ഫാ. ഡോ. ആന്റണി എൽ. OFM Cap.സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ അവകാശങ്ങൾക്കൊപ്പം ഉത്തരവാദിത്വവും പഠിപ്പിക്കേണ്ടത് വീടും വിദ്യാലയവും ചേർന്നാണ്: സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ് നേരംപോക്കിൻ്റെയും അമിതസ്വാതന്ത്ര്യത്തിന്റെയും പേരിൽ കുട്ടികൾ അപകടങ്ങളിലേക്ക് വഴുതിവീഴുമ്പോൾ, അവരെ തിരിച്ചുകൊണ്ടുവരാൻ മുതിർന്നവർക്ക് കഴിയുന്നുണ്ടോ? ഈ ചോദ്യം പലവിധ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നിരന്തരമായി നമുക്കിയിൽ ഉയർന്നു തുടങ്ങിയിട്ട് ചില വർഷങ്ങളായി. സ്കൂളുകളുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങൾ, അതിക്രമ സംഭവങ്ങൾ, ലഹരി ഉപയോഗം, കൊച്ചുകുട്ടികൾ പോലും ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ തുടങ്ങിയ പല […]Read More
Tags :Aided Schools
ടോം മാത്യു(പ്രസിഡന്റ്, കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് ) എയ്ഡഡ് സ്കൂള്‍ അധ്യാപക/അനധ്യാപക നിയമനാംഗീകാരങ്ങള്‍ അനന്തമായി നീളുന്നതും തടയപ്പെടുന്നതും ജധിപത്യമൂല്യങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ. എല്ലാ പൗരന്മാര്ക്കും തുല്യനീതി ഉറപ്പുവരുത്തുന്ന ഭരണഘടനാതത്വങ്ങളുടെ നഗ്നമായ ലംഘനമാണിത്. മുന്‍പേതന്നെ യുക്തിഭദ്രമോ സാമാന്യബുദ്ധിക്കു നിരക്കാത്തതോ ആയ മുട്ടുന്യായങ്ങള്‍ പറഞ്ഞ്, അശാസ്ത്രീയമായ ഉത്തരവുകളുടെ തുടര്‍ച്ചകളില്‍, അധ്യാപക നിയമനങ്ങള്‍ തടസപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. മാത്രമല്ല, ചില ഓഫീസുകളിലെ ഏതാനും ഉദ്യോഗസ്ഥര്‍ അവരുടെ താത്പര്യത്തിനോ നിലവാരത്തിനോ അനുസരിച്ച് ഉത്തരവുകള്‍ വളച്ചൊടിച്ച് നിയമന അപ്രൂവല്‍ നല്‍കരുതെന്ന് കരുതിക്കുട്ടി തീരുമാനിച്ചപോലെ […]Read More
ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMIസെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ ക്രൈസ്തവ മാനേജ്മെന്റുകളുടെ കീഴിലുള്ള എയ്ഡഡ് സ്കൂളുകളുമായി ബന്ധപ്പെട്ട് വളരെ വിചിത്രമായ ഒരു പരാതിയും കൗതുകകരമായ ഒരു അന്വേഷണ ഉത്തരവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ക്രൈസ്തവ വിശ്വാസികളായ അധ്യാപകർ സർക്കാരിന് അടയ്ക്കേണ്ട നികുതി അടയ്ക്കാതെ മുങ്ങി നടക്കുകയാണ്, ഇതിനകം സർക്കാരിന് നഷ്ടപ്പെട്ടത് പതിനായിരം കോടിയിൽപ്പരം രൂപയാണ് എന്നിങ്ങനെയുള്ള ആരോപണങ്ങളോടെ, ഇത് തിരിച്ചുപിടിക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണം എന്ന ആവശ്യവുമായി കോഴിക്കോട് സ്വദേശിയായ അബ്ദുൾ കലാം എന്ന […]Read More
