KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Editor

National News

വിജയപുര ജില്ലയ്ക്കു പിന്നാലെ കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയിലും കര്‍ഷകരുടെ ഭൂമിയില്‍ അവകാശവാദവുമായി വഖഫ്‌

ബംഗളൂരു: വിജയപുര ജില്ലയ്ക്കു പിന്നാലെ കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയിലും കര്‍ഷകരുടെ ഭൂമിയില്‍ അവകാശവാദവുമായി വഖഫ്‌ ബോര്‍ഡ്‌. ജില്ലയിലെ 20 കര്‍ഷകരാണ്‌ പരാതിയുമായി രംഗത്തെത്തിയത്‌. വാദി-ഗഡാഗ്‌ റെയില്‍വേ പാതയ്ക്കായി ഏറ്റെടുത്ത ഭൂമിക്കു റെയില്‍വേ നഷ്ടപരിഹാരം നിഷേധിച്ചതിനെത്തുടര്‍ന്ന്‌ അന്വേഷിച്ചപ്പോഴാണ്‌ ഈ ഭൂമിയില്‍ വഖഫ്‌ ബോര്‍ഡ്‌ അവകാശവാദം ഉന്നയിച്ചതാണു നഷ്ടപരിഹാരം നിഷേധിക്കാന്‍ കാരണമെന്നു വ്യക്തമായത്‌. പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന്‌ കര്‍ഷകര്‍ ആവശ്യപ്പെട്ടു. 2020ലാണ്‌ ഈ കര്‍ഷകരുടെ ഭൂമി റെയില്‍വേ ഏറ്റെടുത്തത്‌. ഭൂമിയിൽ അവകാശവാദം ഉന്നയിച്ച്‌ തങ്ങള്‍ക്ക്‌ വഖഫ്‌ […]Read More

Church Community Culture Opinions

ഹാലോവീൻ ദിനാഘോഷങ്ങളുടെ മറവിലുള്ള ക്രൈസ്തവ അവഹേളനം: ജാഗ്രത പുലർത്തണം

നവംബർ ഒന്ന് – സകല വിശുദ്ധരുടെയും തിരുന്നാൾ ദിനത്തോടനുബന്ധിച്ച് അതിന്റെ തലേദിവസം നടത്തുന്ന ആചരണം (All Hallows Eve) ലക്ഷ്യമാക്കിയിരുന്നത് വിശുദ്ധരുടെ മാതൃകകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള വിചിന്തനവും ധ്യാനവുമായിരുന്നെങ്കിൽ, അത്തരമൊരു പവിത്രമായ ആചരണത്തിന്റെ കച്ചവടവൽക്കരണം വിചിത്രവും പൈശാചികവുമായ ആഘോഷങ്ങളായി മാറിക്കഴിഞ്ഞിട്ടുണ്ട്. സാത്താനിക വേഷഭൂഷാദികളും മുഖമൂടികളും ചേഷ്ഠകളും അനുകരിച്ചുകൊണ്ടുള്ള ആഘോഷപരിപാടികളാണ് പലയിടങ്ങളിലും ഹാലോവീൻ ദിനത്തോടനുബന്ധിച്ച് കണ്ടുവരുന്നത്. ആ മാതൃകയിൽ സമീപകാലത്താണ് കേരളത്തിലെ ചില വിദ്യാലയങ്ങളിൽ പ്രത്യേകിച്ച് കോളേജുകളിൽ ഹാലോവീൻ ദിനാഘോഷം കണ്ടുതുടങ്ങിയത്. അർത്ഥമറിയാതെ വിദ്യാർഥികൾ നടത്തുന്ന ആഘോഷങ്ങളിൽ അവഹേളനപരമായ രീതിയിൽ […]Read More

Church Kerala News

മുനമ്പം വിഷയം: എം എ നിസാർ കമ്മിറ്റി റിപ്പോർട്ട് പുനഃപരിശോധിക്കാൻ സാധ്യത ഒരുക്കണം

കൊച്ചി: മുനമ്പം – കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങളുടെ ഭൂമിയിലുള്ള അവകാശത്തിൻമേൽ ഉയർന്നിട്ടുള്ള തർക്കങ്ങളുടെ പരിഹാരത്തിനായി എം എ നിസാർ കമ്മിറ്റി റിപ്പോർട്ട് പുന പരിശോധിക്കാൻ  സാധ്യത ഒരുക്കണമെന്ന് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വിളിച്ചു ചേർത്ത പ്രത്യേക യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. അവരെ കുടിയിറക്കുന്ന തരത്തിലുള്ള യാതൊരു നടപടികളും ഒരു കാരണവശാലും അംഗീകരിക്കില്ല.  മുനമ്പം പ്രദേശത്തെ ജനങ്ങളുടെ പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ പ്രശ്ന പരിഹാരത്തിനായുള്ള സാധ്യതകൾ തേടിയാണ് ആർച്ച്ബിഷപ്പ് പ്രത്യേക യോഗം  വിളിച്ചു കൂട്ടിയത്. കൗൺസിൽ ഫോർ […]Read More

International Kerala News

ലൈസൻസില്ലാത്ത വിദേശ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ എണ്ണം പെരുകുന്നു. നിയമ നിർമ്മാണത്തിനൊരുങ്ങി സർക്കാർ.

