ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് ചെയർമാൻ – കെസിബിസി ജാഗ്രത കമ്മീഷൻ കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ അടുത്ത കാലത്തായി ചർച്ച ചെയ്യപ്പെട്ട രണ്ട് വിഷയങ്ങളാണ് സണ്ഡേ സ്‌കൂൾ അധ്യാപകർക്കായുള്ള ക്ഷേമനിധിയും കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള വിവിധ മതസ്ഥാപനങ്ങളിൽ താമസിക്കുന്നവർക്ക് സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിലെ തടസങ്ങൾ നീക്കുമെന്ന മന്ത്രിസഭാ തീരുമാനവും. ഈ രണ്ട് വിഷയങ്ങളിലും കത്തോലിക്കാ സഭ നിലപാട് വ്യക്തമാക്കുകയുണ്ടായിരുന്നു. ആ നിലപാടുകളിൽ വൈരുധ്യമുണ്ടെന്ന വാദം ചില കോണുകളിൽ പ്രചരിക്കുന്നുണ്ട്. ഒരു വശത്ത് മതാധ്യാപകർക്കായി സർക്കാർ പ്രഖ്യാപിച്ച […]Read More
Tags :J.B. Koshy Commission
ആർച്ചുബിഷപ്പ് മാർ തോമസ് തറയിൽ വിശുദ്ധ പോൾ ആറാമൻ മാർപാപ്പയുടെ സുപ്രസിദ്ധ വാക്യമാണ് ശീർഷകം. നീതി പുലർത്തപ്പെടുന്നിടത്താണു സമാധാനം നിലനിൽക്കുന്നത്. അനീതികൾക്കെതിരേ എല്ലായിടത്തും വിപ്ലവങ്ങൾ പൊട്ടിപ്പുറപ്പെട്ടു എന്നുവരില്ല, സമാധാനപ്രിയരായ ജനങ്ങൾ വലിയൊരളവുവരെ സംയമനം പാലിക്കും. അതേസമയം, സമൂഹത്തിൽ അസ്വസ്ഥതകൾ പുകഞ്ഞുകൊണ്ടിരിക്കും. ഇവ കണ്ടില്ലെന്നു നടിച്ചുകൊണ്ട് അനീതിയുടെ ചട്ടുകങ്ങളായി തുടരുന്നത് ജനാധിപത്യ സർക്കാരുകൾക്കു ഭൂഷണമല്ല. ദേശീയ, സംസ്ഥാന തലങ്ങളിൽ ക്രൈസ്തവ സമുദായവും കർഷകസമൂഹവും അഭിമുഖീകരിക്കുന്ന അനീതികളും വിവേചനങ്ങളും നിരവധിയാണ്. ദേശീയതലത്തിലുള്ള അനീതികൾ മതപരിവർത്തന നിരോധന നിയമങ്ങൾ ക്രൈസ്തവവേട്ടയ്ക്കായി ദുരുപയോഗിക്കപ്പെടുന്നു. […]Read More
ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ ജനസംഖ്യ, സാമ്പത്തിക ശേഷി, സർക്കാർ ജോലിയിലുള്ള പങ്കാളിത്തം തുടങ്ങി വിവിധ തലങ്ങളിൽ ക്രൈസ്തവ വിഭാഗങ്ങൾ ശോഷിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ക്രൈസ്തവ പിന്നാക്കാവസ്ഥ കേരളത്തിൽ ചർച്ചാവിഷയമായി മാറിയത്. സർക്കാർ കഴിഞ്ഞാൽ സാമൂഹിക സേവന – വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിൽ ഏറ്റവുമധികം സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന വിഭാഗമെങ്കിലും സാമുദായികമായി ക്രൈസ്തവർ ദുർബ്ബലരായിക്കൊണ്ടിരിക്കുന്നു. കാർഷിക മേഖലയിൽ പൊതുവായും മലയോര – കുടിയേറ്റ മേഖലകളിൽ പ്രത്യേകിച്ചും തീരദേശ പ്രദേശങ്ങളിലും രൂപപ്പെട്ടിരിക്കുന്ന വിവിധ പ്രതിസന്ധികളും ക്രൈസ്തവ സമൂഹത്തെ സാരമായി ബാധിച്ചിട്ടുണ്ട്. […]Read More
