KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Year: 2023

Opinions Politics Social Issues

കേരളത്തിലെ മാലിന്യ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം ആവശ്യം

ഭരണകൂടങ്ങളുടെ വിവിധ പ്രവർത്തനപദ്ധതികളിൽ ഏറ്റവുമധികം പ്രാധാന്യം കൽപ്പിക്കപ്പെടേണ്ടത് അടിസ്ഥാന സൗകര്യ വികസനങ്ങൾക്കാണ്. അവയിൽ പ്രധാനമാണ് മാലിന്യ ശേഖരണത്തിനും ശാസ്ത്രീയമായ സംസ്കരണതിനുമുള്ള സംവിധാനങ്ങൾ. കാലങ്ങളായി തുടരുന്ന കൊച്ചിയിലെ മലിനീകരണ പ്രശ്നവും ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ പ്രതിസന്ധികളും അടിയന്തിരമായി പരിഹരിക്കപ്പെടുന്നതോടൊപ്പം കേരളത്തിന്റെ വിവിധ മേഖലകളിലെ ചെറുതും വലുതുമായ പട്ടണങ്ങളിലെയും മലിനീകരണ പ്രതിസന്ധികൾ പരിഹരിക്കപ്പെടുകയും മാലിന്യ സംസ്കരണം ശാസ്ത്രീയമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഏറ്റവും ഉയർന്ന പരിഗണന നൽകി കൈകാര്യം ചെയ്യപ്പെടേണ്ട മാലിന്യ സംസ്കരണ വിഷയത്തെ ഉദാസീനതയോടെ സമീപിക്കുന്ന ഭരണകൂടനിലപാടുകൾ പ്രതിഷേധാർഹവും […]Read More

Church Community Opinions Politics

ആനുകാലിക രാഷ്ട്രീയവും സഭയും

ഇന്ത്യൻ രാഷ്ട്രീയത്തിൽ മതമൗലിക പ്രത്യയശാസ്ത്രങ്ങളുടെ ആസൂത്രിതമായ  കടന്നുകയറ്റം ഉളവാക്കിയിരിക്കുന്ന ആശയക്കുഴപ്പങ്ങളും അവ്യക്തതകളും പൊതുജനങ്ങൾക്കിടയിൽ അടുത്ത കാലത്തായി  കൂടുതൽ വ്യക്തമാണ്. ഒരേസമയം പരസ്പരം കീഴടക്കാൻ ശ്രമിക്കുന്നതും, മറ്റെല്ലാത്തിനേയും ശത്രുതയോടെ കാണുന്നതും, ഒരിക്കലും പരസ്പരം പൊരുത്തപ്പെടാൻ കഴിയാത്തതുമായ വിവിധ തീവ്ര ചിന്താഗതികൾ തമ്മിലുള്ള തുറന്ന സംഘർഷം ഇവിടെ ആരംഭിച്ചുകഴിഞ്ഞു. ക്യാൻസർ ശരീരഭാഗങ്ങളിൽ പല തലങ്ങളിലും രീതികളിലും പടരുന്നതുപോലെ വിവിധ രൂപങ്ങളിലാണ് മതമൗലികരാഷ്ട്രീയത്തിൻറെ അനുരണനങ്ങൾ സമൂഹത്തിൽ പ്രകടമായിക്കൊണ്ടിരിക്കുന്നത്. ഈ ഘട്ടത്തിൽ ക്രൈസ്തവരുടെ, പ്രത്യേകിച്ച് കത്തോലിക്കാ സഭയുടെ രാഷ്ട്രീയ നിലപാടും സമീപനവും എപ്രകാരമായിരിക്കണം […]Read More

Community Opinions Social Issues

സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹ രജിസ്‌ട്രേഷൻ: ഭേദഗതികൾ അനിവാര്യം

സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹ രജിസ്‌ട്രേഷൻ സംബന്ധിച്ച്നിർണ്ണായകമായ ഒരു നിരീക്ഷണം നടത്തിയിരിക്കുകയാണ് കേരള ഹൈക്കോടതി. വിദേശ ജോലിയുടെ ഇടവേളയിൽ നാട്ടിലെത്തി വിവാഹിതരാകുന്ന യുവജനങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഒരുമാസത്തെ നോട്ടീസ് പിരീഡ് ആവശ്യമുണ്ടോ എന്നാണ് കോടതി സർക്കാരിനോട് ചോദിച്ചിരിക്കുന്നത്. കോടതിയുടെ നിരീക്ഷണം യുക്തവുമാണ്. 1954 ലെ സ്‌പെഷ്യൽ മാര്യേജ് ആക്ട് വിഭാവനം ചെയ്തിരിക്കുന്നത് മതാചാരങ്ങൾക്ക് അതീതമായി വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്കും മതാന്തര വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയാണ്. ഏതെങ്കിലും മതങ്ങളുടെ ആചാരങ്ങൾ പ്രകാരം വിവാഹിതരാകുന്നവർക്കുവേണ്ടി ഹിന്ദു, മുസ്‌ലീം, […]Read More

Community Opinions Politics Social Issues

വോട്ടുബാങ്കിന് ഇരയാകുന്ന ന്യൂനപക്ഷക്ഷേമം

സം​​​​സ്ഥാ​​​​ന ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ക്ഷേ​​​​മ വ​​​​കു​​​​പ്പ് മു​​​​ഖ്യ​​​​മ​​​​ന്ത്രിത​​​​ന്നെ കൈ​​​​കാ​​​​ര്യം ചെ​​​​യ്യ​​​​ണം എ​​​​ന്ന​​​​ത് വി​​​​വി​​​​ധ ക്രൈ​​​​സ്ത​​​​വ പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ 2021 ലെ ​​​​നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​​മ്പാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ലെ എ​​​​ല്ലാ മു​​​​ന്ന​​​​ണി നേ​​​​തൃ​​​​ത്വ​​​​ങ്ങ​​​​ളോ​​​​ടും ഉ​​​​ന്ന​​​​യി​​​​ച്ച ആ​​​​വ​​​​ശ്യ​​​​മാ​​​​യി​​​​രു​​​​ന്നു. ന്യൂന​​​​പ​​​​ക്ഷ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല ഏ​​​​തെ​​​​ങ്കി​​​​ലും ക്രൈ​​​സ്ത​​​വ​​​നെ ഏ​​​​ൽ​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നോ ക്രി​​​​സ്ത്യാ​​​​നി​​​​ക​​​​ൾ​​​​ക്കു മാ​​​​ത്രം പ്ര​​​​ത്യേ​​​​ക ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നോ ക്രൈ​​​​സ്ത​​​​വപ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ല. എ​​​​ന്നാ​​​​ൽ, ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വ​​​​കു​​​​പ്പ് നി​​​​ഷ്പ​​​​ക്ഷ​​​​വും നീ​​​​തി​​​​പൂ​​​​ർ​​​​വ​​​​കവു​​​​മാ​​​​യി എ​​​​ല്ലാ വി​​​​ജ്ഞാ​​​​പി​​​​ത ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളെ​​​​യും തു​​​​ല്യ​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ച്ചു​​​​കൊ​​​​ണ്ട് മു​​​​ന്നോ​​​​ട്ടു​​​​പോ​​​​ക​​​​ണ​​​​മെ​​​​ന്നും അ​​​​തി​​​​ന് മു​​​​ഖ്യ​​​​മ​​​​ന്ത്രിത​​​​ന്നെ അ​​​​ത് കൈ​​​​കാ​​​​ര്യം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നും മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക്രൈ​​​​സ്ത​​​​വസ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ പൊ​​​​തു​​​​വാ​​​​യ ആ​​​​വ​​​​ശ്യം. പി​​​​ണ​​​​റാ​​​​യി […]Read More

