KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Tags :KCBC

Church News

കെസിബിസി ജാഗ്രത സദസ് ഉദ്‌ഘാടനം ചെയ്തു

കെസിബിസി ജാഗ്രത കമ്മീഷന്റെ ആഭിമുഖ്യത്തിൽ പാലാരിവട്ടം പിഒസിയിൽ ആരംഭിച്ച പ്രതിമാസ ചർച്ചാവേദിയായ "കെസിബിസി ജാഗ്രത സദസി"ന്റെ ഭാഗമായി ക്രിസ്തീയ "ന്യൂനപക്ഷ അവകാശങ്ങൾ, വെല്ലുവിളികളും സാധ്യതകളും" എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കപ്പെട്ടു. കെസിബിസിയുടെ വിവിധ കമ്മീഷനുകളുടെയും വിവിധ സംഘടനകളുടെയും ഭാരവാഹികളുടെ സാന്നിധ്യത്തിൽ നടന്ന സമ്മേളനം മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഉദ്‌ഘാടനം ചെയ്തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അധ്യക്ഷത വഹിച്ച ജാഗ്രത സദസിൽ, ക്രൈസ്തവ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ നിയമിച്ച കമ്മീഷന്റെ ചെയർമാൻ ജസ്റ്റിസ് ജെ.ബി. കോശി […]Read More

Church Community Opinions Politics

ആനുകാലിക രാഷ്ട്രീയവും സഭയും

ഇന്ത്യൻ രാഷ്ട്രീയത്തിൽ മതമൗലിക പ്രത്യയശാസ്ത്രങ്ങളുടെ ആസൂത്രിതമായ  കടന്നുകയറ്റം ഉളവാക്കിയിരിക്കുന്ന ആശയക്കുഴപ്പങ്ങളും അവ്യക്തതകളും പൊതുജനങ്ങൾക്കിടയിൽ അടുത്ത കാലത്തായി  കൂടുതൽ വ്യക്തമാണ്. ഒരേസമയം പരസ്പരം കീഴടക്കാൻ ശ്രമിക്കുന്നതും, മറ്റെല്ലാത്തിനേയും ശത്രുതയോടെ കാണുന്നതും, ഒരിക്കലും പരസ്പരം പൊരുത്തപ്പെടാൻ കഴിയാത്തതുമായ വിവിധ തീവ്ര ചിന്താഗതികൾ തമ്മിലുള്ള തുറന്ന സംഘർഷം ഇവിടെ ആരംഭിച്ചുകഴിഞ്ഞു. ക്യാൻസർ ശരീരഭാഗങ്ങളിൽ പല തലങ്ങളിലും രീതികളിലും പടരുന്നതുപോലെ വിവിധ രൂപങ്ങളിലാണ് മതമൗലികരാഷ്ട്രീയത്തിൻറെ അനുരണനങ്ങൾ സമൂഹത്തിൽ പ്രകടമായിക്കൊണ്ടിരിക്കുന്നത്. ഈ ഘട്ടത്തിൽ ക്രൈസ്തവരുടെ, പ്രത്യേകിച്ച് കത്തോലിക്കാ സഭയുടെ രാഷ്ട്രീയ നിലപാടും സമീപനവും എപ്രകാരമായിരിക്കണം […]Read More

Church Communal Issues Kerala News

വിശുദ്ധ ബൈബിൾ അവഹേളിക്കപ്പെടാനിടയായ സംഭവം ദൗർഭാഗ്യകരം; കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പടണം: കെസിബിസി ജാഗ്രത

