KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Year: 2024

Church International News

സഭ സ്ത്രീസമൂഹത്തെ ശക്തിപ്പെടുത്തണം: വിശ്വാസ പ്രബോധന കാര്യാലയം അധ്യക്ഷൻ

സഭയിലെ സ്ത്രീ നേതൃത്വങ്ങളും ശുശ്രൂഷാ മേഖലകളും അംഗീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യാൻ ഉറച്ച നടപടികൾ കത്തോലിക്കാ സഭ കൈക്കൊള്ളണമെന്ന് വിശ്വാസ പ്രബോധന കാര്യാലയം അധ്യക്ഷൻ കാർഡിനൽ വിക്ടർ മാനുവൽ ഫെർണാണ്ടസ്. ഒക്ടോബർ 24 വ്യാഴാഴ്ച സിനഡിൽ പങ്കെടുത്ത നൂറോളം മെത്രാന്മാർക്ക് മുന്നിൽ സംസാരിക്കുകയായിരുന്നു ആദ്ദേഹം. സ്ത്രീശാക്തീകരണത്തിനുള്ള ശക്തമായ നടപടികൾക്കായി ഇനി നാം കാത്തിരിക്കുന്നതിൽ അർഥമില്ലെന്നും എന്നാൽ, സ്ത്രീ പൗരോഹിത്യം സംബന്ധിച്ച ആവശ്യങ്ങളെയും സഭയിലെ സ്ത്രീ സമൂഹത്തിന്റെ ദൗത്യങ്ങളെയും വേറിട്ടു കാണണമെന്നും കാർഡിനൽ ഫെർണാണ്ടസ് കൂട്ടിച്ചേർത്തു.Read More

Community Opinions Politics Social Issues

സർക്കാർ ജോലിയിലെ സമുദായ പ്രാതിനിധ്യം: അവകാശവാദങ്ങളും മറുചോദ്യങ്ങളും

ജെയിംസ് വടക്കൻ പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തില്‍ ശ്രീ. വി. ഉബൈദുള്ള എം.എല്‍.എ. ചോദിച്ച 2851-ാം നമ്പര്‍ നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യം “സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളിലെ പിന്നാക്ക വിഭാഗ പ്രാതിനിധ്യത്തെ” സംബന്ധിച്ചായിരുന്നു. 25.06.2024 ല്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ ക്ഷേമവും ദേവസ്വവും പാര്‍ലമെന്ററി കാര്യവും വകുപ്പ് മന്ത്രി ശ്രീ. കെ. രാധാകൃഷ്ണന്‍ അതിനുള്ള വിശദമായ മറുപടിയും നല്‍കി. കഴിഞ്ഞ 25 വര്‍ഷക്കാലത്തിനിടയില്‍ സര്‍ക്കാര്‍ മേഖലയിലെ ജാതി (കമ്മ്യൂണിറ്റി) അടിസ്ഥാനത്തിലുള്ള ആദ്യ ഔദ്യോഗിക കണക്കാണിത്. […]Read More

Church International News Pope Francis

നമുക്കു വേണ്ടത്‌ കര്‍മനിരതയായ സഭ: ഫ്രാൻസിസ് മാർപ്പാപ്പ

വത്തിക്കാന്‍: നമ്മുടെ കാലഘട്ടം അഭിമുഖീകരിക്കുന്ന അടിയന്തര പ്രശ്നങ്ങള്‍ക്കു നേരേ കണ്ണടയ്ക്കാതെ ലോകത്തിന്റെ നിലവിളി കേള്‍ക്കുന്ന ഒരു സഭ വേണമെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ. സിനഡാത്മകതയെ ആസ്പദമാക്കി നടന്നുവന്ന ആഗോള സിനഡിനു സമാപനം കുറിച്ച്‌ ഒക്ടോബർ 27 ഞായറാഴ്ച വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ്‌ ബസിലിക്കയില്‍ നടന്ന വിശുദ്ധ കുര്‍ബാന മധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. ഒരു സിനഡല്‍ സഭ ക്രിസ്തുവിനെപ്പോലെ ആവശ്യമുള്ളവരെ സേവിക്കുന്നതില്‍ കര്‍മനിരതമായിരിക്കണം. നമുക്കു വേണ്ടത്‌ ഉദാസീനവും പരാജയപ്പെടുന്നതുമായ ഒരു സഭയല്ല, മറിച്ച്‌ ലോകത്തിന്റെ നിലവിളി കേള്‍ക്കുകയും കര്‍ത്താവിനെ […]Read More