Opinions Politics Religious

മതസ്വാതന്ത്ര്യം ഇന്നത്തെ ഭാരതത്തിൽ

നിലവിലെ സാഹചര്യങ്ങൾ നൽകുന്ന സൂചനകൾ പ്രകാരം ഇന്ത്യയിൽ ഒരു മതരാഷ്ട്ര സ്ഥാപനത്തിന് ചിലർ ലക്ഷ്യമിടുന്നുണ്ടോ എന്ന സംശയം അടിസ്ഥാനമില്ലാത്തതല്ല. അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന അസഹിഷ്ണുത, അന്യമത വിദ്വേഷം, ആൾക്കൂട്ട ആക്രമണങ്ങൾ, വ്യാജ പ്രചരണങ്ങൾ എന്നിവയ്ക്ക് മുന്നിൽ ഭരണകൂടങ്ങളും നിയമപാലകരും നീതിപീഠവും നിഗൂഢമായ നിശബ്ദത പുലർത്തുന്നു. നിർബ്ബന്ധിത മതപരിവർത്തനം നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ബി ജെ പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇപ്പോഴും വാദം തുടരുകയാണ്. ഇന്ത്യയിൽ വ്യാപകമായി നിർബ്ബന്ധിത […]Read More

Church Communal Issues Kerala News

വിശുദ്ധ ബൈബിൾ അവഹേളിക്കപ്പെടാനിടയായ സംഭവം ദൗർഭാഗ്യകരം; കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പടണം: കെസിബിസി ജാഗ്രത

കാസർഗോഡ് സ്വദേശിയായ ഒരു വ്യക്തി ക്രൈസ്തവരുടെ വിശുദ്ധഗ്രന്ഥമായ ബൈബിളിനെ അവഹേളിക്കുകയും, എണ്ണയൊഴിച്ച് കത്തിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവം അതീവ ദൗർഭാഗ്യകരവും വേദനാജനകവുമാണ്. കേരളത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ ചിന്താഗതികളുടെയും അസഹിഷ്ണുതയുടെയും ദൃഷ്ടാന്തം കൂടിയാണ് ഇത്തരം സംഭവങ്ങൾ. ഇതുപോലുള്ള പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന തീവ്ര വർഗ്ഗീയസംഘടനകളും വ്യക്തികളും കേരളത്തെ കലാപഭൂമിയാക്കി മാറ്റാൻ കൂട്ടുനിൽക്കുകയാണ്. ലോകം മുഴുവനുമുള്ള ക്രൈസ്തവ സമൂഹത്തിന് വേദനയും ഭാരതത്തിന്റെ മതേതര പൈതൃകത്തിന് കളങ്കവുമായി മാറിയ പ്രസ്തുത സംഭവത്തെ അപലപിക്കാൻ സാമൂഹിക രാഷ്ട്രീയ നേതൃത്വങ്ങളും മറ്റു സമുദായങ്ങളും […]Read More

Opinions Politics Social Issues

സ്‌പെഷ്യൽ മാര്യേജ് ആക്ടിന്റെ ദുരുപയോഗം തടയണം

സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന വിവാഹങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുകയും അപാകതകൾ പരിഹരിക്കുകയും വേണം.  ഇന്ത്യയിൽ മത വ്യത്യാസമില്ലാതെ പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും സ്വതന്ത്രമനസോടെ വിവാഹിതരാകാൻ അനുവാദം നൽകുന്ന നിയമമാണ് സ്‌പെഷ്യൽ മാര്യേജ് ആക്ട് 1954. രജിസ്‌ട്രേഷൻ വകുപ്പിന് കീഴിലുള്ള രജിസ്ട്രാർ ഓഫീസുകളിലാണ് ഈ നിയമപ്രകാരമുള്ള വിവാഹ രജിസ്‌ട്രേഷനും നടക്കുന്നത്. ഏതൊരു സംസ്ഥാനത്തെയും ഏതെങ്കിലും ഒരു രജിസ്ട്രാർ ഓഫീസിന്റെ പരിധിയിൽ മുപ്പത് ദിവസമെങ്കിലും താമസിച്ചതായി തെളിയിക്കുന്ന രേഖ ഹാജരാക്കിയാൽ വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. തുടർന്ന് […]Read More

