ഡോ. ഫാ. മൈക്കിൾ പുളിക്കൽ CMI സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ ബനഡിക്ട് പതിനാറാമൻ പാപ്പയുടെ സ്ഥാനത്യാഗത്തെ തുടർന്ന് സമ്മേളിച്ച കോൺക്ലേവ് 2013 മാർച്ച് 13 ന് കത്തോലിക്കാ സഭയുടെ 266 ആമത്തെ തലവനെ പ്രഖ്യാപിച്ചപ്പോൾ ലോകം മുഴുവൻ ആ വ്യക്തി ആരാണെന്നന്വേഷിക്കുകയായിരുന്നു. അന്നോളം സ്വന്തം രാജ്യമായ അർജന്റീനയ്ക്ക് പുറത്ത് ആർക്കുംതന്നെ പരിചിതനായിരുന്നില്ലാതിരുന്ന കർദ്ദിനാൾ ജോർജ്ജ് മാരിയോ ബർഗോളിയോ ആയിരുന്നു അത്. അദ്ദേഹത്തെക്കുറിച്ചുള്ള ആദ്യ വിവരങ്ങൾ പുറത്തുവന്നപ്പോൾ ഒരുപക്ഷെ പലർക്കും ഇച്ഛാഭംഗം തോന്നിയിരിക്കണം. ബഹുഭൂരിപക്ഷവും ആഗ്രഹിച്ചതിനേക്കാൾ പ്രായക്കൂടുതലുള്ള […]Read More
Tags :Pope Francis
ഡോ. ആന്റണി പോൾ ഒരു ആത്മീയനേതാവ് എന്നതിനേക്കാളുപരി ലോക നേതാവ് എന്ന നിലയിലാണ് ഫ്രാൻസിസ് പാപ്പയെ ഈ ലോകം വീക്ഷിക്കുന്നത്. രാഷ്ട്രീയവും സാംസ്കാരികവും പാരിസ്ഥിതികവും സാമൂഹികവും എന്നിങ്ങനെ എല്ലാ വിഷയത്തിലും പാപ്പയുടെ വാക്കുകളെ ലോകം താൽപ്പര്യത്തോടെ ശ്രവിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ എന്ന സ്ഥാനം ഫ്രാൻസിസ് പാപ്പ അലങ്കരിച്ചു തുടങ്ങിയ 2013 മുതൽ കത്തോലിക്കാ സഭയുടെ വീക്ഷണങ്ങളെയും നിലപാടുകളെയും പ്രബോധനങ്ങളെയും ആഗോള മതേതര സമൂഹം കൂടുതൽ അടുത്തറിഞ്ഞു തുടങ്ങി. ചുരുങ്ങിയ കാലങ്ങൾക്കൊണ്ടാണ് അനിഷേധ്യനായ ഒരു […]Read More
ഫ്രാൻസിസ് മാർപാപ്പ ഇറ്റലിയിലെ ഏറ്റവും വിശ്വാസ്യതയുള്ള നേതാവ്
റോം: ഇറ്റലിയിലെ ഏറ്റവും വിശ്വാസ്യതയുള്ള നേതാവ് ഫ്രാൻസിസ് മാർപാപ്പയാണെന്നു സർവേ. ഡെമോപോളിസ് നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണു സർവേ നടത്തിയത്. ഈ മാസം നടന്ന സർവേയിൽ മൂവായിരത്തിലേറെ പേർ പങ്കെടുത്തു. ഇതിൽ 76 ശതമാനം പേർ മാർപാപ്പയുടെ നേതൃശേഷിയിൽ വിശ്വാസമർപ്പിച്ചു. സർവേയിൽ പങ്കെടുത്തവരിൽ 72 ശതമാനം പേർ തങ്ങൾ കത്തോലിക്കരാണെന്ന് വെളിപ്പെടുത്തി.Read More
വത്തിക്കാൻ സിറ്റി: ചരിത്രത്തില്‍ ആദ്യമായി റോമൻ കൂരിയയുടെ ഭാഗമായ ഡിക്കാസ്റ്ററിയുടെ അധ്യക്ഷ സ്ഥാനത്ത് വനിതയെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. സമർപ്പിത സമൂഹങ്ങൾക്കുവേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായി ഇറ്റാലിയന്‍ സ്വദേശിനിയായ സിസ്റ്റർ സിമോണ ബ്രാംബില്ലയെയാണ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചിരിക്കുന്നത്. വത്തിക്കാനിലെ നേതൃപദവികളിൽ വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിക്കൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പയുടെ ചരിത്ര നിയമനങ്ങളില്‍ നാഴികകല്ലാണ് സിസ്റ്റര്‍ സിമോണയുടെ നിയമനം. സ്പെയിന്‍ സ്വദേശിയും സലേഷ്യന്‍ സന്യാസ സമൂഹാംഗവുമായ കർദ്ദിനാൾ ഏഞ്ചൽ ഫെർണാണ്ടസിനെ പ്രോ-പ്രിഫെക്റ്റ് ആയും തിരഞ്ഞെടുത്തിട്ടുണ്ട്. കൺസോളറ്റ മിഷ്ണറി സന്യാസ […]Read More