കാസർഗോഡ് സ്വദേശിയായ ഒരു വ്യക്തി ക്രൈസ്തവരുടെ വിശുദ്ധഗ്രന്ഥമായ ബൈബിളിനെ അവഹേളിക്കുകയും, എണ്ണയൊഴിച്ച് കത്തിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവം അതീവ ദൗർഭാഗ്യകരവും വേദനാജനകവുമാണ്. കേരളത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ ചിന്താഗതികളുടെയും അസഹിഷ്ണുതയുടെയും ദൃഷ്ടാന്തം കൂടിയാണ് ഇത്തരം സംഭവങ്ങൾ. ഇതുപോലുള്ള പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന തീവ്ര വർഗ്ഗീയസംഘടനകളും വ്യക്തികളും കേരളത്തെ കലാപഭൂമിയാക്കി മാറ്റാൻ കൂട്ടുനിൽക്കുകയാണ്. ലോകം മുഴുവനുമുള്ള ക്രൈസ്തവ സമൂഹത്തിന് വേദനയും ഭാരതത്തിന്റെ മതേതര പൈതൃകത്തിന് കളങ്കവുമായി മാറിയ പ്രസ്തുത സംഭവത്തെ അപലപിക്കാൻ സാമൂഹിക രാഷ്ട്രീയ നേതൃത്വങ്ങളും മറ്റു സമുദായങ്ങളും […]Read More

Church Opinions

“എംപറർ എമ്മാനുവൽ”, “സ്പിരിറ്റ് ഇൻ ജീസസ്” തുടങ്ങിയ സെക്ടുകളെ തള്ളിപ്പറഞ്ഞുകൊണ്ടും, അവയ്‌ക്കെതിരെ ശക്തമായ

സഭയുടെ ഔദ്യോഗിക പ്രബോധനങ്ങൾക്ക് വിരുദ്ധമായ ആശയങ്ങൾ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന "എംപറർ എമ്മാനുവൽ", "സ്പിരിറ്റ് ഇൻ ജീസസ്" തുടങ്ങിയ സെക്ടുകളെ തള്ളിപ്പറഞ്ഞുകൊണ്ടും, അവയ്‌ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിക്കൊണ്ടും കേരളകത്തോലിക്കാ മെത്രാൻ സമിതി 2009ൽ പുറപ്പെടുവിച്ച ഇടയലേഖനം.  2009 സെപ്റ്റംബർ ഇരുപതാം തിയ്യതി കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളിൽ ദിവ്യബലി മദ്ധ്യേ വായിച്ച ഇടയലേഖനം പുനഃപ്രസിദ്ധീകരിക്കുന്നു.     മിശിഹായിൽ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരേ, രണ്ടാം വത്തിക്കാൻ സൂനഹദോസിനു (1962-65) ശേഷം കത്തോലിക്കാ സഭയിൽ വിവിധങ്ങളായ ആത്മീയ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അവയിൽ […]Read More

International Kerala News

ബെനഡിക് പതിനാറമന്‍ പാപ്പയ്ക്ക് കെസിബിസിയുടെ പ്രണാമം

ബനഡിക്ട് പതിനാറമന്‍ മര്‍പാപ്പയ്ക്ക്  ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് കേരളകത്തോലിക്കാ സഭ.  പാലാരിവട്ടം പിഒസിയില്‍ നടന്ന അനുസ്മരണസമ്മേളത്തില്‍ കെസിബിസിയുടെ വൈസ് പ്രസിഡന്‍റും ഇരിങ്ങാലക്കുട ബിഷപ്പുമായ മാര്‍ പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. ബനഡിക്ട് പാപ്പയുടെ ഛായാ ചിത്രത്തില്‍  പുഷ്പാര്‍ച്ചന നടത്തി, തുടര്‍ന്നു പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ അജപാലകനായ ദൈവശാത്രജ്ഞമായിരുന്നു ബനഡിക്ട് പതിനാറമന്‍ മാര്‍പാപ്പയെന്നും വിഭാഗിക ചിന്തകള്‍ ഇല്ലാതാക്കി സഭയുടെ ഐക്യത്തിനുവേണ്ടി  പാപ്പ നിരന്തരം  പരിശ്രമിച്ചിരുന്നവെന്നും മാര്‍ പോളി കണ്ണൂക്കാടന്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്‍റെ ചിന്തകളും  ജീവിതരീതികളും പ്രബോധനങ്ങളും  വിശ്വാസജീവിതത്തെ അരക്കിട്ട് ഉറപ്പിക്കുന്നതായിരുന്നും […]Read More

