KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Tags :Pope Francis

Church International News Pope Francis

നമുക്കു വേണ്ടത്‌ കര്‍മനിരതയായ സഭ: ഫ്രാൻസിസ് മാർപ്പാപ്പ

വത്തിക്കാന്‍: നമ്മുടെ കാലഘട്ടം അഭിമുഖീകരിക്കുന്ന അടിയന്തര പ്രശ്നങ്ങള്‍ക്കു നേരേ കണ്ണടയ്ക്കാതെ ലോകത്തിന്റെ നിലവിളി കേള്‍ക്കുന്ന ഒരു സഭ വേണമെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ. സിനഡാത്മകതയെ ആസ്പദമാക്കി നടന്നുവന്ന ആഗോള സിനഡിനു സമാപനം കുറിച്ച്‌ ഒക്ടോബർ 27 ഞായറാഴ്ച വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ്‌ ബസിലിക്കയില്‍ നടന്ന വിശുദ്ധ കുര്‍ബാന മധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. ഒരു സിനഡല്‍ സഭ ക്രിസ്തുവിനെപ്പോലെ ആവശ്യമുള്ളവരെ സേവിക്കുന്നതില്‍ കര്‍മനിരതമായിരിക്കണം. നമുക്കു വേണ്ടത്‌ ഉദാസീനവും പരാജയപ്പെടുന്നതുമായ ഒരു സഭയല്ല, മറിച്ച്‌ ലോകത്തിന്റെ നിലവിളി കേള്‍ക്കുകയും കര്‍ത്താവിനെ […]Read More

Church International News Pope Francis

ഫ്രാൻസിസ് പാപ്പയുടെ നാലാമത് ചാക്രികലേഖനം പ്രസിദ്ധീകരിച്ചു: അവൻ നമ്മെ സ്നേഹിച്ചു

യേശുവിന്റെ മാനുഷിക, ദൈവികസ്നേഹത്തെക്കുറിച്ച് ഉദ്ബോദിപ്പിച്ച് ഫ്രാൻസിസ് പാപ്പയുടെ നാലാമത് ചാക്രികലേഖനം. ‘ദിലേക്‌സിത് നോസ്’ (അവൻ നമ്മെ സ്നേഹിച്ചു) എന്നപേരിൽ ഒക്ടോബർ 24 നാണ് പുതിയ ചാക്രികലേഖനം പ്രസിദ്ധപ്പെടുത്തിയത്. യേശുവിന്റെ ഹൃദയത്തോടുള്ള വണക്കത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഈ ചാക്രികലേഖനത്തിന് അഞ്ച് അധ്യായങ്ങളാണുള്ളത്. യേശുക്രിസ്തു നമ്മെ സ്നേഹിച്ചുവെന്നും (റോമാ 8:37), അവനോടുള്ള സ്നേഹത്തിൽനിന്ന് നമ്മെ ഒന്നും അകറ്റാതിരിക്കട്ടെ (റോമാ 8:39) എന്നും ഫ്രാൻസിസ് പാപ്പ ഈ ചാക്രികലേഖനത്തിലൂടെ ഉദ്ബോധിപ്പിക്കുന്നു. അവനാണ് നമ്മെ സ്നേഹിച്ചതെന്നും കുത്തിത്തുറക്കപ്പെട്ട അവന്റെ ഹൃദയം വ്യവസ്ഥകളൊന്നുമില്ലാതെ നമ്മെ സ്നേഹിക്കാനും […]Read More

International News Pope Francis

മനുഷ്യകേന്ദ്രീകൃതമായ സാങ്കേതികവിദ്യയുടെ വികസനത്തിന് മതങ്ങൾ സഹായിക്കണം: ഫ്രാൻസിസ് പാപ്പാ

നിർമ്മിത ബുദ്ധിയുടെ ഉപയോഗത്തിലെ ധാർമ്മികതയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന റോം ആഹ്വാനമെന്ന രേഖ സംബന്ധിച്ച് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം. മനുഷ്യനെ കേന്ദ്രീകരിച്ചുള്ള സാങ്കേതികവിദ്യയുടെ വികസനത്തിൽ മതങ്ങൾ തങ്ങളുടേതായ പങ്കുവഹിക്കണമെന്നും, ഇതിനായി അൽഗോരിതങ്ങളുടെ ഉപയോഗത്തിൽ ധാർമികതയെ സംബന്ധിച്ച് ചിന്തകൾ പങ്കുവയ്ക്കണമെന്നും ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് റോമിന്റെ ആഹ്വാനം എന്ന രേഖയിൽ കത്തോലിക്കരും, യഹൂദരും, ഇസ്ലാം മതവിശ്വാസികളുമായ ആളുകൾ സംയുക്തമായി ഒപ്പിട്ടത്, പ്രതീക്ഷയുടെ അടയാളമാണെന്നും പാപ്പാ പ്രസ്താവിച്ചു. ജനുവരി പത്തിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ്, സാങ്കേതികവിദ്യയുടെ […]Read More

International News Pope Francis

ഉക്രൈനുവേണ്ടി വീണ്ടും പ്രാർത്ഥനകൾ അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പായും ഉക്രൈനിലെ കത്തോലിക്കാസഭയും