വത്തിക്കാൻ സിറ്റി: എളിമ, അത്ഭുതം, സന്തോഷം എന്നിവയോടുകൂടി ക്രിസ്തുവിന്റെ പാത പിന്തുടരാൻ നവ കർദിനാൾമാരോടു ഫ്രാൻസിസ് മാർപാപ്പ. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ 21 പേരെ കർദിനാൾ തിരുസംഘത്തിലേക്ക് ഉയർത്തിയശേഷം വിശുദ്ധ കുർബാനമധ്യേ വചനസന്ദേശം നൽകുകയായിരുന്നു മാർപാപ്പ. ക്രിസ്തുവിന്റെ ജറൂസലെമിലേക്കുള്ള പ്രവേശനം ലോകകാര്യങ്ങൾക്കായല്ലായിരുന്നുവെന്നും ദൈവമഹത്വത്തിനു വേണ്ടിയായിരുന്നുവെന്നും മാർപാപ്പ പറഞ്ഞു. ഇതുപോലെ നിങ്ങളും ദൈവത്തിനു കേന്ദ്രസ്ഥാനം നൽകണം. ഐക്യം വളർത്തുകയും വേണം. നമ്മെ പുനർനിർമിക്കാൻ വേണ്ടിയാണു ക്രിസ്തു കുരിശിൽ മരിച്ചത്. അതിനായി ക്രിസ്തു ബുദ്ധിമുട്ടേറിയ പാത സ്വീകരിച്ചു. അത് കാൽവരിയിലേക്കു […]Read More
ഭാരതസഭയ്ക്ക് കൃപയുടെ നിറവായി ചങ്ങനാശേരി അതിരൂപതാംഗം ആർച്ച്ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാട് കർദിനാൾസംഘത്തിന്റെ ഭാഗമായി. ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി 8.30ന് (വത്തിക്കാൻ സമയം വൈകുന്നേരം നാല്) വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന കൺസിസ്റ്ററിയിൽ മാർ കൂവക്കാട്ട് ഉൾപ്പെടെ 21 പേരെ ഫ്രാൻസിസ് മാർപാപ്പ കർദിനാൾ പദവിയിലേക്ക് ഉയർത്തി. പ്രതിജ്ഞയ്ക്കുശേഷം ഓരോരുത്തരെയും മാർപാപ്പയുടെ അടുത്തേക്ക് ക്ഷണിക്കുകയായിരുന്നു. സ്ഥാനികചിഹ്നങ്ങളായ മുടിയും മോതിരവും സ്ഥാനികദേവാലയം നിശ്ചയിച്ചുകൊണ്ടുള്ള ബൂളയും മാർപാപ്പ നവ കർദിനാൾമാർക്കു നൽകി അവരെ ആശീർവദിച്ചു. ഇരുപതാമതായാണ് […]Read More
ഫെബ്രുവരി മൂന്നിന് കുട്ടികളുടെ അവകാശത്തിനുവേണ്ടിയുള്ള ലോക സമ്മേളനം
വത്തിക്കാന്‍: 2025 ഫ്രെബുവരി മൂന്നിന് കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ലോക സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. നവംബർ 20 ബുധനാഴ്ച നടന്ന പൊതുസമ്പര്‍ക്ക പരിപാടിക്കിടെയായിരുന്നു മാര്‍പാപ്പയുടെ പ്രഖ്യാപനം. ‘സ്നേഹിക്കുക, സംരക്ഷിക്കുക’എന്നതായിരിക്കും സമ്മേളനത്തിന്റെ വിഷയം. യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതു സംബന്ധിച്ച് സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് മാര്‍പാപ്പ പറഞ്ഞു. കുട്ടികളുടെയും കൗമാരക്കാരുടെയും അവകാശങ്ങള്‍ക്കുവേണ്ടിയുള്ള അന്താരാഷ്ട്ര ദിനമായിരുന്നു നവംബർ 20. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് നവംബര്‍ 20 അന്താരാഷ്ട്രദിനമായി ആചരിക്കുന്നത്. വത്തിക്കാന്‍ ചത്വര ത്തില്‍ നടന്ന പൊതുസമ്പര്‍ക്ക […]Read More
മാർപാപ്പമാരുടെ മൃതസംസ്കാര ചടങ്ങുകൾ ലളിതമാക്കി: പുസ്തകത്തിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കി