National News

മഹാരാഷ്ട്രയിൽ 164 സിറ്റിംഗ് എംഎൽഎമാർ ക്രിമിനൽ പശ്ചാത്തലമുള്ളവർ എന്ന് റിപ്പോർട്ട്

മഹാരാഷ്ട്രയിൽ 164 സിറ്റിംഗ് എംഎല്‍എമാര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും അവരില്‍ 106 പേര്‍ ഗുരുതര ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും സ്വത്രന്ത ഗവേഷണ ഏജന്‍സികളുടെ പഠനറിപ്പോര്‍ട്ട്‌. ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള ബിജെപിയില്‍ തന്നെയാണ്‌ ക്രിമിനലുകളുടെ (62) എണ്ണവും കൂടുതല്‍. 2019ല്‍ 272 സ്ഥാനാര്‍ഥികള്‍ നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ അവലോകനം ചെയ്ത്‌ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്‌ റിഫോംസ്‌ (എഡിആര്‍), മഹാരാഷ്ട്ര ഇലക്ഷന്‍ വാച്ച്‌ എന്നിവര്‍ ചേര്‍ന്ന്‌ പുറത്തുവിട്ട പഠനത്തിലാണ്‌ ഈ വിവരങ്ങളുള്ളത്‌.Read More

International News

ഗർഭഛിദ്രം: അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ നിലപാടിനെതിരെ പ്രതിഷേധവുമായി പ്രൊ ലൈഫ് സംഘടനകൾ

ഗർഭച്ഛിദ്ര വിഷയത്തിൽ മതവിശ്വാസികളായ ആരോഗ്യപ്രവർത്തകർക്കും ആശുപത്രികൾക്കും എതിരെ നിലപാട് സ്വീകരിച്ച അമേരിക്കൻ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെതിരെ പ്രോ-ലൈഫ് ഗ്രൂപ്പുകൾ. മതപരമായ കാരണങ്ങൾ കൊണ്ട് ഗർഭച്ഛിദ്രത്തിനുള്ള ഇളവുകളെ താൻ പിന്തുണയ്ക്കുന്നില്ലെന്നും തിരഞ്ഞെടുക്കപ്പെട്ടാൽ ഗർഭച്ഛിദ്ര അവകാശങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും കമല ഹാരിസ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അടിസ്ഥാന സ്വാതന്ത്ര്യത്തിൽ ഇളവുകൾ നൽകില്ലെന്നാണ് കമല ഹാരിസ് അഭിമുഖത്തിൽ പറഞ്ഞത്. ഗർഭച്ഛിദ്രത്തെ നിരപരാധികളായ കുഞ്ഞുങ്ങളുടെ ജീവൻ അപഹരിക്കുന്ന പാപമായി കാണുന്ന, മതവിശ്വാസികളായ ഡോക്ടർമാർക്കും […]Read More

Church International News

ക്രൈസ്തവർക്കെതിരെ ലോകമെമ്പാടും അതിക്രമങ്ങൾ വർധിക്കുന്നു: ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ വർദ്ധിച്ച തോതിലുള്ള അക്രമം, വിവേചനം, തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങൾ അനുഭവിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി പുതിയ റിപ്പോർട്ട്. കത്തോലിക്കാ സംഘടനയായ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (എ. സി. എൻ.)  ‘പീഡിപ്പിക്കപ്പെടുകയും മറന്നുപോകുകയും ചെയ്തോ?’ എന്ന പേരിൽ തയാറാക്കിയ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. 2022 വേനൽക്കാലം മുതൽ 2024 വേനൽക്കാലം വരെ 18 രാജ്യങ്ങളിലെ ക്രിസ്ത്യൻ പീഡനങ്ങളെക്കുറിച്ചുള്ള ആഗോളവും പ്രാദേശികവുമായ വിശകലനമാണ് ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചൈന, ഇന്ത്യ രാജ്യങ്ങളിലും ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള […]Read More