ജനുവരി 11 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതു കൂടിക്കാഴ്ചാവേളയിൽ, ഉക്രൈൻ ജനതയ്ക്കുവേണ്ടി ഫ്രാൻസിസ് പാപ്പാ പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്തു. കഠിനമായ പീഡനങ്ങളിലൂടെ കടന്നുപോകുന്ന ഉക്രൈനെ മറക്കാതിരിക്കാമെന്നും, ദുരിതങ്ങളിലൂടെ കടന്നുപോകുന്ന അവിടുത്തെ ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാമെന്നും ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു. ജനുവരി 11 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതു കൂടിക്കാഴ്ചാവേളയിൽ ആളുകളെ ഇറ്റാലിയൻ ഭാഷയിൽ അഭിസംബോധന ചെയ്യവെയാണ് ഉക്രയിൻജനതയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ ഏവരോടും ആവശ്യപ്പെട്ടത്.ബെലാറസ് രാജ്യത്ത്, ജനതകളുടെ മാതാവ് എന്ന പേരിൽ അറിയപ്പെടുന്ന പരിശുദ്ധ അമ്മയുടെ ഐക്കണിന് മുൻപിൽ […]Read More

Church International News

ജാഗ്രത കൈവെടിയരുത്, ജീവിതാന്ത്യത്തിൽ കണക്ക് ബോധിപ്പിക്കേണ്ടി വരും; മുന്നറിയിപ്പു നൽകി പാപ്പ

വത്തിക്കാൻ സിറ്റി: ജാഗ്രത കൈവെടിയരുതെന്നും ദൈവം നമ്മെ ഭരമേൽപ്പിച്ചവയുടെ കണക്ക് ജീവിതാന്ത്യത്തിൽ നാം ബോധിപ്പിക്കേണ്ടിവരുമെന്നും ഫ്രാൻസിസ് പാപ്പ. ജാഗരൂകരാകുക എന്നതിനർത്ഥം ഉത്തരവാദിത്വമുള്ളവരാകുക, അതായത്, ദൈവം നൽകിയവയെ വിശ്വസ്തതയോടെ കൈകാര്യം ചെയ്യുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച ആഞ്ചലൂസ് പ്രാർത്ഥനയിൽ വചനസന്ദേശം നൽകവേയായിരുന്നു പാപ്പയുടെ മുന്നറിയിപ്പ്. സ്വർഗത്തിൽ നിക്ഷേപം കരുതിവെക്കാനും കർത്താവിന്റെ വരവ് പ്രതീക്ഷിച്ച് സദാ ജാഗരൂഗരായിരിക്കാനും ആഹ്വാനം ചെയ്യുന്ന തിരുവചന ഭാഗത്തെ (ലൂക്കാ: 32- 48) ആസ്പദമാക്കിയായിരുന്നു വചനസന്ദേശം. ‘ജീവിതം, വിശ്വാസം, കുടുംബം, ബന്ധങ്ങൾ, ജോലി, […]Read More

Church International News Pope Francis

ഡിജിറ്റൽ മാധ്യമങ്ങൾ ഗുരുതര ധാർമിക പ്രശ്നങ്ങളുയർത്തുന്നു: ഫ്രാൻസിസ് മാർപാപ്പ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ഡി​​​ജി​​​റ്റ​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം ഗു​​​രു​​​ത​​​ര​​​മാ​​​യ ധാ​​​ർ​​​മി​​​ക​​പ്രശ്ന​​​ങ്ങ​​​ളു​​​യ​​​ർ​​​ത്തു​​​ന്ന​​​താ​​​യി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. ഡി​​​ജി​​​റ്റ​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ ഉ​​​ള്ള​​​ട​​​ക്ക​​​ത്തി​​​ലു​​​ള്ള ആ​​​ധി​​​കാ​​​രി​​​കത​​​യും ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​വും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​രും കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​വ​​​രും വി​​​വേ​​​ക​​​​ത്തോ​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ണമെന്നും മാ​​​ർ​​​പാ​​​പ്പ ഓ​​​ർ​​​മി​​​പ്പി​​​ച്ചു. വാ​​​ർ​​​ത്താ​​​വി​​​നി​​​മ​​​യ വി​​​ദ​​​ഗ്ധ​​​രു​​​ടെ ആ​​​ഗോ​​​ള ക​​​ത്തോ​​​ലി​​​ക്കാ സം​​​ഘ​​​ട​​​ന​​​യാ​​​യ സി​​​ഗ്നി​​​സി​​​ന്‍റെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന​​​യ​​​ച്ച സ​​​ന്ദേ​​​ശ​​​ത്തി​​​ലാ​​​ണ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ നി​​​ർ​​​ദേ​​​ശം. ദ​​​ക്ഷി​​​ണ കൊ​​​റി​​​യ​​​യി​​​ലെ സി​​​യൂ​​​ളി​​​ൽ ഓ​​​ഗ​​​സ്റ്റ് 15 മു​​​ത​​​ൽ 18 വ​​​രെ​​​യാ​​​ണു സ​​​മ്മേ​​​ള​​​നം. വ്യാ​​​ജ വാ​​​ർ​​​ത്ത​​​ക​​​ൾ തീ​​​ർ​​​ക്കു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ നേ​​​രി​​​ടാ​​​ൻ സി​​​ഗ്നി​​​സി​​​നും ക​​​ത്തോ​​​ലി​​​ക്ക മാ​​​ധ്യ​​​മ​​ശൃം​​​ഖ​​​ല​​​ക​​​ൾ​​​ക്കും ക​​​ഴി​​​യു​​​മെ​​​ന്നും സ​​​ന്ദേ​​​ശ​​​ത്തി​​​ൽ മാ​​​ർ​​​പാ​​​പ്പ പ്ര​​​ത്യാ​​​ശി​​​ച്ചു.Read More