Church Opinions Politics

സർക്കാരിന്റെ പ്രവൃത്തിദിനാഹ്വാനവും കെസിബിസിയുടെ അവധി പ്രഖ്യാപനവും: ഗാന്ധി ജയന്തിയോടനുബന്ധിച്ച വിവാദങ്ങൾക്ക് പിന്നിലെന്ത്?

ഒക്ടോബർ രണ്ട് ഞായറാഴ്‌ച അപ്രതീക്ഷിതമായി പ്രവൃത്തി ദിനമായി പ്രഖ്യാപിച്ച സർക്കാർ നടപടിയോട് ആദ്യഘട്ടത്തിൽ കേരള കത്തോലിക്കാ സഭ പ്രതിഷേധിക്കുകയും, പ്രതിഷേധം ഭരണനേതൃത്വം വകവയ്ക്കാതിരുന്ന സാഹചര്യത്തിൽ മെത്രാൻ സമിതി പ്രതികരിക്കുകയുമുണ്ടായി. അതേത്തുടർന്ന് ക്രൈസ്തവരുടെ ഞായറാഴ്ച ആചരണത്തെ അവഹേളിച്ചുകൊണ്ടും കത്തോലിക്കാ സഭയെയും നേതൃത്വത്തെയും ചോദ്യം ചെയ്തുകൊണ്ടും നിരവധിപ്പേരാണ് രംഗത്തുവന്നത്. വിവിധ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലും ചില മുഖ്യധാരാ മാധ്യമങ്ങളിലും നടന്ന ചർച്ചകൾ സഭയെയും ക്രൈസ്തവ വിശ്വാസത്തെയും കരിവാരിത്തേയ്ക്കുക ലക്‌ഷ്യം വച്ചുകൊണ്ടുള്ളതായിരുന്നു. സമൂഹനന്മ മാത്രം കാംക്ഷിച്ചുകൊണ്ട് നൂറ്റാണ്ടുകളായി ഈ സമൂഹത്തിൽ പ്രവർത്തനനിരതമായിരിക്കുന്ന ഒരു […]Read More

Kerala News

ജനബോധന യാത്ര-ബഹുജന മാർച്ചിന് പിന്തുണയുമായി കെസിബിസി

കൊച്ചി: വിഴിഞ്ഞത്തെ പ്രശ്നപരിഹാരത്തിനുള്ള ആത്മാർഥശ്രമം സർക്കാർ ഭാഗത്തു നിന്നുണ്ടാകണമെന്നും മത്സ്യത്തൊഴിലാളികളുടെ പ്രശ് നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടും 14 മുതൽ 18 വരെ മൂലമ്പിള്ളി മുതൽ വിഴിഞ്ഞം വരെ നടക്കുന്ന ജനബോധന യാത്ര-ബഹുജന മാർച്ചിന് പിന്തുണയുമായി കെസിബിസി. കെആർഎൽസിബിസിയുടെ (കേരള റീജിയൺ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിൽ ) ആഭിമുഖ്യത്തിലും തീരദേശ രൂപതകളുടെ നേതൃത്വത്തിലുമുള്ള മാർച്ചിൽ രൂപതകളിൽ നിന്നു സാധിക്കുന്നത് പ്ര തിനിധികൾ പങ്കെടുക്കണമെന്ന് കെസിബിസി പ്രസിഡന്റും സീറോ മ ലബാർസഭ മേജർ ആർച്ച്ബിഷപ്പുമായ കർദ്ദിനാൾ […]Read More

