ഡോ. ഫാ. മൈക്കിൾ പുളിക്കൽ CMI സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ ബനഡിക്ട് പതിനാറാമൻ പാപ്പയുടെ സ്ഥാനത്യാഗത്തെ തുടർന്ന് സമ്മേളിച്ച കോൺക്ലേവ് 2013 മാർച്ച് 13 ന് കത്തോലിക്കാ സഭയുടെ 266 ആമത്തെ തലവനെ പ്രഖ്യാപിച്ചപ്പോൾ ലോകം മുഴുവൻ ആ വ്യക്തി ആരാണെന്നന്വേഷിക്കുകയായിരുന്നു. അന്നോളം സ്വന്തം രാജ്യമായ അർജന്റീനയ്ക്ക് പുറത്ത് ആർക്കുംതന്നെ പരിചിതനായിരുന്നില്ലാതിരുന്ന കർദ്ദിനാൾ ജോർജ്ജ് മാരിയോ ബർഗോളിയോ ആയിരുന്നു അത്. അദ്ദേഹത്തെക്കുറിച്ചുള്ള ആദ്യ വിവരങ്ങൾ പുറത്തുവന്നപ്പോൾ ഒരുപക്ഷെ പലർക്കും ഇച്ഛാഭംഗം തോന്നിയിരിക്കണം. ബഹുഭൂരിപക്ഷവും ആഗ്രഹിച്ചതിനേക്കാൾ പ്രായക്കൂടുതലുള്ള […]Read More
ഡോ. കെ.എം. ഫ്രാൻസിസ് ഒരു വ്യക്തിയെ മറ്റു വ്യക്തികളിൽനിന്നു വ്യത്യസ്തനാക്കുന്ന സവിശേഷതകളാണ് ഒരുവന്റെ സ്വത്വം (ഐഡന്റിറ്റി). സ്വത്വം ഒരുവന്റെ ചരിത്രത്തിലൂടെ നിർമിച്ചെടുക്കുകയാണ്. ഒരുവൻ തനിക്കു ലഭിച്ച ആത്മീയവും ഭൗതികവുമായ സാഹചര്യങ്ങളെ പൊതുനന്മയിലേക്കുള്ള സംഭാവനകളാക്കി മാറ്റിക്കൊണ്ടാണ് തന്റെ സ്വത്വം നിർമിക്കുന്നത്. അതുപോലെ ഭാരതത്തിലെ കത്തോലിക്കരുൾപ്പെടെ എല്ലാ വിഭാഗം ക്രൈസ്തവരും തങ്ങൾക്കു ലഭിച്ച ആത്മീയവും ഭൗതികവുമായ സാഹചര്യങ്ങളെ പൊതുനന്മ വളർത്താൻ ഉതകുന്നവിധത്തിൽ, ഭാരതസമൂഹത്തിനു ചെയ്ത സംഭാവനകളാണ് ക്രൈസ്തവസ്വത്വം. രണ്ടായിരം വർഷമായി ഭാരതത്തിലും ലോകത്തിലും പൊതുനന്മ വർധിപ്പിക്കാൻ ക്രൈസ്തവർ ചെയ്ത നന്മകളുടെ […]Read More
ഫാ. തോമസ് തറയിൽ (ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, കെസിബിസി) കഴിഞ്ഞ ഏതാനും മാസങ്ങളായി വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയ, കേന്ദ്ര സർക്കാരിന്റെ വഖഫ് നിയമഭേദഗതി ബിൽ ലോക്സഭയിലും രാജ്യസഭയിലും പാസായതോടെ നിയമമായി മാറുകയാണ്. കേരളത്തെ സംബന്ധിച്ച് മുനമ്പത്തെ അറുനൂറിൽപരം കുടുംബങ്ങൾ നേരിട്ട സമാനതകളില്ലാത്ത വെല്ലുവിളികളാണ് ഈ വിഷയത്തെ ആഴമേറിയ ചർച്ചകളിലേക്ക് നയിച്ചത്. ഒരു നൂറ്റാണ്ടിലേറെയായി പൂർവികർ അധിവസിച്ചു പോന്നതും മൂന്ന് പതിറ്റാണ്ടുകൾക്കുമുമ്പ് പണംകൊടുത്ത് വാങ്ങിയതുമായ ഭൂമി വഖഫ് ബോർഡ് പൊടുന്നനെ ഉന്നയിച്ച അവകാശവാദത്തെത്തുടർന്ന് കൈവിട്ടുപോകുമെന്ന ഘട്ടം വന്നപ്പോൾ […]Read More
വഖഫ് ഭേദഗതി ബിൽ ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയിലും പാസായി
ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയിലും വഖഫ് ഭേദഗതി ബിൽ പാസായി. ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാൽ വിജ്ഞാപനം ഇറങ്ങുന്ന തീയതി മുതൽ പുതിയ നിയമം പ്രാബല്യത്തിലാകും. ലോക്സഭയിൽ ഇന്നലെ പുലർച്ചെവരെ നീണ്ട ചർച്ചയ്ക്കുശേഷം 288-232 വോട്ടുകൾക്കു പാസാക്കിയ ബില്ലിന്റെ രാജ്യസഭയിലെ ചർച്ചയും വോട്ടെടുപ്പും രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. എട്ടു മണിക്കൂർ നിശ്ചയിച്ച ചർച്ച ഫലത്തിൽ 12 മണിക്കൂർ നീണ്ടു. അതേസമയം, വഖഫ് ഭേദഗതിക്കു മുൻകാല പ്രാബല്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും ന്യൂനപക്ഷകാര്യ മന്ത്രി കിരണ് റിജിജുവും […]Read More
ദീപിക എഡിറ്റോറിയൽ കംഗാരു കോടതിയുടെ കാവൽക്കാർ ക്രൈസ്തവരെ മതേതരത്വം പഠിപ്പിക്കേണ്ട വഖഫ് ഭേദഗതി ബിൽ ‘ഇന്ത്യ’ മുന്നണിയുടെ സഹായമില്ലാതെ ലോക്സഭയും രാജ്യസഭയും പാസാക്കി. നിയമ ഭേദഗതി ഉടൻ പ്രാബല്യത്തിലാകും. ആയിരക്കണക്കിനു പൗരന്മാരെ അവരുടെ കിടപ്പാടങ്ങളിൽനിന്ന് ആട്ടിപ്പായിച്ച, കിരാത വകുപ്പുകൾ ഒഴിവാക്കിയതാണ് പ്രധാനം. അതേസമയം, എല്ലാ ഭേദഗതികളും മുസ്ലിം സമുദായത്തിനു ഗുണകരമല്ലെന്ന വാദവുമുണ്ട്. തീർച്ചയായും മുസ്ലിം ലീഗ് പ്രസ്താവിച്ചതുപോലെ അവ കോടതിയിൽ ചോദ്യം ചെയ്യാവുന്നതാണ്. അവർ പോകുന്നത് മത ട്രൈബ്യൂണലുകളിലേക്ക് അല്ലാത്തതിനാൽ അർഹതയുണ്ടെങ്കിൽ നീതി ലഭിക്കുകയും ചെയ്യും. മറ്റൊരു […]Read More
ജനപ്രതിനിധികള് മുനമ്പത്തെ ജനങ്ങളുടെ ന്യായമായ അവകാശങ്ങള്ക്കായി വോട്ടു ചെയ്യണം: കെ സി ബി
മുനമ്പത്തെ ജനതയുടെ അവകാശത്തിനൊപ്പം, ഭരണഘടനയും സാമൂഹിക നീതിയും പരിരക്ഷിക്കപ്പെടണം എന്നതാണ് മുനമ്പം – വഖഫ് നിയമ വിഷയത്തിൽ കേരള കത്തോലിക്കാ സഭയുടെ നിലപാട്. അതോടൊപ്പം ഭരണഘടന ഉറപ്പുനൽകിയിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിൽ, നിലവിലുള്ള വഖഫ് നിയമത്തിലെ ഭരണഘടനാനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള് ഭേദഗതി ചെയ്യപ്പെടുന്നതിന് അനുകൂലമായ നിലപാട് കേരളത്തിൽനിന്നുള്ള എംപിമാർ സ്വീകരിക്കണമെന്നും നിയമ ഭേദഗതിയെ അനുകൂലിച്ച് പാർലമെന്റിൽ വോട്ട് ചെയ്യണമെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി ആവശ്യപ്പെടുന്നു. ഇത്തരം കടന്നുകയറ്റങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനും നിയമപരിഷ്കരണം ആവശ്യമാണ്. […]Read More
മലയാളിക്കും മലയാളഭാഷയ്ക്കും മലയാളനാടിനും ഒരിക്കലും മറക്കാനാകാത്ത മഹദ്വ്യക്തിയാണ് പാറേമ്മാക്കൽ തോമ്മാക്കത്തനാർ അഥവാ പാറേമ്മാക്കൽ ഗോവർണദോർ. മീനച്ചിൽ താലൂക്കിന്റെ വീരപുത്രനായ പാറേമ്മാക്കൽ തോമ്മാക്കത്തനാർ ഭാരതത്തിലെ സുറിയാനിക്കാരുടെ ആവേശവും അഭിമാനവുമാണ്. കൊടുങ്ങല്ലൂർ അതിരൂപതയുടെ ഗോവർണദോർ ആയിരുന്ന അദ്ദേഹം അങ്കമാലിയും വടയാറും രാമപുരവും കേന്ദ്രമാക്കി സഭാശുശ്രൂഷ ചെയ്തിരുന്നു. വീട്ടിൽനിന്നും സഭയിൽനിന്നും കിട്ടിയ മൂല്യങ്ങളിൽനിന്നും നിലപാടുകളിൽനിന്നും ഒരുതരത്തിലും മാറാതെ ജീവിച്ച ഒരു ശ്രേഷ്ഠവ്യക്തിയായിരുന്നു പാറേമ്മാക്കൽ. അദ്ദേഹം ഈടുറ്റ പാരന്പര്യത്തിൽനിന്നു രൂപപ്പെട്ടവനും കാതലുള്ള പാരന്പര്യത്തെ സൃഷ്ടിച്ചവനുമാണ്. ബഹുഭാഷാപണ്ഡിതനും സഭാത്മകചിന്തകനുമായിരുന്നു. മൂർച്ചയുള്ള ഭാഷയും ആഴമുള്ള ചിന്തകളും […]Read More