തിരുവനന്തപുരം: കമ്പോഡിയയിലെ ജോലി തട്ടിപ്പും തുടർന്നുള്ള സംഭവവികാസങ്ങളും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലേക്കാണ് സർക്കാരിനെ നയിക്കുന്നത്. വിദേശ പഠനം, തൊഴിൽ സംബന്ധമായ വിസ വാഗ്ദാനംചെയ്ത് തട്ടിപ്പു നടത്തുന്ന ഏജൻസികൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ സമഗ്രമായ നിയമനിർമ്മാണം അനിവാര്യമാണെന്ന് നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൺസൾട്ടേഷൻ യോഗം വിലയിരുത്തി. കേരളത്തിൽ മാത്രം ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പതിനായിരത്തോളം റിക്രൂട്ട്മെന്റ്, കൺസൾട്ടിങ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് യോഗത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടത്. സംസ്ഥാന തലത്തിൽ യുക്തമായ നിയമനിർമ്മാണത്തിനുള്ള സാദ്ധ്യതകൾ ആരായാൻ യോഗം തീരുമാനിച്ചിട്ടുണ്ട്. നോർക്ക, ആഭ്യന്തര, നിയമ […]Read More

Church International News

സഭ സ്ത്രീസമൂഹത്തെ ശക്തിപ്പെടുത്തണം: വിശ്വാസ പ്രബോധന കാര്യാലയം അധ്യക്ഷൻ

സഭയിലെ സ്ത്രീ നേതൃത്വങ്ങളും ശുശ്രൂഷാ മേഖലകളും അംഗീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യാൻ ഉറച്ച നടപടികൾ കത്തോലിക്കാ സഭ കൈക്കൊള്ളണമെന്ന് വിശ്വാസ പ്രബോധന കാര്യാലയം അധ്യക്ഷൻ കാർഡിനൽ വിക്ടർ മാനുവൽ ഫെർണാണ്ടസ്. ഒക്ടോബർ 24 വ്യാഴാഴ്ച സിനഡിൽ പങ്കെടുത്ത നൂറോളം മെത്രാന്മാർക്ക് മുന്നിൽ സംസാരിക്കുകയായിരുന്നു ആദ്ദേഹം. സ്ത്രീശാക്തീകരണത്തിനുള്ള ശക്തമായ നടപടികൾക്കായി ഇനി നാം കാത്തിരിക്കുന്നതിൽ അർഥമില്ലെന്നും എന്നാൽ, സ്ത്രീ പൗരോഹിത്യം സംബന്ധിച്ച ആവശ്യങ്ങളെയും സഭയിലെ സ്ത്രീ സമൂഹത്തിന്റെ ദൗത്യങ്ങളെയും വേറിട്ടു കാണണമെന്നും കാർഡിനൽ ഫെർണാണ്ടസ് കൂട്ടിച്ചേർത്തു.Read More

Community Opinions Politics Social Issues

സർക്കാർ ജോലിയിലെ സമുദായ പ്രാതിനിധ്യം: അവകാശവാദങ്ങളും മറുചോദ്യങ്ങളും

ജെയിംസ് വടക്കൻ പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തില്‍ ശ്രീ. വി. ഉബൈദുള്ള എം.എല്‍.എ. ചോദിച്ച 2851-ാം നമ്പര്‍ നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യം “സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളിലെ പിന്നാക്ക വിഭാഗ പ്രാതിനിധ്യത്തെ” സംബന്ധിച്ചായിരുന്നു. 25.06.2024 ല്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ ക്ഷേമവും ദേവസ്വവും പാര്‍ലമെന്ററി കാര്യവും വകുപ്പ് മന്ത്രി ശ്രീ. കെ. രാധാകൃഷ്ണന്‍ അതിനുള്ള വിശദമായ മറുപടിയും നല്‍കി. കഴിഞ്ഞ 25 വര്‍ഷക്കാലത്തിനിടയില്‍ സര്‍ക്കാര്‍ മേഖലയിലെ ജാതി (കമ്മ്യൂണിറ്റി) അടിസ്ഥാനത്തിലുള്ള ആദ്യ ഔദ്യോഗിക കണക്കാണിത്. […]Read More