Legends Resources

പൗളിനോസ് പാതിരി 

മലയാള സാഹിത്യ ചരിത്രത്തിനും ക്രൈസ്തവ സാഹിത്യത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ശ്രേഷ്ഠഗ്രന്ഥകാരനാണ് പൗളീനോസ് പാതിരിയെന്ന പൗളീനോസ് ആ സാങ് തോ ബര്‍ത്തലോമിയോ (Paulinusof St. Bartholomew) പാതിരി. കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കത്തോലിക്കാ മിഷനറിമാരില്‍ മത്തേവൂസ് പാതിരിയെന്ന മത്തേവൂസ് ആ സാങ്തോ ജോസഫ് പാതിരി, അര്‍ണോസ് പാതിരിയെന്ന യൊഹാന്‍ ഏണ്‍സ്റ്റ് ഫോണ്‍ ഹാങ്സ് ലേഡന്‍ പാതിരി എന്നിവര്‍ കഴിഞ്ഞാല്‍ വിജ്ഞാനം കൊണ്ട് അദ്വിതീയനാണ് പൗളീനോസ് പാതിരി. പാശ്ചാത്യ ക്ലാസിക്കുകളിലും പ്രാചീന ഗ്രീക്കോ-റോമന്‍ രചനകളിലും അവഗാഹം നേടിയ അദ്ദേഹം ഭാരതത്തെയും ഇവിടത്തെ നാട്ടുരാജ്യങ്ങളെയും കുറിച്ച് യൂറോപ്യന്‍ ഭാഷകളില്‍ രചിച്ച ഗ്രന്ഥങ്ങള്‍ നിരവധിയാണ്. […]Read More

Legends Resources

അർണോസ് പാതിരി 

അർണ്ണോസ് പാതിരിയുടെ യഥാർത്ഥ നാമം ജോൺ ഏണസ്റ്റ് ഹാങ്‌സിൽഡൻ എന്നാണ്. ഹംഗറിയിൽ ജനിച്ചുവളർന്ന അദ്ദേഹം ഒരു ജെസ്യൂട്ട് സന്യാസിയായി 1699 ലാണ് കേരളത്തിലെത്തിയത്. അമ്പഴക്കാട് ആശ്രമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. അക്കാലത്തെ സാഹിത്യകാരന്മാരുടെ സമ്മേളന കേന്ദ്രങ്ങളിൽ ഒന്നായിരുന്ന തൃശ്ശിവപേരൂർ സർവ്വകലാശാലയിലെ ചില പണ്ഡിതരുമായി അദ്ദേഹം സൗഹൃദത്തിലായി. അവരിൽനിന്ന് ലഭിച്ച മഹാഭാരതത്തിന്റെയും മലയാള വ്യാകരണത്തിന്റെയും എഴുത്തോലകളിൽ തുടങ്ങിയ ഭാഷാപഠനം അദ്ദേഹത്തെ മലയാള – സംസ്കൃത ഭാഷാ പണ്ഡിതനാക്കി മാറ്റി. മലയാള-സംസ്കൃത നിഘണ്ടു, മലയാളം-പോർട്ടുഗീസു നിഘണ്ടു, മലയാളം-പോർട്ടുഗീസ് വ്യാകരണം, സംസ്കൃത-പോർട്ടുഗീസ് നിഘണ്ടു എന്നിങ്ങനെയുള്ള […]Read More

Church News

നിയുക്ത കര്‍ദ്ദിനാള്‍ മോൺ. ജോർജ് കൂവക്കാട്ട് നിസിബിസ് കൽദായ രൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്ത

ചങ്ങനാശേരി: നിയുക്ത കര്‍ദ്ദിനാള്‍ മോൺ. ജോർജ് ജേക്കബ് കൂവക്കാട്ടിനെ നിസിബിസ് കൽദായ രൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തയായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചു. ഇന്ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 ന് വത്തിക്കാനിലും ചങ്ങനാശേരിയിലും ഒരേ സമയം പ്രഖ്യാപനം നടന്നു. ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ അതിരൂപതയുടെ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടമാണ് പ്രഖ്യാപനം നടത്തിയത്. നിസിബിസ് കൽദായ അതിരൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തയായിട്ടാണ് നിയുക്ത കർദ്ദിനാൾ മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനെ നിയമിച്ചിരിക്കുന്നത്. ബംഗ്ലാദേശിന്റെ മുന്‍ അപ്പസ്തോലിക് ന്യൂണ്‍ഷോയും ചങ്ങനാശേരി […]Read More