2024 ഏപ്രിൽ 29 ന് ഫ്രാൻസിസ് പാപ്പ അംഗീകാരം നൽകിയതിനെത്തുടർന്ന്, മാർപാപ്പമാരുടെ മൃതസംസ്കാര ചടങ്ങുകൾക്കായുള്ള പുസ്തകത്തിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കി. നവംബർ നാലിന് ഇതിന്റെ പ്രഥമ കോപ്പി ഫ്രാൻസിസ് പാപ്പ സ്വീകരിച്ചുവെന്ന് ആരാധനാക്രമ ചടങ്ങുകൾക്കായുള്ള വത്തിക്കാനിലെ ഓഫീസ് അറിയിച്ചു. ഇതേ ഓഫീസാണ് പാപ്പയുടെ നിർദേശപ്രകാരം പുതുക്കിയ പുസ്തകത്തിന്റെ എഡിറ്റിങ് പൂർത്തിയാക്കിയത്. പുതുക്കിയ ക്രമമനുസരിച്ച്, പാപ്പയുടെ മുറിയിലല്ല, സ്വകാര്യചാപ്പലിൽ വച്ചായിരിക്കും മരണം സ്ഥിരീകരിക്കുക. മരണശേഷം മൃതശരീരം തുറന്ന പെട്ടിക്കുള്ളിൽ സൂക്ഷിക്കുക, വിശ്വാസികൾക്ക് വണക്കത്തിനായി തുറന്ന പെട്ടിയിൽത്തന്നെ പാപ്പയുടെ ശരീരം […]Read More
മെച്ചപ്പെട്ട ഒരു സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥിതി വളർത്തണമെന്ന് COP 29 സമ്മേളനത്തിൽ കർദിനാൾ പരോളിൻ
ലോകത്തെ അസമത്വങ്ങളുടെ മുന്നിൽ കൂടുതൽ ഔദാര്യതയോടെ പെരുമാറാനും പാവപ്പെട്ട രാജ്യങ്ങളുടെമേൽ കൂടുതൽ ഭാരമേറ്റുന്ന സാമ്പത്തികബാധ്യതകളും കടങ്ങളും എഴുതിത്തള്ളാനും, സാമ്പത്തികമായി മുന്നിൽനിൽക്കുന്ന രാഷ്ട്രങ്ങളെ ഫ്രാൻസിസ് പാപ്പയുടെ പേരിൽ ആഹ്വാനം ചെയ്ത് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ. അസർബൈജാനിലെ ബാകുവിൽ നവംബർ 11 മുതൽ 22 വരെ തീയതികളിൽ നടന്നുവരുന്ന COP 29 ന്റെ സമ്മേളനത്തിലേക്കായി ഫ്രാൻസിസ് പാപ്പ തയ്യാറാക്കിയ സന്ദേശം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കവെയാണ്, മെച്ചപ്പെട്ട ഒരു സാമൂഹ്യവ്യവസ്ഥയുടെ ആവശ്യത്തെക്കുറിച്ച് വത്തിക്കാൻ നയതന്ത്രജ്ഞൻ സംസാരിച്ചത്. സാമ്പത്തിക കടങ്ങൾ […]Read More
വലിയ ഒരു നിയോഗത്തോടെയുള്ള ജീവിതമാണ് മാധ്യമപ്രവര്‍ത്തകരുടേതെന്ന് ഫ്രാന്‍സിസ് പാപ്പാ. പരസ്പരബന്ധത്തിന്റെ പാലങ്ങള്‍ പണിയാനും, സമൂഹത്തില്‍ കൂട്ടായ്മ വളര്‍ത്താനും, വര്‍ത്തമാനകാലകാര്യങ്ങളില്‍ സജീവമായി ഇടപെടാനുമുള്ള ഉത്തരവാദിത്വമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ളത്. വത്തിക്കാന്‍ വാര്‍ത്താവിനിമയകാര്യാലയത്തിലെ പ്രവര്‍ത്തകര്‍ക്ക് അനുവദിച്ച കൂടിക്കാഴ്ചയില്‍ സംസാരിക്കവെയാണ് മാധ്യമപ്രവര്‍ത്തകര്‍ കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളെക്കുറിച്ച് പാപ്പാ ഓര്‍മ്മിപ്പിച്ചത്. ഹൃദയങ്ങള്‍ തമ്മിലുള്ള ആശയവിനിമയമെന്ന സ്വപ്‌നത്തെക്കുറിച്ച് പറഞ്ഞ പാപ്പാ, നമ്മുടെ സഹോദരങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ മുന്നില്‍ മുറിവേല്‍ക്കാന്‍ തയ്യാറാകുന്ന ഒരു ശൈലിയോടെയും, കൂടുതല്‍ ധൈര്യത്തോടെയും എല്ലായിടങ്ങളിലേക്കുമെത്താനും, സ്വന്തം ആശയങ്ങളേക്കാള്‍, സത്യസന്ധതയോടും തീക്ഷണതയോടും കൂടെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ സാധിക്കണമെന്ന് […]Read More