ആർച്ചുബിഷപ്പ് മാർ തോമസ് തറയിൽ വിശുദ്ധ പോൾ ആറാമൻ മാർപാപ്പയുടെ സുപ്രസിദ്ധ വാക്യമാണ് ശീർഷകം. നീതി പുലർത്തപ്പെടുന്നിടത്താണു സമാധാനം നിലനിൽക്കുന്നത്. അനീതികൾക്കെതിരേ എല്ലായിടത്തും വിപ്ലവങ്ങൾ പൊട്ടിപ്പുറപ്പെട്ടു എന്നുവരില്ല, സമാധാനപ്രിയരായ ജനങ്ങൾ വലിയൊരളവുവരെ സംയമനം പാലിക്കും. അതേസമയം, സമൂഹത്തിൽ അസ്വസ്ഥതകൾ പുകഞ്ഞുകൊണ്ടിരിക്കും. ഇവ കണ്ടില്ലെന്നു നടിച്ചുകൊണ്ട് അനീതിയുടെ ചട്ടുകങ്ങളായി തുടരുന്നത് ജനാധിപത്യ സർക്കാരുകൾക്കു ഭൂഷണമല്ല. ദേശീയ, സംസ്ഥാന തലങ്ങളിൽ ക്രൈസ്തവ സമുദായവും കർഷകസമൂഹവും അഭിമുഖീകരിക്കുന്ന അനീതികളും വിവേചനങ്ങളും നിരവധിയാണ്. ദേശീയതലത്തിലുള്ള അനീതികൾ മതപരിവർത്തന നിരോധന നിയമങ്ങൾ ക്രൈസ്തവവേട്ടയ്ക്കായി ദുരുപയോഗിക്കപ്പെടുന്നു. […]Read More
തിരുവനന്തപുരം: എയ്ഡഡ് മേഖലയിലെ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് പുതിയ സര്‍ക്കുലര്‍ ഇറക്കും. വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശത്തെ ത്തുടര്‍ന്ന് ഇന്നലെ പൊതുവിദ്യാഭ്യാ സ ഡയറക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണു തീരുമാനം. സ്ഥിരം ഒഴിവുകളില്‍ ദിവസവേതന നിയമം നടത്താനുള്ള ഉത്തരവിനെ യോഗത്തില്‍ മാനേജര്‍മാര്‍ എതിര്‍ത്തു. മാനേജര്‍മാരുടെ ആശങ്കകള്‍ മനസിലാക്കുന്നുവെന്നും ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയെയും സര്‍ക്കാരിനെയും അറിയിക്കാമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു. രണ്ടു ദിവസത്തിനകം ആശങ്കകള്‍ പരിഹരിച്ചുകൊണ്ടുള്ള ഉത്തരവിറക്കും. അനുകൂലമായ നിലപാടുണ്ടാകുമെന്നാണ് […]Read More
ദീപിക എഡിറ്റോറിയൽ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കണമെന്നതിൽ ആർക്കുമില്ല എതിരഭിപ്രായം. പക്ഷേ, അതിനാവശ്യമായ ആളെ കിട്ടാത്തതിനാൽ ആയിരക്കണക്കിനു മറ്റ് അധ്യാപകരെ ബന്ദികളാക്കരുത്. ഭിന്നശേഷി സംവരണം ഉറപ്പാക്കുന്നതിനുള്ള കോടതി ഉത്തരവുകൾക്കും അതിന്റെ ചുവടുപിടിച്ചുള്ള സർക്കാർ നിർദേശങ്ങൾക്കും പിന്നാലെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങൾ സ്തംഭിച്ചിരിക്കുകയാണ്. ഭിന്നശേഷിക്കാർക്ക് നിശ്ചിത ശതമാനം സംവരണം മുൻകാല പ്രാബല്യത്തോടെ ഉറപ്പാക്കണമെന്ന കോടതിവിധിയെ മാനേജ്മെന്റുകൾ സ്വാഗതം ചെയ്യുകയാണ്. പക്ഷേ, പല വിഷയങ്ങളിലും യോഗ്യരായ അധ്യാപകരെ കിട്ടാനില്ല. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനു പകരം, ഭിന്നശേഷി […]Read More
മാർ. ജോസഫ് കല്ലറങ്ങാട്ട് നാട്ടിലെല്ലായിടത്തും വിദ്യാലയങ്ങൾ സ്ഥാപിച്ച് നടത്തിക്കൊണ്ടുപോകാൻ സർക്കാരിനു സാധിക്കാതെ വന്ന സാഹചര്യത്തിലാണ് കേരളത്തിൽ എയ്ഡഡ് സ്കൂളുകൾ എന്ന ഒരു വിഭാഗം രൂപം കൊണ്ടത്. അധ്യാപകർക്കുള്ള ശന്പളം സർക്കാർ കൊടുക്കുന്നതുകൊണ്ട് ഇന്നത് ഏറെ ആക്ഷേപങ്ങൾക്കിരയാകുന്നുണ്ട്. എന്നിരുന്നാലും കേരളത്തിലെ ഭൂരിഭാഗം രക്ഷിതാക്കളും കുട്ടികളും എയ്ഡഡ് മേഖലയെ ആശ്രയിക്കുന്നു എന്നത് എയ്ഡഡ് സ്കൂളുകൾക്ക് ഏറെ ഊർജം പകർന്നു നൽകുന്നു. വിദ്യാഭ്യാസരംഗത്ത് സർക്കാർ സ്കൂളുകളോടൊപ്പം ഉത്തരവാദിത്വവും സാമൂഹിക പ്രതിബദ്ധതയും പ്രകടിപ്പിക്കുന്ന എയ്ഡഡ് മാനേജ്മെന്റുകൾ സർക്കാരിൽനിന്നോ പൊതുസമൂഹത്തിൽനിന്നോ വേർതിരിഞ്ഞു നിൽക്കുന്നതോ എതിരിട്ടു […]Read More