Kerala News

തീരദേശവാസികളുടെ പ്രതിസന്ധികൾ അതീവഗുരുതരം, സത്യസന്ധവും ക്രിയാത്മകവുമായ സർക്കാർ ഇടപെടലുകൾ അടിയന്തരമായി ഉണ്ടാകണം: കെ

 തുറമുഖവികസനത്തിൻറെ പേരിൽ വിഴിഞ്ഞത്തിന് സമീപത്തെ തീരപ്രദേശങ്ങളിൽ നിന്നും, പരമ്പരാഗതമായ ജീവനോപാധികളിൽ നിന്നും തീരദേശ ജനത പുറത്താക്കപ്പെടുന്ന ഇപ്പോഴത്തെ അവസ്ഥ കടുത്ത മനുഷ്യാവകാശ ലംഘനമാണ്. തുറമുഖവികസനത്തിൻറെ ഭാഗമായ നിർമ്മിതികളെത്തുടർന്നുള്ള പാരിസ്ഥിതിക ആഘാതവും അതിൻറെ പരിണിതഫലമായി പതിനായിരക്കണക്കിന് സാധാരണക്കാരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യവും അടിയന്തര പരിഗണന അർഹിക്കുന്നതാണ്. ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾമൂലം സംജാതമായിട്ടുള്ള കടുത്ത പരിസ്ഥിതിനാശം ന്യായീകരണമർഹിക്കുന്നതല്ല. കിലോമീറ്ററുകളോളം ഭാഗങ്ങളിൽ തീരം ഇല്ലാതാവുകയും കടൽ കയറി പുരയിടങ്ങളും റോഡുകളും നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. അതിജീവനത്തിനായും പരിസ്ഥിതിയുടെ സംരക്ഷണത്തിനായും സംഘടിക്കുന്നവരെ […]Read More

Kerala National News

കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് ബഫർസോൺ വിഷയത്തിൽ നിവേദനം നൽകി.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ശ്രീ ബുപേന്ദ്ര യാദവിന് ബഫർസോൺ വിഷയത്തിൽ കേരളത്തിലെ മലയോര കർഷകജനതയുടെ ആശങ്കകൾ അടങ്ങിയ നിവേദനം നൽകി. കെ സി ബി സി യുടെ ജസ്റ്റിസ് പീസ് ആൻറ് ഡവലപ്മെന്റ് കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ, ഇടുക്കി രൂപതയുടെ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി, കേരള കർഷക അതിജീവന സംയുക്ത സമിതി ചെയർമാൻ ഫാ. ജേക്കബ് മാവുങ്കൽ, സംസ്ഥാന […]Read More

Kerala News

ബഫര്‍സോണ്‍ – ‘ജനവാസമേഖല’ എന്നതിന് കൃത്യമായ നിര്‍വചനം നല്കണം : കെ.സി.ബി.സി

കൊച്ചി : ബഫര്‍സോണ്‍ വിഷയത്തില്‍ 3.6.22 ലെ സുപ്രീംകോടതി വിധിയെ തുടര്‍ന്നുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വനം വകുപ്പനെ ചുമതലയേല്പിച്ചുകൊണ്ട് 10.8.22 ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് അംഗീകാരിക്കാനാവാത്തതാണ്; ബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നതുമാകും. ആക്ഷേപങ്ങള്‍ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിക്ക് മുന്നില്‍ അറിയിക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. മൂന്ന് മാസം സമയത്തില്‍ ഇനി മൂന്ന് ആഴ്ച മാത്രം അവശേഷിക്കേ യാതൊരു തയ്യാറെടുപ്പും നടന്നതായി അറിവില്ല. ജനവാസ മേഖലകളെ ബഫര്‍സോണില്‍നിന്ന് ഒഴിവാക്കുമെന്ന് 10.8.22 ലെ ഉത്തരവില്‍ പറയുമ്പോഴും ജനവാസ […]Read More