂസി കളപ്പുരയാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്കെതിരെ പ്രതിഷേധവുമായെത്തിയവരില്‍ ഒരാള്‍. അതിന്‍റെ കാരണം, ടി പത്മനാഭന്‍ തന്‍റെ പരാമര്‍ശത്തില്‍ ഉദ്ദേശിച്ചവരില്‍ ഒരാള്‍ താനാണെന്ന് അവര്‍ […]Read More

Current Affairs Opinions

മുൻവിധികളെ തോൽപ്പിച്ച ഇടക്കാലവിധി…

മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ളതും കേരള ചരിത്രത്തിൽ ഏറ്റവും വലിയ വിവാദമായി മാറിയതുമായ അഭയ കേസ് അതിന്റെ പരിസമാപ്തിയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ചിലർ കാലങ്ങൾക്കൊണ്ട് കെട്ടിച്ചമച്ച കഥകളൊന്നും സാമാന്യയുക്തിക്ക് നിരക്കുന്നതല്ല എന്ന ഹൈക്കോടതി വിലയിരുത്തൽ ഒരുപാടുപേർക്ക് വളരെയേറെ ആശ്വാസപ്രദമാണ്. കാരണം, കെട്ടുകഥകൾക്ക് പിന്നിൽ മറഞ്ഞുകിടന്ന വാസ്തവങ്ങൾ പലപ്പോഴായി തിരിച്ചറിഞ്ഞ അനേകർ നമുക്കിടയിൽത്തന്നെ ഉണ്ടായിരുന്നു. യാഥാർത്ഥ്യങ്ങൾ ഒരിക്കലും വെളിച്ചത്ത് വരാതിരിക്കാനും ചർച്ചയാകാതിരിക്കാനും ചിലർ തന്ത്രപൂർവ്വം നടത്തിയിരുന്ന ഇടപെടലുകൾ ഇതുവരെ ഒരു പരിധിവരെ വിജയിച്ചിരുന്നെങ്കിലും ഇനി അതുണ്ടാവാനിടയില്ല എന്നതിന്റെ ലക്ഷണമാണ് കഴിഞ്ഞ മണിക്കൂറുകളിൽ […]Read More

Current Affairs Opinions Religious Extremism

മാനന്തവാടി എല്‍എഫ് സ്കൂളില്‍അരങ്ങേറിയത് ആസൂത്രിതമായ നാടകം

സമീപകാലങ്ങളിലായി നാം കേരളത്തിലും മറ്റു ചില സംസ്ഥാനങ്ങ ളിലും കണ്ടുകൊണ്ടിരിക്കുന്ന ചില വര്‍ ഗ്ഗീയ പ്രതിഭാസങ്ങളുടെ തുടര്‍ച്ചയായേ മാനന്തവാടിയില്‍ ലിറ്റില്‍ ഫ്ളവര്‍ സ്കൂളുമായി ബന്ധപ്പെട്ട് സൃഷ്ടിച്ച വിവാദത്തെ കാണാന്‍ കഴിയൂ. കര്‍ണ്ണാടകയില്‍ ഹിജാബ് വിവാദത്തെ തുടര്‍ന്ന് പ്രതിഷേധ സ്വരവുമായി ബുര്‍ഖധാരികളായി നിരത്തിലിറങ്ങുന്ന നൂറുകണക്കി ന് മുസ്ളീം സ്ത്രീകളും ആയിരക്കണക്കിന് മുസ്ളീം സംഘടനാ പ്രവര്‍ത്തകരും അവര്‍മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളും , അതിന് പിന്തുണനല്‍കാന്‍ കേരളത്തില്‍ നടന്നുവരുന്ന തീവ്ര പ്രയത്നങ്ങളും പശ്ചാത്തലമായി കാണേണ്ടതുണ്ട്. ഒപ്പം , ഇസ്ലാമി ക രീതികള്‍ […]Read More