National News

മതപരിവർത്തന നിരോധന നിയമത്തിന് തിരിച്ചടി

എല്ലാ മതപരിവർത്തനങ്ങളും നിയമ വിരുദ്ധമല്ലെന്ന് സുപ്രീം കോടതി ന്യൂ‍‍‍ഡൽഹി: മധ്യ പ്രദേശ് മതപരിവർത്തന നിരോധന നിയമത്തിലെ 10ാം വകുപ്പ് റദ്ദാക്കിയ ഹൈകോടതി വിധിയെ പിൻ താങ്ങി കൊണ്ട് സുപ്രിം കോടതി.  ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പിൽ സുപ്രീം കോടതി തളളി. എല്ലാ മതപരിവർത്തനങ്ങളും നിയമ വിരുദ്ധമല്ലന്ന് എം ആർ ആർഷാ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മതം മാറുന്നതിന് മജിസ്ട്രേറ്റിന്റെ മുൻകൂർ അനുമതി തേടണമെന്നും, ഒന്നു മുതൽ അഞ്ചു വർഷം വരെ കഠിന തടവും 50,000 […]Read More

International News Pope Francis

ഉക്രൈനുവേണ്ടി വീണ്ടും പ്രാർത്ഥനകൾ അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പായും ഉക്രൈനിലെ കത്തോലിക്കാസഭയും

ജനുവരി 11 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതു കൂടിക്കാഴ്ചാവേളയിൽ, ഉക്രൈൻ ജനതയ്ക്കുവേണ്ടി ഫ്രാൻസിസ് പാപ്പാ പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്തു. കഠിനമായ പീഡനങ്ങളിലൂടെ കടന്നുപോകുന്ന ഉക്രൈനെ മറക്കാതിരിക്കാമെന്നും, ദുരിതങ്ങളിലൂടെ കടന്നുപോകുന്ന അവിടുത്തെ ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാമെന്നും ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു. ജനുവരി 11 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതു കൂടിക്കാഴ്ചാവേളയിൽ ആളുകളെ ഇറ്റാലിയൻ ഭാഷയിൽ അഭിസംബോധന ചെയ്യവെയാണ് ഉക്രയിൻജനതയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ ഏവരോടും ആവശ്യപ്പെട്ടത്.ബെലാറസ് രാജ്യത്ത്, ജനതകളുടെ മാതാവ് എന്ന പേരിൽ അറിയപ്പെടുന്ന പരിശുദ്ധ അമ്മയുടെ ഐക്കണിന് മുൻപിൽ […]Read More

International News Pope Francis

മനുഷ്യകേന്ദ്രീകൃതമായ സാങ്കേതികവിദ്യയുടെ വികസനത്തിന് മതങ്ങൾ സഹായിക്കണം: ഫ്രാൻസിസ് പാപ്പാ

നിർമ്മിത ബുദ്ധിയുടെ ഉപയോഗത്തിലെ ധാർമ്മികതയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന റോം ആഹ്വാനമെന്ന രേഖ സംബന്ധിച്ച് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം. മനുഷ്യനെ കേന്ദ്രീകരിച്ചുള്ള സാങ്കേതികവിദ്യയുടെ വികസനത്തിൽ മതങ്ങൾ തങ്ങളുടേതായ പങ്കുവഹിക്കണമെന്നും, ഇതിനായി അൽഗോരിതങ്ങളുടെ ഉപയോഗത്തിൽ ധാർമികതയെ സംബന്ധിച്ച് ചിന്തകൾ പങ്കുവയ്ക്കണമെന്നും ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് റോമിന്റെ ആഹ്വാനം എന്ന രേഖയിൽ കത്തോലിക്കരും, യഹൂദരും, ഇസ്ലാം മതവിശ്വാസികളുമായ ആളുകൾ സംയുക്തമായി ഒപ്പിട്ടത്, പ്രതീക്ഷയുടെ അടയാളമാണെന്നും പാപ്പാ പ്രസ്താവിച്ചു. ജനുവരി പത്തിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ്, സാങ്കേതികവിദ്യയുടെ […]Read More