തിരുവനന്തപുരം: കേരള കത്തോലിക്ക സഭയുടെയും പൊതുസമൂഹത്തിന്റെയും വിവിധ ആവശ്യങ്ങൾ സംബന്ധിച്ച നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് കെ. സി .ബി .സി പ്രസിഡന്റ് കർദിനാൾ മാർ ബസേലയോസ് ക്ലീമിസ് കാതോലിക്ക ബാവ നൽകി. ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക, ദളിത് ക്രൈസ്തവരുടെ ആവശ്യങ്ങൾ, കേരള വന നിയമ ഭേദഗതി ബിൽ, മുനമ്പത്തെ വഖഫ് അവകാശവാദം, തീരദേശ പ്രശ്നങ്ങൾ, റബർ കർഷകരുടെ പ്രശ്നങ്ങൾ, നെല്ല് സംഭരണ വിഷയങ്ങൾ, വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട […]Read More
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച തുടർനടപടികൾ: കാലതാമസം വഞ്ചനാപരം എന്ന് കെസിബിസി
കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കവസ്ഥയെക്കുറിച്ച് വിശദമായ പഠനം നടത്തിയ ജസ്റ്റിസ് (റിട്ട.) ജെ.ബി. കോശി കമ്മീഷൻ മുഖ്യമന്ത്രിക്ക് മുന്നിൽ റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒന്നര വർഷത്തോളമാകുന്നു. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പരിഗണിക്കുന്ന കാര്യത്തിൽ അസാധാരണമായ വിധത്തിലുള്ള കാലതാമസമാണ് ആരംഭം മുതൽ കണ്ടുവരുന്നത്. പ്രതിഷേധ സ്വരങ്ങൾ ഉയരുന്ന ഘട്ടത്തിൽ സമാശ്വാസമെന്നോണം ചില പ്രസ്താവനകൾ അധികാരികൾ നടത്തുന്നു എന്നതിനപ്പുറം ആത്മാർത്ഥമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പഠിച്ച്, മന്ത്രിസഭയ്ക്ക് പരിഗണിക്കാൻ കഴിയുന്ന വിധത്തിലുള്ള പ്രാഥമിക റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ നൽകണമെന്ന് […]Read More
2020 നവംബർ മാസം സംസ്ഥാന മന്ത്രിസഭായോഗം ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാനായി ജെ. ബി. കോശി കമ്മീഷനെ നിയോഗിച്ചത് കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ച് നിർണ്ണായകമായ ഒരു നീക്കമാണ്. 2005ൽ മൻമോഹൻ സിംഗ് മന്ത്രിസഭ മുസ്‌ലിം പിന്നാക്കാവസ്ഥ പഠിക്കാനായി സച്ചാർ കമ്മിറ്റിയെ നിയമിക്കുകയും, കമ്മിറ്റി നിർദ്ദേശങ്ങൾ കേരളത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിദഗ്‌ദോപദേശങ്ങൾക്കായി പാലൊളി മുഹമ്മദ്കുട്ടി കമ്മീഷനെ കേരള സർക്കാർ നിയോഗിക്കുകയും ചെയ്തു. തുടർന്ന്, പാലൊളി മുഹമ്മദ്കുട്ടി കമ്മീഷന്റെ റിപ്പോർട്ടിന് അനുസൃതമായാണ് മുസ്‌ലിം ക്ഷേമ പദ്ധതികൾ കേരളത്തിൽ ആസൂത്രണം ചെയ്യപ്പെടുകയും […]Read More