Church International News Pope Francis

നമുക്കു വേണ്ടത്‌ കര്‍മനിരതയായ സഭ: ഫ്രാൻസിസ് മാർപ്പാപ്പ

വത്തിക്കാന്‍: നമ്മുടെ കാലഘട്ടം അഭിമുഖീകരിക്കുന്ന അടിയന്തര പ്രശ്നങ്ങള്‍ക്കു നേരേ കണ്ണടയ്ക്കാതെ ലോകത്തിന്റെ നിലവിളി കേള്‍ക്കുന്ന ഒരു സഭ വേണമെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ. സിനഡാത്മകതയെ ആസ്പദമാക്കി നടന്നുവന്ന ആഗോള സിനഡിനു സമാപനം കുറിച്ച്‌ ഒക്ടോബർ 27 ഞായറാഴ്ച വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ്‌ ബസിലിക്കയില്‍ നടന്ന വിശുദ്ധ കുര്‍ബാന മധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. ഒരു സിനഡല്‍ സഭ ക്രിസ്തുവിനെപ്പോലെ ആവശ്യമുള്ളവരെ സേവിക്കുന്നതില്‍ കര്‍മനിരതമായിരിക്കണം. നമുക്കു വേണ്ടത്‌ ഉദാസീനവും പരാജയപ്പെടുന്നതുമായ ഒരു സഭയല്ല, മറിച്ച്‌ ലോകത്തിന്റെ നിലവിളി കേള്‍ക്കുകയും കര്‍ത്താവിനെ […]Read More

National News

മഹാരാഷ്ട്രയിൽ 164 സിറ്റിംഗ് എംഎൽഎമാർ ക്രിമിനൽ പശ്ചാത്തലമുള്ളവർ എന്ന് റിപ്പോർട്ട്

മഹാരാഷ്ട്രയിൽ 164 സിറ്റിംഗ് എംഎല്‍എമാര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും അവരില്‍ 106 പേര്‍ ഗുരുതര ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും സ്വത്രന്ത ഗവേഷണ ഏജന്‍സികളുടെ പഠനറിപ്പോര്‍ട്ട്‌. ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള ബിജെപിയില്‍ തന്നെയാണ്‌ ക്രിമിനലുകളുടെ (62) എണ്ണവും കൂടുതല്‍. 2019ല്‍ 272 സ്ഥാനാര്‍ഥികള്‍ നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ അവലോകനം ചെയ്ത്‌ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്‌ റിഫോംസ്‌ (എഡിആര്‍), മഹാരാഷ്ട്ര ഇലക്ഷന്‍ വാച്ച്‌ എന്നിവര്‍ ചേര്‍ന്ന്‌ പുറത്തുവിട്ട പഠനത്തിലാണ്‌ ഈ വിവരങ്ങളുള്ളത്‌.Read More

International News

ഗർഭഛിദ്രം: അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ നിലപാടിനെതിരെ പ്രതിഷേധവുമായി പ്രൊ ലൈഫ് സംഘടനകൾ

ഗർഭച്ഛിദ്ര വിഷയത്തിൽ മതവിശ്വാസികളായ ആരോഗ്യപ്രവർത്തകർക്കും ആശുപത്രികൾക്കും എതിരെ നിലപാട് സ്വീകരിച്ച അമേരിക്കൻ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെതിരെ പ്രോ-ലൈഫ് ഗ്രൂപ്പുകൾ. മതപരമായ കാരണങ്ങൾ കൊണ്ട് ഗർഭച്ഛിദ്രത്തിനുള്ള ഇളവുകളെ താൻ പിന്തുണയ്ക്കുന്നില്ലെന്നും തിരഞ്ഞെടുക്കപ്പെട്ടാൽ ഗർഭച്ഛിദ്ര അവകാശങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും കമല ഹാരിസ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അടിസ്ഥാന സ്വാതന്ത്ര്യത്തിൽ ഇളവുകൾ നൽകില്ലെന്നാണ് കമല ഹാരിസ് അഭിമുഖത്തിൽ പറഞ്ഞത്. ഗർഭച്ഛിദ്രത്തെ നിരപരാധികളായ കുഞ്ഞുങ്ങളുടെ ജീവൻ അപഹരിക്കുന്ന പാപമായി കാണുന്ന, മതവിശ്വാസികളായ ഡോക്ടർമാർക്കും […]Read More