ഇന്ത്യൻ രാഷ്ട്രീയത്തിൽ മതമൗലിക പ്രത്യയശാസ്ത്രങ്ങളുടെ ആസൂത്രിതമായ കടന്നുകയറ്റം ഉളവാക്കിയിരിക്കുന്ന ആശയക്കുഴപ്പങ്ങളും അവ്യക്തതകളും പൊതുജനങ്ങൾക്കിടയിൽ അടുത്ത കാലത്തായി കൂടുതൽ വ്യക്തമാണ്. ഒരേസമയം പരസ്പരം കീഴടക്കാൻ ശ്രമിക്കുന്നതും, മറ്റെല്ലാത്തിനേയും ശത്രുതയോടെ കാണുന്നതും, ഒരിക്കലും പരസ്പരം പൊരുത്തപ്പെടാൻ കഴിയാത്തതുമായ വിവിധ തീവ്ര ചിന്താഗതികൾ തമ്മിലുള്ള തുറന്ന സംഘർഷം ഇവിടെ ആരംഭിച്ചുകഴിഞ്ഞു. ക്യാൻസർ ശരീരഭാഗങ്ങളിൽ പല തലങ്ങളിലും രീതികളിലും പടരുന്നതുപോലെ വിവിധ രൂപങ്ങളിലാണ് മതമൗലികരാഷ്ട്രീയത്തിൻറെ അനുരണനങ്ങൾ സമൂഹത്തിൽ പ്രകടമായിക്കൊണ്ടിരിക്കുന്നത്. ഈ ഘട്ടത്തിൽ ക്രൈസ്തവരുടെ, പ്രത്യേകിച്ച് കത്തോലിക്കാ സഭയുടെ രാഷ്ട്രീയ നിലപാടും സമീപനവും എപ്രകാരമായിരിക്കണം […]Read More
Tags :Vote Bank Politics
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യണം എന്നത് വിവിധ ക്രൈസ്തവ പ്രസ്ഥാനങ്ങൾ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി കേരളത്തിലെ എല്ലാ മുന്നണി നേതൃത്വങ്ങളോടും ഉന്നയിച്ച ആവശ്യമായിരുന്നു. ന്യൂനപക്ഷവകുപ്പിന്റെ ചുമതല ഏതെങ്കിലും ക്രൈസ്തവനെ ഏൽപ്പിക്കണമെന്നോ ക്രിസ്ത്യാനികൾക്കു മാത്രം പ്രത്യേക ആനുകൂല്യങ്ങൾ നൽകണമെന്നോ ക്രൈസ്തവപ്രസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ, ന്യൂനപക്ഷ ക്ഷേമവകുപ്പ് നിഷ്പക്ഷവും നീതിപൂർവകവുമായി എല്ലാ വിജ്ഞാപിത ന്യൂനപക്ഷങ്ങളെയും തുല്യമായി പരിഗണിച്ചുകൊണ്ട് മുന്നോട്ടുപോകണമെന്നും അതിന് മുഖ്യമന്ത്രിതന്നെ അത് കൈകാര്യം ചെയ്യണമെന്നും മാത്രമായിരുന്നു കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്റെ പൊതുവായ ആവശ്യം. പിണറായി […]Read More