ദീപിക എഡിറ്റോറിയൽ വഖഫ് നിയമം നിലനിൽക്കുവോളം അതിന്റെ ഇരകൾക്കു നീതി നൽകാൻ നിയമസംവിധാനങ്ങൾക്കും പരിമിതിയുണ്ടെന്ന മതേതര നിലപാടിനെ ശരിവയ്ക്കുന്ന വിധിയാണ് ഹൈക്കോടതിയിൽനിന്ന് ഉണ്ടായിരിക്കുന്നത്. വഖഫ് പാവമാണെന്നും മുനന്പത്തെ ജനങ്ങൾ പേടിക്കേണ്ടെന്നും പറഞ്ഞവർ മാളങ്ങളിൽനിന്നു പുറത്തിറങ്ങണം. വഖഫ് നിയമം നിലനിൽക്കുവോളം അതിന്റെ ഇരകൾക്കു നീതി നൽകാൻ ഈ രാജ്യത്തെ നിയമസംവിധാനങ്ങൾക്കും പരിമിതിയുണ്ടെന്ന മതേതര നിലപാടിനെ ശരിവയ്ക്കുന്ന വിധിയാണ് ഹൈക്കോടതിയിൽനിന്ന് ഉണ്ടായിരിക്കുന്നത്. വഖഫ് വിഷയം ട്രൈബ്യൂണലിന്റെ പരിഗണനയിലാണെന്നു വ്യക്തമാക്കിക്കൊണ്ട്, മുനന്പം കമ്മീഷന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നു. ഈ ശരിയത്ത് നിയമത്തിന്റെ […]Read More
ഷാജി ഏബ്രഹാം മനുഷ്യ-വന്യജീവി സംഘർഷം ശാശ്വതമായി ഇല്ലാതാകാൻ വേണ്ട മൂന്നു കാര്യങ്ങൾ. ഒന്ന് – വനത്തിനുള്ളിൽ വേനൽക്കാലത്തും ആവശ്യത്തിനു ഭക്ഷണവും വെള്ളവും. രണ്ട് – ആവർത്തന ച്ചെലവ് ഇല്ലാതെ വനാതിർത്തി സംരക്ഷണം. മൂന്ന് – ക്രമാതീതമായി പെരുകുന്ന വന്യജീവി പ്രശ്നം ഇല്ലായ്മ ചെയ്യൽ. ഇതു മൂന്നും ദീർഘവീക്ഷണത്തോടെ നടപ്പിലാക്കേണ്ട പദ്ധതികളാണ്. വേനൽക്കാലത്തും ജല-ഭക്ഷണ ലഭ്യത ഉറപ്പാക്കണം വനത്തിൽ ഭക്ഷണലഭ്യത ഉറപ്പാക്കാനായി ഓരോ ഫോറസ്റ്റ് ഡിവിഷനിലും നിലവിലുള്ള തേക്ക്, യൂക്കാലിപ്റ്റസ്, അക്കേഷ്യ പോലുള്ള മരങ്ങൾ മുറിച്ചു മാറ്റുമ്പോൾ പ്ലാവ്, […]Read More
നിഷ ജോസ് സൈക്കോളജിസ്റ്റ് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തരീതിയിൽ ചെറുപ്രായക്കാരായ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയുമിടയിൽ കുത്തനെ ഉയരുന്ന അക്രമ വാസനയും ആത്മഹത്യാ പ്രവണതകളും അതുമൂലമുള്ള അസ്വാഭാവിക മരണങ്ങളും കണ്ട് മനസ് മരവിച്ചിരിക്കുകയാണ് മലയാളികൾ. ഏറ്റവുമൊടുവിൽ തിരുവനന്തപുരത്ത് തനിക്ക് ഏറ്റവും വേണ്ടപ്പെട്ടവരായ അഞ്ചുപേരെ അതിക്രൂരമായി കൊലപ്പെടുത്തിയത് ഒരു ഇരുപത്തിമൂന്നുകാരനാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഒരുകൂട്ടം സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികളെ റാഗിങ്ങ് എന്ന പേരിൽ പൈശാചികമായ രീതിയിൽ പീഡനത്തിനിരയാക്കിയ വാർത്ത പുറത്തുവന്നത്. ഇത്തരം നിരവധി അക്രമസംഭവങ്ങൾക്കൊപ്പം സ്കൂൾ വിദ്യാർത്ഥികളുടെയുൾപ്പെടെ ആത്മഹത്യാ വാർത്തകൾ പലതും […]Read More